OLD TOWN - LEONID AFREMOV |
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്.
ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!
മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്
30 comments:
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
നല്ല വരികള്‍
നഗരം മനുഷ്യന്‍ എളുപ്പത്തില്‍ വരക്കുകയും മായ്ക്കുകയും ചെയ്യുന്നു!
മനോഹരമായിരിക്കുന്നു.
Nice one
Best wishes
മേല്‍ വസ്ത്രങ്ങളുള്ള നഗരം
: )
കുഴമണ്ണില്‍ വടിവുകളും വിടവുകളും
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
!!!
എനിക്കും വ്യാപാരിയായാല്‍ മതി
കവല്കാരനാവണ്ട ...അവര്‍ക്ക് ഇപ്പൊ നീതി ഇല്ല
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
നല്ല വരികള്‍ , ആശംസകള്‍
മനോഹര വർണ്ണനകളീലൂടെ നഗരവർണ്ണങ്ങൾ കോറിയിട്ടു.
Nagara Kavitha Nannayi
കുഴ മണ്ണിന്‍റെ രൂപമില്ലായ്മകള്‍,,കാവലിന്‍റെ ജാഗ്ര നേത്രങ്ങള്‍ക്ക് കീഴെ വരികയും പോവുകയും ചെയ്യുന്ന വാണിഭ ജന്മങ്ങളെ വരയ്ക്കാനും മായ്ക്കാനും കരുത്തു നേടിയ നാഗരികത... ,നല്ല കവിത
നല്ല കവിത
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
കവിത നന്നായിട്ടുണ്ട്. ആശംസകൾ!
രഞ്ജിത്ത് നല്ല കവിത
ക്ഷമിക്കുക. വ്യക്തമായില്ല.
ആ ചിത്രം! അതിലാണ്ടു പോയി!
ആരു വരച്ചതാണ് ?
വർണ്ണിക്കാൻ വാക്കുകളില്ല.
നന്ദി എല്ലാവർക്കും...
സാബു, ഈ ചിത്രം എനിക്കേറെ ഇഷ്ടമുള്ള ചിത്രകാരനായ
LEONID AFREMOV ന്റെ OLD TOWN എന്ന ചിത്രമാണ്!, ചിത്രത്തിൽ തന്നെ അദ്ദേഹത്തിന്റെ പേരുണ്ട്...
അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള ലിങ്കിൽഉണ്ട്!
http://leonidafremov.deviantart.com/
മേൽ വസ്ത്രങ്ങളില്ലാത്ത നഗരകവിത.
രണ്‍ജിത്തിന്റെ കവിതകള്‍ കൂടുതല്‍ കൂടുതല്‍ sharp ആകുന്നു. നഗരചിത്രം ഭംഗിയായി.
nice poem. congrats
നന്ദി, എല്ലാർക്കും...
ബെഞ്ചാലി, നാട്ടുകാരാ പ്രത്യേക നന്ദി...
സ്ത്രീയെ മുന്‍നിര്‍ത്തി ഉപമിക്കുമ്പോള്‍ രചനയ്ക്ക് രൂപഭംഗി ഉണ്ടാവുന്നു...നന്നായിട്ടുണ്ട്...
മൂര്‍ച്ചയുള്ള കവിത
വളരെ മനോഹരമായിരിക്കുന്നു
വായിച്ചു.. മനോഹരം..
നന്നായിട്ടുണ്ട്..
നന്ദി, ഈ മനോഹര കവിതയ്ക്ക്.
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും വായിച്ചു..നന്നായിട്ടുണ്ട്..മനോഹര നഗരവർണ്ണങ്ങൾ
നഗരത്തെ നന്നായി വരച്ചുവെച്ചിരിക്കുന്നു, രഞ്ജിത്തും!
Post a Comment