ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, June 25, 2011

എൻ ആർ ഐ ഡിവൈസ്

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.


മഞ്ഞ് പൊടി മണത്ത്,
മഴ ചവച്ച്, നനവുടുത്ത്,
നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക് കോപ്പി ചെയ്ത്
ഭദ്രമായ പുറന്തോടിട്ട്
ആവശ്യാനുസരണം ഏത്
സിസ്റ്റവുമായി ഘടിപ്പിക്കാവുന്നതരം
പ്ളഗ്ഗിൻ അവയവങ്ങള് ചേർത്തു വച്ച്
തിരിച്ചു വരവിന്റെ തുറമുഖങ്ങളടച്ച്,
മുകളിലേയ്ക്കും പിന്നെ തിരശ്ചീനമായും
കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്.



ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച്
ഊരിയെടുത്ത്, പുറന്തോട് മാറ്റി
ക്രഷ് ചെയ്യപ്പെടുന്നതു വരെ
പ്രത്യുൽപ്പാദനത്തിന്റെ
പ്രലോഭനങ്ങളിലൂടെ…..
പ്രതിപ്പവർത്തിച്ചുക്കൊണ്ടിരിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.


നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….

25 comments:

Unknown said...

നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….

ദിയ said...

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.

ഇഷ്ടപ്പെട്ടു.

Manoraj said...

രണ്‍ജിതേ കവിത നന്നായി. അര്‍ത്ഥവത്തും. പക്ഷെ ചില വരികളില്‍ രണ്‍ജിതിന്റെ തന്നെ വേറെ ചില കവിതകളുടെ ഒരു ചൊവ ഫീല്‍ ചെയ്യുന്നുവോ എന്നൊരു തോന്നല്‍.

MOIDEEN ANGADIMUGAR said...

നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……

:)

Unknown said...

മനോരാജ്,
പതിറ്റാണ്ട് പിന്നിട്ട പ്രവാസം കൊണ്ടാവാം....
കവിതയിൽ നിന്ന് ആ ഫ്ളേവർ വിട്ടുമാറാത്തത്...
നന്ദി, കലവറയില്ലാത്ത അഭിപ്രായത്തിന്‌...

ദിയ,മൊയ്തീൻ മാഷേ, നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്‌

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നിറയെ അകവും പുറവുമുള്ള, കാമ്പുള്ള, കരുത്തുള്ള… ഇനിയൊരു വാക്ക്… അല്ലെങ്കിൽ വേണ്ട…
ഈ കവിത ഞാനിങ്ങെടുത്തു.; ഏറെ ഇഷ്ടമായതിനാൽ.

കെ.എം. റഷീദ് said...

കഴുത്തില്‍ ഒരു കയറ്
പഴയതെപ്പോഴും അയവിറക്കും
പലരെയും ഊട്ടും സ്വയം ഉണ്ണില്ല
കറവ വറ്റിയാല്‍ കഴുത്ത് വെട്ടും
ഉത്തരം ചെല്ലാമോ
ഒന്നാമന്‍ : കറവപ്പശു
തെറ്റ്
ഒരു ക്ലൂതരാം
കാമം കരഞ്ഞു തീര്‍ക്കും
രണ്ടാമന്‍: കഴുത
തെറ്റ്
മറ്റൊരു ക്ലൂതരാം
ഉള്ളില്‍ കനലെരിയം
പുറത്ത് ചുമടെറും
ഓ... ഓ.. വണ്ടിക്കാള
എന്തു ക്ലൂ കൊടുത്താലാവോ
പ്രവാസിയെന്നുത്തരം കിട്ടുക

ഓരോ പ്രവാസിയുടെയും ഇടനെഞ്ചില്‍ കുത്തിയിടുക രഞ്ജിത്തിന്റെ കവിത

Anil cheleri kumaran said...

ഇഷ്ടായി മാഷേ.

naakila said...

ഗംഭീരം മാഷേ

സ്മിത മീനാക്ഷി said...

സൌന്ദര്യമുള്ള സത്യങ്ങള്‍ , നല്ല കവിത

KeVvy said...

നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു…

നല്ല വരികള്‍ ചെമ്മാടന്‍ ഭായ് ......ആശംസകള്‍ ...

Lipi Ranju said...

"കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്."
കൊള്ളാം മാഷേ ... ഇഷ്ടായി.. പ്രവാസത്തിന്‍റെ മടുപ്പുകള്‍ വരികളില്‍ അറിയുന്നു....

Kalavallabhan said...

നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക്

SASIKUMAR said...

ആദ്യ ഖണ്ഡിക അലൗകികം.നിറസത്യങ്ങളുടെ നേർച്ചിത്രം.

ജന്മസുകൃതം said...

നല്ല കവിത.ആശംസകള്‍ ...

പട്ടേപ്പാടം റാംജി said...

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട വരികളില്‍ പ്രാസത്തിന്റെ വേദനകള്ക്കിടയിലും പച്ചപ്പിന്റെ പ്രതീക്ഷയോടെ...
ഇഷ്ടായി.

Anonymous said...

നല്ല കവിത.. പ്രവാസിയുടെ മനസ്സ്‌ നിറയെ വേദനയാണല്ലോ... !! :)

ശ്രീനാഥന്‍ said...

രഞ്ജിത്, കവിതയുടെ ഈ മണൽക്കാറ്റിൽ പാറിപ്പോവുന്നു. നാടിന്റെ ഓർമയ്ക്ക് പറഞ്ഞ ആ സൂക്ഷ്മ ബിംബം അതി മനോഹരം.

ബിഗു said...

പ്രവാസിയുടെ മനസ്സ്‌

Unknown said...

ഇതിനു ഇത്ര മാത്രം അനന്ത സാദ്ധ്യതകള്‍ ഉണ്ടായിരുന്നു അല്ലെ ...
ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.......പ്രബല മണ്ഡലത്തിലെ ഉപശിഖരങ്ങളത്രെ....

കവിത നന്നായി ....സുന്ദരനായ രഞ്ജിത്ത് സ്റ്റൈലന്‍ കവിത

jayaraj said...

pravaasi jeevithathe ithrayum manoharamayi avatharippikkunnathu aadyamayi kaanunnu.
koode naattile pachappinte ormakalum.

nannayirikkunnu mashe.

ജയിംസ് സണ്ണി പാറ്റൂർ said...

ആ കുളിരല്ലോ
ഈ യാന്ത്രിക ജീവിതത്തിന്‍
ചുണ്ടുകളില്‍ , ഓര്‍മ്മകളെയുദ്ധരിക്കാന്‍
ചുടു ചുംബനങ്ങളേകുന്നതു്

ഇ.എ.സജിം തട്ടത്തുമല said...

കവിത ഇഷ്ടമായി. ഒരു ഇ-ജീവിക്കവിതതന്നെ!

yousufpa said...

പ്രവാസം മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ തമാശ.

നികു കേച്ചേരി said...

പ്രവാസവും കവിതയും ഒന്നായപ്പോൾ!!!!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner