ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Thursday, October 2, 2008

ശ്മശാനത്തിലെ മരങ്ങള്‍ (കവിത)

കന്നിന്‍ മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.

ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍.

പാറഗര്‍ഭക്കനിവ് റാഞ്ചി
വേരുചുറ്റിപ്പടര്‍ന്നാടി-
യുഷ്ണ രൗദ്രമേറ്റൂപാടി,
നാട്ടു നനവില്‍ കുടിയേറി
നേതൃ നിരയില്‍ ഫണമുയര്‍ത്തി
വാഗ്ദാനമിലപ്പൊലിപ്പി-
ന്നലക്കിത്തേച്ച നേതൃത്വങ്ങള്‍,
കൊമ്പ് കോര്‍ത്തിലചേര്‍ത്ത
പുനര്‍ജ്ജനിയക്വോഷ്യകള്‍.

കയ്പ്പ്മാറാത്തിളം തളിരില,ത്തണ്ടുകള്‍
ചവച്ചുതുപ്പിയുയിരെടുക്കപ്പെട്ടെന്റെ
നാട്ടിന്‍ പേരക്കിടാങ്ങള്‍
വീണു മണ്ണില്‍ മുളച്ചില-
ച്ചാര്‍ത്തുമായാര്‍ത്താര്‍ത്തു വരുന്നൊരീ
യാരിവേപ്പിന്‍ വെളുത്ത പൂക്കളില്‍
കാതുകുത്തിന്‍ നോവുമാറാത്തവര്‍


പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.

പൂത്തുമിലച്ചുകായ്ച്ചുമൂട്ടി-
യബല ദേഹമിടറി വീണും
നിലം‌പറ്റെ തളിര്‍ചുരന്നും
പുനര്‍ജ്ജനിച്ചൊരമ്മ മരം മുരിങ്ങകള്‍.

53 comments:

രണ്‍ജിത് ചെമ്മാട്. said...

ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍.

Biju said...

പുനര്‍ജ്ജനിമരങ്ങളുടെ ഈ കവി വെളിപാടുകള്‍
മനോഹരമായിരിക്കുന്നു. അപൂറ്വ്വമായ അല്‍ഭുത ബിംബങ്ങള്‍!
ആശംസകള്‍..........

ചന്ദ്രകാന്തം said...

അതെ രൺജിത്ത്‌..ഓരോ പൊടിപ്പിനുമുണ്ട്‌, വേരോട്ടങ്ങളുടെ ഇടങ്ങളെക്കുറിച്ച്‌ കഥകൾ.

Mahi said...

നാട്ടു പഴമയുടെ സംഗീതാത്മക ഭൂമികയാണ്‌ താങ്കളുടെ കവിതകള്‍.ഇന്നലേയുടെ ആറ്ദ്രമായ ശീലുകളും ഇന്നിന്റെ ചൂടുമുണ്ടതില്‍

വരവൂരാൻ said...

പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം...
മനോഹരമായിരിക്കുന്നു

Sumith said...

ഹൃദയസ്പര്‍ശിയായിരിക്കുന്നു, ഓരോ വരികളും

ഗീതാഗീതികള്‍ said...

ഇതു ഞാനൊരു പത്തുവട്ടമെങ്കിലും വായിച്ചിട്ടുണ്ട്.
ആ അക്കേഷ്യമരങ്ങള്‍ക്കും ആര്യവേപ്പുകള്‍ക്കും മുരിങ്ങകള്‍ക്കും വേരോടിയതു ശ്മശാനത്തില്‍ ആയിപ്പോയതു കൊണ്ടു ദു:ഖം തോന്നുന്നുണ്ടാകുമോ?

കാപ്പിലാന്‍ said...

നന്നായിരിക്കുന്നു മാഷേ .ശരിക്കും ഇഷ്ടപ്പെട്ടു

ഭൂമിപുത്രി said...

