അമ്മേ....
ഗുഹാ ഗൃഹത്തിന്റെ കരിയടുപ്പിനുള്ളിലേക്ക്
നീ വിതച്ച നെടുവീര്‍പ്പുകള്‍,
ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പിന്
സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
ഗന്ധമായിരുന്നു!..
യാനാ ഇവാനോവിച്ച്,
നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
വോഡ്കയുടെ പ്രസരിപ്പില്‍
നിന്റെ ചുണ്ടില്‍ നിന്ന്
ഞാനൂറ്റിയ രക്തരസം,
ഒരു വെളിപാടിനിപ്പുറം
കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു!
ചേച്ചിക്ക്,
അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
പൊടിഞ്ഞ നിന്റസ്ഥിയിലിനിയും
ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..
അച്ചാ....
ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
എതിര്‍ദിശയില്‍ കടപുഴകിയ
ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
ഞാന്‍ നിരങ്ങി നീന്തുന്നു.....
47 comments:
ചില ഗൃഹബിംബങ്ങള്‍.....
ഞാനെത്തിപ്പോയീീീീീ...:)
“അച്ഛാ....“
ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
എതിര്‍ദിശയില്‍ കടപുഴകിയ
ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
ഞാന്‍ നിരങ്ങി നീന്തുന്നു.....
-നീ ഈയിടെയായീ നിരങ്ങിയല്ലാ നീന്തുന്നതെന്നു ആരാണ് തിരിച്ചറിയാത്തത്..?
തായേ.....നീയേ..അഭയം..!!!
രന്‍ജിത്തിന്റെ ഓരോ കവിതകളും ഓരോ ഉല്‍സവങ്ങളാണ്!!!
'കെട്ടിച്ചുറ്റി' വാദ്യഘോഷങ്ങളും വെടിക്കെട്ടുകളുമായി വരുന്ന
കവിത, മിന്നല്‍പ്പിണര്‍ പോലെ ആവേശിക്കുന്നു....
"അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം..."
കാലികമായ വരികള്‍...
ആ സിസ്റ്ററെ ഇനിയും മാന്തിയെടുക്കും എന്നാണോ?
കവിതയില്‍ ചില നല്ല ബിംബങ്ങളെങ്കിലും കൊത്തിവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്
ഉള്ള കാര്യം പറയാലോ മാഷേ...
ഒരു 'ചുള്ളിക്കാട്' ശൈലി!!
തീവ്രം ഗംഭീരം...
നല്ല ബിംബങ്ങള്‍..നല്ല ഭാഷയും..എന്തെങ്കിലും പോസ്റ്റുമ്പോള്‍ എന്നെക്കൂടി അറിയിക്കാന്‍ അപേക്ഷ....
രഞ്ജിത്ത്, അഭിപ്രായത്തിന് നന്ദി.
ഞാന്‍ ഒരു തുടക്കകാരി മാത്രം. നിങ്ങളുടെ ബ്ലോഗ്
വായിച്ചു തുടങ്ങട്ടെ.
The eighth one.
വളരെ കൃത്യമായ പ്രതീകങ്ങള്‍ ..മനസ്സിലുടക്കുന്ന വാക്കുകള്‍...സുന്ദരമായ,തടസ്സങ്ങളില്ലാത്ത ഒരു ഒഴുക്ക്...
നന്നായിരിക്കുന്നു....
അവസാന അഞ്ച് വരികള്‍ എത്ര നന്നായി.....
പ്രശംസനീയമായ,മനോഹരമായ പിന്നെയും നന്നായ ഒരു കവിത
അമ്മ, അച്ഛന്, കാമുകി(അങ്ങിനെവിളിക്കാമെങ്കില്)
എന്നിവരോട് പറയാന്‍ കൊതിച്ച വാക്കുകള്‍...
അല്ലെങ്കില്‍ അവര്‍ അറിയാന്‍ ആഗ്രഹിച്ചവസ്തുതകള്..
എല്ലാം ഈ കാല്പനികതയുടെ മൂടുപടത്തിനിപ്പുറമുണ്ട്...
പക്ഷെ....ചേച്ചിയ്ക്കായുള്ള വാക്കുകളില്‍..
ഒരു ബിംബകല്പന നടത്തിയെന്ന്
വേണമെങ്കില്‍ പറയാം..അല്ലേ ചെമ്മാട്...:)
സിസ്റ്റര്‍ അഭയയുടെ സന്നിവേശം...
കവിത ഇഷ്ടമായി...
ആശംസകള്‍..
ബിംബങ്ങളുടെ വശ്യതയില്‍ ഞാനും ആകര്ഷിക്കപെട്ടിരിക്കുന്നു....
"ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പിന്
സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
ഗന്ധമായിരുന്നു...."
ബിംബാത്മകതയൂടെ ......
ഒരു വേറിട്ട കൈയ്യൊപ്പ്....
നന്നായിട്ടുണ്ട്.
''ചേച്ചിക്ക്,
അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
പൊടിഞ്ഞ നിന്റസ്ഥിയിലിനിയും
ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..''
ചെമ്മാട്... തുടരുക. ഏറെ യാത്രയുണ്ട്.
സസ്നേഹം മുരളി.
ഇത് തീര്‍ച്ചയായും ഗൃഹബിംബങ്ങള്‍ തന്നെ!
:)
ആഹാ! ശക്തം, ഗംഭീരം..
വംശവൃക്ഷത്തിന്റെ കെട്ടുപാടുകൾ രൺജിത്തിന്
സ്വതസിദ്ധമായ അപൂർവ്വക്കാഴ്ച്ചകളിൽത്തന്നെ മുറുക്കിയിട്ടല്ലൊ
തണലണ്ണാ...
നന്ദി, തിരിച്ചു വരവിന്റെ പോസ്റ്റു തകര്‍ത്തു...ആശംസകള്‍..
ചന്ദ്രേച്ചീ...ഞാനുമുണ്ട്....
അഭയം കാംക്ഷിച്ച്!
കവ്യ, കളിയാക്കല്ലേ...എങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ...
സിസ്റ്ററിന്റെ കാര്യം...എന്തൊക്കെയാണെന്ന് കാത്തിരുന്ന് കാണാം...
മഹി, താങ്കള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ എന്റെ സുകൃതം...നന്ദി...
സമീര്‍, മാഷ് കേള്‍ക്കേണ്ട്!!! കേസു കൊടുക്കും രണ്ടു പേരുടെയും പേരില്‍....
അവരൊക്കെ ദൈവജന്മങ്ങള്‍..നമ്മളെവിടെ?
തേജസ്വിനീ, നന്ദി, നല്ല വാക്കുകള്‍ക്ക്, സ്വാഗതം ആദ്യ സന്ദറ്ശനത്തിന്....
തീര്‍ച്ചയായും അറിയിക്കാം...
സുകന്യ, നന്ദി ഇവിടെയെത്തിയതിന്...വായിക്കുന്നതിന്...
നന്ദാ..., നന്ദി..നല്ല വാക്കുകള്‍ക്ക്.....
നന്ദി..ശിവാ...താങ്കളോടൊപ്പം ഞാനും യാത്രനടത്താറുണ്ട്!..ആശംസകള്‍...
വരവൂരാന്‍ മാഷേ...ഇഷ്ടമായി ഈ പ്രശംസ....നന്ദി....വീണ്ടും കാണാം
അജയ് (അമൃതാ...) നന്ദി,
ചില ബിംബങ്ങളിങ്ങനെ, വ്യാഴവട്ടത്തിനിപ്പുറവും
വ്യഥാകലുഷിതമായി......
എങ്ങനെയെങ്കിലും...ഒന്ന് തെറിപ്പിച്ച് കളയേണ്ടേ?....
നന്ദി വിശകലനത്തിന് ....
മനോജ്, ഒരുപാടു നന്ദി, വിശേഷാല്‍ സാന്നിദ്ധ്യത്തിന്..
ബിജു, നണ്ട്രി.....
രാമചന്ദ്രന് വെട്ടിക്കാട്ട്, നന്ദി, വായിക്കാനെത്തിയതിന്....
മുരളിക, നന്ദി, താങ്കളോടൊപ്പം ഈ യാത്രയില്‍ ഞാനും...അങ്ങനെയാണ്!
സഗീര്‍, ഒരുപാടു നന്ദി, മണല്ക്കിനാവിലെത്തിയതിന്, നല്ല വാക്കുകള്‍ക്ക്....
സ്മിതാ......പിന്നെ കണ്ടോളാം..!!! മാപ്പില്ലാ...മാപ്പില്‍ കുന്നുംകുളവും ഇല്ലാ...
പാമരന് ചേട്ടാ....നന്ദി, ഓഫ്ലൈനില് എടുത്തോളാം....
ഭൂമിപുത്രി...നന്ദി,....
കഴിഞ്ഞ കവിതയിൽ കാണാതെ പോയ രണ്ജിത്നെ ഗൃഹ ബിംബങ്ങള്‍ എന്ന കവിതയിൽ കണ്ടെത്തിയിരിക്കുന്നു. ബിംബങ്ങളുടെ വിളനിലമാണ് മണൽക്കിനാവ് :)
നന്നായീന്നല്ലാതെ എന്താ പറയാ..നല്ല നല്ല കവിതകള്‍ വായിക്കണേല്‍ ഇവിടെം പാമരന് ചേട്ടന്റെ ബ്ലോഗ്ഗിലും ഗീതേച്ചീടെ അടുത്തും ഒക്കെ പോണം
കവിത നന്നായിട്ടുണ്ട് സുഹൃത്തേ....
കവിത സൂപ്പറായി...:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....
ദാ..രൺജിത്തിന്റെ തനതു ശൈലി. ഒരു പക്ഷെ രൺജിത്തിൽ വേർതിരിച്ചു കാണാവുന്ന ഒന്ന്.
മനസ്സിനെ കൊളുത്തി വലിക്കുന്നു, ഈ ബിംബങ്ങൾ. വളരേ നന്നായി രൺജിത്
ഇതു കൂടി വായിക്കു.....
http://bhalimaram.blogspot.com/2008/09/blog-post.html
എന്നെ ചതിച്ചവരേ കുറിച്ച് ഞാന്‍ ആദ്യം വിവരിക്കാം. അതുകഴിഞ്ഞ് നീയെന്റെ വിധിനടപ്പിലാക്കി കൊള്ളുക.
....അമ്മയാണത്രേ....
കായവും കയ്പയും തേച്ച മുലകള്‍ എന്റെ ചുണ്ടില്‍ തിരുകിയവളാണു നീ. അന്ന് മനസില്‍ കുറിച്ചിട്ട പകയാണ് വ്ര്ദ്ധമന്ദിരത്തിലേ നിന്റെ ഒഴിയാത്ത കട്ടില്. മാസം ആയിരത്തിയഞ്ഞൂര് രൂപയില്‍ കൂടുതലേറെ ബന്ധമെന്തായിരുന്നു നമ്മള് തമ്മില്‍...?
...ഹ..അച്ഛന് !! ....
എന്റെ രാത്രി സഞ്ചാരമെതിര്ക്കാന്‍ നിങ്ങള്കെന്തധികാരം...? ഞാന്‍ ജനിച്ചതും വളര്‍ന്നതും ഈ ആധുനികയുഗത്തില്‍. പിന്നെയുമെതിര്ത്തപ്പോളൊന്നു കൈവീശിയതാ, കൈയ്യബദ്ധമായിരുന്നു, എങ്കിലും നന്നായി. അവസാനിച്ചല്ലോ..സമാധാനം
....ഗുരുനാഥ...
കണക്ക് പുസ്തകത്തിലുരുന്ന് ഞാന്‍ നിന്നിലെ സാമൂഹ്യപാഠം പഠിക്കയായിരുന്നു. രാത്രികാലങ്ങളിലെ എന്റെ ഗ്ര്ഹപാഠങ്ങളില്‍ കൂട്ടിയും കിഴിച്ചും, ഹരിച്ചും ഗുണിച്ചും നിന്നിലെ ശാസ്ത്രം പഠിക്കുകയായിരുന്നു. ക്ളാസ് മുറീയുടെ പിന്നാമ്പുറങ്ങളിലെ വരാന്തയില്‍ പിന്നെയും കൈയ്യബദ്ധമാവര്തിച്ചപ്പോള്‍ നിങ്ങളെനിക്ക് സ്വൊഭാവ സര്ടിഫികേറ്റ് നല്കി.
...പ്രണയിനി....
നിനക്ക് വശീകരിക്കാനറിയില്ല. ഉണക്കിപൊടിച്ച കറുത്ത മന്ത്രങ്ങള്‍ നിനക്ക് കൂട്ടിനുണ്ടായിരുന്നെങ്കിലും നിന്റെ കിടപ്പറയിലെ ചടുലതാളങ്ങള്‍ മാത്രമായിരുന്നു എന്റെ ലക്ഷയം.
....ഭാര്യ....
താല്പര്യമേയില്ലായിരുന്നു. എന്നോടുള്ള പക തീര്‍ക്കാന്‍ നിനക്കൊരു കുഞ്ഞുവേണമായിരുന്നു. നീ വെറുമൊരു വാടക ഗര്ഭപാതരമായിരുന്നു. എനിക്കായ് പിറന്ന കാലന്റെ അവധികാല ഉല്ലാസകേന്ദരം മാത്രമായിരുന്നു അത്.
....മകന്....
നീയെന്റെ വിത്താണെന്നുള്ളതിനുള്ള എറ്റവും നല്ല ഉദാഹരണം ഇന്നുവരേ തെളിയിക്കപ്പെടാത്ത എന്റെ കൊലപാതകം
....ഇനി നിന്നോട്....
ഞാന്‍ ചെയ്ത തെറ്റെന്താണ്. എനിക്ക് നരകം വിധിക്കാം, തിളയ്ക്കുന്ന എണ്ണയിലിട്ടു നിനക്കെന്നെ വേദനിപ്പിക്കാം.. പക്ഷെ നീ ഇങ്ങിനെ എത്ര പേരെ വിധിക്കും..?
ഇനിയും തീരുമാനമാകാതെ യമദേവന് ഉള്ളിലേക്ക് നടക്കുന്നു, ഞാനിപ്പൊഴും മതിലിന് പുറത്ത്. മതിലിനപ്പുറത്ത് കരച്ചിലുകള്‍ നിലക്കുന്നു. ഇപ്പൊ പൊട്ടിച്ചിരികള്‍ മാത്രം ...
തട്ടികൂട്ടിയത് ...: അപ്പുക്കിളി :...
കവിത ഇഷ്ടമായി.
പ്രൊഫൈലിലെ മേഘല തെറ്റല്ലേ..?
മേഖല അല്ലേ ശരി..?
ഞാന്‍ വായിക്കുന്നുണ്ട് എല്ലാം .ആശംസകള്‍
ചാട്ടവാര്‍ ചുഴറ്റിയടിച്ച പ്രതീതി..
നല്ല മൂര്‍ച്ച !
അഭിവാദനങ്ങള്‍
രണ്ജിത്തേ....
അസൂയയോടെ വീണ്ടും വീണ്ടും വായിച്ചു..
ഒതുക്കത്തോടെ,ആഴത്തില്‍,മൂര്‍ച്ചയോടെ സുന്ദരമായ ഒരു രചന...
ആശംസകള്‍!
ശക്തമായ വാക്കുകള്‍!
സമുദ്രാന്തര്‍ഭാഗത്ത് ഉടലെടുത്ത
ഭൂമികുലുക്കത്തിന്റെ സംഹാരഭാവം
ആവാഹിച്ചെടുത്തത് നിന്റെ
മനസിലേക്കായിരുന്നു.....
അവളുടെ ചുണ്ടില്‍ നിന്നും നീയൂറ്റിയ
രക്തരസത്തിന്റെ ഉറവിടത്തിനും
സമുദ്രത്തോളം തന്നെ ആഴമുണ്ടായിരുന്നു
അവിടേക്കെത്താന്‍ കുളയട്ടകളും മടിച്ചേക്കാം.......
ശിരോവസ്ത്രമിട്ട് ഒരുങ്ങിയിറങ്ങിയ
ചേച്ചിയെ കാണാനും ഇനി നിനക്കാവില്ല....
കാഴചവട്ടത്തിനപ്പുറത്തേക്ക്
ചിതല്പുറ്റുകള് മാത്രം ബാക്കിവച്ച്
അവള് പോയത് ദൈവപുത്രനടുത്തേക്കോ
സാത്താനടുത്തേക്കോ എന്ന് ഇപ്പോഴും
തീരുമാനമായിട്ടില്ല.............
വെട്ടിവീഴ്ത്താനല്ല കടപുഴക്കിയെറിയാനുള്ള
കരുത്ത് തന്നെ കണ്മുന്നിലെ കറുത്ത
കാഴ്ചകള്‍ നിനക്ക് നേടിത്തന്നില്ലേ
എന്നിട്ടും നീയെന്തിന്` വേരടര്‍ന്ന
വംശവൃക്ഷത്തിനടിയില് കിതക്കുന്നു....
കാലവും വംശവും നിനക്കായ് ഒന്നും
ബാക്കി വച്ചിട്ടില്ല.........
എല്ലാം എറിഞ്ഞുടച്ച് ഇറങ്ങിപ്പോയതാണവര്.......
സമയമായിരിക്കുന്നു നിനക്ക്........
പിന്കാഴ്ച്ചകള് കുടഞ്ഞെറിഞ്ഞ്
ആവാഹനപ്പുരയിലേക്ക് ചെമ്പട്ട് ചുറ്റി
ഒരുങ്ങിയിറങ്ങാന്‍...........
രഞ്ജിത്ത്......കവിത നാന്നായിരിക്കുന്നു.....
ഞാന്‍ എഴുതിയതിനെ എതിര്‍വാദമായി കാണരുത്ട്ടോ......
വീണ്ടും ഇതുപോലുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു......
ആശംസകളോടെ...........
ദിലീപ്,
നന്നായി, മറ്റൊരു രൂപത്തിലീ കവിതയെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....
ഒരു പിന്മൊഴിക്കവിത അല്ലേ....
പുതിയ കവിതകളിനിയും പിറക്കട്ടെ, ആ തൂലികയില്‍ നിന്ന്
മയൂര,
കാന്താരിക്കുട്ടി,
അനീഷ്,
പകല്‍കിനാവന്‍,
ആചാര്യന്,
ലക്ഷ്മിച്ചേച്ചീ,
അനോണിച്ചേട്ടാ,
കാപ്പിലാല്ജീ
കുമാരന്,
മാണിക്യം,
ആഗ്നേയാ,
ബിന്ദു,
എല്ലാവര്ക്കും ഹൃദയപൂര്‍വ്വം.....
നന്ദി, വാക്കിലൊതുക്കുന്നില്ല!!!
ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു....
രണ്‍ജിത് '
ഇപ്പൊഴാ എത്തിയത്.
അസ്സലായി.
ആശംസകള്‍.
വംശവൃക്ഷങ്ങളുടെയിടയില് നിരങ്ങി നീങ്ങി
താങ്കള്‍ കവിതയുടെ വംശപരമ്പര നിലനിര്‍ത്തുന്നു....
നന്ദി ഈ അപൂര്‍വ്വമായ ഇമേജുകള്‍ക്ക്.
വളരെ നന്നായിരിയ്ക്കുന്നൂ മാഷേ
ഇന്നാ വായിച്ചെ വളരെ നല്ലൊരു അനുഭവമായിരിക്കുന്നു ഈ കവിത
"ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പ്" നല്ല കല്‍പ്പന!...
ആശംസകള്‍....
ഓരോകവിതകളും എന്താ പറയുക, പറയാന്‍ വാക്കുകളില്ല അത്രയ്ക്കും ഹൃദ്യമായവരികള് .മനസ്സിനുളളിലേറങ്ങി ചെല്ലുന്ന കത്തിയെക്കാള്‍ മൂര്‍ച്ചയുള്ള വരികള്‍ .അതാണ് രണ്‍ജിത് കവിതകള്‍ !!!
രണ്‍ജിത്തിന്റെ ഇതുവരെയുള്ള കവിതകളിലേയ്ക്കും വച്ച് ഏറെ ഇഷ്ടമായ കവിത. ഗംഭീരം.
നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
വോഡ്കയുടെ പ്രസരിപ്പില്‍
നിന്റെ ചുണ്ടില്‍ നിന്ന്
ഞാനൂറ്റിയ രക്തരസം,
ഒരു വെളിപാടിനിപ്പുറം
കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു....
ഈ കവിതക്കും കവിക്കും മുന്നില്‍ പ്രണാമം
എന്റെ കുറേ പുഞ്ചിരികൾ...
Monum anujathhikkum kudumbathhinum ,Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...
great information you write it very clean. I'm very lucky to get
this details from you.
Post a Comment