ഊഷ്മളമായ ജൈവീക സമാഗമമായിരുന്നു ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ യു.എ.ഇ. മീറ്റ് ഫെബ്രുവരി!!!!!
മീറ്റിനെകുറിച്ചുള്ള വിശദമായ ഫോട്ടോകളും റിപ്പോര്‍ട്ടുകളും താഴെയുള്ള ലിങ്കുകളില്‍കൂടി കാണാവുന്നതാണ്...
മീറ്റിനിടയിലെ ചില രസകരമായ നുറുങ്ങുകളും ചിത്രങ്ങളും നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.....
"ഉപ്പാ, ഉപ്പാ..., എന്റുപ്പാനെക്കണ്ടോ?"
ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍
ഒരു കുഞ്ഞു പയ്യന്‍ ഇങ്ങനെ ചോദിച്ചുകൊണ്ടാണ്
അവിടേയ്ക്ക് വന്നത്!!!
"നിന്റുപ്പാന്റെ ബ്ലോഗിന്റെ പേരു പറയടാ, എന്നാലേ ആളെ മനസ്സിലാവൂ,"
കോഴിക്കാലില്‍ മിഷന്‍ ഫെബ്രുവരി - 20, ഓപ്പറേഷന്‍ നടത്തുന്ന
ഏറനാടനാണ് കാലില്‍ നിന്ന് ചുണ്ടെടുത്ത് അങ്ങനെ ചോദിച്ചത്...
"തറവാടി"
ദി സ്മാര്‍ട്ട് യംഗ് ബോയുടെ ഉത്തരം ഉടനെ വന്നു...
"ആഹാ തറവാടിയുടെ മോനാ...അപ്പം നിനക്കും കാണുമല്ലോടാ ഒരു ബ്ലോഗ്!?
നിങ്ങള്‍ സകുടുംബ ബ്ലോഗേഴ്സല്ലേ"
ഏറനാടന്‍ കത്തിക്കറയുന്നു....
"നീയെവിടാ? നിന്നെ ഞാന്‍ എവിടെയൊക്കെ തിരക്കി, വാ വന്ന് ബിരിയാണി കഴിക്കാം.."
വല്യമ്മായി കുഞ്ഞുവാവയായ ബ്ലോഗറെയും എടുത്തുകൊണ്ട് കടന്നു വന്ന് അവനെയും കൊണ്ട് പോകുന്നു...
"നിനക്കറിയണോ? കഴിഞ്ഞയാഴ്ച ഞാന്‍ ഒരുറക്കത്തിനിടയില്‍ അര്‍ദ്ധരാത്രി ഉണര്‍ന്നെണീറ്റാണ്
അച്ചന്‍ എന്ന പുതിയ കവിതയെഴുതിയത്!!!!!"
ദോഹയില്‍ നിന്ന് ദുബായിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ
കവി, രാമചന്ദ്രന്‍ വെട്ടിക്കാട്ട് തിരക്കിനിടയിലും മീറ്റിനെത്തി തന്റെ സൃഷ്ടിയെക്കുറിച്ച്
വാചാലനാകുന്നു....
"ശിവേട്ടാ, നിങ്ങള്‍ 'കൂട്ട'ത്തില്‍ മാത്രം പോസ്റ്റാതെ ചിലപ്പോഴെങ്കിലും ബ്ലോഗിലും കവിതകള്‍ പോസ്റ്റണേ....
ഈയുള്ളവന്റെ അപേക്ഷയെ ശിവപ്രസാദ്/മൈനാഗന്‍ എന്ന പ്രിയ കവി ഇങ്ങനെ പ്രതിവചിച്ചു :
"ബ്ലോഗ്സ്പോട്ട് എന്ന സൈറ്റ് തന്നെ കമ്പനി സെര്‍വറില്‍ ബ്ലോക്ക് ചെയ്തതാ!! ഇനി എന്നാണാവോ
'കൂട്ടം'ബാന്‍ ചെയ്യുന്നത് അതു വരെയുണ്ടാകും ഈ പോസ്റ്റിംഗ്....
അള്‍ട്രാസര്‍ഫ് എന്ന പ്രോക്സിയ്ക്ക് വൈറസിനോടുള്ള ആഭുമുഖ്യത്തെ നീരസത്തോടെ കാവലാന്‍
ഓര്‍മ്മിപ്പിക്കുന്നു..സെര്‍വര്‍ കേടുവരുത്തിയതിന്റെ കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല...
അമേരിക്കയില്‍ അനോണി ബ്ലോഗര്‍മാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് മുന്‍പിലിരിക്കുന്ന
ബ്ലോഗേഴ്സിനോട് കൈപ്പള്ളി വാചാലനാകുന്നുണ്ട്....
"നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ഭായ്, നിന്റെ ബ്ലോഗില്‍ നാളെമുതല്‍ അനോണിമാരുടെ ഭരണിപ്പാട്ടാകും"
എന്ന് എന്റെ തൊട്ടുമുന്‍പിലുള്ള ബ്ലോഗര്‍ ആത്മഗതിച്ചത് ഇവിടെ എഴുതാതെ തരമില്ല..
"വീട് കൊടകരയില് ജോലി ജെബലാലിയില്‍ ഡെയ്‌ലി പോയി വരും"
എന്ന് വിശാലമനസ്ക്കന്റെ പുത്തന്‍ പാജിറോയുടെ റിയര്‍ഗ്ലാസില്‍ വെളുത്ത നെടുങ്കന്‍
അക്ഷരത്തില്‍ എഴുതിവെച്ചതു കണ്ട്,
"ഇതു മലയാളത്തില്‍ അസ്സല് തെറിയാണെന്ന് പറഞ്ഞ് നിന്നെ ഞാന്‍ സി.ഐ.ഡി.യെക്കോണ്ട്
കസ്റ്റഡിയിലെടുപ്പിക്കും"
എന്ന് വിരട്ടിയത് മറ്റാരുമല്ല.... നമ്മടെ സ്വന്തം കാവലാന്‍ തന്നെ!!!!
അതിനിടയിലാണ് ആ ഫ്ലാഷ് ന്യൂസ് തേങ്ങാ മുതലാളി 'സുല്‍'സ്ക്രോളിംഗ് ചെയ്തത്!!!
ഏറനാടന്‍ മുഖ്യ വേഷത്തിലഭിനയിച്ച "മണല്‍ക്കാറ്റ്" എന്ന ടെലിഫിലിമിന്റെ
സി.ഡി. അബുദാബി പോലീസ് പിടിച്ചെടുത്തത്രേ!!!
എന്തിനാണെന്നല്ലേ?....
ഏതുവിധ മൂന്നാം പ്രയോഗത്തിലും സത്യം പറയാത്ത പെരുങ്കള്ളന്മാര്‍ക്ക് ഈ
ഫിലിം രണ്ടു തവണ കാട്ടിക്കൊടുത്താല്‍
"സാറേ, ഞങ്ങള്‍ക്ക് ഇനിയും ഈ സില്‍മ കാട്ടിത്തരല്ലേ സാറന്മാരേ...
നിങ്ങളെന്തുപറഞ്ഞാലും ഞങ്ങള്‍ സമ്മതിച്ചോളാം... അല്ലെങ്കില്‍ ഞങ്ങളുടെ തല വെട്ടിക്കൊന്നോളൂ...
എന്നാലും ഈ സിനിമ ഇനിയിടരുതേ" എന്ന് നിലവിളിച്ച് എല്ലാം തുറന്ന് സമ്മതിക്കുമത്രേ!!!
ഈ സി.ഡി.യുടെ കൂടുതല്‍ കോപ്പികള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് എമിറേറ്റ്സിലെ
ക്രൈം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുകൂടി എത്തിച്ചുകൊടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ടത്രേ...
(ഏറനാടാ എനിക്ക് ജാമ്യം, ഞാനല്ല, സുല്ലാണ് പറഞ്ഞത്!)
പ്രിയാ ഉണ്ണികൃഷ്ണന്റെ 'പ്രയാണം'എന്ന കവിതാസമാഹാരം നോക്കി
'പ്ര...ണ...യം...' എന്ന പേര് തെറ്റിവായിച്ച കുറുമാനെ നോക്കി
ബിരിയാണിയും കോളയും മിക്സ് ചെയ്ത് അടിച്ചാല്‍ ഇങ്ങനെ ഫിറ്റ് ആകുമോ?
എന്ന് അനോണി കമന്റിട്ടത് ആരെന്നറിയുമോ?.....
ലാപുടയുടെയും വിഷ്ണുമാഷിന്റെയും ലീലാ.എം. ചന്ദ്രന്റെയും പുസ്തകങ്ങള്‍ ബാക്കിയായപ്പോള്‍,
ഒരു ഫ്ലാസ്കില്‍ ചായയും മറ്റൊരുപാത്രത്തില്‍ കടല വറുത്തതുമായി,
'അഞ്ച് ദിര്‍ഹത്തിന് ഒരു ബുക്ക് വാങ്ങിയാല്‍ ഒരു ഗ്ലാസ് ചായയും നാല് മണിക്കടലയും
ഫ്രീ' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പുസ്തകവിതരണം ഏറ്റെടുത്ത കിച്ചുച്ചേച്ചിയെ
പ്രോല്‍സാഹിപ്പിച്ച്, " കടന്നു വരൂ 'നിലവിളികള്‍' വാങ്ങുമ്പോള്‍ വളയിട്ട കൈയ്യാല്‍ ചായ ഫ്രീ"
എന്ന് ചേച്ചിയെ പ്രോല്‍സാഹിപ്പിച്ചത് കൈതമുള്ള് മാഷ് തന്നെയായിരുന്നില്ലേ...?
ചുമയുണ്ടോ? അതിനിതാ ബെസ്റ്റ്! രണ്ട് വീതം മൂന്ന് നേരം ഇത് കഴിച്ചാല്‍ മതി
എന്ന് ഹരിയണ്ണന്‍ വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തിയുടെ കോപ്പി കൊടുത്ത്,
ഫാര്‍മസിയില്‍ ഇരിക്കുന്ന ഓര്‍മ്മയില്‍ മാറിപ്പറഞ്ഞത് ചിരി പടര്‍ത്തിയെന്ന് ആരോ നുണ
പറഞ്ഞതാണ്...
സലാലയില്‍ നിന്ന് വിശാഖ് ശങ്കര്‍ ബസ്സ് വഴി കൊടുത്തു വിട്ട വിഷ്ണുമാഷിന്റെ
പുസ്തകങ്ങളുടെ കോപ്പിയ്ക്കു വേണ്ടി ഹരിയണ്ണന്‍ കാത്തു നിന്നതോര്‍ക്കുമ്പോള്‍...!!!!
"ലിബിയയില്‍ ജനിച്ചതുകൊണ്ടാണോ കഥാകാരന്‍ സിമി ഫ്രാന്‍സിസ് ഇങ്ങനെ തടിച്ച് ഇരുണ്ടു
പോയത്"
എന്ന് സംശയം ചോദിച്ചപ്പോള്‍ മിണ്ടാണ്ടിരിയെടോ എന്ന് ഞാന്‍ കാലില്‍ ചവിട്ടിപ്പറഞ്ഞതാരോടാണ്..?
നിരര്‍ത്ഥകമായ ബുദ്ധിജീവി ചര്‍ച്ചകളോ സീനിയര്‍ ബ്ലോഗര്‍മാരുടെ
ജാഡാവിലാസങ്ങളോ ഇല്ലാതെ
ഒത്തൊരുമിച്ച് തളം കെട്ടി നിന്ന ഒരു സ്വപ്നതടാകം പോലെ
വശ്യവും സുന്ദരവുമായിരുന്നു 2009 ലെ ആദ്യ ബ്ലോഗ് മീറ്റ്..
എണ്‍പതിലധികം ഘടാഘടിയന്മാരായ ബൂലോഗ പുലികള്‍ ഒത്തു ചേര്‍ന്ന
ഈ മഹാമാമാങ്കം എല്ലാംകൊണ്ടും ഇതുവരെ നടത്തിയതില്‍ വെച്ച്
വിശാലവും അവിസ്മരണീയവുമാണെന്ന് സ്മരിക്കാതെ വയ്യ!!
ആദ്യാവസാനം വരെ ഓടി നടന്ന് മീറ്റിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്ത സീനിയര്‍ ബ്ലോഗര്‍മാരായ ദേവേട്ടന്‍, അപ്പു, വിശാലമനസ്കന്‍, അഗ്രജന്‍
സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി തുടങ്ങി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ
കൂടി വിളവെടുപ്പാണിതെന്ന് പറയാതെ വയ്യ...!
അസാന്നിദ്ധ്യം കൊണ്ട് നിറസാന്നിദ്ധ്യമായ ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യേച്ചി, തണല്‍ തുടങ്ങി
ഒട്ടനവധി ബ്ലോഗര്‍മാരുടെ ഓര്‍മ്മകള്‍ മൊബൈല്‍ കോളുകളിലൂടെ പങ്കിട്ടെടുത്ത് അവരെയും
വേദിയിലേക്ക് ഓര്‍മ്മപ്പെടുത്തിയതോടെ നിറഞ്ഞ മനസ്സുകളുടെ കൂടിച്ചേരല്‍
അവിസ്മരണീയമായ അനുഭവമായി മാറി...!
യൂറൊപ്പിലെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി
ഐ.ടി. ജോലി ഉപേക്ഷിച്ച് ദുബായിലെ ഊഷരതയിലേക്ക്
കുടിയേറിയ വരവൂരാന്റെ ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു മുന്നിലൂടെയാണ്
ഈയിടെയായി ദിവസവും പോയി വരാറുള്ളത്...
തൊട്ടടുത്തുള്ള ഈയവതാരത്തെ ഈ മീറ്റില്ലെങ്കില്‍ ഇങ്ങനെ കാണാനും
അടുത്തറിയുവാനും കഴിയുമായിരുന്നോ?
നസീര്‍ കടിക്കാട്, നജൂസ്, മൈനാഗന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, വരവൂരാന്‍, പകല്‍ക്കിനാവന്‍, സുല്‍
തുടങ്ങി പ്രതിഭാധനരായ കവികളാലും സമ്പന്നമായിരുന്നു ഈ കൂട്ടായ്മ എന്ന് പറയാതെ വയ്യ,
കൊടകരപുരാണത്തിന്റെ മുതലാളി വിശാലമനസ്ക്കനെ കുടുംബസമേതം കാണാന്‍ സാധിച്ച നിറഞ്ഞ സന്തോഷം
പുതു ബ്ലോഗര്‍മാരും മറച്ചു വെച്ചില്ല....
ഹൃദ്യമായ വാചാലതയില്‍ പ്രിയങ്കരരായി കുറുമാനും കൈപ്പള്ളിയും
താരതമ്യേന പക്വമാര്‍ന്ന നിശബ്ദദതയാല്‍ ശ്രേഷ്ഠനായ് സീനിയര്‍ ബ്ലോഗര്‍ രാജീവ് ചേലനാട്ടും
നിറഞ്ഞു നിന്നപ്പോള്‍, കൈതമുള്ള് മാഷും അഞ്ചല്‍ക്കാരനും സജീവ സാന്നിദ്ധ്യമായി
ഓടി നടന്നു.....
പേരോര്‍മ്മയില്‍ നില്‍ക്കാത്തതും ഒറ്റപ്പരിചയപ്പെടലില്‍ പച്ചകത്താതെ നില്‍ക്കുന്ന
പുതിയ ബ്ലോഗര്‍മാരാലും, ബ്ലോഗ് രംഗത്ത് ഇപ്പോള്‍ സജീവ സാന്നിദ്ധ്യമാകാത്തതും
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്ലോഗിംഗ് തുടങ്ങിയ ആചാര്യന്മാരാലും സമ്പന്നമായ
വേദിയില്‍ കൊച്ചു കുഞ്ഞുങ്ങളുടെ ചടുല സാമീപ്യവും ഹരം പകര്‍ന്നു...
പതിവു പല്ലവി പ്രകാരം വെള്ളിയാഴ്ച ബ്രഞ്ചിനാണ് ഉണരുക...
ഇത്തവണ അലാറം വെച്ച് ഏഴുമണിക്കുണരുമ്പോള്‍
ഈന്തപ്പനംപട്ടകളില്‍ നിന്ന് മഞ്ഞുതിര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു...
തണുപ്പുകാലത്തിന്റെ നിത്യസന്ദര്‍ശകരായ,
കഴുത്തില്‍ കറുപ്പു രാശി കലര്‍ന്ന,
വെണ്മയാര്‍ന്ന കടല്‍ക്കാക്കകളുടെ വെള്ളച്ചിറകുകളിലേക്ക്
ഉദയം പടരുന്നതേയുണ്ടായിരുന്നുള്ളൂ...
ഷാര്‍ജ്ജ കോണ്‍കോര്‍ഡ് സിനിമയ്ക്ക് മുന്നില്‍ കാത്തു നിന്ന
'കാവലാ'നുമൊന്നിച്ച് തൊട്ടടുത്തുള്ള
പാര്‍ത്ഥന്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴേക്ക്
ആവി പറക്കുന്ന സാമ്പാറും ഇഡ്ഡിലിയും ചട്നിയും,
മേമ്പൊടിയായ് ഞാലിപ്പൂവന്‍ പഴവും റെഡിയാക്കിവെച്ചിട്ടുണ്ടായിരുന്നു,
പാര്‍ത്ഥന്‍ ചേട്ടന്റെ ശ്രീമതിയും ബൂലോഗരുടെ പ്രിയ കവിയിത്രിയുമായ ചന്ദ്രകാന്തം!!!
പാര്‍ത്ഥന്‍ ചേട്ടന്റെ കാറില്‍ സബീല്‍ പാര്‍ക്കില്‍ എത്തിയതിനു ശേഷമുള്ള
ദൃശ്യ വിസ്മയങ്ങല്‍ ഫോട്ടോഗ്രാഫിയുടെ കുലപതികളായ മറ്റു ബ്ലോഗര്‍മാരുടെ
പോസ്റ്റുകളിലൂടെ ഇനിയും കാണാന്‍ തുടങ്ങുന്നതേയുള്ളൂ....
വിലകൂടിയ ക്യാമറകളും ലെന്‍സുകളുമായി ഒക്കെ എത്തിച്ചേര്‍ന്ന
പാര്‍ത്ഥന്‍, അപ്പു, ദേവേട്ടന്‍, വിശാലന്‍, കൈപ്പള്ളി, അനില്‍ശ്റീ, പകല്‍ക്കിനാവന്‍
തുടങ്ങിയവരുടെ പോട്ടത്തിനിടയില്‍ എന്റെ ഈ ചെറിയ കനോണില്‍ പതിഞ്ഞ
വികലമായ ചിത്രങ്ങള്‍ വെറുതേ ഇതോടൊപ്പം ചേര്‍ക്കുന്നു!
ഒരു മനസ്സമാധാനത്തിന്!!!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimhCCOJVYBZ6mF-07vRjjJCluweNViHcLwQfJgvOY4GlaVNK2rphYp-EeY0x7if4-zo8LYOr7L7eOX_Gec8rLOsISL9mpoAU1-DkLnYrnHGF1y8jTOJx2X6QsGfzEcxrTZZZf-QqSt4FoL/s320/dubai+meet.jpg)
മഹോല്‍സവത്തിന്റെ വേദി, സബീല്‍ പാര്‍ക്ക് ദുബായ്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi76Dz4oejdKqcfjWZc8ohynSauSrpVGEO-1_RQ2xkUSIHYKHUmT9geh9OH0T3ex7rg1Kjx7yfCwGxdFPevakBU9U_KCL_i5a3kjeWwLcB7aANSBV0iSxMzGNBzZ7c004Y4rlPUCmHztZac/s320/vazhi.jpg)
വഴി, ഇതിലേ നടന്ന് ഫസ്റ്റ് റൈറ്റ് എടുത്തോളൂ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiq9YQYKT237ctLiW1qQfz81aPJ_Zmu6b9pOZBWavRfl_t9PQsVHAwiU2yaIykkcR81g9a3yMuFeufLCkpcNBCVwSrmac_qn0e4kzEpnPNSh3xQb9DD7a4MyEsndZlI9mokWuKgrS_blvY/s320/meet+21.jpg)
On Road....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJkCskdQx2oTyzhpFjAXMHCv8_WZg51vuoamWy8s87Yo3BMPWBXc_8gPJjr_bLii85Mse99JBaaonZAoj6rKNT1iNKPDGMMPeqjTEnAd6vrqA4-UhixFTnRojxt_diS-9KPQDpkOouLKu1/s320/meet+20.jpg)
ബ്ലോഗര്‍മാരായെലെന്താടോ? ഒന്നിറങ്ങി തള്ളിത്തന്നൂടെ ട്രാഫിക് ബ്ലോക് ആവുന്നത് കണ്ടില്ലേ?....
breakdown on the way...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZmof7UW-ZjrD96GWBaoMPR_rLIagEVtgRz-JX008r4FFsj7x2-sT5h32IjnZODzlMO0S13aEVQrOmS8GqKuFkqpap1fvklVaXCYxLT2rua1DhhyphenhyphencrWs3lN9e0e6cJH0rpeTXAkgdW-MRt/s320/IMG_0075.jpg)
തറവാടിയ്ക്ക് ചായ കിട്ടിയോന്നാര്‍ക്കറിയാം (വല്യമ്മായിയും സംഘവും)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPebvHN8HISNZdmI6EWOGDBiUUDSeOso2L40ik-nlYtPdVTeqSeb7imp9RxKIjPrhDbZ1v6B882j11WZA7HBrpp9iMIKiNLM98V4PrTYiZ3J3tdWi3O4fHmOjhx26wESdG-_8MEhfkh9dH/s320/meet+26.jpg)
വിശാല മനസ്ക്കനും വിശാല മനസ്ക്കിയും
വിശാല മനസ്ക്കിനി ജൂനിയേഴ്സും...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiSvsLCsHjufMzXJCEhMo3sX7E5ZsN1suKgUa_yZ_21WoL6i4oubmvoLvj2eqst8B153RespreEsKQ9cL7MQ6Ex2-KiO6Q2VbcvbmP2IFfccaABFOi0IV7i1qslGj4Jgh96w9yso41ZZb9/s320/meet+30.jpg)
പകല്‍ക്കിനാവനും കിനാവിനിയും കിനാവാവയും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfke_TkXot5USn1wCfBQ6fkgksxcDUX5M2XI_Ofpl_xMMR3-o6vs-4MwkgSLZMNKHmqY3Qu0YHVTi1SSHz8NeT157hy_LHK_k5nN5iipPco3_HJNx4KKIVwScoEdO3_nXD7SElVBbb26o6/s320/meet+23.jpg)
"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj41tAM1FSW5tQ4mZRTGmi0oHyj0KvfR6DIM7WbogriwOZOm1zzKoxGbiu7uGl-pSaQ9139GnKxDLqkTMh_sq7_gFTFuK2bYRILUbGRdiNNVXJ_zVOS_KnOoe_lqf42sO5c_Qk3mYfFARQj/s320/meet+22.jpg)
"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"
ബ്ലോഗ് ഡിസ്ക്രിപ്ഷന്‍ വിശാലന്റെ വണ്ടിയിലും...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiy3z0D5OywDmvr6IOg4SSx0jUkTNsv2lWLAlLC6YX1xM8f0BN88MXlbPWOCWGklzMpgX7hhfMQkluAWXT0dtEDC5DOfVgvNTTLeKc4Jt8Hn4q_BkX3r31T6BiPSAVtWHCvo3Ad8_NETLdD/s320/IMG_0077.jpg)
ഈ ഭൂമീന്ന് പറഞ്ഞത് ഉരുണ്ട ഒരു ഗോളമാണ്!!!!
കൈപ്പള്ളിയുടെ കത്തി....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-elYKHpD3U1uYWU4wru5psaBtLNfLp95J9gV3FPdhtAK0RwKw02_EUwDxiJcejY_WaqhmAbUCVFXjYQkRNa7JHYAsXG2FSsugHPiOW8tpPGMNrrMRMkmsbnJVtcLup4p28M22WoiAveMT/s320/5.jpg)
കാവലാനാണോ കനലാണോ കൂടുതല്‍ ഉയരം...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqnUCZBIBVV3ASsxKwFJMEPiRQh1_3bZKw4scDsySB3Sessyvo2ovgHPchO_67eOUrs0HJB0_ajBOl2fqGFcS_GC2DRB2ja-oVtgNtAIt9_Rn0vrOhnLSjipejIyQrRBWiHkd-GCRAlJy9/s320/3.jpg)
ഞാന്‍ സമീഹ, ഇന്നെന്റെ പ്രോഗ്രാം കൈരളി ടി.വി. യിലുണ്ടേ
കാണാന്‍ മറക്കരുത്...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVYb5qEtdlA8zDmLoioCG-Ymu0AHIKi4qFVUIcVrUEHAIqmXjxXSEm57pgeG_HcgvqIn-fzpeXjOZkZNegAdQQvt20vdCRSKYhAihVQtoCl983CrXIZi1hQjBBHXMzLcQXwjcDXE_4dxAH/s320/2.jpg)
ഫോട്ടം കിടിലനായിരിക്കണം, അല്ലെങ്കിലതിന് മെനക്കെടരുത്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2nkUkp97XTk4uC6byRmsqLZyOlDdf0PpqR-b31Ps-e9POQtEYra2isQXQw0pmwTJyLOpr1aIJOZTVMkx2oP3SbmYOf5JjDZQzkxqCG-vP-de1mjomFGtdW0mk1NmyyQO7NLNChgHvuVyt/s320/meet+14.jpg)
അത്തള പിത്തള തവളാച്ചി....
(ഇതതല്ല പോട്ടം പിടിക്കുന്നതാ)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxw7w_El1DaA8mw3YtKES107Ru1m7GPrG15py3ssjS-GlR_xsa1KaWU71J1X5Kzy6FzRp9HCiGgJYOStVxu00V7RCagWalkJ9Sp9VkIV5I2aUlCsY3oH3om4Ilbw9WGTZ8I0DYC-zg6jGs/s320/meet+13.jpg)
ഞാന്‍ പാര്‍ത്ഥന്‍ ഗാണ്ഢീവം എന്ന ബ്ലോഗിന്റെ മൊയ്ലാളി...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhccfxNZMiIQznJ-sU4p_MLVJiLb9fEew0kLoB7k_SzB8FGyvjk9RrtjgOs59u4pCMFfqxm_bhdFYb6R70HA42_9rdz5ZSjmJZPsVwHVNA_0U_EltDboNgTBc9ZzfH_o_4G5Nha0XMF67Qc/s320/meet+12.jpg)
ഇതിന്റെ ഓരോ അഡ്ജസ്റ്റ്മെന്റുകള്...ഓട്ടോ ഫോക്കസാ ഗഡീ നല്ലത്..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI5Xq_mY7TO4cTy65IT3AYNn6OkLIEN89BzLDyH6ZrCvlEp6bY5EMRY-F-f9KuL901DduO3M-TUeoGycCJwyldrSNMEMPihagSa7kZ_8STQ8x29cmcwpcIpuMSbEaYdrx-RHeZKsQ2xi8k/s320/meet+48.jpg)
രണ്ട് സുന്ദരന്മാരോടൊപ്പം........
സാല്‍ജയോടും ഉഗാണ്ടയോടുമൊപ്പം...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpV8V2R40rRLYnZmGoiaymXfxjZ0CrAgzuAjngmqe6VH0PYQO00bqryrujwUnScngRgT_WgxWDP-kGnnb-yWzBP27D6E8BU9As0ki28BuYA9io_Db2pS6cQA6JPwAXlG-jC8EZ-QqiQeEP/s320/meet+46.jpg)
ഡേയ് പുസ്തകത്തിന്റെ കാശ് തന്നിട്ട് പോഡേയ്..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigGdujeCF8h7OO195TlQ7Mx7ViOr_qsN3_IfFAvVx2y7qTgd33CADyMsCUAOMZ0Rj4Uxa6LPUvGO1EU5VWU9eCUZSQR6UwZrOdujqg5oeiKl0I2BiYtDKyooUymcblvABeBen4MoaaHJqH/s320/meet+44.jpg)
ഇങ്ങനൊന്നും ആയാല്‍പ്പോരാ, ഗൗരവപരമായ ചര്‍ച്ചകളും നടക്കണ്ടേ?
പാര്‍ത്ഥന്‍, രാജീവ് ചേലനാട്ട്, ഷംസുദ്ധീന്‍....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgj26Ke9obI4_HQGruOk-by1lHCa-dmOBErCOPC8mcZZun-oXf9ySQ7a-8CaiA5roMQeGVOU5L1Kev4xwvhVS1bIihwQIi_BPqWR9UbKfGIw0VD3RR6yTrCkclssNiw2DoCy3YBD9mSPc0/s320/1.jpg)
ഉണ്ണിയപ്പം ....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKht8ihWaIl0ZBDT8WVbvkF_mQOfCECQysHIPPUtD56EG8zKsRSQMIjGOGr2iTuVt3PgCmTQ5_y0VYDDxGGJZT3kbSGYL7Fxtl1UJ8lXOY1tn6-CHEkyJOt9XlBy0b5DV_4gytLBks1307/s320/meet+11.jpg)
മാഷേ 'പരോളൊ'ന്ന് കാണിച്ച് തര്വോ?...
സങ്കുചിതന്‍ പരിചയപ്പെടുത്തുന്നു.......
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiC-Oce13jx5Z_E_-LTrTOe0Et8z8eKzSiLjzIUseF4zZbXXUyzoQdy12IwIoHXSz65z-J4ccNGwzChKi935LQ-0Ze6-6fxG3YhcmP1YbV-X87abOjRCHLj2aP2yB0wrH6QmToTbI3bJ7EE/s320/IMG_0159.jpg)
കല്യാണമിങ്ങനെ നീണ്ടതോണ്ടല്ലേ!!!!
അല്ലെങ്കില്‍ ഞാനും ഇങ്ങനെയൊരു കുഞ്ഞാവയെയും കൊണ്ട് വരുമായിരുന്നില്ലേ...
അടുത്ത മീറ്റാവട്ടെ കാട്ടിത്തരാം.... ഉഗാണ്ട രണ്ടാമന്റെ കുണ്ടിതം.!!!!!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhacv5mdHCyo1jmzEwlEc8G3KZRbOdGg1N_DeXzQBW19hQDSBP1VYT5la5OcLfMcBUTUVAVU2lnfT9D6sfuB1YWtgtzDiS8KRcK4Bw9B0A2jUZaS_YDLmTbAuI0RlMHBlnvO-PJrQStEjVV/s320/meet+19.jpg)
ഈ വിഷ്ണു മാഷൊരു സംഭവം തന്നെ
എന്തായാലും 'കുളം + പ്രാന്തത്തി ഒന്ന് വാങ്ങിയേക്കാം)
യൂസുഫ്പയുടെ ചിന്തകള്‍..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBFP4wsBCoQtRuXEi4kjBIGO5mDKz6gMNkSlRdKHd7XbsIP4eq8mYWCMzxoUVcCMHggcpYDKBxLUyW3dZNMLiM-St3LocC6xzJDd2JNdpzQij29AXTs9EX8qNmi7FhPxgr4igXuW38y3qq/s320/meet+17.jpg)
ഈ ടെന്റിന്റുള്ളില്‍ കേറി രണ്ടെണ്ണം വീശിയാലോ?.
അഗ്രജന്‍ വലിയാനുള്ള പ്ലാനില്‍
പ്രിയ കവി നസീര്‍ കടിക്കാട്, മൈനാഗന്‍, രാമചന്ദ്രന്‍ എന്നിവരോടൊപ്പം.....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHrDdjLzL6o44PfHkLyKjRn2M23ysJnZW1nDhxKE8Jjgs1x3nvWbimS8RcW50oPuAwA8Z9sIILVn8656TIBcnGZN7zXynrfiZvxZu2j7DsbbPK3NFyy47Hyv76Y1EHHHwtb97uZ87Z49tc/s320/meet+18.jpg)
'ചിലന്തി'ക്കെങ്ങനെ ചിലവുണ്ടോ സിമീ?
ഒരു കോപ്പി ഫ്രീയായി എനിക്കു തര്വോ കൈയ്യൊപ്പിട്ട്.....
രാജീവ് ചേല്ലനാട്ട് സിമി ഫ്രാന്‍സിസിനോട്..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj90s_xJIl45-EGBdu4_KsSHFab94c8wb1KdA0qQeQROFHkiRScLRDss_lXB4_JrdKHh-lAJx36_EZNOECzOY9PoRcTVp_eVP6IG-zGg0NitpWBFJAOTygis_VP85TkfwOO1CPvUa47qR5c/s320/meet+15.jpg)
ഇങ്ങനൊന്നും ആയാ ശരിയാവൂലെടീ, നമുക്കും ഓരോ ബ്ലോഗ് തുടങ്ങണം....
എന്നാലേ ഇവരുടെയിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4zoxd4S1cNiuwG_JM-rWq8hAMBolLq6CUWjRgAB18XO70s6d6mvZPiEu446qIPbtN8usOq2eAtOwESAingsoNaFzazgf8z8TkSkY2fzlH8Bzartup9aLAn2AIDV5IfabEp5zgk5Z4AEPp/s320/meet+16.jpg)
ഈ കത്തി കേട്ടെന്റെ നടുവൊടിഞ്ഞു....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRViwLEWnZrGpgrwCGZCYgc8NpTgQ4D_COdip6wM24y7MrzpowxZOdtIKqFWDhD-nNQzGgQeOSeOOSBCS-wrGuCjmUscLvBTt_yOxxYCNuq0uzjRcq-eUrpJoo8NWOaLHyLQqE2EUC3mMu/s320/meet+43.jpg)
ദോഹയിലോട്ട് വരുമ്പൊ വിളിക്കണം...
രാമചന്ദ്രന്‍ വെട്ടിക്കാട്ടും അഞ്ചല്‍ക്കാരനും...ഏറനാടനും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyXdXN3QDmrtuScPZ-PQidqcnBx3BYe0daV27COfzc0-D0bNAAC1r38vJV_Zf1crxder8q-40XLpCfZCt4bKIVfz6w4l4pefgzfPahqITosIDaLw5MrHuxCrSK2aC8VS1rjTiWL8MQvsyM/s320/meet+42.jpg)
ഇതൊന്ന് തീര്‍ത്തിട്ട് വേണം അടുത്ത ഫോട്ടോയെടുക്കാന്‍...
ഫോട്ടോഗ്രാഫര്‍ കൂടിയായ ഷംസുദ്ധീന്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXs1BuW1IFiyvsoc1wvusCjshEbm5Aqkndc2wGvQjGgT8hzXyVUvMbewbGxNJQ0K-Mv3oHnsev_3dkBjYF4BHn50AE3OrFHuJpo-wG5lvL0QmLGtajSLR7QVFxaffz9PJ-6pSz0Ih0fhiP/s320/meet+41.jpg)
കശ്മലന്‍ ഒരു നാണോമില്ല, ഒരു മുണ്ടുടുത്തൂടെ?...