ശ്മശാനമിത്രയും സജീവമാണെന്ന് ഓർമ്മിപ്പിച്ചല്ലൊ
രൺജിത്

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങള്‍.....

അജീഷ് മാത്യു കറുകയില്‍ said...

നന്നായിരിക്കുന്നു

smitha adharsh said...

നന്നായിരിക്കുന്നു...
ശ്മശാനത്തിലെ ജീവനിലും കവിത കണ്ടെത്തുന്നതിനു ആശംസകള്‍..

കാന്താരിക്കുട്ടി said...

എത്ര നല്ല വരികള്‍ ..ഏറെക്കാലത്തെ ഗ്യാപ്പ് വരുത്തിയത് ഇത്രേം നല്ല ഒരു കവിതയെ പുറത്തിറക്കാന്‍ വേണ്ടി ആയിരുന്നോ..ശ്മശാനത്തിലെ മരങ്ങളുടെ ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടു

അനൂപ്‌ കോതനല്ലൂര്‍ said...

rejinthe matellaa kavithakalil ninnum entho manassil veritta oru nivedyamaayi maari ith iniyum puthiya chinthakalum puukkalaum renjithil viriyatte

മയൂര said...
This comment has been removed by the author.
മയൂര said...

ഒരു നല്ല കവിത വായിച്ച പ്രതീതി, ഇഷ്ടമായി :)

കണ്‍പീലിചിലന്തികള്‍ said...

ഗ്രാമീണ സൌന്ദര്യതിന്‍ മേച്ചില്‍ പുറങ്ങളില്‍ നിന്നും
യാദാര്ത്യന്ഗലിലെക്കു

'കല്യാണി' said...

kavitha,nannayrikunnu mone.randuthavana vaaychu,thechuminukiya kathhiudemoorchaundu varikalkidaylude.....nanmakalnerunnu.

ഹന്‍ല്ലലത്ത് said...

".....വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി..."
ഒരുപാടിഷ്ടമായത് ഈ വരികള്‍.........

ആശംസകള്‍....

ശ്രീ said...

നല്ല വരികള്‍
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വളരെ നല്ല കവിത

തണല്‍ said...

യാരിവേപ്പിന്‍ വെളുത്ത പൂക്കളില്‍
കാതുകുത്തിന്‍ നോവുമാറാത്തവര്‍


-ithu pollunnundallo vallathe.!!

രണ്‍ജിത് ചെമ്മാട് said...

ബിജു,
നന്ദി വായനക്കെത്തിയതിനും, ഹൃദ്യമായ കമന്റിനും
ചന്ദ്രകാന്തം,
"ഓരോ പൊടിപ്പിനുമുണ്ട്‌, വേരോട്ടങ്ങളുടെ ഇടങ്ങളെക്കുറിച്ച്‌ കഥകള്‍"
കവിതയെക്കാളും മനോഹരമാണ് ആ ദര്‍ശനങ്ങള്‍....
നന്ദി,
മഹി,
വളരെ നന്ദി, നല്ല വാക്കുകള്‍ക്ക്, പ്രോല്‍സാഹനത്തിന്
വരവൂരാന്‍,
നന്ദി, പിന്നെ സ്വാഗതവും മണല്‍ക്കിനാവിലെ അക്ഷരക്കൂട്ടത്തിനിടയിലേക്ക്...

രണ്‍ജിത് ചെമ്മാട്. said...

സുമിത്,
ഹൃദയപൂര്‍‌വ്വം സ്വാഗതം ചെയ്യുന്നു.
ഗീതേച്ചീ,
ജനനമരണങ്ങളുടെ നൈരന്തര്യത്താലും
വേരിറക്കങ്ങളുടെ പൗരാണികതയാലും
മുളപൊട്ടുന്നിടങ്ങളെല്ലാം
എന്നേ ശവപ്പറമ്പുകളായിക്കഴിഞ്ഞിരിക്കാം....
കാപ്പിലാന്‍ മാഷേ...
നന്ദി തിരക്കിനിടയിലും ഇവിടെയെത്തി വായിച്ചതിന്
ഭൂമിപുത്രി,
ശ്മശാനത്തിന്റെ സജീവതയിലെപ്പോഴും
സജേതനരായി നമ്മളും അല്ലേ... നന്ദി..
ഹരീഷ്,
അജീഷ് മാത്യു,
സ്മിതാ,
നന്ദി വിലയേറിയ അഭിപ്രായത്തിന്
കാന്താരിക്കുട്ടി,
നന്ദി, സൗഹൃദങ്ങളിലേക്കുള്ള സൂക്ഷ്മമായ
നിരീക്ഷണങ്ങളിലേക്കും
ഹൃദ്യമായ കമന്റിനും നന്ദി....

രണ്‍ജിത് ചെമ്മാട്. said...

അനൂപ്,
കമന്റെനിക്ക് വള്രെയിഷ്ടപ്പെട്ടു...
തണലണ്ണനും പാമരനും ഇല്ലാത്തതിനാലൊരു വിഷമം.....
മയൂര,
നന്ദി, ആദ്യമായെത്തിയതിന് സ്വാഗതം....
കണ്‍പീലിചിലന്തികള്‍,
അദ്യമായാണ് ഇവിടെ, നന്ദി.....
കല്യാണി,
ചേച്ചിയെ കണ്ടില്ലല്ലോ എന്നു വിഷമിച്ചിരിക്കുകയായിരുന്നു....
തിരക്കിനിടയിലും വന്നതിന് നന്ദി....
ഹന്‍ല്ലലത്ത്,
നന്ദി, താങ്കളുടെ രചനകള്‍ മനോഹരമാകുന്നുണ്ട്..
ആശംസകള്‍....
ശ്രീ, നന്ദി മഹനീയ സാന്നിദ്ധ്യത്തിന്.....

രണ്‍ജിത് ചെമ്മാട്. said...

പ്രിയ,
സ്വപ്നഭൂമിയില്‍ നിന്ന് ഈ മണല്‍ക്കാട്ടിലേക്ക്
ആദ്യമായെത്തിയതിന് പ്രത്യേകം നണ്ട്രി.............
തണലണ്ണാ.........
ഹാപ്പിയല്ലേ.....
കുടുംബത്തിന്റെ കോരിത്തരിപ്പിലും
ഞങ്ങളെയൊന്നും മറക്കാതെ ഇവിടെ വന്നതിന്
എന്താ പറയുക.......
എല്ലാവരോടും സ്നേഹാന്വോഷണങ്ങള്‍.....(പ്രത്യേകിച്ച് നിരഞ്ചന്)
"പാമരമ്പുഴയെ" കണ്ടിരുന്നുവോ? ആ മഹനീയ സാന്നിദ്ധ്യം നാട്ടിലുണ്ടല്ലോ അല്ലേ?

അപര്‍ണ..... said...

വളരെ നന്നായിട്ടുണ്ട്........ :)

കാവ്യ said...

ഒരുപാടിഷ്ടമായി ഈ ബിംബങ്ങളെ,
ആശംസകള്‍....

മേഘമല്‍ ഹാര്‍ said...

നന്നായി എഴുതിയിരിയ്ക്കുന്നു.

മേഘമല്‍ ഹാര്‍ said...

നന്നായി എഴുതിയിരിയ്ക്കുന്നു.

രണ്‍ജിത് ചെമ്മാട്. said...

അപര്‍ണ്ണ,
കാവ്യ,
മേഘമല്‍ഹാര്‍,
നന്ദി, നല്ല വായനയ്ക്ക്.....

സ്മിജ said...

ഇയ്ക്ക് മനസ്സിലായില്യാ.. ന്നാലും ഞാന്‍ വന്ന് മോങ്ങീട്ടോ. :)

സ്മിജ said...

സ്വാറി, ഒന്ന് കൂടി.

ഇതെങ്ങാനും സഗീറേട്ടനാ എഴുത്യേച്ചാല്‍ എല്ലാവരും ആ പാവത്തിനെ കൊന്ന് കൊല വിളിച്ചേനേ. :(

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...
This comment has been removed by the author.
പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രണ്‍ജിത്,
ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്ക് കിട്ടുന്നില്ല. സത്യം. എനിക്ക്‌ അത്യധികം ഇഷ്ടപ്പെട്ടു. വളരെ പുതുമയുള്ള ബിംബകല്‍പ്പനകള്‍. മനസ്സില്‍ പലതും കോരി നിറച്ചു... എന്നൊക്കെ പറയട്ടെ? അഭിനന്ദനത്തിന്റെ ആ വാക്ക്‌ ഞാന്‍ പിന്നീടെപ്പോഴെങ്കിലും (കിട്ടിയാല്‍)പറയാം.

സസ്‌നേഹം...

മുരളിക... said...

''കന്നിന്‍ മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.''

തുടക്കം തന്നെ കത്തി ചെമ്മാട്...
കത്തി തീര്‍ന്നില്ല... ശ്മശാനത്തിലെ കനല് പോലെ നീറുന്നു, പൊള്ളുന്നു... നിന്റെ കവിത എനിക്കെരിയുന്നു,, വായില്‍ ചാരം വീണു കയ്ക്കുന്നു, പുക നിറഞ്ഞ കണ്ണ് പോത്തട്ടെ ഞാനിനി?

പറഞ്ഞു കഴിയുന്നില്ല മാഷേ, പാടികേള്‍ക്കാന്‍ കൊതിയുണ്ട്,, താളം മനസിലുണ്ട്,,, വിളിക്കാതെ വന്നില്ല ഞാന്‍ എന്നോട് തന്നെയും പരിഭവമുണ്ട്.. സ്നേഹപൂര്‍വ്വം മുരളിക.

ലതി said...

രണ്‍ജിത്,
ഞാന്‍ വൈകിയാണെത്തിയത്.
വരരുചിയുടെ കോവലില്‍ തുടങ്ങി മുരിങ്ങയില്‍
അവസാനിക്കുമ്പോഴേയ്ക്കും
മറ്റെന്തെല്ലാം കാര്യങ്ങളാ കവി പരാമര്‍ശിക്കുന്നത്?
ചിന്തിപ്പിക്കുന്ന കവിത.
അക്കേഷ്യ, ആര്യവേപ്പ് ശ്രദ്ധിച്ചില്ലേ?
ഞാന്‍ കവിത രണ്ടു തവണ ചൊല്ലി നോക്കി.
ഇഷ്ടമായി.ഇനിയും വരാം.
അഭിനന്ദനങ്ങള്‍!
ആശംസകളും.

രണ്‍ജിത് ചെമ്മാട്. said...

സ്മിജ,
നന്ദി.... ഫാന്‍സ് അസോസിയേഷന് ആശംസകള്‍!.....
ശിവപ്രസാദ്,
വളരെ സന്തോഷമുണ്ട്...
ഇതുതന്നെയല്ലേ ഏറ്റവും വലിയ അഭിനന്ദനവും പ്രോല്‍സാഹനവും
നിറഞ്ഞു!!!!!
മുരളി,
സന്തോഷം....
കത്തുന്ന ആ കമന്റിന്....
വിലയേറിയ സാമീപ്യത്തിന്
ലതി,
സ്വാഗതം ഈ ഊഷരഭൂമിയിലേക്ക്
നന്ദി... നല്ല വാക്കുകള്‍ക്ക്!!!

lakshmy said...

ആദ്യമായാണെന്നു തോന്നുന്നു ഞാൻ രഞ്ചിത്തിന്റെ കവിതകൾ കാണുന്നത്. വളരേ നന്നായിരിക്കുന്നു

'കല്യാണി' said...

പുതുതായ് ഒന്നുംകണ്ടില്ല,വന്നുനോക്കിയതാ പക്ഷെ നിരാശപ്പെടേണ്ടിവന്നു.നല്ലലേഖനങ്ങളും കവിതകളുംയെഴുതിക്കൊണ്ടിരിക്കാനായ് സറ്വേശ്വരനനുഗ്രഹിക്കട്ടെ...

കിലുക്കാംപെട്ടി said...

ശ്മ്ശനത്തിലെ ചെടികളൊട് എന്നും എനിക്കു വല്ലാത്ത ഒരു ഇഷ്ടം.അവയെല്ലാം തന്നെ മണ്ണോടുമണ്ണായി പിന്നെ ചെടികളായി പുനര്‍ജനിച്ച ജീവിതങ്ങള്‍ തന്നെയല്ലെ??
പിന്നെ ഗംഭീരം....
“പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.“ഇതും നമ്മള്‍ തന്നെ അല്ലെ?
എല്ലാ വരികളിലും പച്ചയായ മനുഷയ്ജീവിതം തന്നെയ ഞാന്‍ കാണുന്നെ.ശരിയാണോ എന്നറിയില്ല, ഇതു എന്റെ തോന്നല്‍ മാത്രം.

നിലാവ്.... said...

വായിച്ചു.....ഒരുപാടിഷ്ടായി....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിത. എത്തിപ്പെടാന്‍ വൈകി.

ആശംസകള്‍.

'കല്യാണി' said...

രഞ്ജിത്ത് പറഞ്ഞതു നല്ലകര്യങ്ങളാണ്‌ ,ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.പിന്നെയെനിക്ക് വായനയുടെകുറവ് നന്നയിട്ടുണ്ട്.സ്പോണ്ടിലോസിസ് കാരണം കഴുത്ത്കുനിച്ചു വായ്ക്കാനും
എഴുതാനുംവളരെവിഷമമാണു്. ഹിപ്പിനുംകഴുത്തിനും നല്ലവേദനയാണു്.ബ്ലോഗ്ഗില്‍ ടൈപ്പ് ചെയ്യുന്നതുവളരെ വിഷമിച്ചുകൊണ്ടാണു്,എപ്പോളീയെഴുത്ത് ,അവസാനിപ്പിക്കേണ്ടി വരുമെന്നറിയില്ല. ഈ കവിതകളൊക്കെ (കവിതകളെന്നുപറയാമൊയെന്നറിയില്ല)അഞ്ചാറുകൊല്ലം മുന്‍പ്‌ യെന്റെ ദുഖങ്ങള്ക്ക് ഒറ്റമൂലിയായ് കുറിച്ചിട്ട കുറേ കൂട്ടക്ഷരങ്ങളും,ചില്ലക്ഷരങ്ങളും ഈശ്വരകൃപകൊണ്ട് ഇങ്ങനെയൊക്കെ,സംഭവിച്ചുയെന്നു ഞാന്‍വിശ്വസിക്കുന്നു. ഈ ബ്ളോഗിലൂടെയും യെനിക്ക് കുറെ മനസിനാശ്വസംകിട്ടുന്നതുകൊണ്ടാണ്,(യെന്റെ മക്കളുടെ പ്രായക്കാരായ നിങ്ങളെ പോലുള്ള,ഒരുപാടു മക്കളെ ബ്ളോഗിലൂടെ പരിചയപ്പെടാനും അവരുടെ നല്ല സൃഷ്ടികള് ആസ്വദിക്കാനും)ഇപ്പോഴും തുടരുന്നതു്.രഞ്ജിത് ഇനിയും വരണം നല്ലഉപദേശങ്ങളും,വിലയിരുത്തലുകളുംവേണമെന്നു ഞാന്‍ വിശ്വസിക്കുന്നു.എല്ലാഭിപ്റായങ്ങള്‍ക്കും നന്ദി .ഞാനെന്നും കഴിയുന്നതും ഇവിടുത്തെ സ്തിരംവായനക്കാരിയായിരിക്കും.

പാമരന്‍ said...

മാഷെ,

വരാന്‍ വൈകിപ്പോയി. ഇതൊത്തിരിയുണ്ട്‌ വായിച്ചെടുക്കാന്‍.

"ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍."

കലക്കി.

കന്നിന്‍ മുലമുളച്ച കോവലും കാതുകുത്തിനു പൊന്നില്ലാത്തവര്‍ക്കു തിരുകാനായി മുളച്ച ആര്യവേപ്പും, ഗ്രാമീണത അങ്ങനെ കോരിയൊഴിച്ചിരിക്കുവല്ലേ..!

B Shihab said...

ആശംസകള്‍..........

ബിജു രാജ് said...
This comment has been removed by the author.
രണ്‍ജിത് ചെമ്മാട്. said...

ലക്ഷ്മി,
സ്വാഗതം.. തുടര്‍ന്നും ഈ വഴി വരണേ...
കിലുക്കാംപെട്ടി,
ഒഴിവുകാലം കഴിഞ്ഞുള്ള തിരിച്ചുവരവിന്
സ്വാഗതം... നണ്ട്റീ...നല്ല വാക്കുകള്‍ക്ക്
നിലാവ്,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ഷിഹാബ്,
നന്ദി ഇതുവഴി വന്ന് വായിച്ചഭിപ്രായം പറഞ്ഞതിന്..

രണ്‍ജിത് ചെമ്മാട്. said...

കല്ല്യാണിച്ചേച്ചീ..
അസുഖം ഭേദമാകാനും
കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും...
പ്രാര്‍ഥനയോടെ....

പാമുവണ്ണാ...
മിന്നല്പ്പിണര്‍പോലെയുള്ള തിരിച്ചു വരവ്
ശരിക്കും ഞങ്ങളാഘോഷിച്ചു...
തിരക്കായിരുന്നു...
എല്ലാം വായിക്കാന്‍ തുടങ്ങുന്നേയുള്ളൂ....
നന്ദി....

Chinthakan said...

ശ്മശാനത്തിലെ മരമാണ്‌ ഞാനും
എത്രയോ പേരുടെ
ചോരയും നീരും കുടിച്ച്‌ വളർന്ന്
മറ്റു പലർക്കുമായി
പൂത്ത്‌ സുഗന്ധം പരത്തി.......
ജനിമൃതികളുടെ ലോകത്ത്‌
അറ്റവും തേടി......................

പി എ അനിഷ് said...

ഒഴുക്കുളള വരികള്‍
ആശംസകള്‍

Layana said...

രണ്‍ജിത്‌, ഗംഭീരമായിരിക്കുന്നു. ആരും കാണാത്തത്‌ കവി കാണുന്നു. ആരും പറയാത്തത്‌ പറയുന്നു. നന്ദി. ഒരു നൂറ്‌ നന്ദി.

ജിപ്പൂസ് said...

രണ്‍ജിത്തേട്ടാ...മുഴുവനും അങ്ങ്ണ്ട് മനസ്സിലായില്യാ ട്ടോ...
വരികള്‍ക്കിടയിലൂടെ ഒരു മൂന്നു നാലു വട്ടം ഇഴഞ്ഞു നോക്കി.
നോ രക്ഷ.ഔട്ട് ഓഫ് റേഞ്ജ് ന്നാ പറയുന്നേ.
പിന്നെ ഈ കളര്‍ അത്ര ശരിയല്ലാന്നു തോന്ന്ണു.
കണ്ണ് പിടിക്കണില്യാന്നേയ്.

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner