ഒരു പ്രവാസിയുടെ കാവ്യപുസ്തകം...
. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."
Thursday, October 30, 2008
മൂന്ന് കവിതകള്‍
ചാവേര്‍
വേരുറഞ്ഞാറുകളില്‍
നീണ്ടുരുളന്‍ കാലുകള്‍
ജട ചുറ്റിയുറച്ച തലപ്പാവ്
നൂറുചേര്‍ത്തരച്ച ദേഹ, ച്ചോര
പോരാഞ്ഞ്,
ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍...
____________________________
വേലക്കാരി
ഉപ്പു നിറച്ച പാത്രത്തിന്
പഞ്ചസാരപ്പാത്രത്തേക്കാള്‍
വെടിപ്പും നിറവുമുണ്ടായപ്പോള്‍,
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
________________________
കവിത
ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത.
picture courtesy by google search
Subscribe to:
Post Comments (Atom)
37 comments:
തിരക്കിനിടയിലെ ചില തോന്ന്യാക്ഷരങ്ങള്‍....
കവിതകള്‍ നന്നായി
പാത്രം മാറി ഉപ്പുകലക്കിയ 'ഓര്‍മ്മകളും'
:)
ഉപ്പുപാത്രത്തിന് പഞ്ചാരപാത്രത്തേക്കാള് വെടിപ്പ്.....
-ഇതൊരു മര്‍മ്മം തൊട്ട വാക്ക്.
തോന്നേണ്ട അക്ഷരങ്ങള്‍ തന്നെ.താങ്കളുടെ കവിതയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് അവസാനത്തെ കവിതയില്‍ താങ്കള്‍ പറഞ്ഞു വച്ചിരിക്കുന്നു.നാട്ടു ദൈവങ്ങളുടെ തീക്ഷ്ണ നിറങ്ങള്‍ താങ്കള്‍ വാരി വിതറിയിട്ടിരിക്കുന്നു കവിതയിലും ഈ സൈറ്റിലും. വളരെ നന്നായിരിക്കുന്നു.
ങ്ങാഹാ... എന്താ കവിതേ..?
:)
നിറം വാരി പൂശി നിര്‍ത്താതെ ആടഉക എന്നും ..
“കവിത” തന്നെയാണ് നിന്റെ കവിതകള്‍
ഉപ്പു നിറഞ്ഞുപോയതല്ലേ...
വല്ലാതെ ബോധിച്ചു.
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
പലപ്പോഴും സംഭവിക്കാറുള്ള കാര്യം !! നല്ല ആശയം..
ഇഷ്ടമായി മാഷെ, 'പാത്രം മാറി ഉപ്പുകലക്കിയ' പ്രയോഗം കലകലക്കി.
കവിത നാട്ടുകാളി തന്നെ!
ജ്യോനവന്,
നന്ദി,
തിരക്കായതിനാല്‍ ആ വഴിയൊന്നും വരാന്‍ കഴിഞ്ഞിട്ടില്ല...
വിദുരര്‍,
മര്‍മ്മത്തില്‍ത്തന്നെ കേറിപ്പിടിച്ചു, അല്ലേ...
മഹി,
ഉറഞ്ഞുതുള്ളിപ്പതം പറഞ്ഞ്
എനിക്കുമേല്‍ പ്രഹരിക്കുകയും
എനിക്കുമുന്നില്‍ സ്വയം വെട്ടി തലപിളര്ത്തുകയും ചെയ്യുന്നു കവിത..
കലേച്ചി,
നണ്ട്രി, വിശേഷാല്‍ സാന്നിദ്ധ്യത്തിന്...., നല്ല വാക്കുകള്‍ക്ക്
നജൂസ്,
ഉപ്പിലുതിര്ന്ന ചില അരുതായ്കകള്‍...
മനപ്പൂര്‍വ്വം ഉപ്പെടുത്തിടുന്ന ചില സൗഹൃദങ്ങളുടെ
വങ്കത്തം കേള്‍ക്കാറുണ്ട് ചില വെള്ളക്കൂട്ടങ്ങളില്
കാന്താരിക്കുട്ടി,
നന്ദി, വായനയ്ക്ക്, അഭിപ്രായത്തിന്
തിരക്കിലായതിനാല്‍ ആവഴി വരാന്‍ കഴിഞ്ഞില്ല..
പാമുവണ്ണാ...
ആടതോടകളും പട്ടിന് പകിട്ടും ചേര്‍ത്ത് വരുമ്പോള്‍
അതൊന്നു കൂടി വന്യമായ ആകര്ഷണമാകുന്നില്ലേ?
തിരിച്ചുവരവ് തകര്‍ത്തെന്ന് പറയേണ്ടല്ലോ...
നണ്ട്രി, വീണ്ടും വരിക..
''ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത''
കുലുക്കിയത് ഈ വരികളെന്ന് പറയേണ്ടതില്ലല്ലോ....
കവിതയസ്വസ്തത, കവിതയെന്‍ സ്വസ്ഥത.
പോരുളിന് അമൂര്‍ത്ത വികാര സന്ഗീതിക. (കുരീപ്പുഴ)
ഇത്രമാത്രം..
വേറെയെന്ത് അടയാളപ്പെടുത്താന്‍ ഞാന്‍ മാഷേ?
ആ തോന്ന്യ അക്ഷരങ്ങള്‍ ബഹുകേമമായിരിക്കുന്നു.
‘കവിത’ ഏറെ ഇഷ്ടപ്പെട്ടു. അതു തന്നെയാണ് രണ്‍ജിത്തിന്റെ കവിത.
രണ്‍ജിത്, വാക്കുകള്‍ക്ക് നല്ല താളലയമുണ്ട്..
എനിയ്ക്കവ ഏറെ ഇഷ്ടമായി..
ആശംസകള്‍..
പഴയ ശൈലിയില്‍ ഞാനും കുത്തിക്കുറിയ്ക്കാറുണ്ട്..
http://www.kuttangopurathinkal.blogspot.com ദയവായി നോക്കുമോ ?
നന്ദി..
നല്ല കവിതകള്‍.
പതിവ്പോലെ പുതുമയുള്ള ചിത്രങ്ങൾ!
രൺജിത്തിന്റെ സിഗ്നെച്ചർ ഈ ബിംബങ്ങളുടെ അപൂർവ്വതയാൺ
രണ്‍ജിത്.....
ഇപ്പറഞ്ഞ 'കവിത'യാണ് കവിത.
ഈ ഭാവതലങ്ങളില്‍ നിറഞ്ഞാടുന്ന നാട്ടുകാളി തന്നെ അവള്.
.....ഉപ്പ്, കലക്കി.
:)
good...
കൂടുതല്‍ ഇഷ്ടപ്പെട്ടത്,"കവിത"യാണ്.
കവിത’ ഏറെ ഇഷ്ടപ്പെട്ടു.
സുന്ദരന്മാരും സുന്ദരികളും ആ വിളി എനിക്ക് ഇഷ്ടായി
"നാട്ടുകാളിയാണെന്റെ കവിത."
നല്ല വരികള്‍ രണ്‍ജിത്,അഭിനന്ദങ്ങള്‍.
ആർത്തുലഞ്ഞുറഞ്ഞു തുള്ളുന്ന കവിതകളെ ഇഷ്ടമായി. എന്നാലും പാത്രം മാറി ഉപ്പു കലക്കണ്ടായിരുന്നു, ഇങ്ങിനെ മാറ്റത്തിന്റെ കഥ ഒരുപാട് കേൾക്കാനുണ്ടെന്നാലും. ‘ചില വങ്കത്ത‘മായി തള്ളാനാണെപ്പോഴും ഇഷ്ടം. കാരണം ചില ‘കൂട്ടങ്ങൾ’ ഈ [ഇല്ലാത്ത] വങ്കത്തം പറച്ചിലിൽ എന്തോ രസം കണ്ടെത്തുന്നു
രഞിത്തിലെ കവി കൂടുതൽ ഉയരങ്ങളിലേക്ക് നന്നായിരിക്കുന്നു മൂന്നു കവിതകളും
കുറെ നാളായി തിരക്കാണ്
അതു കൊണ്ടാണ് വരാത്തെ
"ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍..."
വെറുതേ വീഴാതെ, ജീവനുമെടുത്ത് ഒടുങ്ങുന്ന പാലങ്ങള്‍!!!
ചാവേറുകള്‍ തന്നെ......
'കവിത'ആടതോട ചേര്ത്താടുന്നുണ്ട്, നാട്ടുകാളിയുടെ പിടപ്പോടെ തന്നെ...
ആശംസകള്‍.........
കവിതകള്‍ കൊള്ളാം രഞ്ജിത്ത്.
-സുല്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍"
കവിതകള്‍"ഇഷ്ടപ്പെട്ടു:-)
ഉപ്പുപാത്രത്തിന് പഞ്ചാരപാത്രത്തേക്കാള് വെടിപ്പ്.....
:-)
naattukaaLiye ishttamayi...:-)
മനോഹരമായ ഈ വരികളിൽ എത്താൻ ഇത്തിരി വൈകി.
മൂന്നാമത്തെ കവിത ഏറ്റവും ഇഷ്ടപ്പെട്ടു.
നാട്ടുകാളിയും വേലക്കാരിയും അസ്സലായി
കയ്യില്‍ ചോരയിറ്റുന്ന ഒരു കോഴിയെകൂടി പ്രതീക്ഷിക്കമല്ലോ അല്ലേ?
മണല്‍ കിനാവിലൂറുന്ന കവിതകളെ
നിങ്ങളെ ഊട്ടിവളര്‍ത്തുന്ന
രണ്‍ജിത്ത് ചെമ്മാടിനെ സ്നേഹിക്കുക
എങ്കിലവനാസ്നേഹം ഞങ്ങള്‍ക്കു
പകര്നു തരും
രണ്‍ജിത്ത് ചെമ്മാട് എല്ലാ ആശംസകളും
വൗ..“പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ...”
മൂന്നും ക്ഷ പിടിച്ചു. :) “കവിത” തെന്നെയാണ് രഞ്ചിത്തിന്റെ കവിതകളെല്ലാം :)
ചവേറുകളെ മാമാങ്കത്തിൽ ധാരാളം ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്.പിന്നെ മഹാഭാരത യുദ്ധഠിൽ എന്തായാലും കവിത മനോഹരമായി
അaതു കൊണ്ട് വീണ്ടും ഒരിക്കൽ കൂടി കമന്റുന്നു
ഈ അധ്യാപക കവിയുടെ വലിയ കവിതയ്ക്ക് ,ഈ വിദ്യാര്‍ത്ഥി എങ്ങനെ അഭിപ്രായം പറയാനാ , പറയാന്‍ വാക്കുകളില്ല മാഷേ ...
‘കവിത’ നന്നായിരിക്കുന്നു
ചാവേറും,വേലക്കാരിയും,നാട്ടുകാളിയും അസ്സലായിരിക്കുന്നു.....
ചെമ്മാട്, നല്ലകവിതകള്
ചാവേര്‍ :
പാത മദ്ധ്യേ
എന്നും പാലങ്ങള്‍.....
വേലക്കാരി:
മധുരവും വെടിപ്പും
നിറവും തിളപ്പും ,
പഞ്ചാരയുടെ കൊതിയേക്കള്
ഹും മറവിയുടെ ഉപ്പ്!
കവിത:
നെറ്റിയിലൊരു കുങ്കുമപ്പൊട്ട്
വിയര്പ്പാലാപൊട്ടലിഞ്ഞിറങ്ങി
പട്ടിനെ ചെമ്പട്ടാക്കി
കണ്ണില്‍ കത്തുന്നു കാമാഗ്നി
കാലില്കിലുങ്ങുന്നു മണിചിലമ്പ്
മനസ്സിലെകിനക്കളെ വാക്കാല്‍
അണിയിച്ചിറക്കാനൊരുങ്ങവേ
പൊഴിയുന്നിതായെന് കവിതാ..
നിന് നാട്ടുകാളിക്കായ്.....
മുരളി,
കവിതയസ്വസ്തത, കവിതയെന്‍ സ്വസ്ഥത.
പോരുളിന് അമൂര്‍ത്ത വികാര സന്ഗീതിക....
വായിക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം അല്ലേ....
നന്ദി, നല്ല വരികള്‍ക്ക്....പുനറ്വായനയ്ക്ക്!....
ഗീതേച്ചീ,
നന്ദി നല്ല വാക്കുകള്‍ക്ക്
കുട്ടന്ജീ....
ആ വഴി വരുന്നുണ്ട്... തിരക്കിലായിരുന്നു...
നന്ദി, പരിചയപ്പെടുത്തിയതിന്
രാമചന്ദ്രന് ജീ
ഭൂമിപുത്രീ,
ചന്ദ്രകാന്തം,
സ്മിത,
അജീഷ്,
എല്ലാവര്ക്കും നന്ദി
പഞ്ചായത്ത് വിടല്ലേ..വീണ്ടും വരുമല്ലോ...
MyDreams,
സുന്ദരന്മാരും സുന്ദരികളുമായ നിങ്ങളെയൊക്കെ പിന്നെ
എന്താ വിളിക്കുക.. നന്ദി,
കാവലാന്‍,
നന്ദി, ഒരു നല്ല ഒഴിവുകാലം ആശംസിക്കുന്നു...
ലക്ഷ്മി,
ചില കൂട്ടങ്ങളങ്ങനെയാണ്
വെള്ളപ്പുറത്ത് ഇല്ലാത്ത വീരസ്യം പറയാന്‍
ഏറ്റെടുക്കുന്നത് ഇത്തരം വിലകുറഞ്ഞ ഇല്ലാ വിഷയം തന്നെയാണ്
നന്ദി, നല്ല അഭിപ്രായത്തിന്,
അനൂപ്,
നന്ദി, തിരക്കിനിടയിലും അഭിപ്രായമറിയിച്ചതിന്
ഞാനും തിരക്കിലായിരുന്നു, ആ വഴിയൊന്നും വരാന്‍ കഴിഞ്ഞിട്ടില്ല...
ബിജു,
നണ്ട്റി..............
"പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........" :-)
ഇങ്ങനെയൊരു മറവി....! എന്താ ചെയ്യുക...? :-)
ഇഷ്ടപ്പെട്ടു...മൂന്നു കവിതകളും...... !
Post a Comment