ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, January 1, 2011

നാല്‌ തരം വീഞ്ഞുണ്ടാക്കാം

pic courtesy : google


അതിവിശിഷ്ടമായ നാലു തരം
വീഞ്ഞുണ്ടാക്കുന്നതിനിക്കുറിച്ചാണ്‌!

ഒന്ന് :
മഹാനഗരങ്ങളുടെ താഴ്വാരങ്ങളിൽ
വിളവെടുക്കാത്ത വയലുകളുണ്ട്!
മുളയ്ക്കുകയും ഉണങ്ങുകയും ചെയ്യാത്ത,
വാറ്റിനും വീഞ്ഞിനും പറ്റിയ
നീരു വറ്റാത്ത നേരുകളുണ്ട്.
ഉണ്ടാക്കുന്ന വിധം:
കൈവിരലുകൾ,
(ഒരക്ഷരവും എഴുതാത്തത്)
കാല്പ്പാദങ്ങൾ,
(നടന്നു തേഞ്ഞത്)
കുറുകിയ കണ്ണുകൾ
(പോളയില്ലാതെ)
ദീർഘദൂര വലിവുകൾ
(മീൻ വിഴുങ്ങാത്തത്)
മുറിഞ്ഞ നാവിൻ തുണ്ടുകൾ...
(മൗനം കനച്ചത്)
വക്കു പൊട്ടിയൊരു മൺഭരണിയിലിടുക,
വരണ്ട ചുമ ചേർത്തടച്ച് വയ്ക്കുക !!!!

രണ്ട് :
വിടർന്ന ഇതളുകളിൽ നിന്നുള്ള തേൻ,
ഉമ്മകളിൽ നിന്നുമാത്രം വിളയിച്ച ഗോതമ്പ്,
പാലുകടഞ്ഞെടുത്ത മേല്പ്പാട,
ഗുഹാമുഖങ്ങളിൽ നിന്നെടുത്ത ക്ളാവ്,
കുറഞ്ഞ ആഴത്തിൽ നിന്ന് നുള്ളിയെടുത്ത
താമരക്കിഴങ്ങ്,
ഇവയെല്ലാം ഒരു പളുങ്കു പാത്രത്തിലിട്ട്
കണ്ണു വെട്ടാതെ കാത്തിരിക്കുക.
ഉടഞ്ഞു ചോർച്ച തുടങ്ങിയാൽ
വീഞ്ഞു പാകമായി!!!

മൂന്നാമത്തെയും നാലാമത്തെയും
വീഞ്ഞുകളെക്കുറിച്ച്
അടുത്ത ലക്കത്തിൽ!!!

10 comments:

Ranjith chemmad / ചെമ്മാടൻ said...

മൂന്നാമത്തെയും നാലാമത്തെയും
വീഞ്ഞുകളെക്കുറിച്ച്
അടുത്ത ലക്കത്തിൽ!!

എല്ലാ ബൂലോഗർക്കും പുതുവർഷാസംശകൾ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ന്യു ഇയര്‍ വീഞ്ഞാണല്ലോ.. :)

എം പി.ഹാഷിം said...

കാല്പ്പാദങ്ങൾ,
(നടന്നു തേഞ്ഞത്)
കുറുകിയ കണ്ണുകൾ
(പോളയില്ലാതെ)
ദീർഘദൂര വലിവുകൾ
(മീൻ വിഴുങ്ങാത്തത്)
മുറിഞ്ഞ നാവിൻ തുണ്ടുകൾ...
(മൗനം കനച്ചത്)
വക്കു പൊട്ടിയൊരു മൺഭരണിയിലിടുക,
വരണ്ട ചുമ ചേർത്തടച്ച് വയ്ക്കുക

വീഞ്ഞുകവിത തകര്‍പ്പന്‍ !
ഉണ്ടാക്കുന്ന വിധം കരുത്തുള്ള വരികളില്‍ വിവരിച്ചിരിക്കുന്നു !

ഭാനു കളരിക്കല്‍ said...

വീഞ്ഞിനായി അടക്കപ്പെടുന്ന...
മനോഹരം

Unknown said...

ആദ്യത്തേതിന്ന് തന്നെ വീര്യം.

naakila said...

ഈ വീഞ്ഞ് എഫ് ബിയില്‍ വച്ചേ ഞാന്‍ കുടിച്ചു.
ഇപ്പോള്‍ ലഹരി കൂടിയിട്ടുണ്ടോ..

Sukanya said...

പുതുവത്സരാശംസകള്‍.
വീഞ്ഞ് ഉണ്ടാക്കും വിധം മനസ്സിലായില്ലെങ്കിലും
കവിത ഉണ്ടാകും വിധം ആസ്വദിച്ചു.

Unknown said...

കണ്ണു വെട്ടാതെ
തല കുത്തി നിന്ന്
കാത്തിരിക്കുന്നു
മൂന്നാമത്തെയും
നാലാമത്തെയും
വീഞ്ഞുകള്‍
കൂടി വാറ്റണം
എന്നിട്ട് വേണം അതില്‍
ചൂണ്ട ഇട്ടു ഒരു പരല്‍ മീനിനെ എങ്കിലും പിടിക്കാന്‍

Unknown said...

: )

ശങ്കരനാരായണന്‍ മലപ്പുറം said...

വായിച്ചു!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner