ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Tuesday, November 10, 2009

സ്വന്തക്കാരാകുന്നതിനെക്കുറിച്ച്...(കവിത)

നാസ്സര്‍ സ്ക്വയറില്‍,
കള്ള ടാക്സിയില്‍ ആളെക്കയറ്റാന്‍
"ഏക് ആദ്മീ ബാകീ ഹൈ ഭായ്"
എന്ന് മന്ത്രിക്കുന്ന ഡ്രൈവറുടെ പിറകില്‍
ഷാര്‍ജ്ജയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുറച്ച് നേരത്തേയ്ക്ക് ഞാന്‍,
കുളിയ്ക്കാത്ത, പല്ല് തേയ്ക്കാത്ത, പൈജാമയലക്കാത്ത
പാക്കിസ്ഥാനി ഡ്രൈവറുടെ സ്വന്തക്കാരനാകുന്നു!


നൈഫ് റോഡില്‍,
മലബാറി, ബംഗാളി, പാക്കിസ്ഥാനി,
ഫിലിപ്പീനി, ചീനി, റൂസി.....
പൂരാ ലഡ്കീ കൊ പച്ചാസ് റുപ്പിയാ ഹൈ ഭായ്
എന്ന് മന്ത്രിച്ചു നില്‍ക്കുന്നവര്‍ക്കിടയിലൊരുവനോട്
പെണ്ണിന്‍റെ നിറവും ഗുണവും ചോദിച്ച്,
ഒരു വെടിമരുന്നിനെങ്ങനെ തീക്കൊടുക്കു-
മെന്നൂറിച്ചിരിച്ചിരിക്കുന്ന രാസയാമങ്ങളില്‍
ഞാന്‍ ആ ബംഗാളി വടുവന്‍റെ
"ഹമാരാ ആദ്മിയാകുന്നു"


തലയില്‍ പൂവും മുലയില്‍ കസവും ചുറ്റി,
ടേബിളിനരികിലിരുന്ന്,
പതയുന്ന ബീറൊഴിച്ച് കുടിപ്പിക്കുന്ന
സുന്ദരിയെയും പിസ്തായും ബിയര്‍ ജഗ്ഗിനെയും
മടുത്ത്, ഇരുട്ടുമുറി വിടുന്നത് വരെ
ഞാനവളെയും അവളെന്‍റെയും .....


"കോപ്പി വാച്ചെസ്, സണ്‍ഗ്ലാസെസ്.....
വെരി ചീപ് പ്രൈസ്, ഹാവ് എ ലുക്ക്"
എന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ വിളിക്കുന്ന,
ഗോള്‍ഡ് സൂക്കിലും മീനാബസാറിലും
കറങ്ങിനടക്കുന്നവരിലൊരുവനോട്
റോളക്സിന്‍റെ കോപ്പിക്കെന്താ വില?
എന്ന് ചോദിച്ച് ഫ്ലാറ്റുകള്‍ക്കുള്ളില്‍
ഒതുക്കിവച്ച വില്പ്പന കേന്ദ്രത്തിലെത്തുന്നതു വരെ
ഞാന്‍ കാസര്‍ഗോടന്‍ ചുള്ളന്‍റെ സ്വന്തക്കാരനാകുന്നു..


ബലദിയ അനുവദിച്ച സമയം കഴിഞ്ഞ്,
ഫിഷ്മാര്‍‌ക്കറ്റില്‍ ലൈറ്റണച്ചാല്‍
പുറത്ത് പമ്മി നിന്ന് ചാളയും ഹാമൂറിന്റെ തലയും
സ്റ്റോക്കുണ്ടെന്ന് പറഞ്ഞ് നില്‍ക്കുന്ന
മീന്‍കാരന്‍റെ വണ്ടിക്കടുത്തെത്തി
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മീന്‍ കവര്‍ വാങ്ങുന്നത് വരെ
ഞാനാ മലബാറി മീന്‍കാരന്‍റെ
മ്മടെ ആളാവുന്നു....


അവളില്ലാതെ ഞാനില്ലെന്ന്
മൂര്‍ഛിക്കുന്ന വൈകാരിക സുരക്ഷിതത്വത്തിന്റെ
മേല്പ്പാലത്തിനൊടുവില്‍
അവളുടെ കെട്ട് നടക്കുന്നന്ന് വരെ
ഞാനവളുടെയും അവളെന്‍റെയും
ഉമ്മകള്‍ കൈമാറുന്നു....

27 comments:

Ranjith chemmad / ചെമ്മാടൻ said...

പറഞ്ഞിട്ടെന്തു കാര്യം ഭായീ.....
വേറെ വഴിയൊന്നുമില്ല!

തണല്‍ said...

എന്നാ പറ്റിയെടാ..?
വല്ലാത്തൊരു ലാളിത്യത്തിന്റെയും സ്വന്തക്കാരനായി നീ മാറുന്നുവല്ലോ.
കൊള്ളാം!നിസ്സാരതകളില്‍ നിന്ന് നീ കൊളുത്തുന്ന വെടിമരുന്ന് ചെവിക്കല്ല് തകര്‍ക്കുന്നുണ്ട്..

(ഓടോ:-സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം..അവളുപോയാ അവടെ“------“,ഹത്ര തെന്നെ!)

Patchikutty said...

തലയില്‍ പൂവും മുലയില്‍ കസവും ചുറ്റി,
ടേബിളിനരികിലിരുന്ന്,
പതയുന്ന ബീറൊഴിച്ച് കുടിപ്പിക്കുന്ന
സുന്ദരിയെയും പിസ്തായും ബിയര്‍ ജഗ്ഗിനെയും
മടുത്ത്, ഇരുട്ടുമുറി വിടുന്നത് വരെ
ഞാനവളെയും അവളെന്റെയും .....chora neerakki kittunna thuttukal koduthitharam kazhakalil mayangunna ethrayo per...alle pravisi bachikalil oru nalla bhagathinte charyakal ennamittu nirathiya polundu...

Sukanya said...

ഞങ്ങള്‍ ബ്ലോഗ്ഗിലെ പാവം സ്വന്തക്കാര്‍ എത്ര കാലമായി ഒന്നിവിടെ വായിച്ചിട്ട്. സന്തോഷം.

ഹാരിസ്‌ എടവന said...

ഇങ്ങള് പണ്ടേ ഞമ്മളെ സ്വന്തമാ
ഹ്മ്മ്
കവിത ഉഗ്രനായിട്ടുണ്ട്

ഹന്‍ല്ലലത്ത് Hanllalath said...

അവള്‍ക്കു സ്വന്തം നീയും നിനക്കു സ്വന്തമവളുമെന്നത്
സ്വപ്നത്തിലെങ്കിലും മരിക്കുവോളമാകട്ടെ..
ഒരു പതയൊടുങ്ങുന്നത് പോലെ ഓരൊ പ്രണയവും
കവികളെ കൂടുതല്‍ കൂറ്റുതല്‍
മറ്റൊന്നിനായി മോഹിപ്പിക്കുന്നതാണൊ..?
അതോ നിസ്സഹായതയുടെ നിസ്സംഗതയില്‍
കത്തുന്ന മനസ്സൊളിച്ചു വെക്കുന്നതൊ?!



നാളുകള്‍ക്കു ശേഷം കാണാനായതില്‍
സന്തോഷം.

Yesodharan said...

വളരെ കാലത്തിനു ശേഷം രെന്ജിത്തിനെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം,.
പ്രവാസിയുടെ വിഹ്വലതകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു....

Yesodharan said...

വളരെ കാലത്തിനു ശേഷം രെന്ജിത്തിനെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം,.
പ്രവാസിയുടെ വിഹ്വലതകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എവിടാരുന്നു ഇത്രേം നാള്‍? നീ മ്മ്ടെ സ്വന്തം ആളല്ലേ? എവ്ടൊക്കെ അന്വേഷിച്ചു..

ഒരു കവിതയുമായി ഇപ്പഴെങ്കിലും എത്തിയല്ലോ?
ആശംസകള്‍.

ശ്രീ said...

കൊള്ളാം മാഷേ

Bindhu Unny said...

എല്ലാരുടെയും സ്വന്തം. എന്നാല്‍ ആര്‍ക്കും സ്വന്തമല്ലതാനും. :)

ബിന്ദു കെ പി said...

വരികളും ആശയവും ഒരുപാടിഷ്ടമായി..
ഇതു വായിച്ചുകഴിഞ്ഞാലും നമ്മൾ സ്വന്തക്കാർ തന്നെ :)

poor-me/പാവം-ഞാന്‍ said...

നിക്കു മനസ്സിലായി...
സ്വന്തക്കാരെല്ലാം സ്വന്തക്കാരാണെന്നല്ലെ?

Abey E Mathews said...

http://ml.cresignsys.in/
ML Blog Box_ml.cresignsys.com_Categorized Malayalam Blog Aggregator_
send your blog url,not post url
info@cresignsys.com
with subject "ml.cresignsys.in"

പാമരന്‍ said...

ആ വന്നോ. ഞാനൊരു ചരമക്കുറിപ്പ്‌ എഴുതിത്തുടങ്ങിയതായിരുന്നു ;)

തണലമ്മാവന്‍ പറഞ്ഞപോലെ 'ലാളിത്യത്തിന്‍റെ' അസ്ക്യത.. :)

ചന്ദ്രകാന്തം said...

സ്വന്തം??!!!!

(പാമരോ.. :))

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇപ്പോള്‍ ഞാന്‍ നിന്റെ സ്വന്തക്കാരന്‍!

ബൈജു (Baiju) said...

എവിടെയായിരുന്നു..കുറേനാളായല്ലോ കണ്ടിട്ട്.....

അങ്ങനെ കുറച്ചുനേരത്തേക്കെങ്കിലും നാമാരുടേയൊക്കയോ/ആരോ നമ്മുടേയും സ്വന്തക്കാരനാകുന്നു.....

മനോഹര്‍ മാണിക്കത്ത് said...

ഇന്നും, എന്നും നമ്മള്‍ മുറുമുറുക്കുന്നത്
Ranjith ന്റെ ഈ കവിത
(ഒരു തിരക്കഥ പോലെ)
നന്നായി ഭായീ..........

Mahi said...

നിന്റെ പഴയ ക്രാഫ്റ്റില്‍ നിന്നും ഒരു വ്യത്യാസം തോന്നി

★ Shine said...

ആർക്കും ആരും സ്വന്തമല്ലാതെ ജീവിക്കുന്ന നഗരങ്ങൾക്കെല്ലാം, എല്ലാവരെയും സ്വന്തക്കാരനാക്കുന്ന ഒരു മന്ത്രവിദ്യയുണ്ട്‌! ഇതൊക്കെ ഒറ്റത്തടി ആയി നടക്കുമ്പോഴെ അനുഭവിക്കാൻ പറ്റു, അതുകൊണ്ട്‌ ശരിക്കും അനുഭവിച്ചോ!

Ranjith chemmad / ചെമ്മാടൻ said...

നന്ദി, പ്രിയ സൗഹൃദങ്ങള്‍ക്ക്!!!
നല്ല വാക്കുകള്‍ക്ക്, വായനയ്ക്ക്...

ഗൗരി നന്ദന said...

കവിതയിങ്ങനെ നിറഞ്ഞ് ഒഴുകുമ്പോള്‍ നിങ്ങളെപ്പോഴും ഞങ്ങള്‍ക്ക് സ്വന്തക്കാരന്‍ തന്നെ മാഷേ.....

മനോജ് മേനോന്‍ said...

അവസാന വരികളില്‍....ജീവന്‍ തുടിക്കുന്നു...ജീവിതവും

dna said...

മലയാളീന്ന് ഒറ്റവാക്കില് പാടിയാലും മതി

Sanal Kumar Sasidharan said...

ഉശിരുള്ള എഴുത്ത്...
അവസാനത്തെ രണ്ട് പാരഗ്രാഫുകളിലെ കവിത കുറച്ചുകൂടി മുറുകാമായിരുന്നെന്ന് തോന്നി.അതിൽ കാര്യമൊന്നുമില്ലെന്ന് അറിയാമെങ്കിലും... ആദ്യത്തെ വരികൾ ഉണ്ടാക്കിയ ഒരുണർവ് എനിക്കവിടെ എത്തിയപ്പോൾ കിട്ടിയില്ല.. നല്ല എഴുത്തുവഴി..ആശംസകൾ

Mahendar said...

ഇങ്ങനെ വരികള്‍ വായിച്ചു വായിച്ചു നമ്മള്‍ തമ്മില്‍ ആകുന്നതും...

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner