ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Friday, May 1, 2009

മാന്ദ്യം (കവിത)

പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്‍
പുറം തേടും വറുതികള്‍!

അകപ്പെട്ടോര്‍‌ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലികള്‍,
പുറപ്പെട്ടാലൊടിയും
പെരും‌പൂരക്കൊടിമരം.

വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍,
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്‍പ്പില്‍ തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!

വാലറ്റ പാലങ്ങള്‍
തുരുമ്പിച്ച ലോറിക്കടിയില്‍‌തൂങ്ങി-
ത്തടം വറ്റിയ ചാലിന്റെയന്തി-
ച്ചെളിമണം താഴെ....

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....

41 comments:

രണ്‍ജിത് ചെമ്മാട്. said...

ചില മാന്ദ്യത്തകര്‍ച്ചകള്‍‌ക്കിപ്പുറം..
ഒരിടവേളയില്‍

പാമരന്‍ said...

"വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍" !!!

എവിടെയായിരുന്നു മാഷെ?

ചങ്കരന്‍ said...

അകപ്പെട്ടോര്‍‌ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലിക

അറിയാം, എന്നേം കൊണ്ടേ പോക്വോള്ളൂന്ന്.

sumithlal said...

കവിതയില്‍ക്കിടന്നു പിടയുന്ന ഞാന്‍.....

Prayan said...

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....ക്ക്
അറിയാതെ പരക്കുന്ന
മോര്‍ട്ടൈനിന്‍ മണവും
എഴുതിത്തീരാത്ത
ആത്മഹത്യാ കുറിപ്പും....

Sukanya said...

ഇല്ലാച്ചെവിയാട്ടിയിലഞ്ഞിത്തറമേളം രുചിക്കുംവര്‍ഷോല്‍സവം!
ചിറകില്ലാത്തഭയാര്‍‌‌ത്ഥികള്‍....
ചിറകും ചെവിയും ഒക്കെ വീണ്ടും ഉണ്ടാകട്ടെ!

...പകല്‍കിനാവന്‍...daYdreamEr... said...

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....

നന്നായി രഞ്ജിത്..

എവിടെയായിരുന്നു ഇത്ര നാള്‍ ?? :)

Sureshkumar Punjhayil said...

Eppozum undakunnathu Abhayarthikal mathramalle Renjith... Valare nannayirikkunnu.. Ashamsakal...!!!

കാപ്പിലാന്‍ said...

മാന്ദ്യം ആയതുകൊണ്ട് തിരക്കായിരുന്നു അല്ലേ ചെമ്മാട :) കവിത ഗംഭീരം .

Rare Rose said...

രഞ്ജിത് ജീ..,മാന്ദ്യത്തിന്റെ വരണ്ട കാഴ്ചകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ഇടവേളക്കു ശേഷം കണ്ടതില്‍ സന്തോഷം ട്ടോ...:)

ചന്ദ്രകാന്തം said...

ചിറകില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക്‌ മുന്‍പില്‍
തകര്‍ച്ചകള്‍ക്ക്‌ മാന്ദ്യമില്ല...വേഗം കൂടുതലാണ്‌ താനും.

പാര്‍ത്ഥന്‍ said...

നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍...

smitha adharsh said...

നന്നായിരിക്കുന്നു...
നമ്മള്‍ അഭയാര്‍ഥികള്‍ ആകാതെ രക്ഷപ്പെട്ടതില്‍ സന്തോഷം...

പള്ളിക്കരയില്‍ said...

ഇല്ലായ്മയുടെ
വല്ലായ്മകള്‍
വല്ലാതെയനുഭവിപ്പിച്ച
വരികള്‍....

നല്ല രചന.
നന്ദി.

Jayesh San said...

kollaam

B Shihab said...

kollaam

പണ്യന്‍കുയ്യി said...

ഇഷ്ടപ്പെട്ടു ഇനിയും വരാം

hAnLLaLaTh said...

..കവിതത്തിരകളില്‍
തിരികെ വന്നതില്‍ സന്തോഷം...

ഇനിയും പിറക്കട്ടെ ആസുര താളം കേള്‍പ്പിക്കുന്ന പരുക്കന്‍ കവിതകള്‍...

വിജയലക്ഷ്മി said...

kavithayude ulladakkum athimanoharamaayirikkunnu.manassil chalanam srushtikkunna varikal..

കണ്ണനുണ്ണി said...

നൊമ്പരപെടുത്തുന്ന വരികള്‍.... നന്നായിട്ടോ മാഷെ..

ബൈജു (Baiju) said...

കവിത ഇഷ്ടമായി..പ്രത്യേകിച്ച്:

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍—എന്ന വരികള്‍

അഭിനന്ദനങ്ങള്‍

ബിജു രാജ് said...

അതിവര്‍ത്തിയായ അരാജക കാലത്തിന്റെ ഉരച്ചുകൂര്‍പ്പിച്ച വരികള്‍!
നന്നായിരിക്കുന്നു......

cEEsHA said...

മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്‍പ്പില്‍ തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!

നന്നായിരിക്കുന്നു ചെമ്മാട് ചേട്ടാ..!

പ്രവാസ സ്വപ്നങ്ങളില്‍ മങ്ങിയ പ്രതീക്ഷയുടെ കാഴ്ചകള്‍..

ആശംസകള്‍..!

വരവൂരാൻ said...

പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്‍
പുറം തേടും വറുതികള്‍!

അകപ്പെട്ടോര്‍‌ക്കറിയാം

അതെ സത്യമാണു...

നാട്ടിൽ നിന്നു വന്നതെയുള്ളു. അതാ വൈകിയത്‌.. തിരക്കുകൾ തീർന്നോ? നന്മകൾ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മാന്ദ്യത്തെ തൊട്ടറിഞ്ഞ നിനക്ക് അറിയാമോ പുറത്ത് കടക്കാനുള്ള ഒറ്റമൂലി?

Sapna Anu B.George said...

കൂട്ടാത്തില്‍ ഈ സുന്ദരിയുടെ അഭിപ്രായവും കിടക്കട്ടെ..കവിത എന്നും ആരുടെയാണെങ്കിലും സുന്ദരമാണ്, അതിന്, നമ്മുടെ മനസ്സിന്റെ കോണിലെ ഏതോ ഒരു സന്തൊഷത്തിന്റെയോ ദു:ഖത്തിന്റെയൊ, പ്രേമത്തിന്റെയോ ഛായ ഉണ്ടായിരിക്കും, വീണ്ടും വാരാനായി ഫോളോ അപ്പ് ഇടൂ.....

വികടശിരോമണി said...

നന്നായി ,രജ്ഞിത്ത്.
ഇടവേളകൾ ചിലപ്പോൾ കവിതക്കു ഗുണം ചെയ്യും:)
കൃത്യമായി സംവദിക്കുന്ന ഒരു ഭാഷയുണ്ട്,രജ്ഞിത്തിന്.അടിതെളിഞ്ഞ ശൈലി.അതിനെ അഭിനന്ദിക്കാതെ വയ്യ.
ഒന്നുകൂടി ശ്രമിച്ചാൽ കൃത്യമായി അനുഷ്ടുപ്പിൽ നിന്നേനേ വരികൾ...അതിനു ശ്രമമില്ലാഞ്ഞിട്ടും പലതും അങ്ങനെ നിൽക്കുന്നു.
അതൊന്നും നിർബ്ബന്ധമില്ലാട്ടോ,പറഞ്ഞു എന്നേയുള്ളൂ.
ആശംസകൾ.

മനോജ് മേനോന്‍ said...

മാന്ദ്യം മാറി, വീണ്ടും കാവ്യകല്ലോലിനി ഉഴുകിതുടങ്ങിയതില്‍ സന്തോഷം...

Shihab Mogral said...

മാന്ദ്യത്തിനന്ത്യം കുറിച്ചല്ലോ..!
കവിതയുടെ..

പുതിയ കാവ്യകേളികളുമായി നമുക്ക് മാന്ദ്യത്തെ അതിജീവിക്കാം
ആശംസകല്‍

-ശിഹാബ് മൊഗ്രാല്‍-

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

പി എ അനിഷ്, എളനാട് said...

നല്ല കവിത

വരവൂരാൻ said...

പ്രിയ സുഹ്രുത്തേ നിന്റെ ശുന്യത ഇപ്പോഴും നില നിൽക്കുന്നു ആർക്കും നികത്ത പെടാനാവാതെ... എവിടെയാണു നന്മകളൊടെ

അനുരൂപ് said...

'കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....'

മനുഷ്യക്കോലത്തില്‍ വന്നതേ
നാം അഭയാര്‍ത്ഥികള്‍.

നല്ല വരികള്‍..

ആശംസകള്‍

അഞ്ജു പുലാക്കാട്ട് said...

നല്ല കവിത
ആശംസകല്‍ !!

പാമരന്‍ said...

kalakkan.. miss aayippoyallo...

വയനാടന്‍ said...

"നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍...."

ഗംഭീര പ്രയോഗം

അഭിനന്ദനങ്ങള്‍

Thallasseri said...

മാന്ദ്യം കൊണ്ടുവരുന്ന ഇല്ലായ്മ കവിതയുടെ സംഋദ്ധിയാവട്ടെ.

Neena Sabarish said...

ഇല്ലാച്ചെവിയാട്ടി......മനോഹരം

വിജയലക്ഷ്മി said...

കവിത നന്നായിരിക്കുന്നു

Kottottikkaran said...

മാന്ദ്യത്തിനപ്പുറം കടക്കാനുള്ള വഴി എളുപ്പമാണല്ലോ...

എം.പി.ഹാഷിം said...

നന്നായി രഞ്ജിത്!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner