ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Sunday, April 20, 2008

മരു മഴയുടെ ബഹുവചനങ്ങള്‍മരുക്കാടുകളിലെ മഴ,
ഒറ്റമുറിയിലടച്ച മുത്തശ്ശിയുടെ ഗദ്‌ഗദങ്ങളുടെ പെയ്തിറങ്ങലാണ്‌.
ചേതന കൊടും ചൂടില്‍ തിളച്ചാര്‍ത്ത്‌
വിലക്കുകളുടെ ഗിരിശൃംഖങ്ങളില്‍ത്തട്ടി ഘനീഭവിക്കുമ്പോള്‍
മഴക്കോളുണ്ടാകുന്നു,
ചുളിഞ്ഞ കണ്ണുകളിലെ കാര്‍മേഘങ്ങളില്‍നിന്ന്‌
സ്മൃഥികളുടെ വെള്ളിനൂലായ്‌ അവ പെയ്തിറങ്ങുന്നു.

മഴ മണല്‍ക്കാടുകളില്‍ ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്‌
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്‌
നേര്‍ത്ത വെണ്‍മുത്തുകളായ്‌ മഴ ഉരുണ്ടിറങ്ങുന്നു.

മരുപ്പടര്‍പ്പിലെ മഴ,
അമ്മയുടെ നോവായുരിഞ്ഞിറങ്ങുന്നു.
നാട്ടുകിനാവിണ്റ്റെ പാല്‍മേഘങ്ങള്‍ കിഴക്കേയതിരിലെ വൈക്കോല്‍ക്കൂനകളില്‍ത്തട്ടിത്തപിക്കുമ്പോള്‍
കടലതിരുകളുടെ വിലക്കുതീരങ്ങളിലേക്ക്‌
ചുടുനിശ്വസമായ്‌ കൊഴിഞ്ഞു വീഴുന്നു.

മണല്‍പ്പാടങ്ങളിലെ മഴ,
ഉരുകുന്നയച്ചണ്റ്റെ ശിഷ്ടജലമാകുന്നു
ജീവതാളങ്ങളുടെ സമവാക്യങ്ങള്‍
നൈരന്തര്യങ്ങളുടെ ഉമിത്തീയില്‍ ദഹിക്കുമ്പോള്‍
തീരാക്കടങ്ങളുടെ എണ്ണക്കിണറുകളിലേക്ക്‌
സംസ്ക്കരണത്തിണ്റ്റെയമ്‌ളമഴയായ്‌ പതിഞ്ഞിറങ്ങുന്നു

മണല്‍ത്തിട്ടകളിലെ മഴ,
എണ്റ്റെയെഴുത്താണി തട്ടിമുറിയുന്ന ചോരത്തുള്ളികളാണ്‌. പ്രണയകാലത്തിണ്റ്റെ കടലിടുക്കുകളില്‍നിന്ന്
ഞാന്‍ കുറിച്ചു വിട്ട രാസഗീതികള്‍
മണല്‍മടക്കുകളുടെ സ്ത്രൈണബിംബങ്ങളില്‍ തട്ടിത്തപിക്കുമ്പോള്‍
മദജലമായ്‌ മഴ പെയ്തിറങ്ങുന്നു.

മഴ മണല്‍നഗരിയില്‍,
രാസഗണിതങ്ങളുടെ അന്ത്യോത്തരമാകുന്നു.
നിമിഷവിലകളില്‍ അമര്‍ന്നിറങ്ങുന്ന
ജൈവദ്വന്ത്വങ്ങളുടെ കഥാന്ത്യത്തില്‍
മഴമടുപ്പായ്‌ പെയ്തിറങ്ങുന്നു

മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.

25 comments:

Ranjith chemmad / ചെമ്മാടൻ said...

മഴയെക്കുറിച്ച് മഹാകവികളൊരുപാടെഴുതിയിയിട്ടുണ്ട്
പിന്നെ ഇതിനെന്തു പ്രസക്തി?...
എങ്കിലും, മണല്‍ക്കിനാവിലൂടെ........

Anonymous said...

മഴയെക്കുറിച്ച്‌ പറഞ്ഞാല്‍ എന്ന് തീരാന്‍?
നന്നായി...
മഴയുടെ പല മുഖങ്ങള്‍...

ശ്രീ said...

നന്നായിരിയ്ക്കുന്നൂ മാഷേ.

Unknown said...

മഴ മണല്‍ക്കാടുകളില്‍ ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്‌
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്‌
നേര്‍ത്ത വെണ്‍മുത്തുകളായ്‌ മഴ ഉരുണ്ടിറങ്ങുന്നു.

ഇഷ്‌ടായീ, ബഹുതിഷ്‌ടായീ
ആശംസകള്‍...........

yousufpa said...

ഊഷര ഭൂമിയില്‍ പെയ്തിറങ്ങിയ മഴഗീതം.

ഗീത said...

കുളിരുമായി പെയ്തിറങ്ങിയ ഈ കവിതമഴ ഉള്ളം കുളിര്‍പ്പിച്ചു.....

(ഇതിനു മുന്‍പുള്ള പോസ്റ്റുകളും വായിച്ചു)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മണല്‍ നഗരത്തിന്റെ തപ്ത നിശ്വാസങ്ങല്‍ മഴയായി പെയ്യിപ്പിച്ചിരിക്കുന്നു.. അപൂര്‍വ അനുഭവം!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു."ഈ വഴിയെ ഇതു നടാടെ,മരുഭൂമിയിലെ മഴക്കു ഇത്രക്കും ഭംഗിയോ?
നല്ല ഒരു ബ്ലൊഗ്, ഇനിയും ഇടക്കിടേ വരും ഇതു വഴിയേ...

ദാസ്‌ said...

മഴയെന്നും കുളിര്‍മ്മയാണ്‌. പ്രണയത്തിനും ദുഖത്തിനുമെൊക്കെ അതീതമായി സ്ഥായിയായി അതുണ്ട്‌. മരുഭൂമിയിലായാലും, ലോകത്തിന്റെ മറ്റേതു കോണിലായാലും മനസ്സില്‍ കുളിരായി പെയ്തുകൊണ്ടിരിക്കും. നല്ല കവിത...

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) മഴ .... :)
try to remove the word verification

Unknown said...

മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.

mashe mazhakkavithakalnu aadyam orma vannathu...
pinne ee mazha aaswadichonnu nananhu.... nalla mazha..

Seema said...

ഈ മണലാരണ്യത്തിലെ മഴയെ എനിക്കിഷ്ടായി....

smitha adharsh said...

മരുഭൂമിയിലെ മഴയുടെ പ്രത്യേകത അറിയണമെങ്കില്‍ മരുഭൂമിയില്‍ തന്നെ എത്തണം...അല്ലെ,രഞ്ജിത്ത്..???? ഒരു ഭങ്ങിയും ഇല്ലാത്ത മഴയാനെന്കില്‍ കൂടി,ഈ കാല്പനികമായ കവിതയെ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌ അല്ലെ..?
നല്ല കവിത....

ഹരിയണ്ണന്‍@Hariyannan said...

ഒരു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!

സഖാവേ..നീയെനിക്കാരാണ്?!


ചിന്തയുടെ തോരാമഴയില്‍..
ആത്മബന്ധത്തിന്റെ സ്വച്ഛതനശിച്ച്,
സ്വാര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍
വ്യക്തിബന്ധങ്ങളുടെ കഴുത്തറ്റ്
ചോരവീഴുന്നതും കണ്ട്,

ഇടത്തോര്‍ച്ചകളിലെ മിന്നലുകളായി
ടെലഫോണില്‍ നീ ശബ്ദിക്കുന്നതും കാത്ത്..
ഈ മഴയത്തിങ്ങനെ കുളിരുമ്പോള്‍,
ഞാന്‍ ചോദിക്കുന്നു...


സഖാവേ..നീയെനിക്കാരാണ്?!!

Ranjith chemmad / ചെമ്മാടൻ said...

തസ്കരവീരന്‍,
ശ്രീ ,
neeraja,
അത്ക്കന്‍ ,
ഗീതാഗീതികള്‍,
വഴിപോക്കന്‍,
kilukkampetty ,
ദാസ്‌ ,
കിച്ചു & ചിന്നു,
മുരളീകൃഷ്ണ മാലോത്ത്‌,
smitha adharsh
നന്ദി മണല്‍ക്കിനാവിലെത്തിയതിന്‌
വായിച്ചതിന്‌
കമന്റിയതിന്‌...........
ഹരിയണ്ണന്‍,
"ഒരു മഴ തോരാതെപെയ്യുന്നു...
എന്റെ മനസ്സില്‍ ചാലുകള്‍ വെട്ടി,
സൌഹൃദത്തിന്റെ വേരുകളെ നനച്ച്
നിര്‍ത്താതെയൊഴുകുന്നു....!
സഖാവേ..നീയെനിക്കാരാണ്?!"
നന്നായിരിക്കുന്നു
നന്ദി, വായിച്ചതിന്‌
കമന്റിയതിന്‌...........

ബിന്ദു കെ പി said...

രഞ്ജിത്ത്,
മണല്‍ക്കിനാവുകളില്‍ ഇപ്പോഴാണ് എത്തിയത്. എല്ലാ പോസ്റ്റും വായിച്ചു. നന്നായിട്ടുണ്ട്. പിന്നെ മരുഭൂമിയിലെ മഴ കണ്ടിട്ടുപോലും ഇത്ര നല്ല കവിത എഴുതാന്‍ കഴിഞ്ഞ ആ കവിഹൃദയത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല..
ആശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

മരുക്കാടുകളില്‍.,
മഴക്കാടുകളില്‍
മരുപ്പടര്‍പ്പില്‍
മണല്‍പ്പാടങ്ങളില്‍...
പെയ്തിറങ്ങുന്ന മഴയ്ക്ക്‌
കവിതയുടെ ഇമ്പം
ഗാനത്തിന്റെ ഈണം
പ്രണയത്തിന്റെ സുഗന്ധം
വിരഹത്തിന്റെ നോവ്‌..
ഒപ്പം.....
ബന്ധങ്ങളുടെ ഊഷ്മളതയും....

കവിത ഇഷ്ടമായി....
ആശംസകള്‍....

Shooting star - ഷിഹാബ് said...

nannaayittundu renjith mazhayekurichulla kavithakalil vythyasthamaayi thoannunna onnaayittundu.

Ranjith chemmad / ചെമ്മാടൻ said...

ബിന്ദു,
മണല്‍നഗരിയിലെ പ്രവാസികള്‍ക്ക്
ആണ്ടറുതികളും ഋതുഭേദങ്ങളും അന്യമാണ്‌
ഞാറ്റുവേലകളും തുലാവറ്ഷവും
അവര്‍ തൊട്ടറിയുന്നത് കലണ്ടറുകളിലെ അക്ഷരങ്ങളില്‍ നിന്നും
ഉപഗ്രഹ സം‌പ്രേക്ഷണങ്ങളില്‍ നിന്നുമാണ്‌.
അങ്ങകലെ നമ്മുടെ നാട്ടില്‍‌ തിമിര്‍ത്ത് പെയ്യുന്ന
മഴയും, ആഘോഷങ്ങളും
നമ്മള്‍ ഒരു മോഹവലയത്തിലൂടെ കണ്ട്
ഒരു കിനാവള്ളിയിലൂടെ ഇക്കരെയെത്തിക്കുന്നു.
നാട്ടില്‍‌ തിമിര്‍ത്ത് പെയ്യുന്ന
മഴയും, ഇവിടെ വറ്ഷത്തിലൊരിക്കല്‍
തെറിച്ചു വീഴുന്ന മഴയുടെ അസ്ഥികൂടവും
തമ്മിലുള്ള വ്യത്യാസത്തെ നമുക്ക്‌ ഒരു കത്തിരിപ്പിന്റെ
സമവാക്യത്തിലൂടെ ഹരിച്ചെടുക്കാം
നന്ദി, മണല്‍ക്കിനാവിലെത്തിയതിന്‌
വായിച്ചതിന്‌
കമന്റിയതിന്‌...........

Ranjith chemmad / ചെമ്മാടൻ said...

അമൃതാ വാര്യര്‍,
നന്ദി, മണല്‍ക്കിനാവിലെത്തിയതിന്‌,
"മരു മഴയുടെ ബഹുവചന‍ങ്ങ"ളെ ആഴത്തില്‍ വായിച്ച്,
എല്ലാ വരികളെയും തഴുകിയെത്തി,
ഇത്ര ഹൃദ്യമായ അഭിപ്രായം അറിയിച്ചതിന്

ഷിഹാബ്,
നന്ദി, വായിച്ചതിന്‌
അഭിപ്രായം അറിയിച്ചതിന്

മീര said...

ചെമ്മാട് മഴയുണ്ടോ?

sssnehithaaa said...

oruuuuu puthumazhaaa..........

© Mubi said...

ഓരോ മഴയും പുതിയ അനുഭൂതിയാണ്. എത്ര കണ്ടാലും കൊണ്ടാലും മതിവരാതെ..

ഈ മരുമഴയും നന്നായി ആസ്വദിച്ചു!

വര്‍ഷിണി* വിനോദിനി said...

മണല്‍ക്കിനാവിലെ മഴയ്ക്ക് പ്രസക്തി ഇല്ലെന്ന് ആരു പറഞ്ഞു...ആശംസകള്‍ ട്ടൊ..ഇഷ്ടായി...!

സമീരന്‍ said...

നന്നായിട്ടുണ്ട്..
ഇഷ്ടായി.....

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner