ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, July 28, 2008

മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്

വറുതിപ്പൂരം പൂത്തൊരു ചന്ദ്ര രാത്രിയില്‍
വിശപ്പിന്നമിട്ടുച്ചിയില്‍ പൊട്ടിച്ചിതറിയ
ശാപയാമത്തില്‍
കാവിരന്നലഞ്ഞ ചിത്രകൂടക്കാവലാളിന്‍
വിഷം തീണ്ടി ചിത്രത്തിലായവന്‍....

ഒരു മണിപ്പേഴ്സില്‍ ചില്ലുകടലാസിനുള്ളില്‍
വിശ്രമത്തിലായവന്‍.....


അതിരിന്നരികുകള്‍ പലിശത്താഴില്‍ മുറുകുന്നു
കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു
ഒടുവിലാകാശ ബെല്‍റ്റുകള്‍ മുറുകുന്നു
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

വെയില്‍ക്കോമരക്കനലാട്ടമാടിയൊരാഗസ്റ്റിന്‍ മട്ടുപ്പാവില്‍
ദുബായ് ബാറിലെ നിലാത്തണുപ്പില്‍
പകലവളൊരു വിളമ്പുകാരി.
മുടിയിലുന്മാദ മുല്ലച്ചുറ്റ്
മുല പുഷ്പിച്ച കസവു ബ്ലൗസ്
പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്....
അരങ്ങിലൊരു കളിവിളക്കെരിയുന്നു
ഒരു കരാറില്‍ കോലമൊരുങ്ങുന്നു.

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

40 comments:

Ranjith chemmad / ചെമ്മാടൻ said...

എന്റെ തൃപ്തിക്കനുസരിച്ച്
മുഴുമിപ്പിക്കാന്‍ കഴിയാത്ത കവിത......

നജൂസ്‌ said...

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.

നോക്കി വരച്ച ചിത്രം പോലെ.....
എനിക്കിഷ്ടായി...

GLPS VAKAYAD said...

രെഞ്ജിത്,
വാക്കുകള്‍ കൊണ്ട് അനതിസാധാരണമായ ചിത്രങ്ങള്‍
വരച്ചിടാനുള്ള താങ്കളുടെ കഴിവിനു മുന്നില്‍ നമിക്കുന്നു
ഇനിയും വരും

Unknown said...

വെയില്‍ക്കോമരക്കനലാട്ടമാടിയൊരാഗസ്റ്റിന്‍ മട്ടുപ്പാവില്‍
ദുബായ് ബാറിലെ നിലാത്തണുപ്പില്‍
പകലവളൊരു വിളമ്പുകാരി.
മുടിയിലുന്മാദ മുല്ലച്ചുറ്റ്
മുല പുഷ്പിച്ച കസവു ബ്ലൗസ്
പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്....

തമാശയോപ്പിക്കാനായി കോപ്പി ചെയ്തതാണ് ചെമ്മാടെ.. കഴിയണില്ല. വായിച്ചു കഴിഞ്ഞപ്പോ.... പറയാന്‍ വന്ന തമാശ ഞാന്‍ മറന്നു പോയി..

ജിജ സുബ്രഹ്മണ്യൻ said...

അതിരിന്നരികുകള്‍ പലിശത്താഴില്‍ മുറുകുന്നു
കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു
ഒടുവിലാകാശ ബെല്‍റ്റുകള്‍ മുറുകുന്നു
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

എനിക്കും ഒന്നും പറയാന്‍ കഴിയുന്നില്ല.. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നൊമ്പരം കൊളുത്തി പിടിക്കുന്നു...

തണല്‍ said...

"കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു"
"കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു"
-കലക്കുന്ന കാഴ്ചകള്‍..
നീ കോറിയിടുന്ന പതിവുചിത്രങ്ങള്‍ പോലെത്തന്നെ ഇതും ഇടിച്ചിടിച്ച് കേറുന്നുണ്ട്..
എങ്കിലും എപ്പോഴും ഞാന്‍ അത്യാഗ്രഹിക്കാറുള്ളതു പോലെ നീയിതില്‍ നിറഞ്ഞുകവിയാഞ്ഞതെന്തേ?

തണല്‍ said...

അഗ്രഗേറ്ററുകള്‍ “മാസ“മെന്നാക്കാണിക്കുന്നത്..ശ്രദ്ധിക്കുമല്ലോ.

Ranjith chemmad / ചെമ്മാടൻ said...

നജൂസ്, നന്ദി
ദേവതീര്‍ത്ഥ,
ഇവിടെയാദ്യം എന്നു തോന്നുന്നു.
സ്വാഗതം വിലപ്പെട്ട അഭിപ്രായത്തിന്‌
മുരളി,
നന്ദി, ഇവിടുത്തെ ഡാന്‍സ്
ബാറുകളിലെ പെണ്‍കുട്ടികളുടെ
കഥ കേട്ടാല് ‍ഹൃദയം വിറങ്ങലിക്കും
ഇവിടെയെത്തിപ്പെടാനുണ്ടാകുന്ന
സാഹചര്യങ്ങള്‍ എല്ലാം.....
കാന്താരിക്കുട്ടി,
ആദ്യ സന്ദറ്ശനത്തിന്‌
നന്ദി, വിലയേറിയ അഭിപ്രായത്തിനും

Ranjith chemmad / ചെമ്മാടൻ said...

തണലണ്ണാ അണ്ണനിങ്ങനെ ആരാധ്യനായ്
പടര്‍ന്ന് പന്തലിച്ച് എനിക്ക് മുന്നിലില്ലേ..
ആ തണലിലൊരു പാവം
പുല്‍ക്കൊടിയായിങ്ങനെ വെറുതേ
കുത്തിക്കുറിച്ച്.....ഞാന്‍...
പിന്നെ ആ വിലപ്പെട്ട വാക്കുകള്‍ തന്നെ ധാരാളം
നിറഞ്ഞു; നിറഞ്ഞു കവിഞ്ഞു
(എന്റെ "മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്"
അഗ്രി മാമന്മാര്‍ മാസം എന്നാക്കി. സംഭവാമി യുഗേ യുഗേ)

പാമരന്‍ said...

നിങ്ങളൊരു ചിത്രകാരനാണ്‌ മാഷെ. എപ്പോഴും ദൃശ്യപ്പൊലിമയാണ്‌ ഹൈലൈറ്റ്‌.

"പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്...."

വാക്കുകള്‍ കൊണ്ടു ചിത്രം വരയ്ക്കുന്നവനേ..

Unknown said...

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു
രഞിജിത്തെ വരികളിലെ ഈ ജീവന്‍
ചിന്തകളെ വല്ലാതെ പിടിച്ചുലക്കുന്നു

ശ്രീ said...

ഇത്രയും വരികളില്‍ നിന്നു തന്നെ എല്ലാം മനസ്സിലാക്കാന്‍ കഴിയുന്നു മാഷേ.

sv said...

ഇഷ്ടായി...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മറ്റൊരു പ്രവാസി..

തണല്‍ said...

എടാ സ്നേഹപ്പുല്ലേ..,
നീയൊരു പുല്‍ക്കൊടിയാണെന്നാരു ചൊല്ലീ..
തണലുകള്‍ക്ക് കുടപിടിക്കുന്ന വിശാലതയല്ലേ നീ.
ആകാശം പോലെ..!

കാവ്യ said...

ഇഷ്ടമായി
ഭാവുകങ്ങള്‍......

കാപ്പിലാന്‍ said...

ദുബായി ബാറിലെ ബിയര്‍ വിളമ്പുന്ന പെണ്ണ് ,മലയാളി
ഡാന്‍സ് കളിക്കുന്ന പെണ്ണ് ..പൂമാല ഇടുന്ന പെണ്ണ് ,ജ്യൂസ്‌ കുടിപ്പിക്കുന്ന പെണ്ണ് ,ഡാന്‍സ് കഴിഞ്ഞാല്‍ കയറ്റി കൊണ്ടുപോകുന്ന പെണ്ണ് ..
കൊള്ളാം ..നല്ല ചിത്രം ..നല്ല കവിത ...നല്ല എല്ലാം.എല്ലാം നല്ലതിന്

Rare Rose said...

ഇത്രയും ശക്തമായി എങ്ങനെ വാക്കുകളാല്‍ ചിത്രം വരയ്ക്കാന്‍ കഴിയുന്നു രെണ്‍ജിത് ജീ..മനസ്സിലേക്ക് എറിഞ്ഞു തരുന്നതെല്ലാം ഏറ്റുവാങ്ങുന്നു....ആശംസകള്‍..

ചന്ദ്രകാന്തം said...

രണ്‍ജിത്‌,
സ്വര്‍ണ്ണമൊഴുകുന്ന നാടിന്റെ ഇരുണ്ട അകത്തളങ്ങള്‍ ഒരു മെഴുകുതിരിവെളിച്ചത്തില്‍ കാട്ടിത്തരുന്നുണ്ട്‌ ഈ വരികള്‍...
വെളിച്ചം തിരിഞ്ഞുനോക്കാത്ത കോണുകള്‍.. ഇനിയും എത്രയോ..

salimonsdesign said...

renjithe ninte maranabimbangal ethra sundaram palavakkukal koodicherumpozhulla aa prayogangal ethra gambeeram ....anubhavangal parayan ethiri vakkukal mathy alle

മനോജ് കാട്ടാമ്പള്ളി said...

താങ്കളുടെ വരികള്‍ എത്ര ഷാര്‍പ്പ് ആണ്?
ചിത്രമാണ് ഓരോ വരികളും...

കല|kala said...

രണ്‍ജിത്തേ...
വല്ലാതെ നോവിക്കും വരികള്‍...
ഇന്നത്തെ ദിവസം പോയികിട്ടി. :(

സുമയ്യ said...

ഒരു സ്ത്രീ എന്ന നിലയില്‍ വല്ലാതെ കൊത്തിവലിക്കുന്നു താങ്കളുടെ വരികള്‍.
എന്നും ബാക്കി നില്‍ക്കുന്ന ഒരു സംശയമാണ് സ്ത്രീകള്‍ എന്തിനിങ്ങനെ പേക്കോലം കെട്ടുന്നു?.

ജ്യോനവന്‍ said...

മാംസം;
വെട്ടി വില്‍ക്കുന്നതിന്നും
വെട്ടാതാതെ
വില്‍ക്കുന്നതിനുമിടയിലെ
കത്തിയുടെ, ചോരയുടെ
തീറ്റയുടെ
പേക്കാഴ്ച്ചകള്‍.
മിന്നായദൂരം.

വ്യക്തമായ രണ്‍ജിത്ത് ചെമ്മാട്
രുചിഭേതങ്ങളുടെ വടിവൊത്ത
നോട്ടങ്ങള്‍. ശക്തം

SreeDeviNair.ശ്രീരാഗം said...

രണ്‍ജിത്,
എന്താ?
പൂര്‍ത്തിയാക്കാന്‍,
കഴിയാത്തത്?
ബാക്കികൂടിയെഴുതൂ...

Mahi said...

ചെമ്മാടെ ചെമ്പായിണ്ട്‌! താങ്കള്‍ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുമ്പോള്‍ പോലും അതിലൊരു സംഗീതമുണ്ട്‌ കവിതയുടെ

അപ്പു | Appu said...

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

ഇഷ്ടമായി!

Vincent Varghese said...

ജീവിത സാഹചര്യം കൊണ്ട്‌ ഇങ്ങനെയായി തീരുന്നവര്‍...അല്ലേ...

ആ ഗതികേട്‌ കാണാന്‍ കഴിയുന്നു.

ഒരു വേദന മനസ്സില്‍.

Ranjith chemmad / ചെമ്മാടൻ said...

പാമുവണ്ണാ എനിക്കിഷ്ടായി,
ഞാനല്പ്പം ഉയരം കൂടിയോന്നൊരു സംശയം.. നന്ദിനി,
വീണ്ടും സന്ധിപ്പും വരെയ്ക്കും വണക്കം...
അനൂപ്,
ശ്രീ,
sv,
നന്ദി, സ്നേഹാക്ഷരങ്ങള്‍ക്ക്
തണലണ്ണാ, ട്ടാന്‍ക്ക്‌സ്

Ranjith chemmad / ചെമ്മാടൻ said...

കാവ്യ,
കാപ്പിലാന്‍,
റോസേ,
നന്ദി, വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്,
ചന്ദ്രകാന്തം, വെളിച്ചം തിരിഞ്ഞുനോക്കാത്ത കോണുകള്‍..
ഇനിയും എത്രയോ....ശരിയാണ്‌ ഇരുണ്ട ഗുഹാന്തരങ്ങള്‍
ക്ലാവു പിടിച്ചു കിടക്കുന്നു എത്രയോ....
നീലജാലകം, സ്വാഗതം, ബൂലോഗ സൗഹൃദങ്ങളിലേക്ക്...
മനോജ് കാട്ടാമ്പള്ളി,
താങ്കളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ
ഈ പോസ്റ്റിനൊരു മുതല്‍ക്കൂട്ടാണ്‌
കലച്ചേച്ചീ, നമോവാകം
തിരക്കിനിടയിലും കമന്റിയതിന്‌ നന്ദി.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

ഭൂമിപുത്രി said...

മാംസവില്‍പ്പനയുടെ പാഠഭേദങ്ങള്‍!
ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം പറയട്ടെ രഞ്ജിത്ത്

smitha adharsh said...

ഇത്തരം മാംസവില്പന ഇപ്പോള്‍ എവിടെയും കാണാന്‍ എന്ന സ്ഥിതി ആയി അല്ലെ?
നല്ല വരികള്‍..

Kichu $ Chinnu | കിച്ചു $ ചിന്നു said...

തീക്ഷ്ണമായ വരികള്‍... !
ഇഷ്ടപ്പെട്ടു...

കാവലാന്‍ said...

കവിത നന്നായിരിക്കുന്നു. തണല്‍ പറഞ്ഞതു ഞാന്‍ പരത്തിപ്പറയുന്നില്ല.

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

രഞ്ജിത്ത് , ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നത് ...കമ്പ്യൂട്ടറിനെ കൊണ്ട് മലയാളം എഴുതിക്കാനും മറ്റും ഇനിയും പഠിച്ചു വരുന്നതേയുള്ളൂ.. ...വളരെ നല്ല രചനകള്‍ ...മണല്‍ കിനാവിലെ
കരിനിഴല്‍ കോലങ്ങളെ ഒരു കാന്‍വാസ്സിലെന്നോണം വരച്ചു വച്ചിരിക്കുന്നു....മനസ്സില്‍‌ തട്ടുന്ന മനുഷ്യ രൂപങ്ങള്‍...iniyum varaam .

പ്രണയകാലം said...

എനിക്കൂടെ പറഞ്ഞു താ മാഷെ എങ്ങനെ ആണിങ്ങനെ എഴുതുന്നെ? കോള്ളാട്ടൊ ഇഷ്റ്റപ്പെട്ടു :)

Shooting star - ഷിഹാബ് said...

muzhumichirikkunnu arhtangal kondu. nannaayirikkunnu renjith

Ranjith chemmad / ചെമ്മാടൻ said...

വന്നു വായിച്ച, അഭിപ്രായമറിയിച്ച
എല്ലാ സുമനസ്സുകള്‍ക്കുന്‍ നന്ദി.

Unknown said...

ജോലിത്തിരക്കിനിടയിലായതിനാല്‍
കഴിഞ്ഞയാഴ്ച്ച ബൂലോഗത്തേക്ക് വരാനോ
പുതിയ രചനകള്‍ വായിക്കാനോ കഴിഞ്ഞില്ല.
എല്ലാ സൗഹൃദങ്ങളോടും ക്ഷമ ചോദിച്ചുകൊണ്ട്......

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner