ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Google+ Followers

Friday, December 12, 2008

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

പകലു വാറ്റിക്കുറുക്കിയ ലഹരിയില്‍
ഇരുട്ടുചെത്തിമിനുക്കിയയിറകളില്‍
നിലാച്ചൂട്ടു മിന്നിപ്പിന്നിച്ചാറുന്ന
എന്നെ നനഞ്ഞൊരുടല്‍ത്താപം,
ഇന്നൊരു കാത്തിരിപ്പിന്റെ നൂല്‍മഴ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
പടിഞ്ഞാറെ പാതിരാക്കുന്നിലേക്ക്
കണ്ണീര്‍‌ച്ചാലിലൂടൊഴുക്കിവിട്ട്
കാഞ്ഞ വെള്ളത്തിന്റെ വേവ് നോക്കുന്ന
കനല്‍മഴ!

മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ.
മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

69 comments:

രണ്‍ജിത് ചെമ്മാട്. said...

യു.എ.യി.ലെ, ചതഞ്ഞ് പെയ്യുന്ന മഴക്കാലം
ഇവിടെ നനയുന്നു, അവിടെ നനയാതെ പോന്നത്...

പാമരന്‍ said...

ചിത്രകാരാ, നീ എന്‍റെ തോളില്‍ കയ്യിട്ടൊഴുകേണ്ടിയിരുന്ന കൈവഴി..

കാന്താരിക്കുട്ടി said...

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ

എന്തു പറ്റീ ? കൊളാഷ് ഇഷ്ടായീ ട്ടോ

Mahi said...

മണല്‍ക്കാട്‌ മുഴുവന്‍ അലിഞ്ഞു പോയിട്ടുണ്ടാവും നിന്റെയീ മഴയില്‍

sumithlal said...

വളരെയിഷ്ടപ്പെട്ടു...
പ്രണയവും വിരഹവും പെയ്യുന്ന ഈ മഴച്ചിത്രങ്ങള്‍

തണല്‍ said...

മഴയാണ്,തൂവാനമാണ്
ജനാലയ്ക്കല്‍ ചെമ്പരത്തിപ്പൂക്കളാണ്
നനഞ്ഞ പാവാടതന്‍ തുമ്പു കുടഞ്ഞു നീ
വന്നെത്തിടും കാലമാണ്
കാത്തിരിക്കുകയാണ്..
-കണ്ണില്‍ ഉരുകി പറ്റിപ്പോയൊരു മഴക്കാറ് മിന്നലിനെ നനച്ച് പെയ്തു തുടങ്ങിയിട്ടുണ്ട്..
:)

ജ്യോനവന്‍ said...

കൊളാഷ്!

G.manu said...

good one

മനോജ് മേനോന്‍ said...

നീ എനിക്കായ് മാത്രം പെയ്യുന്ന മഴയാണ്......വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്, എനിക്ക് വേണ്ടി മാത്രം പെയ്യൂന്ന, ഒരിക്കലും ഒടുങ്ങാത്ത മഴ.... ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴയാണു.... കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി ഒടുവില്‍ നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ......ഒരിക്കലും ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍ ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ, നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും

മുരളിക... said...

''മഴ നനയാന്‍ നീ കൂടെയുണ്ടെകില്‍ ഓരോ തുള്ളിയെയും നിന്‍റെ പേരിട്ടു വിളിക്കുമായിരുന്നു....''
''മഴത്തുള്ളികള്‍ കൊണ്ട് മാല കോര്‍ക്കാം, മഴ കൊണ്ട് മുലക്കച്ച തീര്‍ക്കാം... കിലുക്കം തീരാത്ത കാല്തളയും, കിഴിയാത്ത കാഞ്ചിയും തരാം......''

വായിച്ചു മതിയാകാത്ത മഴക്കവിതകളിലെക്ക് ഒന്നുകൂടി... കൊള്ളാം ചെമ്മാട്. നന്നായിരിക്കുന്നു.

neeraja said...

"മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ."

കൊള്ളാലോ... ഇഷ്ടായി....

Prasanth. R Krishna said...

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

മഴ എന്നും എന്റെ സംഗീതമാണ്. ഒരിക്കല്‍കൂടി പൈതൊഴിയാത്ത മഴനൂലുകളാല്‍ ബന്ധിക്കപ്പെട്ടിരുന്നങ്കില്‍ എന്നാശിച്ചു പോകുകയാണ്.

മണല്‍ കിനാവുകളെ നനയിച്ച് ഇനിയും ഒരുപാട് മഴനൂലുകള്‍ പൈതിറങ്ങട്ടെ

Anonymous said...

mazhachithrangal kondoru kolash....nannayittundu.....vimarshakano niroopakano allathathukondu thalanarizha keeri parishodichu ezhuthanonnum ariyilla.........enikishtamayi.........

'കല്യാണി' said...

ranjithe,enthaaparayaa...vaakkukalilla!athimanoharam!!

Thallasseri said...

ചെമ്മാടും പരപ്പനങ്ങാടിയിലും ഞാന്‍ നനഞ്ഞതൊന്നും മഴയായിരുന്നില്ലെന്ന്‌ പറഞ്ഞുതന്ന രണ്‍ജിതിന്‌ നന്നി. മഴ അങ്ങനെയാണ്‌. നമ്മളില്‍ പെയ്യേണ്ടപ്പോള്‍ മറ്റെവിടെയോ..ചുണ്ട്‌ പെയ്യുമെന്ന്‌ നിനച്ചിരിക്കെ കണ്ണുകള്‍ പെയ്യും. ഗംഭീരം.

നന്ദ said...

നല്ല ഇഷ്‌ടമായി കവിത.

Ajith Nair said...

മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!
വളരെയിഷ്ടപ്പെട്ടു...ഈ മഴച്ചിത്രങ്ങള്‍

ചിന്തകൻ said...

നേർത്തു വീഴുന്ന നനുത്ത തുള്ളികൾ
നനച്ചത്‌
എന്റെ ഹൃദയത്തെയായിരുന്നു..........

ശ്രീവല്ലഭന്‍. said...

കൊളാഷ് വളരെ ഇഷ്ടമായി....:-)

Rare Rose said...

ഈ മണല്‍ക്കിനാവിലെ മഴയുടെ ഭാവങ്ങള്‍ പെയ്തു തീരുന്നേയില്ലല്ലോ...ഇഷ്ടായി വരികളെല്ലാം....

...പകല്‍കിനാവന്‍...daYdreamEr... said...

മരുഭൂമിയിലെ മണല്‍ കൂനയിലേക്ക് പെയ്തിറങ്ങിയ പേമാരിയായ് ഈ മഴക്കവിത ....
ആശംസകള്‍ .........

നീന ശബരിഷ് said...

മഴയേക്കാള്‍ കൗതുകം പകര്‍ന്ന് കവിതപെയ്യുമെന്നോ?അവിശ്വസനീയം.....

Melethil said...

നന്നായിട്ടുണ്ട്-മമ്പുറം പുഴയും, ചെമ്മാട്ടങ്ങാടിയും, കുറ്റൂര്‍ പാടവും മിസ് ചെയുന്ന ഒരു പ്രവാസി

നിരക്ഷരന്‍ said...

“തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!“

മഴയെപ്പറ്റി കേള്‍ക്കുമ്പോള്‍ എന്റെ കണ്ട്രോള്‍ പോകും മാഷേ....നന്നായിട്ടുണ്ട് :)

lakshmy said...

‘നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ‘
ആ ഒറ്റ വരിയിലുണ്ട് ഒരു മുഴുകണ്ണീര്‍ മഴ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വളരെ നന്നായിട്ടുണ്ട് രഞ്ജിത്ത്.

UAE യിലെ ആ മഴ ഞാനും നനഞ്ഞിരുന്നു. പക്ഷെ അതിന്റെ സുഖവും കുളിരും ഇപ്പോഴാണ് കിട്ടിയത്.

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ

മാണിക്യം said...

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

രണ്‍ജിത് നല്ല കവിത
വളരെ ഇഷ്ടമായി മഴചിത്രങ്ങള്‍.

Kalpak S said...

മാഷേ..കലക്കി ട്ടോ...

തൂവാനത്തുമ്പികള്‍ കാണുമ്പോളും... ട്രെയിനില്‍ മഴയത്ത് ജനല്‍ കമ്പികളില്‍ മഴതുള്ളികള്‍ കാണുമ്പളും ഉണ്ടാകുന്ന അതേ ഫീലിങ്ങ്.....

ഉഗ്രന്‍...

ബിജു രാജ് said...

അരഞ്ഞാണത്തിലെ മുത്തിന്റെ, പാദസരക്കിലുക്കത്തിന്റെ,
പ്രണയതപമാര്‍‌ന്ന കവിത മഴ!!!!

ആഗ്നേയ said...

മഴയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍,പ്രിയപ്പെട്ട മഴക്കവിതവിതകളുടെ കൂട്ടത്തില്‍ ഇനി ഈ ഒരു കൊളാഷ് കൂടി...:-)
കൊള്ളാം രണ്‍ജിത്തേ...

തൂലികാ ജാലകം said...

അടിപൊളി

ഭൂമിപുത്രി said...

ആദ്യവരിയിൽനിന്ന് അവസാനവരിയിലേയ്ക്ക് കവിതയുടെ മൂഡ് മാറിമാറി വരുന്നു-കൊളാഷ് തന്നെ.
“ആസൂത്രണത്തിന്റെ..”
ഈ പ്രയോഗത്തിനൊരു സുഖക്കുറവ് തോന്നി

ലതി said...

കൊളാഷ്!
സബാഷ്!

nsubbu said...

nannayittundu sahodera!
"eniyum uropadu mazha ninillekku paythirangatte ennu ashamsikkunu"

SreeDeviNair said...

രണ്‍ജിത്,
നന്നായിട്ടുണ്ട്..
ആശംസകള്‍..

ചേച്ചി

നൊമാദ് | A N E E S H said...

രഞ്ചിത്തേ നല്ല ഭംഗിയുള്ള കൊളാഷ്

രണ്‍ജിത് ചെമ്മാട്. said...

പാമുവണ്ണാ,
കാന്താരിക്കുട്ടീ,
മഹീ,
സുമിത്,
തണലണ്ണാ,
ജ്യോനവാ,
നന്ദി, ഇത് സഹിച്ചതിന്...
മനു,
സ്വാഗതം, ആദ്യസന്ദര്‍ശത്തിന്
നല്ല വാക്കുകള്‍ക്ക്.....

മനോജ്
എന്റെ കവിതയെക്കാള്‍
എനിക്കെവിടെയോ കൊള്ളുന്നു
ഈ മറുമൊഴി.... ഒരു പ്രതിദ്ധ്വനി പോലെ...
നന്ദി.....
മുരളീ....
മഴക്കവിതകള്‍ പെയ്യട്ടെ അല്ലേ..
ഈ വരണ്ട മരുപ്രദേശത്തും...
നന്ദി....
നന്ദി, നീരജാ...
പ്രശാന്ത് വളരെ നന്ദി, ഇത്രടം വരെ വന്നതിന്
മഴനൂലുകളാല്‍ ബന്ധിക്കപ്പെട്ട ഒരവസ്ഥ!!!!
കൊതിപ്പിക്കല്ലേ മാഷേ...

രണ്‍ജിത് ചെമ്മാട്. said...

അനോണീ, നന്ദി
കല്യാണിച്ചേച്ചീ,
നന്ദി, നല്ല വാക്കുകള്‍ക്ക്...
തലശ്ശേരി ഭായി,
അതു കറക്ട്,
മഴ അങ്ങനെയാണ്‌. നമ്മളില്‍ പെയ്യേണ്ടപ്പോള്‍
മറ്റെവിടെയോ..ചുണ്ട്‌ പെയ്യുമെന്ന്‌ നിനച്ചിരിക്കെ കണ്ണുകള്‍ പെയ്യും.
കിടിലന്‍ പ്രയോഗം!!!
നന്ദ, സാഗതം ആദ്യസന്ദര്‍‌ശനത്തിന്...
നന്ദി, വായിച്ചഭിപ്രായമറിയിച്ചതിന്...

അജിത് മാഷേ,
അരുണ്‍,
ശ്രീവല്ലഭ്ജീ,
റോസ്,
പകല്‍ക്കിനാവന്‍,
നീനാ,
നന്ദിയിലൊതുക്കിത്തീര്‍ക്കുന്നില്ല..
തുടര്‍ന്നും, ഈ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...

രണ്‍ജിത് ചെമ്മാട്. said...

മേലേതില്‍ ഭായ്,
എന്റെ നാട്ടിടവഴികളെയും
നിറവയലുകളെയും എങ്ങനെ കൃത്യമായ്
അറിയുന്നു? നാട്ടുകാരനാണോ?
നന്ദി, മണല്‍ക്കിനാവിലെത്തിയതിന്...

നിരച്ചരോ,
ലക്ഷ്മിച്ചേച്ചീ,
രാമചന്‍ദ്രന്‍ മാഷേ,
ശ്രീ,
മാണിക്യം,
നന്ദി, ഹൃദയപൂര്‌വ്വം....

പി എ അനിഷ് said...

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്
ഈറന്‍ വരികള്‍
നന്നായി
ആശംസകള്‍

sukanya said...

ഇതു വളരെ മനോഹരം. ഓരോ വരിയും ഹൃദ്യം.

കാവലാന്‍ said...

പ്രണയം,വിരഹം ആവാഹിച്ച് പെയ്യുന്ന കവിത/കവിതയുടെ തിരുവാതിര ഞാറ്റു വേല.ഓരോ വരിയിലും പൊടിക്കുന്ന സ്മരണകള്‍ ....
രണ്‍ജിത്ത്,മനോഹരം അഭിനന്ദനങ്ങള്‍.

ഓടോ, തിരിച്ചെത്തി :)

tejaswini said...

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!

ഇഷ്ടായിട്ടൊ ഈ വരി വല്ലാതെ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
വളരെ നന്നായി...നല്ല വരികള്‍..മറ്റൊരടുക്കളയിലിറ്റിത്തീരുന്ന വിയര്‍പ്പുമഴ എന്ന പ്രയോഗം ഗംഭീരം...

വരവൂരാൻ said...

ഈ ആശംസകളുടെ മഴയിൽ ഞാനും ഒരു മഴ നൂലാവട്ടെ

സ്നേഹപൂർവ്വം

രണ്‍ജിത് ചെമ്മാട് said...

കല്പ്പക് നന്ദി, ആദ്യ സന്ദര്‍ശനത്തിന്!
"മലയാളം ഒരു സാന്ത്വന"ത്തില്‍ വച്ച് കാണാം!!
ബിജു,
ആഗ്നേയ,
തൂലികാജാലകം,
നന്ദി, വീണ്ടും വരിക!!

ഭൂമിപുത്രി,
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി...
മുഴച്ചുനില്‍ക്കുന്നതു പോലെതോന്നുന്നു..
പക്ഷേ അതവിടെനിന്നെടുക്കാന്‍ മനസ്സു വരുന്നില്ലാ...
ചില ആസൂത്രണങ്ങളില്‍....
ചിലത് നഷ്ടപ്പെടുന്നു... ചിലതു നേടുന്നു...
കരാറുകാറ്ക്കും പങ്കുകാര്‍‌ക്കും ലാഭം മാത്രം!!!
ലതി,
നുസ്ബു,
ശ്രീദേവിച്ചേച്ചീ
അനീഷ്
വളരെ നന്ദി, എന്നെ വായിച്ചതിന്
അഭിപ്രായമറിയിച്ചതിന്

വിജയലക്ഷ്മി said...

enthe puthiya vibavangalonnum kanunnlla?vannitu niraasayaal thirichhu povukayaa....

നരിക്കുന്നൻ said...

എന്റെ മേനിയിലും ഈ മഴനാരുകൾ അരിച്ചിറങ്ങട്ടേ...

മഴകൊണ്ട് നനഞ്ഞ ഈ അക്ഷരക്കൂട്ടങ്ങൾ മനസ്സിലൊരു കുളിരാകുന്നു.

കൊളാഷ് കൊള്ളാം.

ബൈജു (Baiju) said...

കവിത നന്നായി,

മഴയായിപ്പെയ്യുന്നതു കവിതതന്നെ.....
മറന്നുപോയ എത്രയെത്രമഴക്കഥകള്‍ ..................

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

രണ്‍ജിത് ചെമ്മാട് said...

Merry Cristmas to all Freids.........

ലീല എം ചന്ദ്രന്‍.. said...

കൊളാഷ് ഇഷ്ടായീ

ഞാന്‍ വരാന്‍ ഒരുപാടു വൈകി.
ഇപ്പൊഴെങ്കിലും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു..
പഴയ പോസ്റ്റുകളിലേയ്ക്കും കടന്നു ചെല്ലട്ടെ...
എല്ലാ ആശംസകളും നേരുന്നു...
ലീല എം ചന്ദ്രന്‍

sandeep salim (Sub Editor(Deepika Daily)) said...

മഴയുടെ കൊളാഷ്‌ ഇഷ്ടമായി..... വെറും വാക്കല്ല..... ഞാനൊരു പത്രപ്രവര്‍ത്തകനാണ്‌ അതുകൊണ്ടാണ്‌ കുറച്ചു വാക്കുകള്‍.... വിശദീകരണം നിങ്ങള്‍ക്ക്‌ വിട്ടുതരുന്നു..... അന്തസംഘര്‍ഷങ്ങളും വര്‍ത്തമാന കലത്തെ കുറിച്ചുളള ആശംങ്കകളും വീര്‍പ്പുമുട്ടിച്ച ചില നേരങ്ങളില്‍ ഞാനും എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു..... കവിതയെന്ന്‌ അവകാശപ്പെടുന്നില്ല..... വായിക്കുമല്ലോ......
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

Anonymous said...

ഞാന്‍ നേരത്തേ വായിച്ചതാ...ഇഷ്ടപ്പെടുകേം..ചെയ്തു..
പക്ഷേങ്കി..അടുത്തതവണ നന്ദിപറയുമ്പോ എന്‍റെ പേരുകൂടി വരണമെങ്കില്‍
കമന്‍റെഴുതണമല്ലോ..
എന്തിരൊക്കെയായലും
നിങ്ങള്‍ പുലിയാണു കേട്ടാ...

ഗീത് said...

ചിലപ്പോള്‍ കനത്തുപെയ്യുന്നൊരു കണ്ണീര്‍ മഴ...
പിന്നെ തൂവാനത്തിന്റെ സുഖം തരുന്നൊരു ചാറ്റല്‍ മഴ...
വീണ്ടുമൊരു പെരുമഴ ആ മണലാരണ്യമാകെ നനച്ചു കുതിര്‍ത്താനായി...

മഴയുടെ കൊളാഷ് ഇഷ്ടപ്പെട്ടൂ രണ്‍ജിത്.

Sureshkumar Punjhayil said...

Oru puthu mazhapole manoharam..!! Ashamsakal...!!!

sereena said...

പുതു വര്‍ഷം നന്മ നിറഞ്ഞതാവട്ടെ..
ഈ മഴ ഞാനും നനഞ്ഞു..

രണ്‍ജിത് ചെമ്മാട്. said...

സുകന്യ,
കാവലാന്‍,
തേജസ്വിനീ,
വരവൂരാന്‍,
നന്ദി, വീണ്ടും ഈ വഴിയെത്തുമല്ലോ...
വിജയലക്ഷ്മിച്ചേച്ചീ..
പുതിയതൊന്നുമില്ല...
ഇനി പുതുവര്‍‌ഷത്തില്‍ കാണാം..
നരിക്കുന്നന്‍ തിരക്കിനിടയിലും
ഇവിടെയെത്തി വായിച്ചതിന്...
ബൈജു,
മാണിക്യം,
നന്ദി, എല്ലാവര്‍ക്കും..

ലീല എം ചന്ദ്രന്‍,
ആദ്യ സന്ദര്‍‌ശനത്തിന് പ്രത്യേക നന്ദി..
സന്ദീപ്,
സന്തോഷമുണ്ട്
എന്നെ വായിച്ച് അഭിപ്രായം അറിയിച്ചതിന്
ആ വഴി വന്നു വായിച്ചിരുന്നു...
ഭാവുകങ്ങള്‍...

ഗീതേച്ചീ,
സുരേഷ് കുമാര്‍,
സറീനാ
എല്ലാവര്‍ക്കും ഹൃദയപൂര്‍‌വ്വം...
പുതുവല്‍‌സരാശംസകള്‍....

രണ്‍ജിത് ചെമ്മാട്. said...

മഹേഷ് ലാല്‍
ഒരു ഗമണ്ടന്‍ നന്ദി...ഒറ്റക്ക് തരുന്നു...

രണ്‍ജിത് ചെമ്മാട്. said...

പുതുവത്സരാശംസകള്‍...
എല്ലാ ബൂലോകര്‍ക്കും...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

രഞ്ജിത്ത്,
ഫോണില്‍ സംസാരിച്ചതേയുള്ളു. തമ്മില്‍ കാണാന്‍ കഴിഞ്ഞില്ല. ജനുവരിയില്‍ വീണ്ടും വരുന്നുണ്ട്. അന്ന് കാണാം എന്ന് കരുതുന്നു.

രഞ്ജിത്തിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍.

SreeDeviNair said...

പ്രിയ അനുജന്,

പുതുമയുള്ളൊരു
പുതുവര്‍ഷം...
സ്നേഹമുള്ളൊരു
സ്നേഹ വര്‍ഷം...

ഉണ്ടാകാന്‍ എന്റെ
ആശംസകള്‍..

സ്വന്തം,
ചേച്ചി.

വഴിപോക്കന്‍ said...

ഓര്‍മ്മയില്‍ വന്നത്: മുമ്പൊരിക്കല്‍ ഉമ്മയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേ, ഉമ്മയുടെ ശബ്ദത്തെയും കടത്തി വെട്ടി മഴയുടെ താളം ചെവില്‍ ഇരച്ചെത്തി. ഇത്തിരി നേരം റസീവര്‍ പുറത്തേക്ക് പിടിക്കാന്‍ ഞാന്‍ പറഞ്ഞു. കുറച്ചു നിമിഷങ്ങള്‍ ഞാന്‍ കണ്ണടച്ചിരുന്നു... പന്നീട് ഉമ്മയുടെ ശബ്ദം പലപ്പോഴും ഇടറുന്നത് ഞാനറിഞ്ഞു. ഉമ്മയുടെ കവിളുകളിലും മഴ പടര്‍ന്നിരിക്കും.... എനിക്ക് മഴയോടുള്ള പ്രണയം ഉമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.... വീണ്ടും ഒരു മഴക്കാലം ഹൃദയത്തില്‍ എത്തിച്ചതിന് രഞ്ജിത്ത്.., നന്ദി... ഒരായിരം......

നരിക്കുന്നൻ said...

പുതുവത്സരാശംസകൾ!

രണ്‍ജിത് ചെമ്മാട് said...

ഡിസംബറിന്റെ കൊഴിഞ്ഞ മഞ്ഞിലകള്‍ക്ക് വിട....
ഇനി പുതു വര്‍‌ഷത്തിന്റെ പൊന്‍‌പുലരിയിലേക്ക്.....
എല്ലാ സൗഹൃദങ്ങള്‍ക്ക് സ്നേഹോഷ്മളമായ
നവവല്‍‌സരാശംസകള്‍.....
സ്നേഹപൂര്‍വ്വം....രണ്‍‌ജിത്ത് ചെമ്മാട്

ഗിരീഷ്‌ എ എസ്‌ said...

വായിക്കാനേറെ വൈകി...
ഇഷ്ടമായി ഈ കൊളാഷ്‌,,,


പുതുവത്സരാശംസകള്‍...

പ്രയാസി said...

നല്ല കവിത
പുതുവത്സരാശംസകള്‍!

ഏട്ടാശ്രീ.... said...

നീ, എന്നിലേക്കൊഴുകേണ്ട പുഴ!മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ
vallathorormmayaanu... iniyorikkalum thirichu kittathoru chithram.

Deepa Bijo Alexander said...

മഴ.......
പെയ്യുന്നത്‌ മഴത്തുള്ളികളോ...കണ്ണുനീരോ....?

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner