ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,
ഒരു കനത്ത കൂട്ടിയിടിയുടെ നരച്ച കനിവിലൂടെ,
മൂന്നക്ക യന്ത്ര വേഗതയില്‍ ഞാനെന്നും
ജോലിക്കു പോയി വരുന്നു!
വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...
'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...
47 comments:
ചില കറുത്ത കൂട്ടിയിടിയുടെ ഞെട്ടലില്‍ നിന്ന്....
'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...
അതന്നേ....
ആശംസകള്‍....
വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...
എന്താ സംഭവിച്ചേ ??
അപ്പൊ,എല്ലാ പ്രവാസികളും ഒരുപോലെത്തന്നെ അല്ലെ?
...ന്നാലും ഇത്രേം ട്രാഫിക്കിനിടയിലും മൂന്നക്കവേഗത പറ്റുന്നൂലൊ..!!!
ഭാഗ്യവാൻ..!! (കൂട്ടിയിടി ഒഴിവാക്യാൽ)
പിന്നെ, അദ്ധ്വാനിച്ചു കിട്ടണ ഉരിയരിയ്ക്കേ നിലനിൽപ്പുള്ളു. ഇന്ന് കൈവന്നത്, നാളെ നഷ്ടമാകുന്നതിനേക്കാൾ നല്ലത് അതല്ലെ.
ബർഗറായവസാനിയ്ക്കാനുള്ള ദുര്യോഗത്തിൽ നിന്നെങ്കിലും രക്ഷപ്പെട്ടതുകൊണ്ട് മനുഷ്യരൊക്കെ
താരതമ്യേന ഭാഗ്യമുള്ളവർ തന്നെ.
കവിത ഇഷ്ടമായി :)
മൂന്നക്ക വേഗത്തിൽ ചന്ദ്രായനെ തോല്പ്പിക്കാനാ;)
ഈ പ്രയോഗം ഒന്നു ശ്രദ്ധിക്കുമല്ലോ,
“'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ...“
ബിസ്മി ചോല്ലി അറുക്കുമ്പോഴാണ് ഹലാൽ ആകുന്നത്. ഹലാലായി വളർത്തുകയെന്ന സമ്പ്രധായം ഉള്ളതായി അറിവില്ല. തെറ്റാണെങ്കിൽ എനിക്ക് ഇടി ഫെഡക്സ് ചെയ്യൂ, ഞാൻ ഓടി...;)
ഇതിനാണോ മനുഷ്യ ജന്മം പുണ്യ ജന്മം എന്നു പറയുന്നത്.
മയൂരാ,
ഹലാലായ തീറ്റ കൊടുത്തു വളർത്തിയ കൊഴിയിട്ട മുട്ടയും അങ്ങനെയുള്ള കോഴിയുടെ (ഹലാൽ മാംസംകൊണ്ടുള്ള) സോസേജ്, ബർഗർ, കബാബ് തുടങ്ങിയ ഐറ്റംസും ഇവിടെ കിട്ടാനുണ്ട്. എന്തിനു പറയുന്നു ഹലാലായ ടൂത്ത് പേസ്റ്റ് വരെ ഇവിടെ കിട്ടും.
വിഷയം ഇതാവുമ്പോള്‍ ആകുലതകള്‍ ഇവിടെ നാട്ടിലും ഒന്നുപോലെ..
പോളിത്തീന്‍ കവറില്‍ ഒതുങ്ങുവാനായി ,ഒതുക്കുവാനായി ഈ വേഗത്തില്‍ ഇങ്ങനെ...
ഒരു ബര്ഗെരില് മറ്റൊരു വായില്‍ എത്തില്ലെന്ന ആശ്വാസം മാത്രം ബാക്കി...
പതിവു രീതിയില്‍ നിന്നും ഒരു മാറി സഞ്ചാരമെങ്കിലും നന്ന്..
ഈയടുത്തായ് താങ്കളുടെ കവിതകള്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നുണ്ട്.ഒരൊതുക്കവും ലാളിത്യവും വരികളില്‍ തേടുന്നുണ്ട് രഞ്ജിത്തിപ്പോള്‍
ഹലാല്‍ : ഇസ്ലാമിന് നിഷിദ്ധമായത് -
"ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്,
ശ്വാസം മുട്ടി ചത്തത്, വന്യമൃഗം കടിച്ചു തിന്നത്
എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു - ഖുര്‍ ആന്‍: 5:3
പിന്നെയെങ്ങനെ മാഷേ 'ഹലാല്‍' ആയി വളര്‍ത്തും
Sameer,
ഹലാലിനെക്കുറിച്ച് ഈ ഖുർ ആൻ വാക്യം തന്നെയാണ് എനിയ്ക്കും അറിയാവുന്നത്. എന്റെ കമന്റിലെ കാര്യമാണെങ്കിൽ അതിനെക്കുറിച്ച് പരസ്യം കൊടുക്കുന്നവരോടു ചോദിക്കണം. ചില വിവരങ്ങൾ സൂപ്പർ മാർക്കറ്റിൽ പോയി ഇത്തരം സാധനങ്ങളുടെ കവർ വായിച്ചുനോക്കിയാലും കാണാം.
ചില ബിസിനസ്സ് തന്ത്രങ്ങൾ ഇങ്ങിനെയാണ്. ചില മതക്കാരുടെ ശ്രദ്ധ കിട്ടാനായി മതാന്ധത വളർത്തുന്നു.
ജനങ്ങളെ പറ്റിക്കാനായി ഇതുപോലെ പല പരിപാടികളും ഉണ്ട്. സൂപ്പർ മാർക്കറ്റിലെ ‘ഡയബറ്റിക് കോർണർ’ ഒന്നു സന്ദർശിക്കൂ. ഇന്നലെ ഒരാൾ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ചോക്കലെറ്റ് പരിചയപ്പെടുത്തിയിരുന്നു. പ്രമേഹരോഗികൾക്കുള്ള പഞ്ചസാര, ഹൃദയരോഹികൾക്കുള്ള വെളിച്ചെണ്ണ എല്ലാം സുലഭം. ഒരാൾ സംശയാലുവാണെങ്കിൽ ഇതിലെല്ലാം പെടുകയും ചെയ്യും.
നേരു പറഞ്ഞ് കളഞ്ഞല്ലോ സുഹ്രുത്തേ
ആശംസകൾ
ഇസ്ലാമികമായ രീതിയില്‍ അറുത്ത് (കൊന്ന്)
ഉപയോഗിക്കുന്ന പക്ഷിമൃഗാദികളുടെ മാംസത്തിനെയാണ്
ഹലാല്‍ ഇറച്ചികള്‍ എന്ന് പറയുന്നത്...
അത് അറുത്ത് കഴിഞ്ഞതിനു ശേഷമാവുമ്പോള്‍
എങ്ങിനെ ഹലാല്‍ ആയി വളര്‍ത്തും മാഷേ...
അങ്ങനെ പ്രയോഗിക്കുന്നത് തെറ്റല്ലേ........
പാര്ത്ഥന്, താങ്കള്‍ പറഞ്ഞ ഹലാല്‍ പേസ്റ്റ് ഞാന്‍ കണ്ടിട്ടില്ല...
അത് ഒരു പക്ഷേ..ഹലാലായി അറുത്ത മൃഗത്തിന്റെ,
കൊഴുപ്പ് ഉപയോഗിച്ച് നിര്മ്മിച്ചതാകാനും വഴിയില്ലേ
മാഷേ.....
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...
നല്ല മൂര്‍ച്ച അതങ്ങയെ അല്ലെ സത്യം പറയുമ്പോള്‍ വാകുക്കള്ക്ക് വാള്ളിന്റ്റെ മൂര്‍ച്ച വേണം
കവിതയിലെ അവതരണം ഇഷ്ടപ്പെട്ടു......!!!
കിനാവിന്റെ തൊങ്ങല് ഇല്ലാത്ത പ്രവാസ ജീവിതത്തിന്റെ കരിഞടര്ന്ന നേര്‍ക്കാഴ്ച...
ലളിതവും, ശക്തവുമായ തുറന്ന ഭാഷ....
ആശംസകള്‍....
Sameer,
കവിതയുടെ വിഷയത്തിൽ നിന്നും അകന്നു പോകുന്നു.
താങ്കളുടെ ഇതിനു മുമ്പിലെ കമന്റും ഇപ്പോഴത്തെ കമന്റും ചേർത്തു വായിക്കുക. പൊരുത്തക്കേടുകൾ???? ‘ഹലാൽ’ എന്താണെന്നു ഒന്നു കൂടി പരിശോധിക്കൂ.
“ഹലാല്‍ :ഇസ്ലാമിന് നിഷിദ്ധമായത് “
താങ്കളുടെ ഈ അർത്ഥം ഒന്നു കൂടി പരിശോധിക്കുക.
ഇപ്പോൾ യാത്രയിൽ ഒരു പറസ്യം കണ്ടു.
“100 % Halal ആയ Mc Donalds ന്റെ Burger അവിടെയുണ്ട്.
അപഹാസ്യരാവുന്നതിൽ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല.
നിഷിദ്ധമായത്, എന്നത് പ്രയോഗിച്ചിടത്തെ തെറ്റാണ്.
ക്ഷമ....അനുവദനീയമായത് എന്നാക്കി തിരുത്തുക...
പിന്നെ പരസ്യതന്ത്രം.. അതിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈവശമല്ലല്ലോ..
വാക്കുകള്‍ പലയിടത്തും.....പരസ്യതന്ത്രത്തിനായ്
അനാവശ്യമായി വിപണനക്കാര്‍ ഉപയോഗിക്കുന്നുണ്ട്,
അപഹാസ്യരാവുന്നത് തെറ്റായി പ്രയോഗിക്കുന്നവരാണ്
സുഹൃത്തേ...ഏറ്റുവാങ്ങപ്പെടുന്നവരല്ല...
പ്രവാസിയുടെ ദിനങ്ങൾ വരികളിലൂടെ.
നന്നായി.
ബെർഗ്ഗർ മാത്രമാണോ തീറ്റ..
ഹലാലായി വളര്‍ത്തി എന്ന് ഉദേശം തെറ്റൊന്നും ഇല്ല ...കവിത നന്നായിട്ടുണ്ട് ...ആശംസകള്‍ .
കവിത ഇഷ്ടമായി ആശംസകള്‍ .
Pravasajeevithathinte pollalum pidachilum.nannayi.
ഹലാലായ ഒരു കമണ്ട് ഇവിടെ ഇടുന്നതു കൊണ്ടു വല്ല വിരോധവും ഉണ്ടോ? (ഇന്നച്ചന് സ്റ്റൈല്‍)
നന്നായിരിക്കുന്നു. സ്പീഡ് അല്‍പ്പം കുറച്ചൂടേ?
മൂന്നക്ക വേഗതയില്‍ തന്നെ കവിതയും.
“ഹലാലായി വളര്‍ത്തുക “ പ്രയോഗം ശരിയല്ല എന്നു തോന്നുന്നു.
Vaakkukalil oru postmortam nadathathe kavithayude saundharyathe patty paranjalum Suhruthukkale...!!! Halal ennathu oru samskarathinte bhagamanu. Athine Bahumanikkuka.
ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,.....
അയ്യോ ഈ വേഗത വേണ്ടാാാാാ...
പിന്നെ കൂലി, വെറുതേ നോക്കിനിക്കുന്നോര് എന്തോ വാങ്ങിച്ചോണ്ടു പൊയ്ക്കോട്ടേ. നമുക്ക് അഷ്ടിക്കു മുട്ടാതെ കഴിയണം. അതിനുള്ള കൂലി മതി. പോരേ?
പിന്നെയാ ചട്ടിയില്‍ പുഴുങ്ങുന്ന ഉരിയരിച്ചോറിന്റെ നാലയലത്തു വരുമോ ആ ബര്‍ഗര്‍?
ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങാന്‍ വല്ലാത്ത ആശ
ഈ മൂന്നക്ക യന്ത്ര വേഗതയില്‍
തന്നേ വേണം യാത്ര അല്ലേ ?
കവിതയുടെ ചേലിനു പറഞ്ഞതാണകില്
കുഴപ്പമില്ല . അല്ലങ്കില്‍ അതൊന്ന് കുറയ്ക്ക്..
മണല്വാസി നല്ല പ്രയോഗം!
വളര്‍ത്തിയ സുന്ദരന്‍ പോത്തിനെ,
ഹലാല്‍ ആയി അറുത്തരച്ച്
പരത്തിപ്പൊരിച്ച് ....
ഇപ്പോ ശരിയല്ലേ ?
ഒരു ബര്‍ഗര്‍ എടുക്കട്ടെ?
വേഗമേറുന്തോറും കവിത ചെറുതാവുന്നു,നന്നാവുന്നു.
ഞെട്ടിക്കുന്ന സത്യങ്ങളുടെ കവിത.നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു രൺജിത്. പക്ഷെ കൂട്ടിയിടികൾ ഇനി വേണ്ട കെട്ടോ
‘വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും‘
‘മുത്തു വാരി വിറ്റവരും‘ എന്നല്ലേ? ‘വിറ്റ,വരും ‘ എന്നുണ്ടോ? [ഇടക്കൊരു കോമ] അതോ എന്റെ വായനയുടെ കുഴപ്പമാണോ?
സോറി, ഞാനും ഒരു തിരുത്തും കൊണ്ടാണല്ലോ വന്നത്!!
ലക്ഷ്മിചേച്ചീ, നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്,
പിന്നെ വിലയേറിയ നിര്‍ദ്ദേശത്തിനും.....
"വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,"
വിറ്റവരും എന്ന് കോമയിടാതെ എഴുതിയാലും ശരി തന്നെ,
പക്ഷേ ഞാനുദ്ദ്യേശിച്ചത് :
"വിറ്റ് ഞാനും"
"വിറ്റ് അവരും" എന്നതാണ്, പ്രയോഗവല്‍ക്കരണത്തിന്റെ കാവ്യഭാഷയില്‍ വിറ്റ് അവരും
എന്നുള്ളത് വിറ്റ,വരും എന്നാക്കി എഴുതിയതാണ്....
വിറ്റവരും എന്നെഴുതുന്നതിനേക്കാളും ഇവിടെ യോജിക്കുന്നത് വിറ്റ് അവരും എന്നു തന്നെയല്ലേ...
അതല്ല മറിച്ചാണെങ്കില്‍ അഭിപ്രായമറിയിക്കണം തിരുത്താം...
സ്നേഹപൂറ്വ്വം,
രണ്‍ജിത്ത് ചെമ്മാട്
"ഹലാല്‍ (حلال, halal, halaal) എന്നത് അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രതേകിച്ചും ഇഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങള്‍ ഈ ഹലാല്‍ ആദര്‍ശം പിന്തുടരുന്നു.[1].ഇതിന്റെ വിപരീതം ഹറാം ആണ്."
മുകളില്‍ പറഞ്ഞത് വിക്കിപീഡിയയില്‍ നിന്ന് എടുത്തതാണ്...
ഇവിടുത്തെ അറബി സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ ഹലാല്‍ എന്നതിന് അവര്‍ കല്‍പ്പിക്കുന്നത്
അനുവദനീയമായത് എന്നത് തന്നെയാണ്..പ്രദേശം, കുലം, ദേശം, ഇവയൊക്കെ മാറുമ്പോള്‍ ചില വാക്കുകള്‍ക്ക്
അര്‍ത്ഥതലത്തില്‍ നേരിയ പ്രാദേശിക വ്യതിയാനങ്ങളുണ്ടാകുന്നു....
സുരേഷ് കുമാര്‍ പുഞ്ചയില്‍ പറഞ്ഞതു പോലെ
അതൊരു സംസ്ക്കാരത്തിന്റെ ഭാഗമാണ്, അതിന്റെ അര്‍ത്ഥവ്യാഖ്യാനം നടത്താനുള്ള പാണ്ഢിത്യം എനിക്കില്ല..
പിന്നെ പാര്ത്ഥന് പറഞ്ഞപോലെ, ഇവിടുത്തെ പരസ്യമുതലാളിമാര്, അത്തരം വാക്കുകള്‍
ഉപയോഗിച്ച് വ്യാപകമായി ഒരു സംസ്ക്കാരത്തെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്...
'ഹലാല്‍' ആയ പ്രോഡക്ടുകളുടെ ഒരു നീണ്ട നിര സൂപ്പര്‍മാര്‍ക്കറ്റില്‍ കാണാന്‍ കഴിയും...
അത് സൂചിപ്പിക്കാന്‍ ആണ് അങ്ങനെയെഴുതിയത്...
പക്ഷേ, സമീര്‍ സൂചിപ്പിച്ചപോലെ അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
അതുപയോഗിക്കുന്നവര്‍ തന്നെയല്ലേ...
നന്ദി സുമനുസ്സുകള്‍ക്ക്....
മുന്നില്‍ കാണുന്ന കൂട്ടിയിടികളുടെ നീണ്ട പട്ടിക...
തലനാരിഴക്ക് രക്ഷപ്പെടുന്ന, ആയുസ്സിന്റെ നീക്കിയിരുപ്പ്...
കൂടെപ്പോന്നവരെ വാരിപ്പെറുക്കുന്നത് കണ്ട് പ്രജ്ഞയറ്റ് നിന്നത്,
ഈ നഗരമിങ്ങനെയാണ്..... ജീവിതവും....
രണ്ടും മുന്നും മണിക്കൂര്‍ ഡ്രൈവ് ചെയ്ത് അജ്മാന് മുതല്‍ ജബല്‍ അലി വരെ പോയി
ജോലി ചെയ്യുന്നവരുടെ മരവിപ്പ്.....
നാഷണല്‍ പൈന്റ് റൗണ്ട് എബൗട്ടിനും അല്‍-തൗണ്‍ മാള്‍ റൗണ്ട് എബൗട്ടിനും
ഇടയില്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇടിച്ചു വീണ് മരിക്കുന്നവരുടെ എണ്ണം
ഔദ്യോഗിക കണക്കുകളുടെ എത്രയോ ഇരട്ടിയാണ്...
എങ്കിലും നമ്മളിങ്ങനെ
പുലര്‍ച്ചെ ഒരുങ്ങിയിറങ്ങുന്നു...
അതിജീവനത്തിന്റെ പന്ത്രണ്ടുവരി ദേശീയ പാതയിലേക്ക്...മൂന്നക്ക വേഗതയില്‍
കഴിയുമെങ്കില്‍ അതിലും കൂടുതല്‍!....
‘ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും‘
ഹെന്റമ്മോ, അവിടെ ഹലാലായി വളർത്തിയ കോഴിയൊന്നും കിട്ടൂലെ?
കൊള്ളാം കെട്ടോ
പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച!....
മെട്റോ നഗരങ്ങളുടെ മൂന്നക്ക യന്ത്രവേഗത്തില്‍....
കവിതയും കുതിക്കുന്നുണ്ട്...ചുരുങ്ങിച്ചുരുങ്ങി സ്ഫോടനാത്മകമാകുന്നു വരികള്‍!!!
നന്ദി രൺജിത്ത്
'വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും'
ഈ വരികളിൽ രൺജിത്ത് ഉദ്ദേശിച്ച ‘മുത്തു വാരി വിറ്റ് അവരും’ ഞാൻ മനസ്സിലാക്കിയ ‘മുത്തു വാരി വിറ്റവരും’ തമ്മിലുള്ള അർത്ഥവ്യത്യാസം രൺജിത്ത് പറഞ്ഞു തന്നപ്പോൾ എനിക്കു മനസ്സിലായി. എന്നാലും ഒരു സംശയം അപ്പോഴും.
മുത്തു വാരി വിറ്റ് അവരും എന്നത് ‘മുത്തുവാരി വി,റ്റവരും’/ ‘മുത്തു വാരി വിറ്റ,വരും‘ ഏതാണു കൂടുതൽ ഉചിതം എന്ന്. രൺജിത്ത് പറഞ്ഞതാവാം ശരി. ഞാൻ മലയാളഭാഷാ പണ്ഡിതയൊന്നുമല്ല കെട്ടോ ഇങ്ങിനെ അഭിപ്രായം പറയാൻ. പ്രീഡിഗ്രി വരെ മലയാളം പഠിച്ചതൊഴിച്ചാൽ പിന്നെ വളരേ കുറച്ചു ബുക്കുകൾ വായിച്ചതിനപ്പുറം . ജ്ഞാനമൊന്നുമില്ല. ഭാഷയെ കൂടുതൾ അറിയുന്നതിനുള്ള തട്ടകങ്ങളിൽ ഒന്നായി ബ്ലോഗിനെ കാണുന്നു. അതു കൊണ്ടാണ് സംശയങ്ങൾ ചോദിക്കുന്നത്. please dont feel offended
ഹെന്റേച്ച്യേ, ഇപ്പോള്‍ എനിക്കും കണ്‍ഫ്യൂഷണ്‍ ആയി....
ഞാനും ചേച്ചിയുടെ അതേ ഗണത്തില്‍ പെട്ട ആളാ....
അറിയാവുന്നരുണ്ടെങ്കില് പറഞ്ഞു തരട്ടെ അല്ലേ....
വി,റ്റവരും എന്നാകാനാണ് കൂടുതല്‍ സാദ്ധ്യത...
നന്ദി, ശ്രദ്ധയില്‍ പെടുത്തിയതിന്......
ശൈലിമാറ്റിപ്പിടുത്തം നന്നായി.
പക്ഷേ കവിത വളരെ പ്ളെയിന്‍ ആയിപ്പോയപോലെ. ഒറ്റ വായനയില്‍ കവിഞ്ഞൊന്നും കിട്ടുന്നില്ല. :(
ലളിതമാക്കാന്‍ ആഴം കളയല്ലേ :)
'ചടപടാ'ന്നുള്ള വാക്കുകളും കൂട്ടിയെഴുത്തുകളും ചൊല്ലുകവിതയ്ക്കു മാറ്റുകൂട്ടുമെന്നാണെന്റെ അഭിപ്രായം. അതോണ്ടു അതു വെണ്ടാന്നു വെക്കണോ? മുന്‍പുള്ള കവിതകളില്‍ ലാളിത്യമില്ലെന്നു തോന്നുന്നത് ചൊല്ലികേള്ക്കാത്തതുകൊണ്ടായിരിക്കും എന്നു തോന്നുന്നു.
(sorry, we had an offline discussion:) )
അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
'അതുപയോഗിക്കുന്നവര്‍' തന്നെയല്ലേ...എന്നത്
അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
അതു 'പ്രയോഗിക്കുന്നവര്‍' തന്നെയല്ലേ... എന്നു തിരുത്തി വായിക്കുമല്ലോ..
അക്ഷരപ്പിശകാണ്...ചൂണ്ടിക്കാട്ടിയ സുഹൃത്തിന് നന്ദി....
പാമരന്...ഈ കവിത പതിരുപോലെയാണെന്ന് എനിക്കും തോന്നി...
പറയാനുള്ള വ്യഗ്രതയില്‍ ഉള്ക്കനമില്ലാതായതായിരിക്കണം....
വളരെ നന്ദി, നല്ല നിര്‍ദ്ദേശങ്ങള്‍ക്ക്.....
ചില കവിതകള്‍ ഇങ്ങനെ ഒക്കെയാണ്,സാമാന്യമായ വ്യാകരണ നിയമങ്ങളില്‍ ഒതുങ്ങാതെ, അതിന്റെ സ്വന്തമായ ഒരു പാത സ്വയമൊരുക്കി...
വായനക്കാരെ പലപ്പോഴും ഞെട്ടിക്കുന്ന ബിംബ കല്പനകളും നിയമ നിഷേധങ്ങളും ഘടനകളും കവിയുടെ സ്വാതന്ത്ര്യമെന്നു കരുതുക.അതിനെ വെറുതെ വിടുക....
ഇവിടെ ഒരു കോമ..അതിന്റെ സ്ഥാനം തെറ്റാണോ എന്ന് പറയാനും മാത്രം എനിക്കുമില്ല അറിവ്.എങ്കിലും ആശയം എത്തിക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട് എന്നിരിക്കെ അതു അത്ര വലിയ കാര്യമാക്കണോ?
എന്ന് വെച്ച് അസംബന്ധങ്ങള്‍ എഴുതി നിറയ്ക്കാന്‍ കവിയ്ക് കിട്ടുന്ന മാധ്യമവുമല്ല കവിത .. ഇത്തരം ചര്‍ച്ചകള്‍ ഏതായാലും ഭാഷയെ കുറിച്ചു ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.നന്ദി ....
'ഇവിടെ ഒരു കോമ..അതിന്റെ സ്ഥാനം തെറ്റാണോ എന്ന് പറയാനും മാത്രം എനിക്കുമില്ല അറിവ്.എങ്കിലും ആശയം എത്തിക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട് എന്നിരിക്കെ അതു അത്ര വലിയ കാര്യമാക്കണോ?'
തീർച്ചയായും അത്ര വലിയൊരു കാര്യമാക്കേണ്ടതില്ല. കാര്യമാക്കിയത്, ഇത് രൺജിത്തിന്റെ കവിതയായതിനാലാണ്. അതിന്റെ ആഴത്തിലേക്കിറങ്ങിയാൽ വിലപിടിപ്പുള്ള പലതും അതിനകത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്നറിയാവുന്നതിലാണ്. അത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കണം എന്നുള്ള എന്റെ ആഗ്രഹം കൊണ്ടുമാണ്. ഞാൻ മനസ്സിലാക്കിയ അർത്ഥവും രൺജിത് പറഞ്ഞു തന്ന അർത്ഥവും രണ്ടാണ് [ഒരു പക്ഷെ വായിച്ച മറ്റെല്ല്ലാവർക്കും മനസ്സിലായതും ഞാൻ മനസ്സിലാക്കാതെ പോയതുമാവാം] എന്നെ പോലെ ആരെങ്കിലുമൊക്കെ അത് ശരിയല്ലാതെ മനസ്സിലാക്കാൻ സാധ്യത ഉള്ളതിനാലാണ് അതിനൊരു തിരുത്ത് പറഞ്ഞതും. അലാതെ ‘തിരുത്തുക’ എന്നൊരു ഉദ്യമത്തിനു വേണ്ടി മാത്രം തിരുത്ത് പറഞ്ഞതല്ല കെട്ടോ. ഞാൻ എഴുതുന്നവയിലും ഈ കുത്തും കോമയുമൊക്കെ വേണ്ടിടത്തു തന്നെയാണോ എന്ന് എനിക്കും നിശ്ചയമില്ല. പക്ഷെ അതു ശരിയായ രീതിയിൽ വായനക്കാരിലേക്കെത്തുന്നില്ലെങ്കിൽ അപ്പോഴാവും ഞാനും അതിനെ കുറിച്ചു ചിന്തിക്കുക.
കോമ കുറച്ചു പ്രശ്നമുണ്ടാകി... കമന്റ്സ് വായിച്ചപോ കാര്യം പിടികിട്ടി ... പിന്നെ തല്കാലം അടിമയായി കിട്ടുന്നത് വാങ്ങികയെ ഗതിയുള്ളൂ... എണ്ണ തീര്നിട്ട്, ഇവരെ നമുക്കു വീട്ടു പണിക്കു അങ്ങോട്ട് കൊണ്ടുപോകാം... ;)
kazhiyumenkil blog nte layout mattanam... vaayikan vallatha budhimuttu... kannu thulachu kayarunna blue....
kavitha valare eshttappettu nallaulkaampulla varikal....
Post a Comment