ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, August 21, 2010

ഓണത്തിന്റെ ഭോഗസൂത്രം

( .ബൂലോഗ കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്..
...


ഇരുണ്ട വെട്ടത്തിനിരുവശവുമിരിക്കുന്ന
എതിര്‍‌‌ലിംഗ സൗഹൃദങ്ങളുടെ ക്ഷമ
ഉമിനീരിലലിയുന്നതിന്റെ ദൂരം
ഒരു ബര്‍‌ഗ്ഗനിരുവശവും ചീസ് തേച്ച് വെച്ച
ബണ്ണിന്റെ ആയുസ്സിന്‌ തുല്യമാണെന്ന ഭോഗകാവ്യം
അയല്‍ ഫ്ലാറ്റിലെ മരിയാ ഫെര്‍ണ്ണാണ്ടസ്സാണ്‌
ഭൂഗര്‍‌ഭ ഭോജനശാലയിലെ എല്‍.ഇ.ഡി.
റാന്തലിനപ്പുറമിരുന്ന് ഒരോണ ട്രീറ്റില്‍
എന്നോട് മന്ത്രിച്ചത്!


ഹോളണ്ടിലൊരു പോത്തിന്‍ തോട്ടമുണ്ടെന്നും
ഉതിരാത്ത സുരതങ്ങളും മണ്ണു ദാഹിക്കുന്ന
കുളമ്പുകളുമായി ചതുരപ്പാത്രങ്ങളില്‍
പോത്തിന്‍ കുഞ്ഞുങ്ങള്‍ വളരുന്നുവെന്നും
ബര്‍ഗ്ഗര്‍ ബണ്ണിലരഞ്ഞമര്‍ന്ന്
നാവ് നീട്ടുന്ന ഒരു പോത്തിന്റെ ഓണവിലാപം.

തോട്ടിലെ ചേറുമണം
മൂക്കുകയറിന്റെ ചോരമണം
ദാഹം, വെയില്‍, മാട്ടുചന്ത
കന്നുപൂട്ട്, ഇവയെല്ലാം കഴിഞ്ഞാണ്‌
എന്റെ നാട്ടിലെ പോത്തുകള്‍
കടലുകടക്കുന്നതെന്ന്,
ബീഫ് കറിയും തണുത്ത
ചോറും കൂട്ടിയൊരോണ സദ്യ
ഷാര്‍ജ ലേബര്‍ ക്യാമ്പില്‍...

ചെങ്കടല്‍, ചാവുകടല്‍, കരിങ്കടല്‍
മെഡിറ്ററേനിയന്‍, അറബിക്കടല്‍....
പെണ്‍ചുണ്ടുകളോരോ സമുദ്രത്തിലേക്കുള്ള
തുറമുഖങ്ങളാണെന്ന് ബിയറില്‍
കുതിര്‍ന്ന അതിഥികള്‍ക്ക് ഡിസെര്‍ട്ട് ക്യാമ്പില്‍
ചുണ്ടിതളുകളാല്‍ പൂക്കളം!


യാഡ്‌ലി, ജമന്തി, റോസ്, മുല്ല,
പൂമണങ്ങളോരോന്നും വന്‍‌കരകളിലെ
പെണ്ണുടലുകളുടെ തിരിച്ചറിവുകളാണെന്ന്
കോമ്രേഡ് ഫ്രെഡറിക് നിക്കോളാസ്,
പെണ്ണുടലുകള്‍ കൊണ്ടൊരു പൂക്കളമിട്ടു
ഇന്റര്‍‌കോണ്ടിനെന്റല്‍ ഓണപ്പാര്‍ട്ടി.

( കൂടുതല്‍ വായനയ്ക്ക് ബൂലോകകവിത
ഓണപ്പതിപ്പിലേയ്ക്ക്
സ്വാഗതം....

14 comments:

Ranjith chemmad / ചെമ്മാടൻ said...

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബൂലോകത്തേയ്ക്ക്
എല്ലാവര്‍ക്കും ഓണാശംസകള്‍...

ajaypisharody said...

Write something which your daughter can read and proud of. Do not write about your wife in open public. Do not kill Onam with such a low end poem. Read ONV more and you will come to know how to write with dignity.

Anonymous said...

ബ്രാക്കറ്റില്‍ കവിത എന്നെഴുതി ചേര്‍ത്തത്‌ എന്തായാലും നന്നായി..

Anonymous said...

the way of reading....the way of analysings are behave themselves.....
Its a good Poem...
Congrats...

ഏറനാടന്‍ said...

ഓണത്തിനെങ്കിലും വന്നല്ലോ. കവിത എനിക്ക് പിടിച്ചു. അര്‍ത്ഥം മൊത്തം പിടികിട്ടിയില്ല എങ്കിലും.. ഓണാശംസകള്‍.

Jishad Cronic said...

ഓണാശംസകള്‍...

Deepa Bijo Alexander said...

ഓണാശംസകൾ രഞ്ജിത്ത്‌...! കവിതയുടെ ഇതിവൃത്തതിൽ ഓണം കടന്നു വരേണ്ടതുണ്ടായിരുന്നോ എന്നൊരു സംശയം തോന്നി...എന്തോ ചേർച്ചക്കുറവു പോലെ..

ശ്രദ്ധേയന്‍ | shradheyan said...

ഓണാശംസകള്‍..!!

Pranavam Ravikumar said...

കൊള്ളാം!

naakila said...

വായിച്ചു ഓണപ്പതിപ്പില്‍
നളരെ നന്നായി പ്രിയ രണ്‍ജിത്

Ranjith chemmad / ചെമ്മാടൻ said...

നന്ദി, വായിച്ചഭിപ്രായമറിയിച്ചവര്‍ക്കെല്ലാം....
ഓണാശംസകളോടെ.....

പിഷാരടി മാഷേ,
താങ്കളുദ്ദേശിക്കുന്ന ഡിഗ്നിറ്റി പഠിച്ചു വരുന്നേയുള്ളൂ...
എനിക്കു പറയാനുള്ളത് ഏതോ അനോണി കേറി പറയുകയും ചെയ്തു...

ഗീത said...

ആ പോത്തുകളെ കുറിച്ചോര്‍ത്താണ് സങ്കടം. പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ.
രണ്‍ജിത്തിന്റെ കവിതക്ക് ചൂടേറുന്നു.

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

എം പി.ഹാഷിം said...

രഞ്ജിത്ത്........ വായിക്കാന്‍ വൈകി
വളരെ നന്നായിട്ടുണ്ട് ഈയെഴുത്ത്

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner