ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Tuesday, July 15, 2008

കര്‍ക്കിടക കലിപ്പുകള്‍


വെയില്‍ വിരലുകള്‍ വയലിന്നടിവയറില്‍,
കലപ്പയില്‍ പേറെടുക്കപ്പെട്ട്
മാനം നോക്കിക്കരയുന്ന
കറുത്തടറ്ന്നൊരു ചുള്ളിക്കമ്പ്,
ഇലപ്പൊലിപ്പിന്റെ പൂറ്വ്വകാല-
മയവിറക്കുന്നൊരു വേലിപ്പെണ്ണ്,
വായ്പ്പയുടെ ഓരുവെള്ളക്കെട്ടില്‍
സമൃദ്ധകാലം ചീഞ്ഞടറ്ന്ന
വയസ്സന്‍ തൊണ്ടുകള്‍,


വരണ്ടു ചുരുണ്ട പുഴകളില്‍
പ്രതീക്ഷയുടെ ചെളിക്കിനിപ്പുകള്‍
നേറ്ച്ചപ്പൂലിന്റെ കൈത്തോടുകളിലേക്ക്
വഴി തിരിയുന്ന ഞാറ്റുവേലകളില്‍,
ഞണ്ട് മടയുടെ തലമുറച്ചരിവുകളില്‍
നനവു തേടുന്ന പരിഭവപ്പാടുകള്‍,

കൊയ്ത്തിന്റെ വെയില്‍‌പ്പഴുപ്പിലേക്ക്
ചുണ്ടുകൂറ്പ്പിച്ചമ്പോറ്റിയും ഭക്തരും,
കലം കരിക്കണം, പൊങ്കാല നിറയണം,

രക്തം വാര്‍ന്ന്, മാംസമടര്‍ന്ന്,
മുടിനാരു ബാക്കിയായ്
പുനറ്ജ്ജനി നേടി, പിണയപ്പെട്ട
ഒരുതുണ്ട് കയറില്‍ തുടം മുറുകുന്നു.

ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന്‍ കണ്ണെറിയാതെ നടക്കാം

കഴുത്തില്‍ കയറിട്ടതവരല്ലേ?

26 comments:

രണ്‍ജിത് ചെമ്മാട്. said...

ഇതെന്റെ കലിപ്പുകള്‍.

കറ്ഷകാത്മഹത്യയെക്കുറിച്ച്
ഒരു സുവനീറിന്‌ വേണ്ടി
മുന്‍പെഴുതിയ കവിതയാണ്‌.

തണല്‍ said...

രഞ്ജിത്തേ...............
കലിപ്പുകള്‍ ചവച്ചുതിന്ന കുറേകഥാപാത്രങ്ങളെ
നീ എത്ര നന്നായി വരച്ചിട്ടിരിക്കുന്നു.വേലിപ്പെണ്ണ്,
വയസ്സന്‍ തൊണ്ടുകള്‍...കൊള്ളാം.നിന്റെ വരിക്കലപ്പയില്‍ പേറെടുക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ ഞാനും!
“ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന്‍ കണ്ണെറിയാതെ നടക്കാം“

കഴുത്തില്‍ കയറിട്ടതവരല്ലേ?

നിരക്ഷരന്‍ said...

ഇത്രേം ബല്യ സംഭവത്തിന് കമന്റടിക്കാനുള്ള സംഗതിയൊന്നും എന്റെ കയ്യിലില്ലേ :) :)

അനൂപ്‌ കോതനല്ലൂര്‍ said...

രഞജിത്തെ പറയാതെ വയ്യ
കര്‍ക്കിടകലിപ്പുകള്‍
വരികളിലെ തീക്ഷണത കൊണ്ടും തിവ്രമായി

പാമരന്‍ said...

"വെയില്‍ വിരലുകള്‍ വയലിന്നടിവയറില്‍,
കലപ്പയില്‍ പേറെടുക്കപ്പെട്ട്
മാനം നോക്കിക്കരയുന്ന
കറുത്തടറ്ന്നൊരു ചുള്ളിക്കമ്പ്,
ഇലപ്പൊലിപ്പിന്റെ പൂറ്വ്വകാല-
മയവിറക്കുന്നൊരു വേലിപ്പെണ്ണ്,
വായ്പ്പയുടെ ഓരുവെള്ളക്കെട്ടില്‍
സമൃദ്ധകാലം ചീഞ്ഞടറ്ന്ന
വയസ്സന്‍ തൊണ്ടുകള്‍"

ഹെന്‍റമ്മച്ചീ..!

ശ്രീ said...

കലിപ്പുകള്‍ കൊള്ളാട്ടോ മാഷേ

ഒരു സ്നേഹിതന്‍ said...

കലിപ്പുകള്‍ തീരണില്ലല്ലേ...
തീര്‍ക്കരുതെ...

ചന്ദ്രകാന്തം said...

രണ്‍ജിത്ത്‌,
ഓരോ വാക്കും ചില്ലുപൊടി ചേര്‍ത്തുണക്കിയെടുത്തതാവുമ്പോള്‍......കഴുത്തില്‍ മുറുകുന്ന വരികള്‍ ചോരപ്പാട്‌ തീര്‍ക്കുന്നു.
തീവ്രമായ അനുഭവം.

സുനില്‍ രാജ് സത്യ said...

“കര്‍ക്കിടക കലിപ്പുകള്‍” ഞങ്ങളുടേതു കൂടിയായ വേദനകളും, പ്രധിഷേധങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. അതിസുന്ദരം...! ഒരുപാട് നന്ദി..!!

jyothirmayi said...

ശക്തമായ വരികള്‍.കളളക്കര്‍ക്കികം...വേദന തുളുമ്പി നില്‍ക്കുന്നു...ഒരസഹ്യത.....

കാവലാന്‍. said...

രഞ്ജിത്ത്,കവിതയുടെ കര്‍ക്കിടകക്കലിപ്പു പെയ്തടിഞ്ഞ ചെളിക്കൂറില്‍ പൂണ്ടുപോകുന്നല്ലോ പാദം.

ദ്രൗപദി said...

തീഷ്‌ണമായ വരികള്‍....
ഭാവനയുടെ
ഇന്ദ്രജാലത്തിന്‌ മുന്നില്‍
നമിക്കുന്നു....


ആശംസകള്‍....

മുരളിക... said...

“ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന്‍ കണ്ണെറിയാതെ നടക്കാം“
കഴുത്തില്‍ കയറിട്ടതവരല്ലേ?

കത്തുന്നു എന്ന് പറഞ്ഞാല്‍ സത്യമാണ് ചെമ്മാടെ.. ഭാവുകങ്ങള്‍.......

subish said...

nice poems
congats...
keep it up

മീര said...

വായിക്കാന്‍..ഇങ്ങോട്ടെത്താന്‍ വൈകി...ഇനി വരതിരിക്കില്ല..നന്നായിട്ടുന്ദ്

അരൂപിക്കുട്ടന്‍/aroopikkuttan said...

16

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)

Rare Rose said...

രഞ്ജിത് ജീ..,...എന്താ പറയുക...ഈ കലിപ്പുകള്‍ക്കു മുന്നില്‍ കൂടുതലായി പറയാന്‍ വാക്കുകളില്ല....തീവ്രം..മനോഹരം...

പ്രണയകാലം said...

രഞിജിത്
ശിരസ്സ് നമിക്കുന്നു..:) മനോഹരമായ കവിത!!

doney “ഡോണി“ said...

തള്ളേ..കലിപ്പുകളു തീരണലില്ലല്ലോ...എന്നാ പറഞ്ഞാലും കലിപ്പുകളു കലിപ്പുകളു തന്നെയാ..അല്ലിയോ??

രണ്‍ജിത് ചെമ്മാട്. said...

തണലണ്ണാ ആ കമന്റിനു വേണ്ടി
ഞാന്‍ കുറേ നേരം കാത്തിരുന്നു.
നന്ദി, നാന്ദി കുറിച്ചതിന്‌....
നിരക്ഷറ്ജീ,
ആ വിശ്വരൂപം ഇവിടെയെത്തി
ഇതു വായിച്ചതു തന്നെ വലിയ
കാര്യം... നന്മ നേരുന്നു; താങ്കളുടെ യാത്രകള്‍ക്ക്.
അനൂപ്, നന്ദി
പാമുവണ്ണാ ഫോര്‍മാലിറ്റി നന്ദിയൊന്നും
ഇല്ല, എല്ലാ പോസ്റ്റിനും വന്ന് കമന്റിക്കോണം..
അല്ലെങ്കില്‍ നാട്ടുകാരനാണ്‌ എന്നൊന്നും നോക്കില്ല.
ശ്രീ,
സ്നേഹിതാ,
നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്‌

രണ്‍ജിത് ചെമ്മാട്. said...

ചന്ദ്രകാന്ത സാന്നിദ്ധ്യം
ബ്ലോഗിനെ സമ്പന്നമാക്കുന്നു.

സുനില്‍ രാജ് സത്യ,
നന്ദി, പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു.

ജ്യോതിര്‍മ്മയീ,
കാവലാന്‍,
ദ്രൗപദി
മുരളീ,
സുബീഷ്
നന്ദി, പ്രോല്‍സാഹനങ്ങള്‍ക്ക്..

രണ്‍ജിത് ചെമ്മാട്. said...

മീര ടീച്ചറേ..,
എല്ലാ കവിതകളും വായിക്കാറുണ്ട്.
ആരവാരങ്ങളും, ആര്‍പ്പുവിളികളുമില്ലാതെ
ലളിതവും, പക്വവുമായ
ഒരു തീറ്ഥയാത്രപോലെ,
മനോഹരമാകുന്നു
ടീച്ചറുടെ കവിതകള്‍
മികച്ചവ ഇനിയും പ്രതീക്ഷിക്കുന്നു.

പരപ്പനങ്ങാടിയിലാണ്‌ പഠിച്ചത് എന്നറിഞ്ഞതില്‍
സന്തോഷം, കവിതയും പഠനവും കലാപവുമൊക്കെയായി
കുറേക്കാലം ഞാനവിടെയുണ്ടായിരുന്നു.
കോ-ഓപ് കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്നു
"ശിഖ" എന്നായിരുന്നു മാഗസിന്റെ പേര്‌.

അരൂപിക്കുട്ടന്‍,
റോസേ,
പ്രണയകാലം
ഡോണി
എല്ലാവര്‍ക്കും നന്ദി.........

ഭൂമിപുത്രി said...

അപൂറ്വ്വബിംബങ്ങളുടെ
വെറിട്ട ഒരു സങ്കലനഭംഗി

മീര said...

പരപ്പനങ്ങാടിയിലാണു ഇപ്പോഴും........മാഗസിന്‍ അറിയില്ല...ഞാന്‍ പി എസ് എം ഒ യില്‍ ആയിരുന്നു...പിന്നെ ടീച്ചറ് ആകാന്‍ പോയി...ബ്ലോഗില്‍ കുറച്ചു കാലമേ ആയുള്ളു..

Mang said...

കൊഴിഞ്ഞു പോകുന്ന ഓരോ വസന്തവും ഒരു വേദനയനെങ്ങില്‍ മറന്നു പോകുന്നതും അവഗനിക്കപെടുന്നതും ഒരു നീറ്റലാണ് കര്‍ക്കിടക കലിപ്പുകള്‍ സമ്മാനിക്കുന്നതും മറ്റൊന്നല്ല.

Mahi said...

കര്‍ക്കിട കലിപ്പുകള്‍ നന്നായിട്ടുണ്ട്‌

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner