ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, July 7, 2008

തണലിന്‌ ഒരു തണല്‍ മോഡല്‍ കവിത

ഞാലിക്കുടപ്പന്റെ തൊലി പൊളിച്ചുള്ളിലെ
കണ്ണു കീറാത്തുണ്ണിയെ പുറത്തിട്ട്
കാറ്റു തേവിക്കറുപ്പിച്ചുന്മാദ നൃത്തമാടുന്നൂ
കവിതച്ചുടലക്കാളിയും ഭൃത്യരും.
തണലേ, മടങ്ങി വാ, കാക്കപ്പാതി താ,
പിന്നെ, ചേമ്പും ചേനത്തണ്ടും ചേര്‍ത്ത
കവിതപ്പുഴുക്കു താ,
സ്വന്തമാത്മാവിനെ ശംഖിലേക്കൂതി
നിന്പാമര‍നൂരിചുറ്റിനിന്നെത്തിരയുന്നു.
നീയില്ലാകുലത്തിനെ വേരില്ലാമരമെന്നോതി
യനൂപനന്തിയില്‍ കേഴുന്നു.
വരികനീയക്ഷരപ്പൂക്കള്‍ തുന്നിയ
പട്ടുമായീത്തണല്‍ച്ചില്ലയില്‍ കൊടിയേറ്റാന്‍.

ഗീത
മോതിയീ ബൂലോക വഴികളെ
ധന്യയാക്കുമീ ചേച്ചിക്കു നീയൊരു
കവിത നിറച്ച മുളങ്കൊട്ടയേകുക.
.................................


"അറേബ്യന്‍ ദീപശിഖ" എന്ന കവിത ഇവിടെ വായിക്കാം

16 comments:

Ranjith chemmad / ചെമ്മാടൻ said...

മൂന്ന് നാല്‌ ദിവസത്തെ ജോലിത്തിരക്കായതിനാല്‍
ബൂലോക കാര്യങ്ങളൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല.
തണല്‌ മുങ്ങിക്കളഞ്ഞു എന്നൊരു സുഹൃത്ത് ഫോണ്‍
ചെയ്തപ്പോള്‍ വെറുതേയെഴുതിയതാണ്‌.
തണലേ, പാമരാ, അനൂപ് മാഷേ ഗീതേച്ചീ ക്ഷമിക്കുക
കവിതയിലേക്ക് വലിച്ചിഴച്ചതിന്‌

പാമരന്‍ said...

ഇങ്ങനെ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം...!

തണല്‍ said...

ഈശ്വരാ ....
ഞാന്‍ തോറ്റുപോയി..ഈ സ്നേഹക്കടലിനു മുമ്പില്‍..സത്യം!
എന്റെ “ചെറിയ“മനസ്സു കീറിവച്ചിട്ട് പോകുന്നു..
പകരം തരാനായി അതുമാത്രമേയുള്ളൂ..
..ഞാനിവിടെയുണ്ട്..
ഞാനെങ്ങും പോയതല്ലാ..ആ ഹാങ്ങോവര്‍ ഒന്നു മാറ്റാന്‍ മാത്രം ഒന്നു വിട്ട് നിന്നതാണ്.എല്ലാവരോടും മാപ്പ്..!
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
തണല്‍

കാപ്പിലാന്‍ said...

എനിക്കൊന്നും അറിയില്ല ,ആരും എന്നോടൊന്നും പറഞ്ഞില്ല ,പക്ഷേ എന്തോ സംഭവിച്ചൂ എന്ന് മാത്രം അറിയാം .നിങ്ങളുടെ ഈ സ്നേഹത്തില്‍ ഞാനും പങ്കാളി ആകുന്നു .
കവിത നന്നായി

smitha adharsh said...

തണല്‍ വന്നല്ലോ..അപ്പോള്‍ പിന്നെ എല്ലാവര്ക്കും സമാധാനം ആയി..

ചന്ദ്രകാന്തം said...

രണ്‍ജിത്ത്‌,
നന്നായി...
വരികളും, ആഗ്രഹവും, സഫലമായതിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു.

ഹരീഷ് തൊടുപുഴ said...

രണ്‍ജിത്തേ, നന്നായി കെട്ടോ....

ജ്യോനവന്‍ said...

ആദ്യത്തെ മൂന്നു വരികള്‍ നല്ലോണം ഇഷ്ടമായി.

Anonymous said...

തണലൊരിലക്കുമ്പിള്‍ കവിതയുമായ് വീണ്ടും
ബൂലോകത്തു വന്നതിന്..... നന്ദി ഇവിടെ.

സ്നേഹത്തിന്റെ ആത്മാര്‍ത്ഥത വരികളില്‍ മുറ്റിനില്‍ക്കുന്നു ചെമ്മന്‍സ്.
കന്മഷത്തിന്‍ കരിങ്കല്‍ കോട്ടപിളര്‍ന്നും വരാതിരിക്കുന്നതെങ്ങനെ അവന്‍.

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ. തണല്‍ മാഷ് തിരിച്ചു വന്നതിലും സന്തോഷം.
:)

CHANTHU said...

വായിച്ചപ്പോ മൊത്തത്തിലൊരു തണുപ്പ്‌. ബ്ലോഗും ഫോട്ടോയും അതിമനോഹരം.

ഹാരിസ് said...

അയ്യോ തണലേ പോകല്ലേ
അയ്യോ തണലേ പോകല്ലേ

Unknown said...

രഞിജിത്തെ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല
മച്ചാ സൂപ്പര്‍
ഞാന്‍ കുറെ ദിവസം വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് അങ്ങനെ ഒരു പോസ്റ്റ് വച്ചു താങ്ങിത്
എന്താ പറയുക
പോസ്റ്റിയതിനു ശേഷം തണല്‍
വന്നു.
അടൂത്ത് റംസാന് ഞാന്‍ തണലിനെ കാണാന്‍ വരുന്നുണ്ടെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്
പോണം യാത്ര നമ്മുക്ക് ഒരുമ്മിച്ചാകാം
എന്താ
മച്ചാ
ഇനിമുതല്‍ ഈ ബ്ലോഗിലും
ഞാന്‍ സ്ഥിരമായി എത്തൂം.

Mahi said...

തണലു തന്ന സ്നേഹത്തിന്‌ തണലിനോടുള്ള സ്നേഹത്തിന്‌ പിന്നെ ഒരുപാട് നല്ല ബിംബങ്ങള്‍ നിറഞ്ഞ് ഈ കവിതയ്ക്ക്‌ എന്റെ ഭാവുകങ്ങള്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

Ranjith chemmad / ചെമ്മാടൻ said...

വായിച്ചഭിപ്രായമറിയിച്ച
എല്ലാവറ്ക്കും
നന്ദി,
ഹൃദയപൂറ്വ്വം,
രണ്‍ജിത് ചെമ്മാട്
സമയപരിമിതിമൂലം നന്ദി ഒറ്റവാക്കില്‍ ചുരുക്കുന്നു.

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner