വനഗര്‍ഭത്തിലേക്ക് നിരങ്ങി നീങ്ങുന്ന
വണ്ടിയുടെ നേര്‍ക്ക്, വഴിമുടക്കിയൊരാന!
സ്വപ്നങ്ങളിങ്ങനെയാണ്,
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്‍ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്‍ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!
ഏത് കാട്ടിലേക്കായിരുന്നു യാത്ര?
ഇനിയും വെളിച്ചം വീഴാത്ത,
ചില്ലകളിലസ്ഥിപൂക്കുന്ന, ആഫ്രിക്കന്‍ വനമ്പാത?
മണലില്‍ മജ്ജകാഞ്ഞ, മരുവില്‍ തൊലിയടര്‍ന്ന
വെടിയില്‍ ചോരപൂക്കുന്ന
മദ്ധ്യപൂര്‍വ്വേഷ്യന്‍ ചുടുകാട്?
കുന്ന് ചുട്ട്, പുഴ വാറ്റി, വയലുകാച്ചി
വളച്ചെടുത്ത അക്വോഷ്യന് നാട്ടുകാട്?
കാട്ടുഗര്ഭങ്ങളിലേക്കീയിടെ ശീതോഷ്ണ
തുടര്‍യാത്ര നടത്തുന്നതിനാലാകാം
ഒന്നൊന്നില്നിന്നിഴപിരിച്ചെടുക്കാനാവാത്തത്!!!
ഏതുവണ്ടിയിലായിരുന്നു യാത്ര?
പതുത്ത, പകുത്തിളംചൂടില് നറുതേന്‍
നുകര്‍ന്നെന്റെ ബോസിന്റെ ഹമ്മറില്‍?
(പോകുന്നത് വനാന്തരത്തേക്കെന്നാലും
യാത്രകളില്‍ വിട്ടുവീഴ്ചയില്ല,
കൊഴുപ്പാര്ന്നധികാരികള്ക്ക്...)
അതോ അവള്‍ക്കിഷ്ടമുള്ള,ഞങ്ങളിനിയും
വാങ്ങാത്ത ബി.എം.ഫോര്‍വീലര്‍?
ലക്ഷ്യ്ത്തിലേക്കെത്തുന്നതിനു മുന്‍പെ-
പ്പോഴുമെണ്ണതീരുന്ന എന്റെ കൊറോള?
അതോ നാട്ടിലെ ആ പഴയ ഹീറോ ഇരുചക്രം?
ചക്രങ്ങളങ്ങിനെയാണ്, സ്വപ്നത്തിലും വേഗത്തില്‍
ഫോര്‍വീല്‍ കണക്ട് ചെയ്ത്,
രണ്ടില്‍ നിന്നും നാലായും ആറായും
പതിനാറായും നീണ്ട് ഒടുവില്‍
തേരട്ടയെപ്പോലെ ഞെരിഞ്ഞു ചുരുങ്ങുന്നു.)
ഏതായിരുന്നു വഴിമുടക്കിയ ആന?
വൈരൂപ്യത്തിന്നാഫ്രിക്കന് അരക്കെട്ട്,
ദ്രാവിഡനാര്യത്തിടമ്പേറ്റ ഭാരതക്കരിവീരന്,
മാംസ,പ്രണയ, വ്യാപാര'ത്തായ്ലാന്ഡ്' നപുംസകം,
അതോ എന്റെയിറയത്തെ കുഴിയാന!!!
ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!
എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം.
64 comments:
ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!
"..എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം."
തുടർസ്വപ്ന ഭാഗങ്ങൾ കൂടുതൽ തെളിമയോടെ കാണാൻ..അതേ ചാനൽ തന്നെ കിട്ടട്ടെ എന്ന് ആശംസിയ്ക്കുന്നു.
(അലാറം വയ്ക്കാൻ മറക്കണ്ടാ..)
ഒന്നുകൂടി ഉറങ്ങി എണീക്കുമ്പോള്‍ ചിലപ്പോള്‍ വഴിയിലെ തടസ്സമെല്ലാം മാറിയിരിക്കും.ഉറങ്ങിനോക്കൂ.
ചിന്തിക്കാന്‍ ഒരുപാടു ചൂട് ചോദ്യങ്ങളിട്ടു
തന്നിട്ട് കവി ഉറങ്ങാന്‍ പോയോ?
വളരെ വ്യത്യസ്ഥമായ രചന!
ഉത്തരങ്ങളില്ലാത്ത ഓരോ ചോദ്യവും
തട്ടി മുറിഞ്ഞുപോകുന്ന വായന!
ആശംസകള്‍...
വഴിമുടക്കിയാനയുടെ ഛായ തെളിച്ചെടുക്കലത്ര
എളുപ്പമാകില്ലല്ലൊ
"വാക്കു പുതച്ച് വര്‍ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!.."
ഒന്നു കൂടെ ഉറങ്ങി എണീല്ക്കുക...എല്ലാം ശരിയാവുമെന്നേ...
രണ്‍ജിത്....നന്നായി...ആശംസകള്‍...
ചക്രങളിലൂടെ മനുഷ്യന്റെ അനന്തമായ പ്രയാണം..അതെന്തിനു?കൂടുതല്‍“ ചക്രം“ ഉണ്ടാക്കിയാല്‍ യാത്ര അവസാനിക്കുമോ?
കൊള്ളാം ചെമ്മാട്. വ്യത്യസ്തമായ ഈ രചന.
സ്നേഹത്തോടെ മുരളിക.
ഇനി ഉണര്‍ന്നെണീക്കുമ്പോള്‍ തടസ്സങ്ങളെല്ലാം സ്വപ്നം മാത്രമാവട്ടെ :-)
യാത്ര!!!
ഓരോ വഴിയറിയായാത്രയും ഓരോ സ്വപ്നം തന്നെയാണ്..അറിയാത്ത വഴിയിലൂടെയുള്ള യാത്രയില്‍ ഗതിവിഗതികളറിയതെ ഒരു സ്വപ്നം പോലെ..അങ്ങനെ...ഇനിയും എങ്ങോട്ടെന്ന തിരിച്ചറിവുണ്ടാകുമ്പോഴേയ്ക്കും വഴികള്‍ നമ്മെ കടന്നുപോയിട്ടുണ്ടാവും...സ്വപ്നവും...
നല്ല കവിത!! ഓര്‍ത്തുവെയ്ക്കാന്‍ വ്യത്യസ്തമായ ഒരു കവിത!!!
സ്വപ്നത്തിലെങ്കിലും ഒരു നല്ല കാറില്‍ പോകരുതോ ചെമ്മാട ,
അപ്പോഴും ഒരു പാട്ടവണ്ടി കൊറോള :)
വലിയ ചെലവുള്ള കാര്യമൊന്നും അല്ലല്ലോ :) .
വഴിമുടക്കിയായി വന്നോരാനയും :) .
കവിത ഇഷ്ടപ്പെട്ടൂ .
:)
ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!
എനിക്കേറ്റം ഇഷ്ടമായത് ഈ വരികള്‍
കാടുകളില്‍ കൂടി സ്വപ്നത്തിന്റെ ആനപ്പുറത്ത് പോകൂ വഴിമുടക്കി പിന്നെ മുന്നില്‍ എത്തില്ലല്ലോ
അതു ഇറയത്തെ കുഴിയാന ആയാലേറ്റം കേമം!
ഉണര്വ്വിലേയ്ക്കു തിരിച്ചു വീഴുമ്പോള്‍ കൈവിട്ടുപോയ സ്വപ്നബാക്കി.. വരാന്‍ പോയിരുന്നത് സന്തോഷമോ സങ്കടമോ എന്നു തീര്‍ച്ചയില്ലെങ്കിലും ഒരു മോഹഭംഗമാണു ബാക്കി തരുന്നത്.. തിരിച്ചു പിടിക്കാന്‍ ശ്രമിക്കറുണ്ട് എപ്പോഴും..പക്ഷേ പൂര്‍ത്തിയാവാത്ത മറ്റൊരു ത്രെഡ്ഡിന്റെ അറ്റമായിരിക്കും എപ്പോഴും പിടി കിട്ടുക.. ട്യൂണിംഗ് നടക്കട്ടെ!
"എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം"
എന്നിട്ടും ഉരുതിരിഞ്ഞിലെങ്കില്? നന്നായിരിക്കുന്നു..ആശംസകള്‍
വ്യത്യസ്തത രുചിച്ചു..
പക്ഷേ ഈ രുചിയേക്കാളും തികച്ചും ഗഹനമായ നിന്റെ രണ്ടേരണ്ടു വരികളുടെ രുചി ഞാനിഷ്ടപ്പെടുന്നു..
:)
“ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!“
-അതും ശരിയാണ്!
വീണ്ടുമെത്തുമ്പോള്‍ ചവിട്ടിക്കുലുക്കിയെത്തുന്ന ഒറ്റയാന് സ്വപ്നങ്ങള്‍ കൂടുതല്‍ വ്യക്തമാവട്ടെ...എത്തേണ്ടിടവും തടസ്സവും എന്തായിരുന്നുവെന്നു എന്നെങ്കിലും തെളിഞ്ഞു കിട്ടാതിരിക്കില്ല..
സ്വപ്നങ്ങളുടെ ഈ പുതിയ നിര്‍വ്വചനം ഒരുപാടിഷ്ടമായി രഞ്ജിത് ജീ..:)
അവ്യക്തമായ പേടി സ്വപ്നങ്ങളുടെ ഈ പകര്‍ത്തിയെഴുത്ത് ഇഷ്ടമായി.
കവിതയെവെല്ലുന്നൂസഖേ
തവ കവിതാ ശീര്‍ഷകങ്ങള്‍.....
എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം
നന്നായി ഒന്നു ഉറങ്ങൂ .എല്ലാം ശരിയാകും(ശരിയായില്ലെങ്കിൽ നെല്ലിക്കാത്തളം വെയ്ക്കാം!!)
നല്ല കവിത ട്ടോ
ഒറ്റയാന് കവിതകളുടെ മദപ്പാടിലാണല്ലൊ :)
സ്വപ്നങ്ങള്‍ അങ്ങിനെയാണ് തീരുമാനിച്ചൊറപ്പിച്ച് കാണാന്‍ പറ്റില്ല.... കണ്ടതു പലതും ഓര്‍ത്തെടുക്കാനും പറ്റില്ല...
കിടക്കാന്‍ നേരത്ത് ഈശ്വരനെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങൂ രണ്ജിത്തേ; എല്ലാ ദു:സ്വപ്നങ്ങളും വഴിമാറി മനോഹരമായ സ്വപ്നങ്ങള്‍ കാണട്ടെ...
your poem is beautiful like a 'collage'..(not sure about the spelling)..a collage of dreamy images..this comment is applicable to all of your poems..best wishes..
ശൈലി ഇഷ്ടപ്പെട്ടു.ഒരു ചെമ്മട് ടച്ചുമുണ്ട് പക്ഷെ പോരാ.....ഒരു നല്ല കവിയെന്നതിന്റെ പേരില്‍
ചെമ്മാടാ.. ഈ സ്വപ്ന യാത്ര ഇഷ്ടപ്പെട്ടു.. ഒരല്പം കുറുക്കാംആയിരുന്നോ എന്ന് തോന്നി... ആശംസകള്‍...
രഞ്ചിത്ത്,
കവിത ഇഷ്ടമായി. സ്വപ്നങ്ങളില്‍ വഴിമുടക്കിയൊരാന! തീര്‍ച്ചയായും കാലത്തിന് റെ സ്വപ്നങങ്ഗ്നളെ വഴിമുടക്കി കൊണ്ട് ഒരു പാടാനകള് എനിക്കും താങ്കള്‍ക്കും മുമ്പില്‍ ചങ്ങലപൊട്ടിച്ചു കൊണ്ട് നില്ക്കുന്നു.
ഇന്നലെയുടെ സ്വപ്നങ്ങളില്‍ കൊറോള ആയിരുന്നെങ്കില്‍
ഇന്ന് ഹീറോയിലേക്ക് മാറിയ സാമ്പത്തീക കെട്ടിടങ്ങളെ നരക പാതയിലേക്ക് പിടിച്ചു തള്ളൂന്ന വഴിമുടക്കിയൊരാന!!
“ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!“
തീര്‍ച്ചയായും ഇതൊന്നും ഒരു നിഴല്‍ രൂപമല്ലെന്ന് തിരിച്ചറിയുമല്ലോ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
good one..
naattil pokunnu
thirakkilaanu
സ്വപ്നങ്ങളിങ്ങനെയാണ്,
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്‍ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്‍ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!
നന്നായി, രണ്‍ജിത്. പഴമ്പാട്ടുകാരന്‍
വേറിട്ട വഴിയാണല്ലോ,ശൈലിക്ക് അഭിനന്ദനങ്ങൾ.
'ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!'
എല്ലാം മറന്നൊന്നുറങ്ങുന്ന നാളുകളിനി എങ്ങ്?
നല്ല വരികൾ
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്‍ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്‍ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!
“ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!“
സ്വപ്നങ്ങള്‍ അങിനെ തന്നെയാണൂ....സ്വപ്നങ്ങളിലൂടെയുള്ള ഈ പ്രയാണം എന്നും ദുസ്വപ്നങ്ങള്‍ കാണൂന്ന എനിക്കിഷ്റ്റമായി....നല്ല വരികള്‍...
സ്വപ്നം രാത്രിയിലെ പുതപ്പാണു...
പകലുകളുടെ മുറിഞ്ഞ
ആവര്ത്തനങ്ങളാണൂ...
അടിച്ചമര്‍ത്തപെട്ട വികാരങ്ങളുടെ
കുത്തൊഴുക്കാണു.
കുന്ന് ചുട്ട്, പുഴ വാറ്റി, വയലുകാച്ചി
വളച്ചെടുത്ത അക്വോഷ്യന് നാട്ടുകാട്
ദ്രാവിഡനാര്യത്തിടമ്പേറ്റ നാട്ടു കവി തന്നെ രഞ്ജിത്, ആശംസകൾ
ഉണര്ച്ചയില് ഉരുത്തിരിയാത്തതിനാല്‍ വഴിവക്കിലിടറിവീണ സ്വപനങ്ങള്‍ എത്രയോ....
ഭായി, കവിത ഇഷ്ടമായി..നന്ദി....
ചന്ദ്രകാന്തം നന്ദി,
എഴുത്തുകാരി,
ജ്വാലാമുഖി,
സ്വാഗതം, മണല്ക്കിനാവിലേക്ക്...
ആദ്യ സന്ദര്‍ശനത്തിന് പ്രത്യേക നന്ദി...
കാവ്യ,
ഉറങ്ങാനല്ല! ബാക്കി വല്ലതും തടയുമോന്ന് നോക്കട്ടെ!! നണ്ട്രി...
മുരളി,
ബിന്ദു,
തേജസ്വിനി,
നന്ദി, നല്ല വാക്കുകള്‍ക്ക്...
കാപ്പില്‍ജീ, നമ്മളീ പാവങ്ങള്‍ക്ക് കൊറോളയല്ലാതെ
പോഷും ബെന്ഡ്ലെയ് എമിറേറ്റ്സും ഹമ്മറുമൊക്കെ വാങ്ങാനൊക്കില്ല...
കൊറോള തന്നെ മെച്ചം... നണ്ട്രി...
മാണിക്യം,
'കാടുകളില്‍ കൂടി സ്വപ്നത്തിന്റെ ആനപ്പുറത്ത് പോകൂ
വഴിമുടക്കി പിന്നെ മുന്നില്‍ എത്തില്ലല്ലോ'
നല്ല ഐഡിയാ... ഇനി അങ്ങനെയൊന്ന് ശ്രമിക്കാം....
പാമുവണ്ണാ..
പൂര്‍ത്തിയാകാനാത്ത ത്രെഡ്ഡുകളുടെ
വാലറ്റം പിടിച്ചു വിരലുകള്‍ മുറിഞ്ഞുതീരുന്നു..തുടര്‍ച്ചയായി...
നന്ദി...
മനോജ്,
അതൊരിക്കലും ഉരുത്തിരിയില്ലെന്നറിയാം...
അമൂര്ത്തരൂപങ്ങളില്, പിടിതരാതെ.......
നന്ദി......
തണലണ്ണാ..
വേറിട്ടൊന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത
ഭീദിതമായ ഇരുളുകള്‍!!!
വെടിയൊച്ചയില്‍ ചോരപൂക്കുന്ന ഗാസയിലെ അരക്ഷിതര്‍....
ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ പ്രകമ്പനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു...
നന്ദി....
റോസ്,
നീനടീച്ചര്‍,
കാന്താരിച്ചേച്ചീ,
നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്...
വല്യമ്മായി,
സ്വാഗതം, മണല്ക്കിനാവിലേക്ക്...
ആദ്യ സന്ദര്‍ശനത്തിന് പ്രത്യേക നന്ദി.....
മയൂര,
കവിതയുടെ മദപ്പാടില്‍!!!
കൊള്ളാം... നന്ദി....
പ്രയാണ്‍,
ഹരീഷ്,
കെ.കെ.എസ്.
നന്ദി, നല്ല വാക്കുകള്‍ക്ക്...
മഹി,
ഒരുപാടു നന്ദി, തുറന്ന വാക്കുകള്‍ക്ക്
ശ്രമിക്കാം.....
പകല്ക്കിനാവന് ....
ശരിയാണ് കുറുക്കാമായിരുന്നു...
എഴുതിയപ്പോള്‍ ഇങ്ങനെയൊക്കെ നീണ്ടു പോയി..
നന്ദി, ഈ അഭിപ്രായത്തിന്...
ഇരിങ്ങല്‍ മാഷേ...
നന്ദി നല്ല വായനയ്ക്ക്...
കാലങ്ങളിലൂടെയുള്ള യാത്ര..
ഉണര്‍വ്വിലും ഉറക്കത്തിലും...
വഴിമുടക്കുന്ന ഒറ്റയാന്മാരുടെ
തെളിയാത്ത ഛായകള്‍ മാത്രം...
പല രൂപത്തില്‍ ഭാവത്തില്‍....
പല പല തടസ്സങ്ങളില്‍...
ഇനിയങ്ങോട്ടുള്ള യാത്ര തീര്‍ത്തും ദുഷ്കരം....
തീര്‍ച്ചയായും തിരിച്ചറിയുന്നു...
ഇതൊന്നും നിഴല്‍ രൂപങ്ങളല്ലെന്ന്...
സ്മിതാ..
ശുഭയാത്ര...
നന്ദി, തിരക്കിനിടയിലിവിടെയെത്തിയതിന്...
തലശ്ശേരി,
വികടശി...
ലക്ഷ്മിച്ചേച്ചി,
വരവൂരാന്‍...
ബൈജു,
നന്ദി, നല്ല വാക്കുകള്‍ക്ക്
സീമ,
'സ്വപ്നം രാത്രിയിലെ പുതപ്പാണു...
പകലുകളുടെ മുറിഞ്ഞ
ആവര്ത്തനങ്ങളാണൂ...
അടിച്ചമര്‍ത്തപെട്ട വികാരങ്ങളുടെ
കുത്തൊഴുക്കാണു.'
നല്ല വ്യഖ്യാനം...
നന്ദി, വായിച്ചഭിപ്രായമറിയിച്ചതിന്....
"വൈരൂപ്യത്തിന്നാഫ്രിക്കന് അരക്കെട്ട്,
ദ്രാവിഡനാര്യത്തിടമ്പേറ്റ ഭാരതക്കരിവീരന്,
മാംസ,പ്രണയ, വ്യാപാര'ത്തായ്ലാന്ഡ്' നപുംസകം,
അതോ എന്റെയിറയത്തെ കുഴിയാന!!!"
ആനയോ അതോ രാജ്യാന്തര പ്രതിനിധികളോ?
നല്ല കവിത!!!! ഇഷ്ടമായി..
പുതിയ കവിത ഞാന്‍ കണ്ടില്ലാ....
മനോഹരമായ സ്വപ്ന വര്‍ണന, ഓരോ വരിയിലും ഭയങ്കര ഫീലിങ്ങ്, നല്ല കവിത.
kollaam mone othhiri ishttappettu..ranjithhinte varikalil ennum mayaajaalangal olinjirippundaavumallo!
സുമിത്,
പ്രകൃതിയും പെണ്മാംസവും ലഹരിയും
എല്ലാം ടൂറിസത്തിന്റെ ആകര്‍ഷക ഘടകങ്ങളാക്കുന്ന
രാജ്യാന്തര പ്രതിനിധികളുടെ റോഡ് ഷോ നടക്കുന്ന കാലമല്ലേ ഇത്!!!
ചങ്കരന്,
നന്ദി, പ്രോല്സാഹനത്തിന്..
വിജയലക്ഷ്മിച്ചേച്ചീ,
നന്ദി, മണല്ക്കിനാവിലെത്തി
അഭിപ്രായമറിയിച്ചതിന്...
vanpanmarkkidayil ente abhiprayam nakshathrangalkkidayil karikkatta poleye aavu......bheethidamaya swapnangalil ninnulla unarvu sundarakazhchakalilekkavatte ennashamsikkunnu.....kavitha nannayi.......bimba kalpanakal manoharamayittundu...
vanpanmarkkidayil ente abhiprayam nakshathrangalkkidayil karikkatta poleye aavu......bheethidamaya swapnangalil ninnulla unarvu sundarakazhchakalilekkavatte ennashamsikkunnu.....kavitha nannayi.......bimba kalpanakal manoharamayittundu...
vanpanmarkkidayil ente abhiprayam nakshathrangalkkidayil karikkatta poleye aavu......bheethidamaya swapnangalil ninnulla unarvu sundarakazhchakalilekkavatte ennashamsikkunnu.....kavitha nannayi.......bimba kalpanakal manoharamayittundu...
വഴി മുടങ്ങിക്കഴിഞ്ഞു മുടക്കിയത് ആഫ്രിക്കനൊ ഇന്ത്യനോ കൊമ്പനോ മോഴയോ അതോ വെറും കുഴിയാനയോ എന്നൊന്നും ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?
അശാന്തി നിറഞ്ഞ നിദ്രയും സ്വപ്നങ്ങളും ഇങ്ങനെ തിടമ്പേറ്റിയ കവിതാക്കൊമ്പന്മാരെ സമ്മാനിക്കുന്നു എങ്കില്‍....
എന്നാലും വേണ്ട....സുന്ദര സ്വപ്നങ്ങളും സ്വസ്ഥത നിറഞ്ഞ നിദ്രയും ആശംസിക്കുന്നു...
(വരാന്‍ ഒരു പാടു താമസിച്ചു പോയി.....രണ്‍ജിത് ജീ...)
ഉറങ്ങാതെ തന്നെ കാണാല്ലോ ,,കണ്ണുതുറന്നു ..ബാക്കി കനവ്
നന്നായി, സ്വപ്നം വഴിവക്കില്‍ ഇടറി വീണുപോയത്. അല്ലെങ്കില്‍ വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍ തോന്നില്ലല്ലോ!
:)
Its good.Infact you have a talent.Still long way to go ahead to become a perfect navigator.But you have the capability to reach there.Jojo Kottackal.USA
Its good.Infact you have a talent.Still long way to go ahead to become a perfect navigator.But you have the capability to reach there.Jojo Kottackal.USA
കവിത ഇഷ്ടമായി...!
ഞാനൊരു പുതിയ ബ്ലൊഗറാണ്
നന്നായിരിക്കുന്നു..ആശംസകള്‍
ഉണര്ച്ചയില് വരാത്തത് ഉറക്കത്തില്‍ വന്നേക്കാം...
കവിത മനോഹരം...
എല്ലാ കവിതകളിലും അജ്ഞാതമായ ഭീതി വായനക്കാരനെ പൊതിയുന്നു...
ആശംസകള്‍..
നന്നായിരിക്കുന്നു കുട്ടുകാരാ എന്റെ ആശംസകള്‍
“ചക്രങ്ങളങ്ങിനെയാണ്, സ്വപ്നത്തിലും വേഗത്തില്‍
ഫോര്‍വീല്‍ കണക്ട് ചെയ്ത്,
രണ്ടില്‍ നിന്നും നാലായും ആറായും
പതിനാറായും നീണ്ട് ഒടുവില്‍
തേരട്ടയെപ്പോലെ ഞെരിഞ്ഞു ചുരുങ്ങുന്നു.“
സ്വപ്നങ്ങളും അങ്ങനെത്തന്നെയാണ്.
ഒരു നല്ല കവിത കൂടി.
Nalla kavitha..thiranjedukkunna aashayangal kollaam..
രണ്‍ജിത്,
നന്നായിട്ടുണ്ട്.....
ഇഷ്ടമായീ....
ആശംസകള്‍
ഉം..
ഞാനും ഒന്ന് ഉറങ്ങി നോക്കിയതാ,,
ഇത്രയും കാലം..
ഒരു കാര്യവുമുണ്ടായില്ല..
വക്ക് പൊട്ടിയ സ്വപ്നം
പിന്നെ എടുക്കാന്‍ കഴിയില്ല..
ഓഫ്..
ബിനീഷ് പുരക്കലിനെ(കൊടക്കാട്) അറിയും ലേ...
കവിത ഒരുപാടിഷ്ടാമായി എല്ലാം വായിച്ചു വരുന്നു
മനുഷ്യനെ പേടിപ്പിച്ചു..ഭീതിദമായ ഒറ്റയാന് സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!
കൊള്ളാം..
ഓ.ടോ.ഇനീം ഒറങ്ങാന്‍ നില്‍ക്കണ്ട..ചെലപ്പോ ഈ ജാതി വേറെ എത്തുമ്പിടീല്ലാത്തതു കണ്ടാല്‍ പിന്നതും കൂടോര്ത്തു തലപുണ്ണാക്കാതെ പോയാ ട്രാഫിക് മാമാങ്കത്തില്‍ കയറിക്കൂടാന്‍ നോക്ക്..ഉച്ചക്കു മുന്‍പെങ്കിലും എത്തിപ്പെട്ട് പാര്‍ക്കിംഗ് തരപ്പെടുത്ത്.
"എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്ച്ചയില്
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം."
ഉറക്കമുണരുമ്പോൾ മനസ് തെളിയട്ടെ......
കാട്ടുഗര്ഭങ്ങളിലേക്കീയിടെ ശീതോഷ്ണ
തുടര്‍യാത്ര നടത്തുന്നതിനാലാകാം
ഒന്നൊന്നില്നിന്നിഴപിരിച്ചെടുക്കാനാവാത്തത്!!!
നല്ല കവിത
യാത്രകള്‍ മുടക്കുന്നതെങ്ങിനെ?
സ്നേഹപൂര്‍വം പി. എ. അനിഷ്
OT:
ippo kure aayi post onnum kananillallo! ottayane kandu pedikittiyathil pinne swapnam kanalum kavithayezhuthumokke nirthiyo?
qw_er_ty
വാക്കു പുതച്ചല്ല കവിത പുതച്ച് വര്‍ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
നിങ്ങളിരുവര്‍...!!
ഒറ്റയാന് സ്വപ്നങ്ങളുടെ ഭീതിതമായ രാവുകള്‍ക്ക് ശേഷം നിദ്രയുടെ ഏതു കരങ്ങളിലാണ് കവിയിപ്പോള്‍..?
വരള്‍ച്ചയുടെ ചുടു മണലുകള്‍ സ്നേഹത്തിന്റെ ചതുപ്പിലേക്ക് മരുക്കാറ്റിന്റെ ചിറകിലേറി എത്താതിരിക്കട്ടെ .......
പുതിയത് തേടി ഇങ്ങോട്ട് വരുന്നു ഞാന്‍ ..... ഇടയ്ക്കിടെ ......
എവിടെ പുതിയ കവിത..??????
എവിടെ പുതിയ കവിത..??????
എവിടെ പുതിയ കവിത..??????
എവിടെ പുതിയ കവിത..??????
Post a Comment