ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Friday, July 8, 2011

"ഈയെഴുത്തിലെ കവിതകൾ"

എഴുതുന്നതെന്തും നിമിഷാർദ്ധത്തിൽ വായനക്കാരിലേയ്ക്കെത്തും, ഇഴകളോരോന്നായ് പിരിച്ചെടുത്ത് വിലയിരുത്തപ്പെടും, നല്ലതിനെ നല്ലതെന്നു പറയുകയും ദുർബലമായതിനെ
ദൃഡവൽക്കരിക്കുന്ന, ആധുനികതാളത്തിന്റെ ചേരുവകൾ പകർന്നു തരികയുംചെയ്യും.ആത്മഗതം
പോലെ നിർമ്മലമായവയെ മൃദുലമായ സ്നേഹഭാഷണങ്ങളിലൂടെ അക്ഷരസ്നാനത്തിനുള്ള ചൂടു പകരും....

അച്ചുകൂടത്തിന്റെ ആദികാലം പറയാതെ പോയത്, ആധുനികതയുടെയന്ത്രവേഗം അദൃശ്യമായ ചായക്കൂട്ടുകൾ നിറച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണമില്ലാത്ത, കനമില്ലാത്ത, നൂൽബന്ധമില്ലാത്ത പകർത്തെഴുത്തുകളിലേയ്ക്ക് ആവേശിക്കപ്പെടുന്നു....

നാം കാലത്തിനുംമുകളിലേയ്ക്ക് വളരുകയാണ്‌, യാന്ത്രികമെന്ന പോലെ ഉദ്ദീപിക്കപ്പെട്ട ചോദനകളിലൂടെ യുവതയുടെ ക്രിയത അതിസമ്പന്നമായ ദാർശനികതയിലൂടെ പകർത്തെഴുത്ത് തുടരുകയാണ്‌, ദശാബ്ദങ്ങൾക്ക് പിൻപേ ഫ്രീസ് ചെയ്യപ്പെട്ട ഒരു  നിഷ്ക്രിയാവസ്ഥയിൽ നിന്ന്, ഒരദൃശ്യമായ കാന്തികപ്രേരണയുടെ ജൈവികസ്ഫുലിംഗങ്ങളോടെ, ഇന്നിന്റെ സാക്ഷികൾ, സൈബർ എഴുത്തിന്റെ മുന്നണിപ്പോരാളികളായി, സർവ്വസൈന്യാധിപന്മാരായി  അക്ഷരങ്ങളുടെ മാന്ത്രികതാളത്തിലൂടെ മുന്നേറുകയാണ്‌...

അത്തരത്തിലുള്ളഒരു സൈബർ സാഹിത്യവിപ്ളത്തിന്റെ മുൻ നിരക്കാരായ ഒരു തലമുറ അവരുടെ അടയാളങ്ങൾ വിർച്വൽലോകത്തിന്റെ അർദ്ധനോട്ടത്തിൽ നിന്ന്, പകർന്നെടുത്ത് അതിസാധാരണമായ വായനക്കാരിലേയ്ക്കു കൂടി എത്തിക്കുകയെന്ന ചരിത്രകർമ്മത്തിന്റെ വിളവെടുപ്പാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ “ഈയെഴുത്ത്” എന്നബ്ലോഗ് മാഗസിൻ!

ബ്ളോഗ് എന്ന സ്വയം പ്രസിദ്ധീകരോണാപാധിയുടെ സർവ്വസ്വാതന്ത്ര്യവും ഏറ്റെടുത്ത് നിയന്ത്രണങ്ങളിൽ കുരുങ്ങിപ്പോകാത്ത ചോദനയുടെ പിന്തുടർച്ചക്കാർ, അവരുടെ അനർഗ്ഗളമായ ആവേശത്തെ തന്റേടത്തോടെ അക്ഷരവൽക്കരിക്കുമ്പോൾ, മലയാള സാഹിത്യ ലോകം ഇന്നോളം കാണാത്ത അൽഭുതസൃഷ്ടികൾ  അക്ഷരകൈരളിക്ക് കാണിക്കയായി കിട്ടിക്കൊണ്ടിരിക്കുന്നു.

"ഈയെഴുത്ത് 2011"എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ
വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരുചരിത്രസ്മരണികയായാണ്‌ അച്ചടിയിലൂടെ പുറത്തിറങ്ങിയത്. അതിബൃഹത്തായ ഈ കൂട്ടായ്മയുടെ പുസ്തകത്തിന്റെ അണിയറയിൽ, പ്രശസ്തരും പ്രതിഭാധനന്മാരുമായ ബ്ളോഗേഴ്സിന്റെ കൂടെ വളരെ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു, എന്നത് എന്റെ ബ്ളോഗെഴുത്തിന്റെ നാൾവഴിയിലെ ഏറ്റവും വലിയ ഭാഗ്യമായി എന്നു കരുതുന്നു...

പ്രശസ്ത എഴുത്തുകാരനും ബ്ളോഗിലെ സജീവ സാന്നിദ്ധ്യവും മാതൃഭൂമി പോലുള്ള മുഖ്യധാരാ വാരികകളിലും മറ്റും പ്രവൃത്തനപരിചയമുള്ള അദ്ധ്യാപകനായ ശ്രീ എൻ.ബി. സുരേഷ് പത്രാധിപരായുള്ള ഈ മാഗസിൻ മലയാളം കണ്ട ഏറ്റവും വ്യത്യസ്ഥവും സൃഷ്ടികളുടെ സമ്പന്നതകൊണ്ട് തന്നെ താരതമ്യേന ഏറ്റവും വലുതും എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വായനാ നിറവാണ്‌...
പി.ഡി.എഫ്. ആയും ഗ്രൂപ് ബ്ളോഗിലൂടെയും ഇതിന്റെ പൂർണ്ണ ഭാഗങ്ങൾ കണ്ടിരുന്നു എങ്കിലും....
കടലാസിന്റെയും അച്ചടിമഷിയുടെയും ഉന്മാദമണത്തോടെ, കൈകളിലൊതുക്കി ജൈവികമായ ആത്മബന്ധത്തോടെ താളുകൾ മറിച്ചു വായിക്കുക എന്ന അതി പുരാതന വായനാപാരമ്പര്യത്തിന്റെ ഉത്തമരൂപമായ പുസ്തകരൂപത്തിൽ കഴിഞ്ഞയാഴ്ച ദുബായിൽ ലഭ്യമായി...!
മുന്നൂറോളം ബ്ളൊഗർമാരുടെ രചനയും നൂറിൽ കൂടുതൽ ബ്ളോഗർമാരെ വിവിധ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുകയും ചെയ്ത ഈ സ്മരണികയിലെ വിഭവങ്ങൾ തികച്ചും വ്യത്യസ്ഥവും ഏതൊരു ആനുകാലികരചനയോടും കിടപിടിക്കുന്നതുമാനെന്ന് നിസ്സംശയം പറയാം...
വിശദമായ വായനയിലൂടെ ഞാനിവിടെ പരിചയപ്പെടുത്താനാഗ്രഹിക്കുന്നത് ഈയെഴുത്തിലെ സമ്പന്നമായ കവിതാ സമാഹാരത്തെയാണ്‌...
നൂറ്റി അൻപതിനു മുകളിൽ വ്യത്യസ്ഥ എഴുത്തുകാരുടെ കവിതയും പല ബ്ളോഗ് എഴുത്തുകാരുടെ കവിതാസമാഹാരത്തെയും പരിചയപ്പെടുത്താൻ താല്പ്പര്യപ്പെട്ട എഡിറ്റോറിയൽ ടീമിന്റെ ശ്ളാഘനീയമായ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ!
മുഖ്യധാരയിലും ബ്ളോഗിലുമൊക്കെയായി സജീവമായ പ്രശസ്ത കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, കുഴൂർ വിൽസൺ മുതൽ സ്കൂൾ ഗ്രൂപ്പ് ഗ്ളോബുകളിൽ എഴുതുന്ന വിദ്ധ്യാർത്ഥികൾ വരെ ഈയെഴുത്തിൽ അണി നിരന്നു എന്നത്കൊണ്ട് മലയാളകാവ്യലോകത്തിലേയ്ക്കുള്ള ഒരു ബൃഹത്കവാടമാണ്‌ "ഈയെഴുത്ത്'' നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ!
എഴുത്തുകാരുടെയെല്ലാം ബ്ളോഗ് ലിങ്കുങ്കുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ കാവ്യാനുയാത്രികരായ മലയാള വായനക്കാർക്ക് ഇതൊരു കാവ്യോൽസവം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

മലയാളം ബ്ളൊഗിലെ കവിതകൾ സമാഹരിച്ചുകൊണ്ട് ഡി.സി. ബുക്സ് പുറത്തിറക്കിയ
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നാലാമിടം' ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ ബ്ളോഗ് കവിതകളെ ഒരു പുസ്തകരൂപത്തിൽ സമാഹരിച്ചത്! ഏകദേശം അൻപതിനു മേൽ കവിതകളാണ്‌ നാലാമിടത്തിൽ ഉൾക്കൊള്ളിച്ചത്...

സി.എൽ.എസ് ബുക്സ് പുറത്തിറക്കിയ 'ദലമർമ്മരങ്ങൾ', കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ' തുടങ്ങിയ കവിതാസമാഹാരങ്ങൾ ബ്ളൊഗെഴുത്തിലെ നല്ല കവിതകളെ തിരഞ്ഞെടുത്ത് സമാഹരിച്ചിരുന്നു....

ഇതിൽ നിന്നൊക്കെ വളരെ മുന്നോട്ടു പോയാണ്‌ ഇരുനൂറോളം കവിതകളും കവിതാപഠനങ്ങളും കവിതാസമാഹരങ്ങളെ പരിചയപ്പെടുത്തലുമൊക്കെയായി 'ഈയെഴുത്ത്' നമുക്ക് മുന്നിൽ ചരിത്രസ്മരണികയായി നിലനിൽക്കുന്നത്....
ഒരാളുടെ ഒരു സൃഷ്ടി എന്ന എഡിറ്റോറിയൽ നയം സ്വീകരിച്ചതുകൊണ്ടാണ്‌ കഥകളും മറ്റ് ലേഖനങ്ങളും ഉൾപ്പെടുത്തിയ പല പ്രതിഭകളുടെയും കവിതകൾ ഉൾപ്പെടുത്താൻ കഴിയാഞ്ഞത് എന്ന് എഡിറ്റോറിയൽ അംഗങ്ങൾ വ്യസനം അറിയിച്ചിരുന്നു, കൂടാതെ അമ്പതിനും മുകളിൽ കഥകളും നർമ്മം, യാത്രാവിവരണം, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങി മലയാളം ബൂലോകത്തിന്റെ എല്ലാ പ്രാതിനിത്യസ്വഭാവത്തോടും കൂടിത്തന്നെയാണ്‌ ഈയെഴുത്ത് അണിയിച്ചൊരുക്കിയത് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ,
ഈയെഴുത്തിൽ വായിക്കാൻ കഴിഞ്ഞ കവികളെ ഒന്നു പരിചയപ്പെടുത്താം....
1. ബാലചന്ദ്രന്‍ ചുള്ളിക്കാട്
2. സെറീന
3 ജ്യോനവന്റെ കവിതകളുടെ വായന/നസീർ കടിക്കാട്
4. കല
5. മുകില്‍
6. പി.ശിവപ്രസാദ്/മൈനാഗന്‍
7. പി.ഇ.ഉഷ
8. ദീപ ബിജോ അലക്സാണ്ടര്‍
9. എം.ആര്‍ .വിബിന്‍
10.ചന്ദ്രകാന്തം
11. അജിത് (നീർവിളാകന്‍)
12.രമ്യആന്റണി, അനുസ്മരണം, കവിത/കെ.ജി.സൂരജ്
13. ജ്യോതിബായ് പരിയാടത്ത്
14. നീന ശബരീഷ്
15. വിശാഖ് ശങ്കര്‍
16. വിഷ്ണുപ്രിയ.എ.ആര്‍
17. ഹരിശങ്കര്‍ കര്ത്ത
18 സുമിത്ര.കെ.വി
19. ഉല്ലാസ്
20. നിരഞ്ജന്‍.ടിജി
21. ജെയിന്‍
22. ഷിഹാബ് മോഗ്രല്‍
23. ധനലക്ഷ്മി
24. ശ്രീകുമാര്‍ കരിയാട്
25. കുളക്കടക്കാലം
26. രവീന രവീന്ദ്രന്‍
27. അനഘ സുരേന്ദനാഥ്
28. വിനോദ് കുമാര്‍ തള്ളശ്ശേരി
29. സോണ.ജി.നാഥ്
30. നാമൂസ്
31. ലതീഷ് മോഹന്‍
32. റീമ അജോയ്
33. ജയകൃഷ്ണന്‍ കാവാലം
34. കുഴൂർ വിൽസൺ
35. സുനിൽ വരവൂരാൻ
36. അരുൺ ചുള്ളിക്കൽ
37. കുരീപ്പുഴ സുനില്‍ രാജ്
38. കെ.പി.റഷീദ്
39. എന്‍.ടി.സുപ്രിയ (ശങ്കൂന്റമ്മ)
40. ഗീതാരാജന്‍
41. വിഷ്ണുപ്രസാദ് **
42. യൂസുഫ്പ **
43. ഡോണ മയൂര **
44. റെയർ റോസ് **
45. ലക്ഷ്മി ലച്ചു
46. ശ്രീദേവി
47. സ്മിതാ മീനാക്ഷി
48. ടി.പി.വിനോദ്
49. ഗൌരീ നന്ദന
50. സുനിലൻ കളീക്കൽ
51. പി.എ.അനീഷ്
52. സനല്‍ ശശിധരന്‍
53. ഹാരിസ്
54. സന്തോഷ് പല്ലശ്ശന
55. ഹൻലല്ലത്ത്
56. വിജീഷ് കാക്കാട്ട്
57. ശ്രീജിത് അരിയല്ലൂര്‍
58. ശ്രദ്ധേയന്‍
59. ഇന്ദ്രസേന
60. മൈ ഡ്രീംസ്
61. പകല്‍ക്കിനാവന്‍
62. ശ്രീ
63. ഗോപകുമാര്‍ (പാമരന്‍)
64. മഹേന്ദര്‍
65. വിനീത് രാജൻ
66. ഷെയ്ന്‍ പ്രേമരാജന്‍ ഇന്ദ്രജിത്ത്
67. പാപ്പാത്തി
68. ഗോപി വെട്ടിക്കാട്
69. അനസ് മാള
70. ജിഷ എലിസബത്ത്
71. അഭിലാഷ് മേലേതില്‍
72. കാപ്പിലാന്‍
73. ധന്യദാസ്
74. ശശിധരന്‍ എം.എന്‍
75. അനിയന്സ് (അനു വാര്യർ)
76. ഗൌരി
77. രാമചന്ദ്രന്‍ വെട്ടിക്കാട്
78. പി.എസ്.ശ്രീകല
79. ഹാരിസ് എടവന
80. സരിത സേതുനാഥ്
81. മനോജ് മേനോന്‍
82. ഷാജി അമ്പലത്ത്
83. ആരിഫ
84. ഭൂമിപുത്രി
85. പ്രമോദ് .കെ.എം
86. ആറങ്ങോട്ടുകര മുഹമ്മദ്
87. ജുനൈദ്
88. മായ.എസ്
89. അനീഷ് ഹസ്സന്‍
90. നജൂസ്
91. നസീര്‍ കടിക്കാട്
92. രാജേഷ് ചിത്തിര
93. എം.ആര്‍.അനിലന്‍
94. പ്രിയദര്ശിനി (മഞ്ഞുതുള്ളി)
95. ടി.പി.അനില്‍ കുമാര്‍
96. ഉമേഷ് പീലിക്കോട്
97. ബിനു.എം.ദേവസ്യ
98. ടി.എ. ശശി
99. ഉമാ രാജീവ്
100. സ്വപ്ന. അനു.ബിജോര്ജ്ജ്
101. എ മാന്‍ ടു വാക്ക് വിത്
102. മോഹനന്‍ പുത്തന്‍ ചിറ
103 പാവപ്പെട്ടവന്‍
104 പലജന്മം - ഹേന രഹുല്‍
105 രാജു ഇരിങ്ങല്‍
106. മായ
107. പ്രതാപ് ജോസഫ്
108. തണല്‍
109. ഗിരീഷ് വര്മ്മ ബാലുശ്ശേരി
110.വി.രവികുമാര്‍
111. ശിഫ.പി
112. ചിരുതക്കുട്ടി
113. ചിത്രാംഗദ
114. മധുസൂദനന്‍ പെരാടി
115. രശ്മി മേനോൻ
116. ഉമ്പാച്ചി
117. ക്രിസ്പിന്‍ ജോസഫ്
118. ഹരിയണ്ണന്‍
119. രാമൊഴി (ചിത്ര)
120. അശ്വിന്‍ (അപ്പു)
121. മാണിക്യം
122. ദീപ വിലാസന്‍
123. യദു കൃഷ്ണന്‍
124. ഹരിയാനന്ദകുമാര്‍ കാലടി
125. ഇ.എം.സജിം തട്ടത്തുമല
126. ഉണ്ണിശ്രീദളം
127. മായ.എസ്
128. നിശാസുര്ഭി
129. സെഫയര്‍ സിയ
130. സൂര്യ (ഒസ്വത്ത്)
131. സി.പി. ദിനേശ് (വഴിപോക്കന്‍)
132. നാസര്‍ കുട്ടാളി
133. സുനിൽ പണിക്കർ
134. പേരൂരാന്‍
135. മേല്‍ മീശ - സുധീര്‍ വാര്യര്‍
136. ചിതല്‍
137. പ്രസന്ന ആര്യന്‍
138. എബി കുറകച്ചാല്‍
139. സന്ദീപ് സലിം
140. ദേവസേന
141. വനിത വിനോദ്
142. വാഴക്കോടൻ
143. ഷീജ സി.കെ.
144. തേജസ്വിനി
145. ദിലീപ് നായർ (മത്താപ്പ്)
146. ശശികുമാർ
147. സ്നെമ്യാ ഷമീർ (മഴയുടെ മകൾ)
...........................
............................
ഇരുനൂറിനു മേൽ തിരഞ്ഞെടുത്ത കവിതകൾ പലതും സ്ഥലപരിമിതി മൂലം ഒഴിവാക്കേണ്ടി വന്നു എന്നത് തികച്ചും ദുഖകരമായ കാര്യമാണെന്ന് എഡിറ്റോറിയൽ അംഗങ്ങൾ അറിയിക്കുന്നു.
ലേഖനങ്ങളിലൂടെയും മറ്റും കവിതാസ്മാഹാരങ്ങളെയും മറ്റും പരിചയപ്പെടുത്തുന്ന ഭാഗങ്ങൾ ഇതിൽ ചേർത്തിട്ടില്ല, "ഈയെഴുത്തി"ന്റെ വിശദമായ വായനയിലൂടെ ബാക്കി നിങ്ങൾ നേരിട്ടനുഭവിക്കൂ....
സുവനീർ ലഭ്യമാകുന്നതിന്‌ link4magazine@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുകയോ? മനോരാജ് : 9447814972, യൂസുഫ്പ : 9633557976, ജിക്കു വർഗ്ഗീസ് 9747868503 എന്നിവരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം...
കൂടാതെ സൈകതം ബുക്സിൽ നിന്നും നേരിട്ട് ലഭ്യമാകുകയും ചെയ്യും....
** ഏകദേശം ഒരു പേജിൽ ഉൾക്കൊള്ളിച്ച നാലോളം കവിതകൾ ചില സാങ്കേതിക കാരണങ്ങളാൽ മിക്ക പുസ്തകങ്ങളിൽ നിന്നും വിട്ടു പോയിരുന്നു, അത് വെബ്, പി.ഡി.എഫ്. വേർഷനുകളിൽ ഉൾപ്പെടുത്തുന്നതാണ്‌...

Saturday, June 25, 2011

എൻ ആർ ഐ ഡിവൈസ്

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.


മഞ്ഞ് പൊടി മണത്ത്,
മഴ ചവച്ച്, നനവുടുത്ത്,
നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക് കോപ്പി ചെയ്ത്
ഭദ്രമായ പുറന്തോടിട്ട്
ആവശ്യാനുസരണം ഏത്
സിസ്റ്റവുമായി ഘടിപ്പിക്കാവുന്നതരം
പ്ളഗ്ഗിൻ അവയവങ്ങള് ചേർത്തു വച്ച്
തിരിച്ചു വരവിന്റെ തുറമുഖങ്ങളടച്ച്,
മുകളിലേയ്ക്കും പിന്നെ തിരശ്ചീനമായും
കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്.



ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച്
ഊരിയെടുത്ത്, പുറന്തോട് മാറ്റി
ക്രഷ് ചെയ്യപ്പെടുന്നതു വരെ
പ്രത്യുൽപ്പാദനത്തിന്റെ
പ്രലോഭനങ്ങളിലൂടെ…..
പ്രതിപ്പവർത്തിച്ചുക്കൊണ്ടിരിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.


നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….

Wednesday, February 23, 2011

നഗരത്തെ വരയ്ക്കുന്നത്

OLD TOWN - LEONID AFREMOV
കുഴമണ്ണില്‍ വടിവുകളും വിടവുകളും
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്‌.

ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!

മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്   

Sunday, February 20, 2011

സ്വത്വം

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
pic : courtesy google


പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്!

'ജാത്യാലുള്ളത് തൂത്താപ്പോകൂലാ'ന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!


'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.


ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
മലയാളിയായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.

POST YOUR COMMENT

Thursday, January 27, 2011

ഡിജിറ്റൽ ഭോഗാ/നന്തര സാധ്യതകൾ


ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്


ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്‌
എന്റെ പോറ്റുപുര.

കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന്‌ കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..



ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...



ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...


ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്‌
ഞാൻ സ്വായത്തമാക്കിയത്!

90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.




POST YOUR COMMENT

Saturday, January 1, 2011

നാല്‌ തരം വീഞ്ഞുണ്ടാക്കാം

pic courtesy : google


അതിവിശിഷ്ടമായ നാലു തരം
വീഞ്ഞുണ്ടാക്കുന്നതിനിക്കുറിച്ചാണ്‌!

ഒന്ന് :
മഹാനഗരങ്ങളുടെ താഴ്വാരങ്ങളിൽ
വിളവെടുക്കാത്ത വയലുകളുണ്ട്!
മുളയ്ക്കുകയും ഉണങ്ങുകയും ചെയ്യാത്ത,
വാറ്റിനും വീഞ്ഞിനും പറ്റിയ
നീരു വറ്റാത്ത നേരുകളുണ്ട്.
ഉണ്ടാക്കുന്ന വിധം:
കൈവിരലുകൾ,
(ഒരക്ഷരവും എഴുതാത്തത്)
കാല്പ്പാദങ്ങൾ,
(നടന്നു തേഞ്ഞത്)
കുറുകിയ കണ്ണുകൾ
(പോളയില്ലാതെ)
ദീർഘദൂര വലിവുകൾ
(മീൻ വിഴുങ്ങാത്തത്)
മുറിഞ്ഞ നാവിൻ തുണ്ടുകൾ...
(മൗനം കനച്ചത്)
വക്കു പൊട്ടിയൊരു മൺഭരണിയിലിടുക,
വരണ്ട ചുമ ചേർത്തടച്ച് വയ്ക്കുക !!!!

രണ്ട് :
വിടർന്ന ഇതളുകളിൽ നിന്നുള്ള തേൻ,
ഉമ്മകളിൽ നിന്നുമാത്രം വിളയിച്ച ഗോതമ്പ്,
പാലുകടഞ്ഞെടുത്ത മേല്പ്പാട,
ഗുഹാമുഖങ്ങളിൽ നിന്നെടുത്ത ക്ളാവ്,
കുറഞ്ഞ ആഴത്തിൽ നിന്ന് നുള്ളിയെടുത്ത
താമരക്കിഴങ്ങ്,
ഇവയെല്ലാം ഒരു പളുങ്കു പാത്രത്തിലിട്ട്
കണ്ണു വെട്ടാതെ കാത്തിരിക്കുക.
ഉടഞ്ഞു ചോർച്ച തുടങ്ങിയാൽ
വീഞ്ഞു പാകമായി!!!

മൂന്നാമത്തെയും നാലാമത്തെയും
വീഞ്ഞുകളെക്കുറിച്ച്
അടുത്ത ലക്കത്തിൽ!!!
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner