താരനില്ലാത്ത ഒരു തല,
മൂട്ട പുണരാത്ത ഉറ
ക്കത്തിനൊടുവില്‍
കിളിയൊച്ച കേട്ടുണര്‍വ്വ (തത്യാഗ്രഹമല്ലെങ്കില്‍)
നേരവട്ടത്തിണ്റ്റെ
കാല്‍ക്കിലുക്കത്തിലൊതുങ്ങാത്തൊരു
കുളിയും പല്ലുതേപ്പും,
വയറുനിറഞ്ഞൊരു തൂറല്‍
പ്രാതലിനൊരുണങ്ങാത്ത കുബ്ബൂസ്
അതിനെന്തെങ്കിലുമൊരു കറി,
ആറാത്തൊരു ചായയൂറിയൂറുക്കുടി.
ജല്‍ദീ കരോയെന്ന് തെറിക്കു മേമ്പൊടി കേള്‍ക്കാത്തൊരു
പകലറുതിയിലുച്ചയൂണ് (തണുത്തത് മതി)
അതിനൊടുവിലൊരിത്തിരിയുപ്പുവെള്ളം.
ക്യാമ്പിലേക്കൊരു നടുവൊടിയാത്ത മടക്കയാത്ര
തുണിയാറാനൊരിടം,
കട്ടില്‍ഫ്ലാറ്റുകള്‍ക്കിടയിലൊരിത്തിരി നടവഴി,
'കുറ് ' കാരങ്ങളില്ലാത്തൊരുറക്കം
ശീതം സമൃദ്ധം........
വീണ്ടും,
മൂട്ട പുണരാത്ത ഉറക്കത്തിനൊടുവില്‍....