അഗ്രജന്‍ മരത്തിന് മുണ്ടുടുപ്പിക്കുന്നു...!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvvzsRZsbSuBTzwExHXjuUAKHzQguqHuviBDuzqWXqiBQkvAvSpXbFIBMKEf83y2ZczaPig-qZcqbSyTSpKGg5e59_ylRsVkKW3XAHyMJ-aId52CvCbRfY8tp6QrIVwZmyTZ7chuDB61VH/s320/meet+35.jpg)
ഒരു പപ്പടം കൂടി തര്വോ? കരീം മാഷിന്റെ വിഷമം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGOalZgu5fTKaxfo07CVjgIx9IiQAxHOdlfuE9ZbB_XEuwiKzRdBOSMkfSIXXt4u-lRDxm-NvLuJdPapgLISBYVIkf8l-dRviw6LkDiCs4jeARYtvvIUQ7-eVvp5PqQ9HZmEaELOJ7IP3f/s320/meet+34.jpg)
ആ വെള്ളം മുഴുവനും കുടിച്ചോ വിശാലേട്ടാ അടുത്ത പോസ്റ്റിടാനുള്ളതാ....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg25l7mGqHugYMWAtgahTlMJ0oVw8o-26wLRGGB571uBPax_Nq3Bkr2CouJ5Pppqk2Fb51Dee5AXUnURQ4ow3oZxORtLISDOcpjxw9i4Z8uzMR8YrYnjrAy7IJowk0JWQEOR5sYPCGwjrpo/s320/meet+29.jpg)
ഹൗ, മുളക് കടിച്ചെന്നാ തോന്നണേ....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid1Y_70rY3DRf-aZ7hTzKYL19kCo6d_jUXurD92xc1NtG5iS7bBtmWyHKFBJHzsp4cnZzfB8CNhRJaUF7FsB0Wg3wk14aKprgnrwhL6RgADyz3cZiL7QXmzbTrEqE1VwzzoR2baNrNFCzu/s320/meet+28.jpg)
മധുരം, ശ്ശി കുറവുണ്ടോ?....
ബ്ലോഗര്‍ കിച്ചു, അണ്ടര്‍ ക്വാളിറ്റി കണ്ട്രോള്‍ ടെസ്റ്റ്....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg62JbuvhwughPt-ObggFAWrF_VbUfaNN0P_WHB1LuKrepCMZbhImscee8JBchngGa3RCvkiyNBiXrH6yo4NdD-x9H7i48GP0LmwclY_7RS2JUkcH8pokzTQuRJn2DB5TAtloE9rxOibugT/s320/meet+27.jpg)
ആ വടം കിട്ടിയാല്‍........ ഒന്ന് വലിക്കാമായിരുന്നു....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU6buDDiS-zLRbJDR93bHG3KVydwnD-kLuVQv0rT2p-pc7uK9ujPGKmtBDl1NORhi_mxiBNFAzNjUazrguG9lMIt9V6T7FvD4daTQfrYeeU3xtbvSKKcvUEZO8ynRlZ3bavNdXZUHqHqLy/s320/meet+25.jpg)
പഞ്ഞിമുട്ടായി, പഞ്ഞിമുട്ടായിയേ.... ഇടവേള...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvFa9lIet1HH0Rh0b18iqhx8bEqYopHxVS1-kVPPSy3-V44PpP54swvxBs5U3GE8KRnx6KNdAH4C_SUI0OnRqmmiU1g2-4S1tbycFlI0wmw-fh7tOUy3r8RYOdglrYAP1K9NhhETYiww66/s320/meet+24.jpg)
അല്പ്പം കോണ്‍ ആയാലോ?
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggUmtVrEifhczo-gTIRFDfFsPIUJic3R8j6Oh-zNG2JmX034Pk6xYjHWss0L7Zq2rU0JFXRMCYYsA9DdQ8kp5Jmwk4LiejBFwohGKrto2ooYfAoS9DwDPXyB8roa5-5WrKT_mq-Jd8JtyT/s320/meet+58.jpg)
ഇന്നലെ രാത്രി ഇത്രേ അടിച്ചുള്ളൂ..ന്നിട്ടും മണം വരുന്നുണ്ടോ?
കൈതമുള്ള് മാഷ്, രാമചന്ദ്രന്‍ ശിവപ്രസാദ്/മൈനാഗന്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0eclTfDRjagAz_bCZ2bUTEfsum-Wzy-Kqs8gZLkseI1cRgp2IK1wXBXjAQwI2y-C7Wae7dSXw1tc5rSZoJ2d0Q5vJHASP3rfgxMApVeyPUz4sfIUwjV13E-u_ocMYsl2pQ3OS8mBQf3rm/s320/meet+56.jpg)
അതേയ് കിലുക്കാം പെട്ടീ ഞങ്ങളിവിടെ തകര്‍ക്കുകയാ....
ശിവേട്ടന്‍, രാമചന്ദ്രന്‍, മീ, ഹരിയണ്ണന്‍, കൈതമുള്ള് മാഷ്...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiZF-OOLPGP0CmVy_E4F4drJ-6GYi19AsXuydzO-Osw6wg4443ODp6csugzhYNzL3XcS_kmVPFG6wSfQRei_m-GeD944uFDwaVTCS4PtUrTeH8AGimnz62biwIS04UOfoqkLEtO8IoBGpL/s320/meet+55.jpg)
എന്റെ പോട്ടം ഒറ്റക്കിടുത്താല്‍ മതി : പൊതുവാള്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFCpedLZM438GdYY7kIS12wHW_2a4NdGsUN5D4GJ_kjDfVMGoCCU8eZ2rc2SoDWNcVWRSyxlCSAQpdTkbDs3fzYTJDCOWlxTbC3_tMNaJUoi0Yz70WRYQhMBe0JzcVly9oJvYpfN7LC_BD/s320/meet+54.jpg)
കൈപ്പള്ളിയേക്കാള്‍ വല്യ ലെന്‍സെന്റമ്മോ!!!!!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlpJJtEF7rniaqt_ih2KvdLKhr3gcFC47yHkIP6W0AolfzymjCckEx7eBzxI6wag8hVo2s-ak-5p3IJfQYHg-GVi4HUw9tk5qjFIQbsV40_u6Q1XqRE6ijqREzBxV4TbObvbxoBqv4ZoIQ/s320/meet+52.jpg)
ഹരിയണ്ണന്‍ കനല്‍ വിശാലന്‍ ഞാന്‍....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsgAEGDAcjiSG8twiXkulwZKCgaWx3lGKpF1kqNo81Lv4Vq-RlAU4hjfmC95FxRj2HgwsC1xBZrKEy87EJdB4o4fCJRkGsNhRMPowYWblj-dj4XhC0fqZ3FML_7lFXekf7zGRi-semmGGm/s320/meet+62.jpg)
ഇതു കിടിലനായിരിക്കും!!!
ശിവേട്ടന്‍, കുറുമാന്‍, വിശാലന്‍, സിദ്ധാര്‍ത്ഥന്‍, സിമി....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiarSog7NP4vabTdMRUb1XYSWGA5kwpMG3wvPjOzAxKSshjq1G6D1tLui75uHwY6EmdmCm_0TGqyMqkdfPLPTgB61j04tU6frD_ZFVhV2WEuR7jX39I6Smz2mH8zaDZFo4QfZ_8vknQCgCN/s320/meet+70.jpg)
ഞാന്‍ മൈനാഗന്‍...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqAoO0iYkTlVXK5xLbTlkRzHdYIH-gyKjXYoT_N-mcs-kB2QOjY1ejFwKza7pMzUaOyISCzMgVMjxJH6ekLSn2e-dSB7fpmQ8sZwG4HTTLwfm642_iAOQaSIYD6YT_O59K50zAJIXZTSTy/s320/meet+66.jpg)
ആരുവാടേ കൂടുതല്‍ ചുള്ളന്‍?
ഉഗാണ്ട രണ്ടാമന്‍ ഏറനാടന്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAr36V2rxAanZoXnH0crqBXBuSfkkVA0O_IyD6luhXUdcnfGJtDdJuPtxc_xXSuEms0RrpNPe2GZk_vCgtquSz1_lhBV3ZEt91cmDJN0rSLg2HN7NFgeZdaha8YmIrr-151UlV_ABW4ss-/s320/meet+45.jpg)
നമുക്കീ വാരഫലം ഇനി ദിവസഫലമാക്കിയാലോ?
അനില്‍ശ്റീയും ....അഞ്ചല്‍ക്കാരനും...
പുസ്തകവില്പ്പന.....
പുസ്തകവില്പ്പന.....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjwa-GCnD5f7MztbBb1keuFnK3fa4r2Tuk2_pRntKXsaWUQDU3nY7QuXmJ4Y8dx_8EapfeluUH61gsdOJTH-F9unjL40pfWq0IF7hkaNrlYWw1GqyPcQmmG-wwWASlMuMz-aiZs24HaBdB/s320/meet+33.jpg)
എന്റെ ക്യാമറ വലിച്ചെറിഞ്ഞ് ഞാനീ നാടു തന്നെ വിട്ടു പോകേണ്ടി വരും
ഇതിനിടയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല...കട്ടായം...
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും
ഇവിടെയും കാണാം
യു.എ.യിക്ക് പുറത്ത് ആയിപ്പോയ മറ്റു ബ്ലോഗേഴ്സിനും.....
(ആഗ്നേയ, ബിന്ദു കെ.പി., ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യ, തണല്‍....തുടങ്ങി ഒട്ടനവധി)
പിന്നെ ഈ ഭൂലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ 'ബൂലോഗ' സൗഹൃദങ്ങള്‍ക്കും
ഈ മീറ്റ് സമര്‍പ്പിക്കുന്നു....
പനിപിടിച്ച് അവധിയെടുത്ത് വീട്ടിലിരിക്കുന്നതിനിടയിലാണ്
മീറ്റിന്റെ വിവരമറിഞ്ഞത്.
പങ്കെടുക്കാന്‍ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല!!!
ചില സൗഹൃദങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് മീറ്റിനെത്തിയത്...
ഇപ്പോള്‍ മനസ്സിലാക്കുന്നു...
പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ
നഷ്ടമാകുമായിരുന്നു ഇത്.....
73 comments:
എന്നെക്കൊണ്ടിത്രയൊകെയേ കഴിയൂ...
അതെന്നെ നേരം കിട്ടീട്ടല്ല...
മനോഹരം ....വ്യത്യസ്ത കാഴ്ച്ചപ്പാട്.എല്ലാ ആങ്കിളുകളും പോരട്ടെ...
ഇത് തന്നെ ധാരാളമായല്ലോ രഞ്ജിത്തെ...
ഇത്രയൊക്കെ കാര്യങ്ങള്‍ അവിടെ നടന്നുവല്ലേ... ചിലതെല്ലാം ഞാന്‍ ഇപ്പോഴാ അറിഞ്ഞത്. എന്തു ചെയ്യാം. ഇത്രയും ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ സ്ഥലവും ഒരേ സമയം കവര്‍ ചെയ്യാന്‍ പറ്റിയില്ല....ഏതായാലും, നല്ലൊരു ദിവസം തന്ന എല്ലാവര്‍ക്കും നന്ദി....
ഈന്തപ്പനംപട്ടകളില്‍ നിന്ന് മഞ്ഞുതിര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു...
തണുപ്പുകാലത്തിന്റെ നിത്യസന്ദര്‍ശകരായ,
കഴുത്തില്‍ കറുപ്പു രാശി കലര്‍ന്ന,
വെണ്മയാര്‍ന്ന കടല്‍ക്കാക്കകളുടെ വെള്ളച്ചിറകുകളിലേക്ക്
ഉദയം പടരുന്നതേയുണ്ടായിരുന്നുള്ളൂ...
ഇനിയും ഒരു ഉദയം വരും അടുത്ത ബ്ലോഗ്ഗ് മീറ്റിന്റെതായ്.. അന്ന് അവിടെ വെച്ച പുസ്തകങ്ങളിൽ പ്രിയ ചെമ്മാടെ നിന്റെ ഒരു കവിത സമാഹാരവും ഉണ്ടായിരികണം മെന്ന ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ..ആശംസകൾ നേരുന്നു
പടങ്ങളും അടിക്കുറിപ്പുകളും ഒപ്പം പോസ്റ്റും മനോഹരമായി...
‘നിരര്‍ത്ഥകമായ ബുദ്ധിജീവി ചര്‍ച്ചകളോ സീനിയര്‍ ബ്ലോഗര്‍മാരുടെ
ജാഡാവിലാസങ്ങളോ ഇല്ലാതെ
ഒത്തൊരുമിച്ച് തളം കെട്ടി നിന്ന ഒരു സ്വപ്നതടാകം പോലെ
വശ്യവും സുന്ദരവുമായിരുന്നു‘
പോസ്റ്റിലെ എനിക്കേറ്റവും ഇഷ്ടമായ വരികളിതാണ്... :)
വളരെ നന്നായി !
അക്ഷരങ്ങളിലൂടെ മനസ്സിനുള്ളില്‍
കുടിയേറിയ പ്രീയപ്പെട്ടവരുടെ ചിത്രങ്ങള്‍
മനസ്സിനെ വിസ്മയത്തുമ്പത്ത് എത്തിക്കുന്ന
വിധം വര്‍ണനയോടെ അവതരിപ്പിച്ചതിന്
അഭിനന്ദനങ്ങള്‍... ബൂലോകപ്രതിഭക്കള്‍ക്ക്
ഇനിയും ഒത്തു ചേരാനും ഒരു സൌഹൃത ശക്തിയായ് വളരനും ഇനിയും ധാരാളം മീറ്റുകള്‍ക്ക്, ഈറ്റുകള്‍ക്ക് യു എ ഈ ബ്ലോഗേഴ്സ് വീണ്ടും വീണ്ടും ഒത്തു ചേരുക..
ഒരിക്കല്‍ അവിടെ ഒന്ന് എത്താന്‍ ആശ...:)
ചെമ്മൂ,
പോട്ടോങ്ങള്‍ക്കും അടിക്കുറിപ്പുകള്‍ക്കും...വിവരണത്തിനും നന്ദി..വളരെ വളരെ.....
ഇനിയും മീറ്റുകള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു....
മാഷെ,
നല്ല രീതിയിലുള്ള ഒരവതരണം. ഇതുവായിക്കുമ്പോള്‍ അവിടെ നടന്ന സംഭവങ്ങള്‍ മനസ്സിലേക്ക് ഒരു സിനിമയിലെന്നപോലെ ഒഴുകിയെത്തുന്നു. ചിത്രങ്ങളും അടിക്കുറിപ്പുകളും രസകരം.
കലക്കീലോ, അടിക്കുറിപ്പുകളും ഭലേ ഭേഷ്.
കലക്കന്‍ വിവരണവും പടങ്ങളും.. അടിക്കുറിപ്പുകള്‍ ഗംഭീരം... ഇതെപ്പോ സമയം കിട്ടി ..
എന്തായാലും ഒരു നല്ല മീറ്റ് ആസ്വദിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാ എല്ലാവരും...
അഭിവാദ്യങ്ങള്‍...
എന്നെക്കൊണ്ടിത്ര ന്നെ നേരം കിട്ടീട്ടല്ല...
മനോഹരമായി...
രഞ്ജിത്തേ, കണ്ടതിനേക്കാള്‍ കൂടുതല്‍ നീ പറഞ്ഞു.
കുറെ സൌഹൃദങ്ങള്‍ തൊട്ട സന്തോഷത്തിലാണ് ഞാന്‍.
രണ്‍ജിത്
മനോഹരമായിരിക്കുന്നു വിവരണങ്ങളും, പടങ്ങളും.
ഇങ്ങിനെ കുറെ നല്ല സൗഹൃദങ്ങളെ കിട്ടിയതില്പരം സന്തോഷം മറ്റൊന്നില്ല.
രന്‍ജിത്ത് ചെമ്മൂ നേരം കിട്ടാഞ്ഞിട്ടും ഇതൊക്കെ എങ്ങനെ തയ്യാറാക്കി! സമ്മതിച്ചിരിക്കുന്നെടേയ്..! ചില സംഭവങ്ങളൊക്കെ കൂടുതല്‍ അറിയാനായി. ചെമ്മുവിന്റെ സി.ഐ.ഡി കാമറകണ്ണുകള്‍ എത്താത്തിടമില്ലാലോ, അതുപോലെ എല്ലായിടത്തും പമ്മിത്തിരിഞ്ഞ് കുശലവിശേഷങ്ങള്‍ ഒപ്പിയെടുത്ത് പൂശിയതും കൊള്ളാംട്ടോ..
രണ്‍ജിത് ഇത്രയെങ്കിലും ഇട്ടിലായിരുന്നെങ്കില്‍ ഇടിച്ച് കൂമ്പ് വാട്ടിയേനെ ;)
ദീപസ്തംഭം മഹാശ്ചര്യം എനിക്കും പോകണം മീറ്റ്ന് :)
ഗഡീ ...ഞാനിട്ടൊന്ന് തരാനിരിയ്ക്കയായിരുന്നു. എന്‍റെ പോട്ടം ഇട്ട് അടിക്കുറിപ്പ് എഴുതിയോണ്ട് ഞാന്‍ സമാധാനിച്ചു.ഹാ..അല്ലെങ്കില്‍കാണിച്ചു തരുമായിരുന്നു ഞാന്‍.
രഞ്ചിത്ത്.,
ഫോട്ടോയും അടിക്കുറുപ്പും സൂപ്പർ, കിടിലൻ.. !!
മുളക് കടിക്കുന്നതും മധുരം കുറഞ്ഞത് പറയുന്നതും ഒക്കെ തികച്ചും അനുഭവപ്പെട്ട അടിക്കുറുപ്പ്.
പിന്നെ വെറും ഈറ്റ് മാത്രമാക്കിയതിൽ പ്രതിഷേധം ഉണ്ട്.
ദുബായിൽ ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞാൽ നിരവധി ബ്ലോഗേഴ്ശ്സ് ഉള്ള ഒരു ഇടം എന്ന നിലയിൽ ആനുകാലീകങ്ങളും അതു പോലെ മുഖ്യധാരാ മാധ്യമങ്ങളും ശ്രദ്ധിക്കുന്ന ഒരു മീറ്റാണ്. അത് വെറും ഒരു കുടുംബ സംഗമം എന്നതിൽ കവിഞ്ഞ് പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.
