ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, March 1, 2008

ഒരു ചുംബനം തരിക


ഒരു ചുംബനം തരിക...
അതിനു മുന്‍പ്,
ജൈവകോശങ്ങളുടെ ബാഹ്യപടലത്തില്‍
‍പകര്‍ന്നെഴുതിയ ഉപദംശകങ്ങളുടെ
വര്‍ണ്ണക്കൂട്ടുകള്‍ തുടച്ചുമാറ്റുക.
ഇന്നിന്റെ പുറങ്കാട്ടിലേയ്ക്ക്
മിഴിയുറപ്പിക്കാന്‍ വച്ച
നിറം പിടിപ്പിച്ച
ചില്ലുകഷ്ണങ്ങളൂരി മാറ്റി,
കരിനാഗക്കണ്ണുകള്‍ അനാവ്റ്‌തമാക്കുക.
ആരവാരങ്ങളുടെ അനന്തതയില്‍
ഇളം കോതലിന്റെ പാഴ്ച്ചിലവൊഴിയാന്‍
‍നീ കത്തിവെച്ച മുടിച്ചുരുളുകള്‍ക്ക്
ഒരു തുളസിക്കതിര‌ര്‍പ്പിക്കുക.
അലകടലുയ‌ര്‍ന്ന്‌താഴുന്ന
നീലരാശിപടര്‍ന്നമ്രതകുംബങ്ങള്‍ക്കുമേല്‍
ഒരു മുലക്കച്ച കെട്ടുക.
എനിക്ക് ഒരു ചുമ്പനം തരിക,
സ്ത്രൈണബിംബങ്ങളുടെ പുതിയ
കോളേണിയല്‍വേര്‍ഷണുകള്‍
അപ്ഡേറ്റ് ചെയ്ത നിന്റെ
ബാഹ്യഭിത്തികളില്‍ ഒരുപക്ഷേ
എന്റെ ജൈവനാളികള്‍
സമന്വൊയിക്കപ്പെടില്ല......
എങ്കിലും ഒരു ചുംബനം തരിക.

6 comments:

Ranjith chemmad / ചെമ്മാടൻ said...

"ചുമ്പനം "
തുടങിയ ചില വാക്കുകള്‍
ടൈപ് ചെയ്യുന്നതുപോലെയല്ല
ബ്ലോഗില്‍ വരുന്നത്
Arabic enabled Computer
ആയതിന്റെയൊ, അതോ
Unicode Font Problems
മറ്റോ ആയതിനാലാണ്‌,
സദയം ക്ഷമിക്കുമല്ലോ

ചിതല്‍ said...

കവിത ഒക്കെ,

പിന്നെ comment കളര്‍ മാറ്റികൂടെ....

Ranjith chemmad / ചെമ്മാടൻ said...

നന്ദി,
പ്രശ്നം പരിഹരിച്ചിരിക്കുന്നു

Anonymous said...

നന്നായിട്ടുണ്ട്‌........
തുടര്‍ന്നും പ്രതീക്ഷിക്കുന്നു

Anonymous said...

കൊള്ളാം നല്ല
ഭാഷ
തുടര്ന്നും എഴുതുക
പ്രവാസിയുടെ ഗീതം

ഉപ ബുദ്ധന്‍ said...

എനിക്ക് ഇഷ്ടപ്പെട്ടൂ

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner