ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, June 21, 2008

അറേബ്യന്‍ ദീപശിഖ (കവിത)

പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു.

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
വഴികളിലൂടീ നഗരം കണ്ടും, കേട്ടും
കനലുകളേന്തീട്ടോടീടുന്നു.

ഗലികളിടവഴികളിലന്തിച്ചന്തയില-
ന്തിയുരുക്കും നഗരപ്രഭയില്‍,

ആഫ്രിക്കന്‍ വനഗുഹകളിലന്തി-
ക്കുചേലരാറ്ത്തിയിറക്കും ഗലിയില്‍,

സ്വര്‍ണ്ണപ്പല്ലുകളിലിരകളെ വീഴ്ത്തീ
രാവിന്‍ വിലകളെ ലേലം ചെയ്യും
റഷ്യസ്ഥാനികളലയും തെരുവില്‍,

പകലിടവേളകളാക്രിച്ചന്തക,ളന്തി-
ക്കാന്തലിനന്യായത്തുക വാങ്ങും
ചൈനീസ് മതിലിന്നിടയില്‍,

കുബേരദേശികളന്തിപകുക്കാന്‍
മാറ്റിക്കെട്ടിയ ലബനോണ്‍ പുരയില്‍,

ചോരപൊടിഞ്ഞധരം, കണ്ണില്‍
കലിതേച്ചാടും മദ നൃത്തപ്പുരയില്‍,

ജലകന്യക താളം മീട്ടും, മധു,
മദ്യം ചുരയുന്നുരുവില്‍,

കിഴിഭാരം കലയെപ്പുല്‍കും
പരദേശികളാടുമരങ്ങില്‍,

അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍,

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.വേശ്യാബിംബങ്ങള്‍ എന്ന കവിത ഇവിടെ വായിക്കാം

പുനറ്വായനയ്ക്കായ് സുമനസ്സുകള്‍ക്ക്.....

30 comments:

Ranjith chemmad / ചെമ്മാടൻ said...

വിടരുന്ന മൊട്ടുകളില്‍ പോസ്റ്റിയതാണ്‌, പുനറ്വായനയ്ക്കായ് സുമനസ്സുകള്‍ക്ക്.....

ചിതല്‍ said...

എല്ലായിടത്തും എത്തിയല്ലോ, ദീപശിഖ..
മുമ്പ് വായിച്ചിരുന്നില്ല..
നന്നായി പോസ്റ്റിയത്..

siva // ശിവ said...

ഈ ദീപശിഖാപ്രയാണം ഇഷ്ടമായി...

തണല്‍ said...

വിടരുന്നമൊട്ടുകളില്‍
കണ്ടിരുന്നു..വായിച്ചിരുന്നു..
എന്നാലും ഇവിടെയും കിടക്കട്ടെ എന്റെ വക
ഈ ദീപശിഖക്കൊരായിരം അഭിവാദ്യങ്ങള്‍!!

ബാജി ഓടംവേലി said...

പ്രയാണം തുടരുക...

ഗീത said...

ദീപശിഖയേന്തി ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റി കാഴ്ചകള്‍ കണ്ടുവരൂ. ആശംസകള്‍ ...

തപസ്വിനി said...

ഹമ്മേ കണ്ണുപോയി. കളറുമാറ്റൂ മാഷേ..

കവിതൌഗ്രന്‍..

തപസ്വിനി said...

സോറി.. ഉഗ്രന്‍, അക്ഷര പിശാചാ...

Anonymous said...

"I am ashok kumar kakkassery
salem TN india
blogil
thangalude kavithakal vayichu
valare valare nannayitundu
pinne
blog il thanne comment post cheyyan shramichu
pakshe entho technical snag
oru mahakavyavum ezhuthathe
mahakavi aayavar malayalathil undu
thangal otta kavitha kondu thanne
mahakaviyude sthanathekku
uyarnnirikkunnu
chila vakkukal apoorva sundaram
malayala bhasha kku thanne muthal koottanu
visual athi manoharam
randum koodi asthiyum majjayum pole
vayichappol oru
apoorva sundara anubhavamayirunnu
aashamsakal
ashok kumar "

അശോക് കുമാര്‍ കാക്കശ്ശേരി
എന്ന ഒരു ഭാഷാസ്നേഹി
എനിക്കിങ്ങനെ മെയിലയച്ചു.

ഭൂമിയുടെ പലകോണിലുകളിലുമിരുന്ന്
മലയാളത്തെ സ്നേഹപൂറ്വ്വം
മാറോടണക്കുന്ന ഇത്തരം നല്ല
വായനക്കാരുടെ
ഹൃദയത്തില്‍ത്തട്ടിയുള്ള പ്രോല്‍സാഹനമാണ്
ഒന്നുമല്ലാത്ത,
മരുഭൂമിയുടെ വിങ്ങലുകളിലിരുന്ന്
എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന,
ഞങ്ങളെപ്പോലെയുള്ളവറ്ക്ക്
കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം
നന്ദി പ്രിയ സുഹൃത്തേ
വായിച്ചതിന്‌, പ്രോല്‍സാഹനത്തിന്‌....

Ranjith chemmad / ചെമ്മാടൻ said...

ചിതല്‍,
കുറേയായവഴി വന്നിട്ടെന്നു തോന്നുന്നു.
തിരക്കിലും എത്തിനോക്കിയതിന്‌ നന്ദി...

ശിവ,
പാറശ്ശാലക്കാരന്‍ ഇതുവഴിയാദ്യമല്ലേ...
നന്ദി, വായിച്ചതിന്‌, പ്രോല്‍സാഹനത്തിന്‌....

തണലേ അഭിവാദ്യങ്ങള്‍ നെഞ്ചേറ്റു വാങ്ങുന്നു...

ബാജി ഭായീ, നമമളിപ്പോ ഫ്രണ്ടുക്കളായ സ്ത്ഥിതിക്ക്
വേറെയെന്തു പറയാനാ അല്ലേ... ന്നാലും നന്ദിനി...

കീതടീച്ചറേ, ഞങ്ങളീ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റി കാഴ്ചകള്‍
കണ്ടു വരാം, വരുമ്പോള്‍ പുതിയ താരാട്ടുമായവിടെ
കാണണം, പണ്ട് ഒരു കമന്റ് കവിതയെഴുതി കുറേക്കാലത്തേക്ക്
മുങ്ങിയപോലെ മുങ്ങിക്കളയരുത്.

തപസ്വിനീ,
ഇവിടെയാദ്യമായല്ലേ..
സുസ്വാഗതം, പിന്നെ നന്ദിനിയും

ഹരിയണ്ണന്‍@Hariyannan said...

ഈ ദീപശിഖ ഒറ്റക്കിങ്ങനെ എത്രകാലം?!
എനിക്കിതൊന്ന് കൈമാറണമായിരുന്നു!

തളര്‍ന്നുവീഴുന്നതിന്‍ മുന്‍പേ ഇത് അണഞ്ഞുപോകാതെ സുരക്ഷിതമായി
കൈമാറണമെന്നുണ്ട്!പക്ഷേ,ആര്‍ക്ക്?!

ലക്ഷ്മി said...

blog kanan nalla bhangiyundu... theeyude bhangi...

Anonymous said...

വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍,അസൂയാവഹമെന്ന് തന്നെ അര്‍ഥമാക്കിക്കൊള്ളുക...! നന്ദി, നല്ല കവിതകള്‍ക്ക്....!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ദീപശിഖാപ്രയാണം!..

ഹാരിസ്‌ എടവന said...

പ്രവാസി അറേബ്യയെ അനുഭവമാക്കിയതു
നന്നായി

ഒരു സ്നേഹിതന്‍ said...

ദീപശിഖാപ്രയാണത്തിനഭിനന്ദനങ്ങള്‍...
ആശംസകള്‍...

sayanthanam said...

priya snehitha kavitha nannayittundallo,eniyum ezhuthuka

രസികന്‍ said...

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍


ഈ വരികൾ നന്നായി ഇഷടപ്പെട്ടു മാഷെ
ആശംസകൾ

CJ said...

ഒരു malayalam dictionary അടുത്തെങാന്‍ തുറന്നിരിക്കുന്നുണ്ടായിരുന്നോ താങ്കള്‍ മാസമെത്തി ഇതിനെ പെറ്റിട്ടപ്പോള്‍..മനോഹരമായിരിക്കുന്നു

ശ്രീവല്ലഭന്‍. said...

Ranjith,

ithum valare nalla kavitha. ishtappettu :-)

Ranjith chemmad / ചെമ്മാടൻ said...

ഹരിയണ്ണാ,
നമുക്കീ ദീപശിഖ പരസ്പരം കൈമാറി
കഥാന്ത്യം വരെ സൂക്ഷിക്കേണ്ടി വരും...
ഒടുവില്‍ സ്വന്തം ചിതയ്ക്ക് പകറ്ന്നാടാം...
അല്ലാതെ ഇത് ഏറ്റുവാങാന്‍ ആര്‌ വരാനാ
പ്രവാസിയെന്നും പ്രവാസിയായിത്തന്നെയിരിക്കേണ്ടി വരുന്നു.

Ranjith chemmad / ചെമ്മാടൻ said...

ലക്ഷ്മീ,
നന്ദി, നല്ലവാക്കുകള്‍ക്ക്
തീയുടെ ഭംഗി, ചുട്ടു പഴുത്ത് കിടക്കുന്ന മണല്‍ക്കാടുകളുടെ ഭംഗി?
അല്ലേ...
സുനില്‍ രാജ്,
നന്ദി, പ്രോല്‍സാഹനത്തിന്‌
താങ്കളെന്നെക്കാള്‍ നന്നായി കവിതയെഴുതുന്നുണ്ട്...
തുടരുക..
കിച്ചു & ചിന്നു,
നന്ദി, പ്രോല്‍സാഹനത്തിന്‌
ഹാരിസ്, ഇവിടെയാദ്യമല്ലേ?
നന്ദി, വായിക്കാനെത്തിയതിന്‌
ഒരു സ്നേഹിതാ
ഈ സ്നേഹമെന്നും നില്‍ നിറ്ത്തേണ്ടേ നമുക്ക്?..
സനൂപ്,
സി.ജെ,
രസികന്‍,
നന്ദി വായനക്കും പ്രോല്‍സാഹനത്തിനും

ശ്രീവല്ലഭന്‍,
എല്ലാ പോസ്റ്റും വായിക്കാന്‍
സമയമുണ്ടാക്കിയതു തന്നെ
വലിയ മനസ്സ്, പിന്നെയെല്ലാറ്റിനും
അഭിപ്രായമെഴുതിയ ആ നല്ല
മനസ്സിനും നന്മ നേരുന്നു.

മെയിലിലൂടെ അഭിപ്രായമറിയിച്ച
എല്ലാ അക്ഷരസ്നേഹികള്‍ക്കും
ഹൃദയപൂറ്വ്വം
രണ്‍ജിത്ത്.....

Sureshkumar Punjhayil said...

Good Work... Best Wishes....!!!

Unknown said...

''ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.''

മാഷേ, സുന്ദരവരികള്‍.. പേര്‍ത്തും പേര്‍ത്തും പാടി നോക്കി.. രസായിട്ടുണ്ട്. :)

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട സുഹൃത്തേ...,
ബ്ലോഗില്‍ നോക്കി കവിത വായിക്കാന്‍ കണ്ണ് വേദനിച്ചതിനാല്‍ കോപ്പിയെടുത്ത് വായിച്ചു.
കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ പല്ലും പോയി. ഇനി ഈ കൊഴിഞ്ഞ പല്ലുമായ് ഒന്നൂടെ വായിക്കട്ടെ. എന്നാലേ എന്തെങ്കിലും കവിതയെ കുറിച്ച് പറയാന്‍ കഴിയൂ..
ക്ഷമിക്കുമല്ലോ..
എന്തായാലും ഇത് വായിച്ച് എന്തെങ്കിലും എനിക്ക് മനസ്സിലാകുമോന്ന് ശ്രമിക്കും എന്നു തീര്‍ച്ച.. അഭിപ്രായം അറിയിക്കുകയും ചെയ്യും

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Ranjith chemmad / ചെമ്മാടൻ said...

ഇരിങ്ങല്‍ മാഷേ നന്ദി,
താങ്കളെപ്പോലുള്ള വലിയവറ്
ഇവിടെ വരെയൊക്കെ എത്തി,
വായിച്ചു നോക്കാനുള്ള സന്മനസ്സെങ്കിലും
കാണിച്ചതിന്‌....

Ranjith chemmad / ചെമ്മാടൻ said...

അങ്ങനെ പല്ലെടുക്കുന്ന തരത്തിലുള്ള
ശബ്ദതാരാവലി പ്രയോഗമൊന്നും ഉള്‍ക്കോണ്ടിട്ടുണ്ട്
എന്ന് തോന്നുന്നില്ല.
മറ്റ് ഗള്‍ഫ് നാടുകളിലുള്ളവറ്ക്ക്
പരിചിതമല്ലാത്ത, ദുബായുടെ
petro-dollar/sexual tourism
നെ ക്കുറിച്ച് ചില സൂചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഞാന്‍ ഇരിങ്ങല്‍ said...

പേശികളരണിക്കാതല്‍.......
.....പകരുന്നു“

ആദ്യ വരികളില്‍ ‘പേശികളരണിക്കതല്‍’ എന്ന വരി രണ്ടില്‍ കൂടുതല്‍ വട്ടം ചിന്തിപ്പിച്ചു. എങ്കിലും നന്നായി. ഇഷ്ടപ്പെട്ടു

“ദീപക്കനലുകളേന്തീ തനുശിഖ
-----------------
കനലുകളേന്തീട്ടോടീടുന്നു“

രണ്ടാം പാരഗ്രാഫിലും ആദ്യ പാരഗ്രാഫിലെ അതേ മൂഡ് തന്നെ എഴുതി. ആവി പടര്‍ന്ന നെഞ്ചും, വിങ്ങലും ഒക്കെ.
വീണ്ടും ദീപക്കനലുകള്‍ വരുന്നു. കുഴപ്പമൊന്നും ഇല്ല. എങ്കിലും വായനാ സുഖം കുറവാണീ പാരയില്‍.
“ഭൂഖണ്ഡാന്തര ഗ്രാമം...‘. നല്ല വരികളാ‍ണ്.

തുടര്‍ന്നു വരുന്ന എല്ലാ വരികളും മനോഹരങ്ങളാണ്.

“അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍“

ഭൂവിന്‍ ഖണ്ഡം’ ഇവിടെയാണ് പല്ല് വേദനിച്ചത്. ഇങ്ങനെയൊക്കെ നമ്മള്‍ ജീവിതത്തില്‍ പറയുമോ..

അവസാനമായപ്പോഴേക്കും കവിത പോയി.
ചൊല്ലാനും വായിക്കാനും സുഖമുള്ള കവിത. എങ്കിലും കവിതയില്‍ ഒരു ദര്‍ശനം ഉണ്ടായിരിക്കണം
കവിതയില്‍ ഒരു ധ്വനി ഉണ്ടായിരിക്കണം
കൂട്ടികൃഷ്ണമാരാര്‍ പറഞ്ഞതു പോലെ എല്ലാ കാവ്യരചനകള്‍ക്കും ഈ പ്രകാശസാന്നിദ്ധ്യമില്ല.
ദര്‍ശനമുള്ളതിനു മാത്രമേയുള്ളൂ അത്.
ധ്വനിയുള്ളതിനു മാത്രമേയുള്ളൂ അത്.
ചില കവിതകള്‍ക്ക് ശബ്ദസുഖമുണ്ടാകും, ചിലതിനു അര്‍ത്ഥസുഖമുണ്ടാകും. ചിലതിനു ഭാവചൈതന്യം കിട്ടും.
പക്ഷേ അപൂര്‍വ്വം കവിതകള്‍ക്കു മാത്രമേ സാസ്കാരികമായ ഒരു അനുഭവതലം ഉണ്ടാകുകയുള്ളൂ. അപ്പോള്‍ ശബ്ദത്തിന്റെയും അര്‍ത്ഥത്തിന്റെയും ഭാ‍വത്തിന്റെയും പടവുകള്‍ താണ്ടി നാം എത്തിച്ചേര്‍ന്നാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഇങ്ങനെയുള്ള സാംസ്കാരികാനുഭവത്തിന്റെതായ അനുഭവികയാഥാര്‍ത്ഥ്യത്തെയാണ് കവിതയിലൂടെ നമ്മള്‍ പറയാന്‍ ശ്രമിക്കേണ്ടെന്തെന്ന് ഞാ‍ാന്‍ വിശ്വസീക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

വായിച്ചഭിപ്രായമറിയിച്ച
എല്ലാവറ്ക്കും
നന്ദി,
ഹൃദയപൂറ്വ്വം,
രണ്‍ജിത് ചെമ്മാട്.
സമയപരിമിതിമൂലം നന്ദി ഒറ്റവാക്കില്‍ ചുരുക്കുന്നു.

Anonymous said...

What a great resource!

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner