ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Friday, July 8, 2011

"ഈയെഴുത്തിലെ കവിതകൾ"

എഴുതുന്നതെന്തും നിമിഷാർദ്ധത്തിൽ വായനക്കാരിലേയ്ക്കെത്തും, ഇഴകളോരോന്നായ് പിരിച്ചെടുത്ത് വിലയിരുത്തപ്പെടും, നല്ലതിനെ നല്ലതെന്നു പറയുകയും ദുർബലമായതിനെ
ദൃഡവൽക്കരിക്കുന്ന, ആധുനികതാളത്തിന്റെ ചേരുവകൾ പകർന്നു തരികയുംചെയ്യും.ആത്മഗതം
പോലെ നിർമ്മലമായവയെ മൃദുലമായ സ്നേഹഭാഷണങ്ങളിലൂടെ അക്ഷരസ്നാനത്തിനുള്ള ചൂടു പകരും....

അച്ചുകൂടത്തിന്റെ ആദികാലം പറയാതെ പോയത്, ആധുനികതയുടെയന്ത്രവേഗം അദൃശ്യമായ ചായക്കൂട്ടുകൾ നിറച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണമില്ലാത്ത, കനമില്ലാത്ത, നൂൽബന്ധമില്ലാത്ത പകർത്തെഴുത്തുകളിലേയ്ക്ക് ആവേശിക്കപ്പെടുന്നു....

നാം കാലത്തിനുംമുകളിലേയ്ക്ക് വളരുകയാണ്‌, യാന്ത്രികമെന്ന പോലെ ഉദ്ദീപിക്കപ്പെട്ട ചോദനകളിലൂടെ യുവതയുടെ ക്രിയത അതിസമ്പന്നമായ ദാർശനികതയിലൂടെ പകർത്തെഴുത്ത് തുടരുകയാണ്‌, ദശാബ്ദങ്ങൾക്ക് പിൻപേ ഫ്രീസ് ചെയ്യപ്പെട്ട ഒരു  നിഷ്ക്രിയാവസ്ഥയിൽ നിന്ന്, ഒരദൃശ്യമായ കാന്തികപ്രേരണയുടെ ജൈവികസ്ഫുലിംഗങ്ങളോടെ, ഇന്നിന്റെ സാക്ഷികൾ, സൈബർ എഴുത്തിന്റെ മുന്നണിപ്പോരാളികളായി, സർവ്വസൈന്യാധിപന്മാരായി  അക്ഷരങ്ങളുടെ മാന്ത്രികതാളത്തിലൂടെ മുന്നേറുകയാണ്‌...

അത്തരത്തിലുള്ളഒരു സൈബർ സാഹിത്യവിപ്ളത്തിന്റെ മുൻ നിരക്കാരായ ഒരു തലമുറ അവരുടെ അടയാളങ്ങൾ വിർച്വൽലോകത്തിന്റെ അർദ്ധനോട്ടത്തിൽ നിന്ന്, പകർന്നെടുത്ത് അതിസാധാരണമായ വായനക്കാരിലേയ്ക്കു കൂടി എത്തിക്കുകയെന്ന ചരിത്രകർമ്മത്തിന്റെ വിളവെടുപ്പാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ “ഈയെഴുത്ത്” എന്നബ്ലോഗ് മാഗസിൻ!

ബ്ളോഗ് എന്ന സ്വയം പ്രസിദ്ധീകരോണാപാധിയുടെ സർവ്വസ്വാതന്ത്ര്യവും ഏറ്റെടുത്ത് നിയന്ത്രണങ്ങളിൽ കുരുങ്ങിപ്പോകാത്ത ചോദനയുടെ പിന്തുടർച്ചക്കാർ, അവരുടെ അനർഗ്ഗളമായ ആവേശത്തെ തന്റേടത്തോടെ അക്ഷരവൽക്കരിക്കുമ്പോൾ, മലയാള സാഹിത്യ ലോകം ഇന്നോളം കാണാത്ത അൽഭുതസൃഷ്ടികൾ  അക്ഷരകൈരളിക്ക് കാണിക്കയായി കിട്ടിക്കൊണ്ടിരിക്കുന്നു.

"ഈയെഴുത്ത് 2011"എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ
വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരുചരിത്രസ്മരണികയായാണ്‌ അച്ചടിയിലൂടെ പുറത്തിറങ്ങിയത്. അതിബൃഹത്തായ ഈ കൂട്ടായ്മയുടെ പുസ്തകത്തിന്റെ അണിയറയിൽ, പ്രശസ്തരും പ്രതിഭാധനന്മാരുമായ ബ്ളോഗേഴ്സിന്റെ കൂടെ വളരെ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു, എന്നത് എന്റെ ബ്ളോഗെഴുത്തിന്റെ നാൾവഴിയിലെ ഏറ്റവും വലിയ ഭാഗ്യമായി എന്നു കരുതുന്നു...

പ്രശസ്ത എഴുത്തുകാരനും ബ്ളോഗിലെ സജീവ സാന്നിദ്ധ്യവും മാതൃഭൂമി പോലുള്ള മുഖ്യധാരാ വാരികകളിലും മറ്റും പ്രവൃത്തനപരിചയമുള്ള അദ്ധ്യാപകനായ ശ്രീ എൻ.ബി. സുരേഷ് പത്രാധിപരായുള്ള ഈ മാഗസിൻ മലയാളം കണ്ട ഏറ്റവും വ്യത്യസ്ഥവും സൃഷ്ടികളുടെ സമ്പന്നതകൊണ്ട് തന്നെ താരതമ്യേന ഏറ്റവും വലുതും എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വായനാ നിറവാണ്‌...
പി.ഡി.എഫ്. ആയും ഗ്രൂപ് ബ്ളോഗിലൂടെയും ഇതിന്റെ പൂർണ്ണ ഭാഗങ്ങൾ കണ്ടിരുന്നു എങ്കിലും....
കടലാസിന്റെയും അച്ചടിമഷിയുടെയും ഉന്മാദമണത്തോടെ, കൈകളിലൊതുക്കി ജൈവികമായ ആത്മബന്ധത്തോടെ താളുകൾ മറിച്ചു വായിക്കുക എന്ന അതി പുരാതന വായനാപാരമ്പര്യത്തിന്റെ ഉത്തമരൂപമായ പുസ്തകരൂപത്തിൽ കഴിഞ്ഞയാഴ്ച ദുബായിൽ ലഭ്യമായി...!
മുന്നൂറോളം ബ്ളൊഗർമാരുടെ രചനയും നൂറിൽ കൂടുതൽ ബ്ളോഗർമാരെ വിവിധ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുകയും ചെയ്ത ഈ സ്മരണികയിലെ വിഭവങ്ങൾ തികച്ചും വ്യത്യസ്ഥവും ഏതൊരു ആനുകാലികരചനയോടും കിടപിടിക്കുന്നതുമാനെന്ന് നിസ്സംശയം പറയാം...
വിശദമായ വായനയിലൂടെ ഞാനിവിടെ പരിചയപ്പെടുത്താനാഗ്രഹിക്കുന്നത് ഈയെഴുത്തിലെ സമ്പന്നമായ കവിതാ സമാഹാരത്തെയാണ്‌...
നൂറ്റി അൻപതിനു മുകളിൽ വ്യത്യസ്ഥ എഴുത്തുകാരുടെ കവിതയും പല ബ്ളോഗ് എഴുത്തുകാരുടെ കവിതാസമാഹാരത്തെയും പരിചയപ്പെടുത്താൻ താല്പ്പര്യപ്പെട്ട എഡിറ്റോറിയൽ ടീമിന്റെ ശ്ളാഘനീയമായ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ!
മുഖ്യധാരയിലും ബ്ളോഗിലുമൊക്കെയായി സജീവമായ പ്രശസ്ത കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, കുഴൂർ വിൽസൺ മുതൽ സ്കൂൾ ഗ്രൂപ്പ് ഗ്ളോബുകളിൽ എഴുതുന്ന വിദ്ധ്യാർത്ഥികൾ വരെ ഈയെഴുത്തിൽ അണി നിരന്നു എന്നത്കൊണ്ട് മലയാളകാവ്യലോകത്തിലേയ്ക്കുള്ള ഒരു ബൃഹത്കവാടമാണ്‌ "ഈയെഴുത്ത്'' നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ!
എഴുത്തുകാരുടെയെല്ലാം ബ്ളോഗ് ലിങ്കുങ്കുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ കാവ്യാനുയാത്രികരായ മലയാള വായനക്കാർക്ക് ഇതൊരു കാവ്യോൽസവം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

മലയാളം ബ്ളൊഗിലെ കവിതകൾ സമാഹരിച്ചുകൊണ്ട് ഡി.സി. ബുക്സ് പുറത്തിറക്കിയ
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നാലാമിടം' ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ ബ്ളോഗ് കവിതകളെ ഒരു പുസ്തകരൂപത്തിൽ സമാഹരിച്ചത്! ഏകദേശം അൻപതിനു മേൽ കവിതകളാണ്‌ നാലാമിടത്തിൽ ഉൾക്കൊള്ളിച്ചത്...

സി.എൽ.എസ് ബുക്സ് പുറത്തിറക്കിയ 'ദലമർമ്മരങ്ങൾ', കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ' തുടങ്ങിയ കവിതാസമാഹാരങ്ങൾ ബ്ളൊഗെഴുത്തിലെ നല്ല കവിതകളെ തിരഞ്ഞെടുത്ത് സമാഹരിച്ചിരുന്നു....

ഇതിൽ നിന്നൊക്കെ വളരെ മുന്നോട്ടു പോയാണ്‌ ഇരുനൂറോളം കവിതകളും കവിതാപഠനങ്ങളും കവിതാസമാഹരങ്ങളെ പരിചയപ്പെടുത്തലുമൊക്കെയായി 'ഈയെഴുത്ത്' നമുക്ക് മുന്നിൽ ചരിത്രസ്മരണികയായി നിലനിൽക്കുന്നത്....
ഒരാളുടെ ഒരു സൃഷ്ടി എന്ന എഡിറ്റോറിയൽ നയം സ്വീകരിച്ചതുകൊണ്ടാണ്‌ കഥകളും മറ്റ് ലേഖനങ്ങളും ഉൾപ്പെടുത്തിയ പല പ്രതിഭകളുടെയും കവിതകൾ ഉൾപ്പെടുത്താൻ കഴിയാഞ്ഞത് എന്ന് എഡിറ്റോറിയൽ അംഗങ്ങൾ വ്യസനം അറിയിച്ചിരുന്നു, കൂടാതെ അമ്പതിനും മുകളിൽ കഥകളും നർമ്മം, യാത്രാവിവരണം, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങി മലയാളം ബൂലോകത്തിന്റെ എല്ലാ പ്രാതിനിത്യസ്വഭാവത്തോടും കൂടിത്തന്നെയാണ്‌ ഈയെഴുത്ത് അണിയിച്ചൊരുക്കിയത് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ,
ഈയെഴുത്തിൽ വായിക്കാൻ കഴിഞ്ഞ കവികളെ ഒന്നു പരിചയപ്പെടുത്താം....
1. ബാലചന്ദ്രന്‍ ചുള്ളിക്കാട്
2. സെറീന
3 ജ്യോനവന്റെ കവിതകളുടെ വായന/നസീർ കടിക്കാട്
4. കല
5. മുകില്‍
6. പി.ശിവപ്രസാദ്/മൈനാഗന്‍
7. പി.ഇ.ഉഷ
8. ദീപ ബിജോ അലക്സാണ്ടര്‍
9. എം.ആര്‍ .വിബിന്‍
10.ചന്ദ്രകാന്തം
11. അജിത് (നീർവിളാകന്‍)
12.രമ്യആന്റണി, അനുസ്മരണം, കവിത/കെ.ജി.സൂരജ്
13. ജ്യോതിബായ് പരിയാടത്ത്
14. നീന ശബരീഷ്
15. വിശാഖ് ശങ്കര്‍
16. വിഷ്ണുപ്രിയ.എ.ആര്‍
17. ഹരിശങ്കര്‍ കര്ത്ത
18 സുമിത്ര.കെ.വി
19. ഉല്ലാസ്
20. നിരഞ്ജന്‍.ടിജി
21. ജെയിന്‍
22. ഷിഹാബ് മോഗ്രല്‍
23. ധനലക്ഷ്മി
24. ശ്രീകുമാര്‍ കരിയാട്
25. കുളക്കടക്കാലം
26. രവീന രവീന്ദ്രന്‍
27. അനഘ സുരേന്ദനാഥ്
28. വിനോദ് കുമാര്‍ തള്ളശ്ശേരി
29. സോണ.ജി.നാഥ്
30. നാമൂസ്
31. ലതീഷ് മോഹന്‍
32. റീമ അജോയ്
33. ജയകൃഷ്ണന്‍ കാവാലം
34. കുഴൂർ വിൽസൺ
35. സുനിൽ വരവൂരാൻ
36. അരുൺ ചുള്ളിക്കൽ
37. കുരീപ്പുഴ സുനില്‍ രാജ്
38. കെ.പി.റഷീദ്
39. എന്‍.ടി.സുപ്രിയ (ശങ്കൂന്റമ്മ)
40. ഗീതാരാജന്‍
41. വിഷ്ണുപ്രസാദ് **
42. യൂസുഫ്പ **
43. ഡോണ മയൂര **
44. റെയർ റോസ് **
45. ലക്ഷ്മി ലച്ചു
46. ശ്രീദേവി
47. സ്മിതാ മീനാക്ഷി
48. ടി.പി.വിനോദ്
49. ഗൌരീ നന്ദന
50. സുനിലൻ കളീക്കൽ
51. പി.എ.അനീഷ്
52. സനല്‍ ശശിധരന്‍
53. ഹാരിസ്
54. സന്തോഷ് പല്ലശ്ശന
55. ഹൻലല്ലത്ത്
56. വിജീഷ് കാക്കാട്ട്
57. ശ്രീജിത് അരിയല്ലൂര്‍
58. ശ്രദ്ധേയന്‍
59. ഇന്ദ്രസേന
60. മൈ ഡ്രീംസ്
61. പകല്‍ക്കിനാവന്‍
62. ശ്രീ
63. ഗോപകുമാര്‍ (പാമരന്‍)
64. മഹേന്ദര്‍
65. വിനീത് രാജൻ
66. ഷെയ്ന്‍ പ്രേമരാജന്‍ ഇന്ദ്രജിത്ത്
67. പാപ്പാത്തി
68. ഗോപി വെട്ടിക്കാട്
69. അനസ് മാള
70. ജിഷ എലിസബത്ത്
71. അഭിലാഷ് മേലേതില്‍
72. കാപ്പിലാന്‍
73. ധന്യദാസ്
74. ശശിധരന്‍ എം.എന്‍
75. അനിയന്സ് (അനു വാര്യർ)
76. ഗൌരി
77. രാമചന്ദ്രന്‍ വെട്ടിക്കാട്
78. പി.എസ്.ശ്രീകല
79. ഹാരിസ് എടവന
80. സരിത സേതുനാഥ്
81. മനോജ് മേനോന്‍
82. ഷാജി അമ്പലത്ത്
83. ആരിഫ
84. ഭൂമിപുത്രി
85. പ്രമോദ് .കെ.എം
86. ആറങ്ങോട്ടുകര മുഹമ്മദ്
87. ജുനൈദ്
88. മായ.എസ്
89. അനീഷ് ഹസ്സന്‍
90. നജൂസ്
91. നസീര്‍ കടിക്കാട്
92. രാജേഷ് ചിത്തിര
93. എം.ആര്‍.അനിലന്‍
94. പ്രിയദര്ശിനി (മഞ്ഞുതുള്ളി)
95. ടി.പി.അനില്‍ കുമാര്‍
96. ഉമേഷ് പീലിക്കോട്
97. ബിനു.എം.ദേവസ്യ
98. ടി.എ. ശശി
99. ഉമാ രാജീവ്
100. സ്വപ്ന. അനു.ബിജോര്ജ്ജ്
101. എ മാന്‍ ടു വാക്ക് വിത്
102. മോഹനന്‍ പുത്തന്‍ ചിറ
103 പാവപ്പെട്ടവന്‍
104 പലജന്മം - ഹേന രഹുല്‍
105 രാജു ഇരിങ്ങല്‍
106. മായ
107. പ്രതാപ് ജോസഫ്
108. തണല്‍
109. ഗിരീഷ് വര്മ്മ ബാലുശ്ശേരി
110.വി.രവികുമാര്‍
111. ശിഫ.പി
112. ചിരുതക്കുട്ടി
113. ചിത്രാംഗദ
114. മധുസൂദനന്‍ പെരാടി
115. രശ്മി മേനോൻ
116. ഉമ്പാച്ചി
117. ക്രിസ്പിന്‍ ജോസഫ്
118. ഹരിയണ്ണന്‍
119. രാമൊഴി (ചിത്ര)
120. അശ്വിന്‍ (അപ്പു)
121. മാണിക്യം
122. ദീപ വിലാസന്‍
123. യദു കൃഷ്ണന്‍
124. ഹരിയാനന്ദകുമാര്‍ കാലടി
125. ഇ.എം.സജിം തട്ടത്തുമല
126. ഉണ്ണിശ്രീദളം
127. മായ.എസ്
128. നിശാസുര്ഭി
129. സെഫയര്‍ സിയ
130. സൂര്യ (ഒസ്വത്ത്)
131. സി.പി. ദിനേശ് (വഴിപോക്കന്‍)
132. നാസര്‍ കുട്ടാളി
133. സുനിൽ പണിക്കർ
134. പേരൂരാന്‍
135. മേല്‍ മീശ - സുധീര്‍ വാര്യര്‍
136. ചിതല്‍
137. പ്രസന്ന ആര്യന്‍
138. എബി കുറകച്ചാല്‍
139. സന്ദീപ് സലിം
140. ദേവസേന
141. വനിത വിനോദ്
142. വാഴക്കോടൻ
143. ഷീജ സി.കെ.
144. തേജസ്വിനി
145. ദിലീപ് നായർ (മത്താപ്പ്)
146. ശശികുമാർ
147. സ്നെമ്യാ ഷമീർ (മഴയുടെ മകൾ)
...........................
............................
ഇരുനൂറിനു മേൽ തിരഞ്ഞെടുത്ത കവിതകൾ പലതും സ്ഥലപരിമിതി മൂലം ഒഴിവാക്കേണ്ടി വന്നു എന്നത് തികച്ചും ദുഖകരമായ കാര്യമാണെന്ന് എഡിറ്റോറിയൽ അംഗങ്ങൾ അറിയിക്കുന്നു.
ലേഖനങ്ങളിലൂടെയും മറ്റും കവിതാസ്മാഹാരങ്ങളെയും മറ്റും പരിചയപ്പെടുത്തുന്ന ഭാഗങ്ങൾ ഇതിൽ ചേർത്തിട്ടില്ല, "ഈയെഴുത്തി"ന്റെ വിശദമായ വായനയിലൂടെ ബാക്കി നിങ്ങൾ നേരിട്ടനുഭവിക്കൂ....
സുവനീർ ലഭ്യമാകുന്നതിന്‌ link4magazine@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുകയോ? മനോരാജ് : 9447814972, യൂസുഫ്പ : 9633557976, ജിക്കു വർഗ്ഗീസ് 9747868503 എന്നിവരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം...
കൂടാതെ സൈകതം ബുക്സിൽ നിന്നും നേരിട്ട് ലഭ്യമാകുകയും ചെയ്യും....
** ഏകദേശം ഒരു പേജിൽ ഉൾക്കൊള്ളിച്ച നാലോളം കവിതകൾ ചില സാങ്കേതിക കാരണങ്ങളാൽ മിക്ക പുസ്തകങ്ങളിൽ നിന്നും വിട്ടു പോയിരുന്നു, അത് വെബ്, പി.ഡി.എഫ്. വേർഷനുകളിൽ ഉൾപ്പെടുത്തുന്നതാണ്‌...

13 comments:

Unknown said...

ഞായറാഴ്ച (9/7/11) നു നടക്കുന്ന കൊച്ചിൽ മീറ്റിൽ "ഈയെഴുത്ത് മാഗസിൻ ലഭ്യമാകുന്നതാണ്‌, അതിനു ശേഷമുള്ള തൊടുപുഴ, കണ്ണൂർ മീറ്റിലും ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം

ചെകുത്താന്‍ said...

:)))))))))))

സങ്കൽ‌പ്പങ്ങൾ said...

ചെമ്മാടന്‍ ,ബ്ലൊഗിനെപ്പറ്റിയും ഇ എഴുത്തിനെപ്പറ്റിയും സുന്ദരമായി പറഞ്ഞല്ലോ....ആശംസകളോടെ സങ്കല്‍പ്പങ്ങള്‍

MOIDEEN ANGADIMUGAR said...

147 പേരിലും വെറുതെ ഒന്നു കണ്ണോടിച്ചു. വെറുതെ...

പാപ്പാത്തി said...

ithil angamakan kazhinjathil abhimaanikkunnu...nandi ..ente kavithayum ulppeduthiyathil.....:)))

കെ.എം. റഷീദ് said...

ഇഷ്ടപ്പെട്ടു
ചിലബ്ലോഗുകള്‍ വായിക്കുകയും ചെയ്തു
അഭിനന്ദനങ്ങള്‍

ധനലക്ഷ്മി പി. വി. said...

ഇതിന്‍റെ പിന്നിലെ ടീം വര്‍ക്കിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല ..ആര്‍ക്കും ..അത്രത്തോളം പ്രയത്നം ഇതിലുണ്ട് ..ബ്ലോഗെഴുത്തിനെ പറ്റിയുള്ള പരിച്ചയപെടുത്തലും നന്നായി ..ആശംസകള്‍

എന്റെ കവിതയും ഇതില്‍ ഉള്‍പെടുത്തിയതില്‍ സന്തോഷവും അറിയിക്കുന്നു

Unknown said...

രഞ്ജിത്ത് ...ലീല ടീച്ചറുടെ പുബ്ലികെഷന്നില്‍ നിന്ന് വന്ന മൌനജാലകങ്ങള്‍ എന്നെ പുസ്തകത്തെ വിട്ടു പോയി എന്ന് തോനുന്നു ...

ശ്രീനാഥന്‍ said...

ഒരു ചരിത്രസംഭവം തന്നെ. ഇതിനു പുറകിൽ അക്ഷീണം പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല!

Unknown said...

നന്ദി എല്ലാർക്കും..
മൊയ്തീൻ മാഷേ...
വ്യസനത്തോടെ, സ്ഥലപരിമിതി മൂലം ഉൾക്കൊള്ളാനാവാത്ത ചില വിടവുകൾ.... ,
മൈ ഡ്രീംസ് അതു വിട്ടു പോയി....
ക്ഷമി....

സുറുമി ചോലയ്ക്കൽ said...

ഈയെഴുത്ത് കണ്ടു, മനോഹരം..
നന്ദി.

Anonymous said...

ഈയെഴുത്ത് ഗംഭീരം ...!!

ജെ പി വെട്ടിയാട്ടില്‍ said...

ഈ വഴിക്ക് ആദ്യമായാണ്.
വായനാസുഖം ഉള്ള ഒരു പോസ്റ്റ്‌
greetings from trichur

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner