"മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്‍
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്‍
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.
വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം. ......
------------------------------തണല്‍---------( ചില്ല എന്ന ബ്ലോഗില്‍ നിന്നും)
ഈ വരികളൂര്‍ന്ന തൂലികയുടെ തമ്പുരാന് മടക്കയാത്രയാവുകയാണ്....
(വെറും നാല്‍പ്പതു ദിവസത്തേക്കു മാത്രമാണെങ്കിലും.....
തണലില്ലാത്ത,
തണല്‍ക്കവിതകളുടെ നാട്ടുപച്ചപ്പില്ലാത്ത നരച്ച ദിനരാത്രങ്ങള്‍
ഞങ്ങളുടെ പ്രവാസത്തിന്റെ ഊഷരതയ്ക്കുമേല്‍ നിപതിക്കാന്‍ പോകുകയാണ്)
തണലണ്ണാ,
ചെറിയ ഇടവേളയുള്ള ഒരു സന്ദര്‍ശക വിസയുമായി
നാടു കാണാന്‍ പോകുന്ന പ്രിയ കവിയണ്ണന് സ്നേഹാദരങ്ങളോടെ
യാത്രാമംഗളം നേരുന്നു.... ബൂലോഗരോടൊപ്പം ഈ പാവം ഞാനും....
"പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്..."
എല്ലാ പ്രിയര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ കൈമാറുക.
9 comments:
നാല്‍പ്പത് ദിവസത്തിന്റെ ഒഴിവുകാലത്തിലേക്ക്
തണല്‍ യാത്രയാവുകയാണ് പ്രിയപ്പെട്ടവരുടെയടുത്തേക്ക്......
ഹൌ ! ഒഴിവുകാലം ആഘോഷിക്കാന്‍ നാട്ടില്‍ വരുന്നതല്ലേ... പോസ്റ്റിന്റെ ഹെഡിങ്ങ് കണ്ടപ്പോള്‍ ഒന്നു പേടിച്ചു..ജോലി ഒക്കെ നിര്‍ത്തി നാട്ടില്‍ സെറ്റില്‍ ചെയ്യാനാണോ എന്നു കരുതി..ഇതിപ്പോള്‍ നാട്ടിലേക്ക് ആണല്ലോ..സ്വാഗതം തണലേട്ടാ..നാട്ടില്‍ ഇരുന്നു കൊണ്ട് കൂടുതല്‍ പോസ്റ്റുകള്‍ ഇടൂ..തണലേട്ടന്റെ നഷ്ടം ബൂലോകത്തെ അറിയിക്കാതിരിക്കൂ...
ഞാനും ആലോചിക്കുകയായിരുന്നു തണല്‍ജീ എവിടെ പോയെന്ന്.അപ്പോള്‍ അതാണ് കാര്യം.ആ വരികളുടെ സുഖം വീണ്ടും അനുഭവിപ്പിച്ചതിന് നന്ദി.പേടിക്കണ്ട നാട്ടുപച്ചപ്പുകള്‍ ഒരുപാട് ഹൃദയത്തില്‍ നിറച്ച് അയാള്‍ തിരിച്ചു വരും
നന്നായി, ഞാനും യാത്രാമംഗളം നേരുന്നു
ഞാനും യാത്രാമംഗളം നേരുന്നു...
തണലിന് യാത്രാമംഗളവും നാട്ടിലേക്ക് സ്വാഗതവുമോതുന്നു. എന്നാണാവോ യാത്ര? പ്രിയപ്പെട്ടവരെ ഒക്കെ കണ്‍കുളിരെ കണ് നിറയെ കാണാമല്ലോ എന്ന തണലിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
തണല്‍ എനിക്ക് ഒരു വെറും ബ്ലോഗ്ഗ് സുഹൃത്ത് മാത്രമല്ല.എനിക്ക് ഒരു നല്ല കൂട്ടുകാരനാണ്.ഒരു നല്ല
ഏട്ടനാണ്.ജീവിതത്തില്‍ എപ്പോഴോ എന്നിലേക്ക് കടന്നു
വന്ന ഒരു സഹോദരനാണ്.
രഞിജിത്തെ തണല്‍ മാഷിന്റെ കുറച്ചുനാളത്തെ വിടവാങ്ങല്‍ ശരിക്കും നല്ല കവിതകളക്കായുള്ള കാത്തിരിപ്പു കൂടിയാകും
സസ്നേഹം
പിള്ളേച്ചന്
തണല്‍ പോയി വരട്ടേന്ന്..അല്ല,പിന്നെ.
അങ്ങോരോടു ഫോണില്‍ സംസാരിക്കാനുള്ള ഭാഗ്യം ഉണ്ടായി. നേരില്‍ കാണാന്‍ കഴിഞ്ഞില്ല. തിരിച്ചു വരാറായോ?
Post a Comment