ബ്ലോഗ് എന്ന മാധ്യമത്തിൽ വെറും ചാറ്റിങ്ങ് അല്ല ഗൌരവതരമായ ചർച്ചകളും കാര്യങ്ങളും നടക്കുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത കൂടി എറ്റെടുക്കേണ്ടതായിരുന്നു.
ഇനിയും നല്ല മീറ്റ് കുടുംബാന്തരീക്ഷവും സൌഹൃദവും ഒപ്പം ബ്ലോഗേഴ്സ് എന്തു കൊണ്ടും എല്ല തരം എഴുത്തുകാരോളമെങ്കിലും ആണെന്ന് തെളിയിക്കുന്ന മീറ്റ് സംഘടിപ്പിക്കുമല്ലോ.
സ്നേഹപൂർവ്വം
ഇരിങ്ങൽ
ഒന്നാം മീറ്റില്‍ ഒരു പുതുമുഖമായതിന്റെ ചമ്മലുണ്ടായിരുന്നു. ഇന്നലെ നമ്മളും പഴയ ആളായല്ലോ! മനസ്സില്‍ അദൃശ്യമായ ബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള എത്രയോ സ്നേഹിതരെ കണ്ടു. ചിലരെ ആദ്യമായും... ചിലരെ വീണ്ടും.
നന്നായി ചിത്രങ്ങളും അടിക്കുറിപ്പും.
പുസ്തകവിലപ്പനയില്‍ ‘കാപ്ഷനുകള്‍’ ഉറക്കെ വിളിച്ചു പറഞ്ഞത്, കൈപ്പള്ളിയും ഞാനും ശശിയേട്ടനും കിച്ചു ചേച്ചിയും ഒക്കെയായിരുന്നു.
അതൊരു രസികന്‍ അനുഭവം തന്നെയായിരുന്നു.
ഇനിയും മീറ്റണം...!
സന്തോഷം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു.
യൂയേയീ ബ്ലോഗ്ഗേഴ്സിന്റെ ഒരിക്കലെങ്കിലും കൂടീട്ട് ഇഡ്ഡ്ലീം സാംബാറും നെയ്യപ്പോം ഒക്കെ വിതരണം ചെയ്യാനാ തോന്നുന്നെ....
അഭിനന്ദനങ്ങള്‍!!!!
നിങ്ങളെപ്പോലെ നിങ്ങളേ ഉള്ളൂ
എന്നെയും ഓര്‍ത്ത്തില്‍ ഒരുപാടു സന്തോഷം ....നല്ല പോസ്റ്റ് നല്ല അവതരണം. എന്നാലും വല്ലാത്ത സങ്കടം .സബീല്‍ പാര്‍ക്കിന്റെ ഏറ്റവും അടുത്ത് താമസിക്കുന്ന ബ്ലോഗര്‍ ആയിട്ടും എന്റെ ഒരു നിര്ഭഗ്യമേ..... സാരമില്ല അല്ലെ? 'ഇനിയുംVISU VARUM' ഓണം വരും ബ്ലോഗ് മീറ്റും വരും' അല്ലെ .... എന്ന് സമാധാനിക്കുന്നു
ചിത്രങ്ങളും അടിക്കുറിപ്പും ഉഗ്രൻ.
എല്ലാ യു എ ഇ ബ്ലോഗേഴ്സിനും എന്റെ ആശംസകൾ.
ഇതെന്റൊരു സ്വകാര്യ അഹംങ്കാരമായി ഞാന്‍ കൊണ്ടുനടക്കും രണ്‍ജിത്തേ. അത്രക്ക് ഹ്ര്‌ദയത്തെ തൊടുന്നു ഓരോ മുഖങളും...
ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തിയതിനു നന്ദി...
കിടിലൻ വിവരണവും അടിക്കുറിപ്പുകളും മാഷേ..വളരെ നന്ദി.
“വിശാലമനസ്ക്കന്റെ പുത്തന്‍ പാജിറോയുടെ റിയര്‍ഗ്ലാസില്‍ വെളുത്ത നെടുങ്കന്‍
അക്ഷരത്തില്‍ എഴുതിവെച്ചതു കണ്ട്..”
ഇത് തമാശയ്ക്ക് എഴുതിയതാന്നാ ആദ്യം കരുതീത്. പോട്ടം കണ്ടപ്പോളല്ലെ.. പിന്നെ, അത്ക്കൻ മുളക് കടിച്ചതും കൈതമുള്ള് മൂക്ക് പൊത്തി നിൽക്കുന്നതും..
ക്യാമറ മോശായാലെന്താ.. ഇതും, ഇത്തരം മറ്റുപല പടങ്ങളും മാഷ്ക്ക് മാത്രം സ്വന്തം.
രണ്‍ജിത്.. :-) കൊടുകൈ.
കാണാത്തകാഴ്ചകള്‍, വ്യത്യസ്തമായ ആങ്കിളുകള്‍, കാഴ്ചകള്‍ ഇങ്ങനെവേണം മാഷേ ഫോട്ടോഗ്രാഫറായാല്‍! വിവരണവും അതീവഹൃദ്യം. ആ ചിരി ഇനി മറക്കില്ല കേട്ടോ.
റിപ്പോര്‍ട്ട് നന്നായി.
എന്നാലും... ആ സുന്ദരാ എന്ന വിളി...ഏറനാടാ നീ എവിടെ...?
ചെമ്മൂ...നല്ല പോസ്റ്റ്... നല്ല അവതരണം...
നല്ല വിവരണം,
നന്നായി :)
ചിത്രങ്ങളും അതിനു പറ്റിയ അടിക്കുറിപ്പുകളും.ഇഷ്ടായി
അപ്പുവിന്റെ ചിത്രങ്ങൾ കണ്ടിട്ടു വരികയാണ്. ഇപ്പോൾ ഇതും കൂടിയായപ്പോൾ മീറ്റ് നേരിൽ കണ്ട തോന്നൽ!
രണ്‍ജിത്തേ.....
ഞാന്‍ എന്താ പറയ്യാ..
സന്തോഷവും, സങ്കടവും സമാസമം.
ചെമ്മാടേ,
നീ ആടല്ലാ, കുറുനരിയാന്ന് ഇപ്പഴാ മനസ്സിലാക്കിയേ!
-കൌശലപൂര്‍വം എടുത്ത ഫോട്ടോകള്‍, അതിന് യോജിച്ച ക്യാപ്ഷനുകള്‍!
-ഒരു തിരക്കഥ പോലെ ...
പോസ്റ്റിന് മനസ്സ് നിറഞ്ഞ നന്ദി!
ഗംഭീരായിട്ടുണ്ട്..രഞ്ജിത്തേ.. സൂപ്പറ്, പടങ്ങളും വിവരണവും. വെരി നൈസ്.
പട്ടിക്ക് മുഴന്തേങ്ങ കിട്ടിയപോലെയായിരുന്നു, എന്റെ ക്യാമറ. ഒരു പടം.. മര്യാദക്ക് കിട്ടിയിരുന്നെങ്കില്‍ എനിക്കിത്ര സങ്കടം വരില്ലായിരുന്നു! മീറ്റിന് പടമെടുപ്പ് ഇതോടെ നിര്‍ത്തി! :)
(പിന്നെ, വണ്ടി പുത്തനൊന്ന്വല്ല. അത് ‘ചട‘ കാറ്റഗറിയില്‍ പെടുത്താവുന്ന ഒന്നാണ്!)
ഗംഭീരായിട്ടുണ്ട്..രഞ്ജിത്തേ.. സൂപ്പറ്, പടങ്ങളും വിവരണവും. വെരി നൈസ്.
പട്ടിക്ക് മുഴന്തേങ്ങ കിട്ടിയപോലെയായിരുന്നു, എന്റെ ക്യാമറ. ഒരു പടം.. മര്യാദക്ക് കിട്ടിയിരുന്നെങ്കില്‍ എനിക്കിത്ര സങ്കടം വരില്ലായിരുന്നു! മീറ്റിന് പടമെടുപ്പ് ഇതോടെ നിര്‍ത്തി! :)
(പിന്നെ, വണ്ടി പുത്തനൊന്ന്വല്ല. അത് ‘ചട‘ കാറ്റഗറിയില്‍ പെടുത്താവുന്ന ഒന്നാണ്!)
പൊളപ്പനെടാ...പൊളപ്പന്‍..!!
ബ്ലോഗേഴ്സ് നന്നായിരിക്കുന്നു. ബ്ലോഗേഴ്സ് ആയാല്‍ ഇങ്ങനെ വേണം. :)ഫോട്ടത്തിനു രണ്‍ജിത്തിനു നന്ദി
അടിക്കുറീപ്പുകളും എഴുത്തും നന്നായി രണ്‍ജിത്.കൊടകരപുരാണത്തിന്റ്റ്റെ റോയല്‍ട്ടി കൊണ്ടാണ് വിശാല്‍ജി പജരോ വാങ്ങിയതെന്ന് പറഞ്ഞു കേട്ടല്ലോ.
രൺജിത്തേ,
ഇന്നലെ കണ്ടെങ്കിലും ഇപ്പഴാണ് കമന്റാൻ പറ്റിയത്.
അടിക്കുറിപ്പു വായിച്ച് ശരിക്കും ആസ്വദിച്ചു ചിരിച്ചു.
ഏറ്റവും ഇഷ്ടപ്പെട്ട അടിക്കുറിപ്പ് - ദേവേട്ടന്റെ തന്നെ.
കൈപ്പള്ളിയ്ക്ക്, കഴിഞ്ഞ മീറ്റിൽ നിന്നും അല്പം വകതിരിവ് ഉണ്ടായിട്ടുണ്ട്. അന്ന് ഭൂമി പരന്നതാണെന്നായിരുന്നു പുള്ളി വാദിച്ചിരുന്നത്. ഇപ്പോൾ ഉരുണ്ടതാണെന്നു ഉറപ്പിച്ചു പറഞ്ഞല്ലോ. കൈപ്പള്ളിയുടെ കാൽസ്രായിക്ക് കുറച്ചു നീളം കൂടിയിട്ടുള്ളതും ശ്രദ്ധയിൽ പെട്ടു.
രണ്‍ജിത്...
ഒരുപാടു നന്നായിരിക്കുന്നു
വിവരണങ്ങളും പോട്ടങ്ങളും.
രണ്‍ജിത്തേ;
വിവരണവും, കാഴ്ചകളും അതീവഹൃദ്യം...
പിന്നെ താങ്കളുടെ മായാത്ത പുഞ്ചിരിയും...
ഞങ്ങളും നടത്തൂലോ ഒരു മീറ്റ് കൊച്ചിയില്‍ വച്ച്; ശ്രമിച്ചു നോക്കട്ടെ...
ബ്ലോഗു മീറ്റിന്റെ ഫോട്ടോകളും, വിവരണവൂം അസ്സലായി.
ഇനിയും ബ്ലോഗു മീറ്റുകള്‍ നടക്കട്ടെ.
ബ്ലോഗു സൌഹൃദം സിന്ദാബാദ്
ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തിയതിനു നന്ദി...
നന്നായിരിക്കുന്നു വിവരണവും ഫോട്ടോയും. ;)
ഇതുവരെ ഒരു മീറ്റിനും പങ്കെടുക്കാനാവത്ത വിഷമം ഇരട്ടിക്കുന്നത് ഇമ്മാതിരി ഫോട്ടോസും വിവരണവും കാണുമ്മ്പോഴാ... ;(
ഒരഞ്ചാറു കിലോ ആശംസകള്‍ ഒരിക്കല്‍ കൂടി.
അടിപൊളി മാഷേ... മീറ്റ് പോസ്റ്റുകളില്‍ ഏറ്റവും രസിപ്പിച്ചത് ഈ പോസ്റ്റു തന്നെ.
അടിക്കുറിപ്പുകള്‍ വളരെ ഇഷ്ടപ്പെട്ടു.
:)
അമ്പതാം കമന്റു കൂടി എന്റെ വക കിടക്കട്ടേ...
((( 50 )))
51
അസൂയ വരുന്നു
അഞ്ച് സെന്റ് വിറ്റിട്ടാണെങ്കിലും അടുത്ത മീറ്റിന് ഞങ്ങളുമുണ്ടാവും.......
ഇതെല്ലാം വായിച്ച് എനിക്ക് ഒട്ടും അസൂയയില്ല.......അതുകൊണ്ടല്ലേ......രഞ്ജിത്തിന്റെ പോസ്റ്റ് വച്ച് ഞാനൊരു പോസ്റ്റ് ഇട്ടത്.
പെറ്റ തള്ള സഹിക്കുലാ മക്കളെ ഇമ്മാതിരി ഒരു മീറ്റും, ഈറ്റും കണ്ടാല്‍
ഞാനുറഞ്ഞ് തുള്ളിയിരുന്നു അദൃശ്യനായി.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും
നല്ല മനസ്സുകൊണ്ടും....
കറയില്ലാത്ത പ്രോല്‍സാഹനങ്ങളാലും
മീറ്റിനെയും, കൂട്ടായ്മയെയും
ഈ പോസ്റ്റിനെയു ഒക്കെ
പ്രോല്‍സാഹിക്കുന്ന എല്ലാ ബൂലോഗ സൗഹൃദങ്ങളെയും
ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നു....
നന്ദി......
ഒരായിരം നന്ദി........
ഇത്തര പ്രോല്‍സാഹങ്ങള്‍ തന്നെയാണ്
കൂട്ടായ്മകളുടെ പ്രചോദനവും......
രഞ്ജിത്ത്, പ്രവാസത്തിന്റെ നീറ്റലിനിടയില്‍ നമുക്കിനിയും മീറ്റണം.. ഒന്നിച്ചിനിയും ഈറ്റണം.. പിന്നെ ഇതു പോലെയൊക്കെ പോസ്റ്റണം....
വളരെ നന്നായിട്ടുണ്ട്.. നന്ദി..
ചെമ്മൂ...
ചോ :അസൂയ മൂത്താല്‍ ഒരു മനുഷ്യന്‍ എന്തു ചെയ്യും?
ഉ. ഈ പോസ്റ്റ് വായിച്ച് കമന്റിടാതെ തിരിച്ചു പോകും
ചിത്രങ്ങളും രസകരമായ കുറിപ്പുകളും...ആസ്വദിച്ചു.
ആശംസകള്‍
ഇത്രയും നര്‍മം എവിടെയാ ഒളിപ്പിച്ചുവെച്ചത്? ഓരോ അടികുറിപ്പും രസിച്ചു. പിന്നെയാ വിവരണവും.
ഒട്ടനവധി ഇവിടെയുള്ള ബ്ലോഗര്‍മാരില്‍ ഒരാള്‍.
ബ്ളോഗര്‍മീറ്റ് മഹാശ്ചര്യം
ഇങ് കേരളത്തിലും കൂടണം ഒന്ന്.....
അപ്പുവിനെ ചിത്രങ്ങളില്‍ നിന്ന് മനപ്പുര്‍വ്വം ഒഴിവാക്കിയതാണോ...
ബ്ലോഗിലേക്ക് ചുവടു വെച്ചത് ആദ്യക്ഷരിയിലുടെയാ.....ആദ്യം തിരക്കിയത് അപ്പുനെയാ .....
പ്രതിഷേധം അറിയിക്കുന്നു .......
Neril vannathupole thonni. Ashamsakal.
asooya+santhosham koodiya oru avasthayila..ithu vayichappol...any way nalla souhruthangal virinja a meeting ithra hridyamayi ezhuthiyathinu nandi
യു.എ.ഇ ബ്ളോഗേഴ്സ് മീറ്റിനെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോകളും നന്നായി.
ആറ്റിക്കുറുക്കിയ അവലോകനത്തില്‍ നിന്ന് മീറ്റിന്റെ ഹൃദ്യത അനുഭവവേദ്യമായി…
ഒപ്പം, അതില്‍ പങ്കെടുക്കാന്‍ കഴിയഞ്ഞതിന്റെ നഷ്ടബോധവും …..
കുറിപ്പിനു നന്ദി.
ഈ കൂട്ടായ്മ കാണുമ്പോള്‍ ഒരുപാട് സന്തോഷം ഇത് പോസ്റ്റിയതിന് നിനെക്കെന്റെ ഉമ്മകള്‍
ഭാഗ്യം ചെയ്ത ജന്മങ്ങള്‍....നിങ്ങള്‍ക്കിങ്ങനെയങ്കിലും കാണാന്‍ പറ്റിയല്ലോ
changathi nannenkil kannadi venda
itrayum changathimaro RENJITH
ഹോ, നഷ്ടാബോധം തോന്നുന്നു.
എവിടേ മാഷെ കാണാനേ ഇല്ലല്ലോ.
എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
ഗുട് പ്രസ്ന്റേഷന്‍
വെരി നൈസ് ഫോട്ടോ കളക്ഷന്‍
Congrats Ranjith!!,your Poem on manoramaonline !!
ഹായ് രണ്ജിത്ത്,
ബ്ലോഗ് മീറ്റില്‍ നിങ്ങളോടൊപ്പം പങ്കെടുത്ത ഒരു അനുഭൂതി യുണ്ടാക്കിത്തന്നു മോന്റെ വിവരണവും ഫോട്ടോസും.ബ്ലോഗ് മീറ്റില്‍ എത്താന്‍ കഴിയാത്തതില്‍ വളരെ വിഷമമുണ്ട് ..പകല്കിനാവാന്‍ ക്ഷണിച്ചിരുന്നു .അന്നേ ദിവസം ഞങ്ങള്‍ അലൈന്‍ നിലേക്ക് താമസം മാറുകയായിരുന്നു .ഏതായാലും രണ്ജിതിന്റെ അനുഭവം പങ്കുവെക്കല്‍ വളരെ രസകരമായിരുന്നു
ഹായ് കൊളളാം
മനസ്സുകൊണ്ട് ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടേ
ഇതൊക്കെയല്ലേ ജീവിതം
ഈ പുസ്തകങ്ങള്‍ എവിടെ കിട്ടും?
Post a Comment