താരനില്ലാത്ത ഒരു തല,
മൂട്ട പുണരാത്ത ഉറ
ക്കത്തിനൊടുവില്
കിളിയൊച്ച കേട്ടുണര്വ്വ (തത്യാഗ്രഹമല്ലെങ്കില്)
നേരവട്ടത്തിണ്റ്റെ
കാല്ക്കിലുക്കത്തിലൊതുങ്ങാത്തൊരു
കുളിയും പല്ലുതേപ്പും,
വയറുനിറഞ്ഞൊരു തൂറല്
പ്രാതലിനൊരുണങ്ങാത്ത കുബ്ബൂസ്
അതിനെന്തെങ്കിലുമൊരു കറി,
ആറാത്തൊരു ചായയൂറിയൂറുക്കുടി.
ജല്ദീ കരോയെന്ന് തെറിക്കു മേമ്പൊടി കേള്‍ക്കാത്തൊരു
പകലറുതിയിലുച്ചയൂണ് (തണുത്തത് മതി)
അതിനൊടുവിലൊരിത്തിരിയുപ്പുവെള്ളം.
ക്യാമ്പിലേക്കൊരു നടുവൊടിയാത്ത മടക്കയാത്ര
തുണിയാറാനൊരിടം,
കട്ടില്ഫ്ലാറ്റുകള്ക്കിടയിലൊരിത്തിരി നടവഴി,
'കുറ് ' കാരങ്ങളില്ലാത്തൊരുറക്കം
ശീതം സമൃദ്ധം........
വീണ്ടും,
മൂട്ട പുണരാത്ത ഉറക്കത്തിനൊടുവില്‍....
16 comments:
അസോസിയേഷണ്റ്റെയും, അലൂംനികളുടെയും, കുടുംബ സംഗമങ്ങളുടെയും പ്രവസി വല്ല്യേട്ടന്മാരുടെ തീണ്ടാപ്പാടകലത്തുപോലുമെത്താതെ
Camp ലും Site ലും ആയി ഒതുങ്ങിക്കഴിയുന്ന ഒരു മഹാഭൂരിപക്ഷമുണ്ട് ഈ ഗള്‍ഫ് നാടുകളില്‍. അവകാശ സംരക്ഷണങ്ങളും, ആഘോഷാറ്ഭാടങ്ങളും ഒന്നും ആവശ്യപ്പെടതെ, ഏെറ്റവും ചുരുങ്ങിയതു മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചെയ്ത ജോലിയുടെ ശമ്പളം തികച്ചു കിട്ടണേയെന്ന് ആഗ്രഹിക്കുന്നഒരു വിഭാഗം....
ഒറ്റവാക്കില്‍ നമ്മളവരെ ആന്ധ്രക്കാരെന്നും തമിഴരെന്നും സറ്ദാര്ജിമാരെന്നും പറഞ്ഞു വൃത്തിയായി ഒഴിഞ്ഞു മാറുമെങ്കിലും
അവരും ...........
nhangalute swopnangal thanne
ennalum lokare ariyikkantayirunnu
gulfukaranenna jada pokum
ശരിയാണ് മാഷേ... ഒന്നുമില്ലെങ്കിലും ഇവരും മനുഷ്യരല്ലേ?
നന്നായിരിക്കുന്നു മാഷേ....
ആ ഫോട്ടോ കണ്ടപ്പോള്‍ എന്തൊക്കെയോ തോന്നിപ്പോകുന്നു
‘ദുബായി’ല്‍ പോയാല്‍ രക്ഷപ്പെട്ടു എന്നു കരുതുന്നവരാണ് നാട്ടിലധികം പേരും,ഇന്നും!
ഈ ചിത്രവും വരികളും അവരില്‍ കുറേപ്പെരെങ്കിലും കണ്ടെങ്കില്‍..
ആ ഫോട്ടോ, വല്ലാത്ത... പറയാന്‍ പറ്റ്ണില്ല്യ മാഷെ..... കവിതകളും, കുറിപ്പുകളും വായിചു. എല്ലാം നന്നായ്യിരിക്കുന്നു. പലതും മനസ്സിലൊരു നൊന്പരമുണ്ടാക്കുന്നൂ. തുടരൂ. കാത്തിരിക്കുന്നു.
ബ്ലോഗിന്റെ ലേ-ഔട്ട് കുറച്ചുകൂടി സിന്പിളാക്കിക്കൂടെ? (ഒരു അഭിപ്രായമാണ്)
നല്ല ഒരു ബ്ലോഗ് കണ്ടതില്‍ സന്തോഷം, ഈ ഫോട്ടോ യില്‍ കാണുന്ന ദൃശ്യം,ഗള്‍ഫ് നാടുകളിലുണ്ടായിരുന്നപ്പോള് ,നേരില്‍ കണ്ടിട്ടുണ്ട് ,പ്രവാസികള്‍ കൂടട്ടെ ,നമുക്കു പ്രവാസി മന്ത്രിമാരും കൂടട്ടെ ! ആശംസകള്‍.
ഗള്‍ഫില്‍ എത്തിപ്പെട്ടു എന്നുള്ളത് ഒരു ബുദ്ധിമോശമായി എന്നു പറഞ്ഞ് ഒറ്റ വാക്കില്‍ ഒഴിഞ്ഞു മാറുകയല്ല,
ഇവിടെ എത്തിപ്പെട്ടു വളരെ നല്ല നിലയില്‍ എത്തിയ പതിനായിരക്കണക്കിനാളുകള്നമുക്ക്
മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്നുണ്ട്,
കഠിനാദ്ധ്വാനത്തിണ്റ്റെയും മനശക്തിയുടെയും ആള്രൂപങ്ങളാണവര് എന്നു വേണമെങ്കില്‍ പറയാം.
പക്ഷേ പ്രധാനമായും എടുത്തുപറയാനുള്ളത് വീട് വിറ്റും, പണ്ടം പണയപ്പെടുത്തിയുമൊക്കെ
ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ ഏജണ്റ്റുമാര്ക്ക് കൈമാറി Unskilled labour എന്ന അടിമപ്പണി ചെയ്യാന്‍
എത്തിപ്പെടുന്ന സാധാരണക്കാരെക്കുറിച്ചാണ്.
ഗള്‍ഫില്‍ എത്തിപ്പെട്ട് അവര്‍ ചെയ്യുന്ന പന്ത്രണ്ടും പ്തിനെട്ടും മണിക്കൂര്‍ ജോലി
നാട്ടില്‍ ചെയ്താലും ഇവിടെ കിട്ടുന്ന അറുനൂറോ എഴുനൂറോ ദിറ്ഹത്തിനു സമാനമായ
ആറായിരമോ ഏെഴായിരമോ നാട്ടില്‍ നിന്നും അനായാസമായി ഉണ്ടാക്കാന്‍കഴിയും
എന്നതാണു സത്യം..
Binoy, Sory
നന്ദി ശ്രീ,
തിരക്കിനിടയിലും മണല്ക്കിനാവിലെത്തിയതിനും വായിച്ചതിനും അഭിപ്രായമറിയിച്ചതിനും.
തോന്ന്യാസി ഭായീ, എല്ലാ നഗരജാഢകള്ക്കും പിന്നില്‍ നാറുന്ന മനുഷ്യരൂപങ്ങളുടെ
ദുരിതപറ്വ്വങ്ങളുണ്ട്.
അവയുടെ ചിത്രരൂപങ്ങള്‍ ഇതിലും ഭീതിതമത്രേ
നന്ദി വായിച്ചതിന്, കമണ്റ്റിയതിന്
ഭൂമിപുത്രീ, മേല്‍പ്പറഞ്ഞ കുറിപ്പുകള്‍ ഇനിയും വരാനുള്ളവരെങ്കിലും വായിക്കട്ടെ,
നന്ദി വായിച്ചതിന്, കമണ്റ്റിയതിന്
നന്ദകുമാറ്, നന്ദി, വായിച്ചതിന്, അഭിപ്രായമറിയിച്ചതിന്
Lay out ഇനിയും വൃത്തികേടാക്കാതിരിക്കാന്‍ ശ്രമിയ്ക്കാം.....
"പ്രവാസികള്‍ കൂടട്ടെ ,നമുക്കു പ്രവാസി മന്ത്രിമാരും കൂടട്ടെ"
പ്രവാസി സംഘടനകളും കൂടട്ടെ അല്ലേ സുരേഷ്ജീ
നന്ദി വായിച്ചതിന്, കമണ്റ്റിയതിന്
അറിയുന്നതു തന്നെ പക്ഷെ ഇതു കണ്ടപ്പോള്‍ , വായിച്ചപ്പോള്‍ ഒന്നൂടെ നൊന്തു :(
നല്ല വരികള്‍ , എന്തൊക്കെയോ പറയാനാകുന്ന ചിത്രം , നല്ല പോസ്റ്റ് :)
നാട്ടില്‍ പണിക്കാളെകിട്ടാനില്ലാത്ത അനുഭവം ഓര്‍മ്മ വന്നു , ഇക്ക വീട് വെക്കുമ്പോള്‍ , പണിക്കാരനെ കിട്ടാന്‍ രാത്രിയില്‍ അയല്‍ സ്ഥലങ്ങളില്‍ പോയിരുന്നതും. എല്ലാം വിരോധാഭാസം :)
നൊമ്പരമുളവാക്കുന്ന, വല്ലാത്ത കുറേ ജീവിതങ്ങളാണ് ഈ വരികളിലൂടെയും ആ ചിത്രത്തിലൂടെയും കാണിച്ചുതന്നിരിക്കുന്നത്. വിഷമിപ്പിച്ചുകളഞ്ഞു.
കവിതക്കൊരു അറേബ്യന്‍ ലാവണ്യം ഉണ്ട്.
സോണാപ്പൂരില്‍ ഈ കാഴ്ച്ച ഏറേ ഭീകരമാണ്.അന്ധ്രകാരന് മാത്രമല്ല
നമ്മുടെ മലയാളികളും ഉണ്ട് ഈ കൂട്ടത്തില്‍.
ഒരു നേരത്തെ അഹാരത്തിനു വേണ്ടി.മാസം അറനൂറും ആഞ്ഞൂറും വാങ്ങുന്ന ഇത്തരകാരുടെ വേദനകള്‍ കണ്ടില്ലെന്ന് നടക്കാന്‍ ആര്‍ക്കും കഴിയ്യില്ല
ശരിക്കും വേദന പകരുന്ന ഒരു ചിത്രം തന്നെ
വല്ലാത്തൊരു കാഴ്ചതന്നെയാണു രഞ്ജിത്ത് , പുറം ലോകത്തുനിന്നും വിലയിരുത്തുന്നവർ അറിയുന്നുണ്ടോ ഇത്?
നന്നായിരിക്കുന്നു
nannayittundu........... aashamsakal.......
Post a Comment