രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.
ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാംവേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്
നീയെന്നെ കാത്തു പോന്നു.
നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍ മല്‍സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.
മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍മടയില്‍ ഒറ്റമല്‍സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....
ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു.
36 comments:
ചില നെടുവീറ്പ്പുകള്‍....... പ്രണയകാലത്തെക്കുറിച്ചോറ്ത്ത്......
ക്ലാപ്സ്....
"ഞാന്‍ നിന്നെയും,
നീയെന്നെയു-
മോറ്ത്ത് നെടുവീറ്പ്പിടുന്നു."
പ്രവാസവും വിരഹവും പ്രണയത്തെ നെടുവീര്പ്പുകളാക്കും....
"വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു."
കൊള്ളാം മാഷെ. ഇഷ്ടമായി.
-സുന്ദരന്‍ :)
ബാധ തന്നെ :)
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ടബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോറ്ത്ത് നെടുവീറ്പ്പിടുന്നു.....
ബാധ...
ഉം...
പ്രണയം പൂത്തുലയുന്ന കാലത്തെക്കുറിച്ചോര്‍ത്തുള്ള ഈ നെടുവീര്‍പ്പുകളില്‍ വിരിയുന്ന ഉപമകളുടെ സൌന്ദര്യത്തില്‍ അത്ഭുതം കൂറിപ്പോകുന്നു..... കുടിയൊഴിക്കപ്പെട്ട ബാധയായി പ്രണയം മുന്നില്‍ മുടിയഴിച്ചാടുന്ന പോലെ......നന്നായിരിക്കുന്നു രഞ്ജിത് ജീ..ആശംസകള്‍..:)
തസ്കരവീരന്‍
പ്രവാസവും വിരഹവും, പിന്നെ പ്രണയ നഷ്ടവുംകൂടിയായാല്‍......
പണ്ഢിതന്‍../പാമരന്‍
നന്ദിനി, വായിച്ചതിന് അഭിപ്രായമറിയിച്ചതിന്
ഭൂമിപുത്രീ,
ബാധ തന്നെയെന്ന് പറഞ്ഞത് എന്നെക്കുറിച്ചല്ലേ...
എനിക്കു മനസ്സിലായി.....
ചിതല്‍,
നിങ്ങളുടെ
'ഉം' നരസിംഹറാവുവിന്റെ
മൗനത്തെയോര്‍മ്മിപ്പിക്കുന്നു.....
പിശുക്കന്‍.....
നന്ദി...അങ്ങനെയെങ്കിലും ഒന്ന് മൂളിയതിന്
Rare Rose
എന്റെ വേലിത്തല്‍ക്കെലെത്താന്‍
സമയമുണ്ടാക്കിയതിന്
നന്ദി...
നല്ല വാക്കുകള്‍ക്ക്....
പ്രണയ കാലത്തെ കുറിച്ചുള്ള നെടുവീര്�പ്പ്....അസ്സലായി...
"ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
ചന്നിനായകം തേച്ച് നീയും"
സദാചാര ലംഘനമില്ലാത്ത പ്രണയം
എന്നാലും ചെന്നിനായകം തേച്ച് കാമുകനെ
പറ്റിക്കാന്ന് വച്ചാല്‍.....
നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്യം മാത്രമായിരുന്നില്ല പ്രണയമെന്നുള്ളതിന് ഈ നെടുവീര്‍പ്പു തന്നെ സാക്ഷി.
കൊള്ളാം കെട്ടോ. നന്നായി എന്ന് സംശയിക്കാതെ പറയാം.
കവിത ഇഷ്ട്ടമായി...
ഞാനും ഒന്നു നെടുവീര്‍പ്പിടട്ടെ ....
ഈ പ്രവാസ ജീവിതം എന്തെല്ലാം ആണ് നഷ്ട്പ്പെടുത്തുന്നത് അല്ലേ?“ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു“ നെടുവീര്‍പ്പുകള്‍ മാത്രം മിച്ചം. നല്ല കവിത....
ഹാ,കാച്ചിക്കുറുക്കിയ വരികള്‍..ഇഷ്ടായി മാഷെ.
(അക്ഷരങ്ങള്‍ക്ക് വെല്ലാത്ത വലുപ്പം,വായനാ സുഖം കുറക്കുന്നോ ? )
എനിക്കാ പ്രൊഫൈലില്‍ ഉള്ള വരികളാണ് രജ്ഞിത്തേ ക്ഷ പിടിച്ചത്. ഒരു ഗള്‍ഫ്കാരന് പാടി നടക്കാന്‍ പറ്റിയ വരികള്‍. ഒന്നൊന്നര വരികള്‍ :)
“ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ് ചേര്‍ത്ത്
ഋതുക്കളില്‍ നിറം ചേര്‍ത്ത്
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചുമെന്റെ
കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു."
smitha adharsh
നന്ദി, വായിച്ചതിന് അഭിപ്രായമറിയിച്ചതിന്.
Anonymous ഭായീ,
ചുപ് രഹോ
കുട്ടികള്ളുള്ളതാ അപ്രത്തും ഇപ്രത്തുമൊക്കെ
അവരെന്തെങ്കിലും കരുതും...
പ്രണയം വരകള്‍ക്കും, വറ്ണ്ണനകള്‍ക്കും, എഴുത്തുകള്‍ക്കമപ്പുറത്തേയ്ക്ക്
വറ്ണ്ണനാതീതമായ മറ്റെന്തൊക്കെയോ ആണ്
അല്ലേ Shooting star - ഷിഹാബ്
നന്ദി, വായിച്ചതിന്,
അഭിപ്രായമറിയിച്ചതിന്.
രഞ്ജിത്തേ,
ഈ നെടുവീര്‍പ്പുകള്‍ നേരത്തെ വായിച്ച് രണ്ട് മുട്ടന്‍ നെടുവീര്‍പ്പുകളോടെ കമന്റിയതുമാണ്.നെടുവീര്‍പ്പിന്റെ തീവ്രതയിലെവിടെയൊ കമന്റിയത് കടലെടുത്തു.
ഇപ്പോ കമന്റുകയല്ല,കാലുപിടിക്കുകാണെന്ന് കരുതുക,”ദയവുചെയ്ത് ഈ ബ്ലോഗിന്റെ സ്റ്റൈലൊന്ന് മാറ്റുമോ.തല വേദനിക്കുന്നെന്റെ രഞ്ജിത്തേ.പ്ലീസ്..
"നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍..."
നല്ല വരികള്‍....
നല്ല ഭാവന.....
പിന്നെ;...
അതൊരു ബാധമാത്രമാണെന്ന് കരുതി ആശ്വസിച്ചേക്കരുത്..... മാത്രമല്ല...ഉപേക്ഷിക്കേണ്ടിവന്നത്...
അത് സൌഭാഗ്യമായാലും ശാപമായാലും.. അതെക്കുറിച്ചോര്‍ത്തുള്ള നെടുവീര്‍പ്പുകള്‍ക്ക്..
ഒരു പരിധി നിശ്ചയിക്കുന്നത്...
നന്നായിരിക്കും...
താങ്കള്‍ക്ക് വേണ്ടിയെങ്കിലും.....
ഞാന്‍ സുന്ദരിയൊന്നുമല്ല. എന്നാലും മൊഴിയാമല്ലോ അല്ലേ?
കവിത സുന്ദരം തന്നെ.
ആ നെടുവീര്‍പ്പിന് ഒരു പരിഹാരവുമില്ലേ രണ്‍ജിത് ?
നെടുവീര്‍പ്പുകള്‍ വായിച്ചു.. നന്നായി കവിത.. ഇനി ഞാനും ഒന്ന് നെടുവീര്‍പ്പിടട്ടെ.. (ഫോണ്ട് സൈസ് കാണുമ്പോളും ഒന്ന് നെടു വീര്‍പ്പിടാന്‍ തോന്നുന്നുണ്ടേ..:))
അശ്വതി/Aswathy,
നന്ദി...
നല്ല വാക്കുകള്‍ക്ക്....
kilukkampetty,
“ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു“ നെടുവീര്‍പ്പുകള്‍ മാത്രം മിച്ചം.
ശരിയല്ലേ? മിച്ചമാവുന്നത് നെടുവീറ്പ്പുകള്‍ മാത്രമാണ് മിച്ചമാവുന്നത്
വഴിപോക്കന്‍[Vazhipokkan],
നന്ദി...
നല്ല വാക്കുകള്‍ക്ക്....
അക്ഷരങ്ങളുടെ വലുപ്പം കുറച്ചിട്ടുണ്ട്
ക്ഷമിക്കണം, വലുതാക്കി അരോചകമാക്കിയതിന്
നിരക്ഷരന്‍ (മൊഹന്തസ് സാറേ),
“ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ് ചേര്‍ത്ത്
ഋതുക്കളില്‍ നിറം ചേര്‍ത്ത്
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചുമെന്റെ
കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു."
നമുക്കിത് പ്രവാസികളുടെ പ്രാറ്ഥനാഗാനമാക്കിയാലോ?
വെറുതേ വേണ്ട. റോയല്‍റ്റി തന്നിട്ട് മതി..(ചുമ്മാ)
നന്ദി...
നല്ല വാക്കുകള്‍ക്ക്....
ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു
സുഹൃത്തേ,
ഇവിടെ ആദ്യമായാണ്...
നല്ല വരികള്‍... നല്ല കവിത...
ആശംസകള്‍...
:)
"വിദൂഷക"ന്റെ "ഉരകല്ല്" എന്ന ബ്ലൊഗില്‍ വന്ന
കവിതാ പഠനം വഴിയാണ്
ഇവിടെയെത്തിയത്.
http://vidushakan.wordpress.com
നന്നായിരിക്കുന്നു, ഭാവുകങ്ങള്‍.
neduveerppukal aaswasam tharum...
എന്തൊരു രസം ഇതു വായിക്കാന്‍. നന്നായി. അഭിനന്ദനങ്ങള്‍.
വിദൂഷകണ്റ്റെ നിരൂപണത്തിലൂടെ ഇവിടെ വന്നു.. കവിത നന്നായിട്ടുണ്ട്.. ആശംസകള്‍
അയ്യൊ! അല്ലട്ടൊ രഞ്ജിത്തെ,ആ വിവരിച്ചിരിയ്ക്കുന്ന
സംഭവത്തെപറ്റിയല്ലെ പറഞ്ഞെ?
തണലേ,
"എന്നെ തല്ലണ്ട, ഞാന്‍ നന്നാവൂല"
എന്ന പോലായി അല്ലേ,
മണല്‍ക്കാട്ടിലല്ലേ നമ്മളൊക്കെ?
ചുട്ടു പഴുത്ത മണലിന്റെ ഒരു 'ഇത്'
വരട്ടെ എന്ന് കരുതിയാണ്.
നാളെ, മറ്റന്നാള് മാറ്റാം...
നന്ദി അഭിപ്രായിച്ചതിന്
പിന്നെ Font Size ചെറുതാക്കിയിട്ടുണ്ട്..
അമൃതാ വാര്യര്‍,
നെടുവീറ്പ്പെങ്കിലും പരിധി വിട്ടു വിട്ടോട്ടെ,
മറ്റു പലതും, വറ്ണ്ണ സ്വപ്നം പോലും
പ്രവാസികള്‍ക്ക് നിഷിദ്ധമാണ്.
ആശ്രിതരുടെ
വറ്ണ്ണക്കാഴ്ച്ചക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍...
നന്ദി അഭിപ്രായിച്ചതിന്
ഗീതാഗീതികള്‍
ചില സുന്ദരികളങ്ങനെയാ.
ഭ്രാന്തന്മാര്‍ "എനിക്കു ഭ്രാന്തില്ല" എന്നു പറയുന്നപോലെ,
നന്ദി, വായിച്ചതിന് അഭിപ്രായമറിയിച്ചതിന്
പരിഹാരകറ്മ്മങ്ങളുടെ സമയം അതിക്രച്ചില്ലേ
ഇനി പറഞ്ഞ പോലെ
"നിനക്കായ് തോഴീ പുനര്‍........."
നന്ദ,
നന്ദി......
Font Size ചെറുതാക്കിയിട്ടുണ്ട്..
ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും....
ഒളിച്ചു വെച്ചത് അഗ്നിയോ രതിയോ?
സത്യം പറഞ്ഞോട്ടെ? ഞാന്‍ കണ്ടത് രതി... പക്ഷെ അഗ്നിയില്‍ പോള്ളിപ്പോയി...
കൊള്ളാം...
വരികള്‍
ഇഷ്ടപ്പെട്ടു..
ഞാന്‍ ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടു
‘തള്ള’യിലിട്ട കമന്റ് താങ്കള്‍ കാണാന്‍ സാധ്യതയില്ല എന്ന സന്ദേഹത്തിലാണീവിടെ കമന്റിടുന്നത്.ക്ഷമിക്കുമെല്ലൊ
.....
പ്രിയ ranjith,
ബൂലോകത്ത് തറ വേലകള്‍ കാട്ടി ആളെപ്പിടിക്കുന്നവരില്‍ എന്നെ കൂട്ടണ്ട.
ഒരു കവിത വായിക്കുമ്പോള്‍ സ്വന്തം അനുഭവത്തോട് കൂട്ടി വായിക്കുന്നത് സ്വാഭാവികം.അത് പറയുമ്പോള്‍ സദാചാരവാദികള്‍ക്ക് എന്ത് തോന്നും എന്നാലോചിക്കാറില്ല.
അല്ല,പെണ്ണുങ്ങള്‍ തുറന്നെഴുതുമ്പോല്‍ അതിമഹത്തായ സാഹിത്യ സ്വാതന്ത്ര്യവും ആണുങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ അതൊക്കെ പുളിച്ച നെല്ലിക്കയുമാകുന്നതില്‍ തന്നെ ഒരു അശ്ലീലമുണ്ടല്ലോ സഖാവെ...!
ഈ പറഞ്ഞ കവിതക്ക് നിങ്ങള്‍ പറഞ്ഞ “ഒരുപാട് മാനങ്ങള്‍“ കുറച്ച് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുമോ...?
5/30/2008 2:37 PM
sometimes we cannot exress our feeling, because its beyond our language.......
Congratulation dear.......and also congratulation for your Kavitha to acheived the victory in "Vidarunna Mottukal"
Expecting more from your creative mind.
നല്ല വരികള്‍. പ്രണയം എപ്പോഴും പൂക്കള്‍ പെയ്യിക്കുന്ന മരമാണ്. വേനലിലും, മഴയിലും
ഒരിയ്ക്കല്‍ കൂടി ഇവിടെ വന്നു..
വിടരുന്ന മൊട്ടുകളില്‍ സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തതറിന്‍ഞ്ഞു
അഭിനന്ദനങ്ങള്‍.... ആശംസകള്‍..
ithum ishtappettu :-)
പലപ്പോഴും പ്രണയം നെടുവീര്‍പ്പുകള്‍ മാത്രമായി മാറുന്നു.......
Post a Comment