പെരുമഴ പെറ്റിട്ട ചാറ്റലില്‍,
കുഞ്ഞിന്റെ തോരാത്ത മൂക്കൊലിപ്പ്,
മേഘം പുരട്ടിയ കരിനിഴല്‍ കാറിന്റെ
ഗ്ലാസില്‍ കനച്ചെന്റെ കാഴ്ച മങ്ങി.
മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം
യൂടൂബിലൊന്ന് വിരലമര്‍ന്നാല്‍
മഴ വീഴും;ഹെഡ്സെറ്റിലിടി മുഴങ്ങും
ഡസ്ക് ടോപ്പാണിന്നെന്റെ കൃഷിയിടം
ടൂള്സില് പരതുന്ന വിരലുകള്‍ കര്‍ഷകര്‍
ആദ്യമൊരു തെങ്ങ് നടാം
ബോക്സ് ടൂളെടുത്തൊരു നീണ്ട വര!
സി.എം.വൈ.കെ.യില്‍ നിറം പകര്‍ത്താം
വര വളച്ചിത്തിരി മണ്ണിളക്കം
മഞ്ഞയും സിയാനുമൊരിത്തിരി വട്ടത്തില്‍,
വെറുതേകലര്‍ത്തിയാല്‍ തേങ്ങയായി.
ക്ലോണ്‍ ടൂളിലെത്രയും കുല പകര്‍ത്താം
മണ്ഡരിയില്ലാത്ത, കൂമന് കുത്താത്ത,
കാമ്പൊന്നുമില്ലാത്ത നല്ലതേങ്ങ!
കാമ്പെന്തിന് കാഴ്ചയുണ്ടേല്‍....
അതിരിലൊരിത്തിരി മുളവരയ്ക്കാം
സിയാനില്‍ മഞ്ഞചേര്‍ത്തൊരു
വളഞ്ഞ വര! മുള.
അര്‍ദ്ധവൃത്തം വെച്ച് കമ്പ് ചേര്‍ക്കാം
ഒറ്റയ്ക്ക് നീണ്ട് നിവര്‍ന്ന് പൊങ്ങും
അതിരുകള്‍ കൈയ്യേറി മുള്‍മുദ്രവെയ്ക്കും
ഓരോരുത്തരുമൊറ്റത്തടി, കൊമ്പില്ല,
ചില്ലയില്ലിലപ്പെരുപ്പിന്റെ ജാഡയില്ല,
ഇലയെന്തിന്?
ചപ്പില കത്തിക്കാന്‍ മുത്തിയില്ല
മുക്കാലടുപ്പുമില്ല!
വീടൊന്ന് വയ്ക്കണം,
ഹോം ഫോണ്ടുകളിലത് റെഡിമെയ്ഡ് കിട്ടും
ഇഷ്ടനിറം ചേര്‍ത്ത് മനം നിറയ്ക്കാം
പ്ലാന്റ് ഫോണ്ടിട്ട് ലാന്‍ഡ്സ്കേപ്പ് ചെയ്യാം..
വീട്ടിലിനി പേരിനൊരു പെണ്ണിന്റെ കോലം വേണം
രണ്ട് മുഴുവട്ടം, പിന്നൊരു ദീര്‍ഘവൃത്തം!
പെണ്ണായി!
കൈ വേണ്ട കാല് വേണ്ടത് മെനക്കെടാണ്.
ചാറ്റ് ബോക്സുണ്ട്, വേറെ വായ് വേണ്ട
സ്മൈലിയുണ്ട്, കുഞ്ഞിച്ചിരി
വേറെ വേണോ?
31 comments:
ജീവിച്ചു പൊക്കോട്ടെ...
അപ്പോ, തീരുമാനിച്ചോ?
:)
തിരികെ നീ വന്നെന്ന വാര്‍ത്ത കേള്‍ക്കാനായി :)
കാപ്പിലാന് കാത്തിരിക്കാറണ്ടെന്നോ :)
ആശംസകള്‍ . കവിത നിരൂപിക്കണം എങ്കില്‍ പറഞ്ഞാല്‍ മതി ശരിയാക്കിത്തരാം :)
ചാറ്റ് ബോക്സുണ്ട്, വേറെ വായ് വേണ്ട :)
കവിത കൂടാതെ ഈ വിദ്യകളൊക്കെ കൈയ്യിലുണ്ടല്ലേ? ഞാനും ഒരു കുഞ്ഞു ചിരി വരയ്ക്കുന്നു ഈസി ആയിട്ട്. :-)
ആദ്യത്തെ 4 വരി പ്രതീക്ഷ ജനിപ്പിച്ചു. പിന്നെ...., ഇവിടെ മൌസ് ഉണ്ടല്ലൊ
നന്നായിരിക്കുന്നു കവിത.....
മേയുവാൻ നീലപുല്പാടങ്ങളുണ്ട്..
മൊത്തമായിട്ടങ്ങട് മനസ്സിലായില്ല...
ഏതായാലും പോയി ഗ്രാഫിക്സ് പഠിച്ചു വരാം....:)
(ഇത്ര എളുപ്പമാണോ ജീവിതത്തിന്റെ പുതിയ ഡിസൈന്‍?)
അതിരിലൊരിത്തിരി മുളവരയ്ക്കാം
സിയാനില്‍ മഞ്ഞചേര്‍ത്തൊരു
വളഞ്ഞ വര! മുള.
------
ഒടുവില്‍,
ആസിയാനിന് കറുപ്പ് കൊണ്ട്
പുറത്തെഴുതാം;
'സ്വന്തമായി സ്വപ്നം പോലും കാണരുത്
ഇറക്കുമതിയായ് വരുന്നുണ്ട് പുറകെ!'
ഈ വര കൊള്ളാം
:)
ഇഷ്ടമായി ചങ്ങാതീ..
എനിക്കു കവിതെയെന്നൽ വ്യത്യസ്ഥമായ കണ്ണുകളോടെ ചുറ്റുമുള്ളതെല്ലാം കണ്ട്, താളത്തോടെ പാടുന്നതാണ്..അതിതിലുണ്ട്..അതുകൊണ്ട് എനിക്കിതൊരു നല്ല കവിതയാണ്. ആശംസകൾ.
"ഡസ്ക് ടോപ്പാണിന്നെന്റെ കൃഷിയിടം
ടൂള്സില് പരതുന്ന വിരലുകള്‍ കര്‍ഷകര്‍"
സത്യം
ഇഷ്ടമല്ലാത്തത് വെട്ടിത്തിരുത്തി, ആവശ്യത്തിനുള്ളത് മാത്രം കൂട്ടിച്ചേര്‍ത്ത് ഇങ്ങനെ ജീവിതം പ്ലാന്‍ ചെയ്യാന്‍ എന്തെളുപ്പം അല്ലേ.നല്ല വരികള്‍..
ഇഷ്ടമായി ചങ്ങാതീ..
ഒന്നും അങ്ങ് കേറിയില്ല.....വീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
ഇത്രയൊക്കെ തന്നെ ധാരാളം.. ഈ കാലത്ത്...
"ഡസ്ക് ടോപ്പാണിന്നെന്റെ കൃഷിയിടം
ടൂള്സില് പരതുന്ന വിരലുകള്‍ കര്‍ഷകര്‍ "
:-)
:)
kollaam nalla plan:)
കൊള്ളാം. ഇഷ്ടമായി e - ജീവിതം. വൈറസ് കയറാതെ സൂക്ഷിച്ചോളൂ.
Jeevikkan vendiyum...!
Manoharam, Ashamsakal...!!!
അപ്പൊൽ ഡെസ്ക് ടോപ്പുകൊണ്ടും കവിത രചിക്കാം അല്ലേ...
:D
രന്‍ചിത്ത്, അപാരം താങ്കളുടെ ഈ ചിന്തകള്‍!
ആധുനിക മനുസന്മാരെ മനോഹരമായി വരച്ചിരിക്കുന്നു ഇവിടെ!!
ങള് കരിംബുലിയാണ് ട്ടാ...
ചങ്ങാതീ,
കുളി മുറിയില്‍, കതകടച്ചു കണ്ണാടിയില്‍ നോക്കി തനിയെ
കരയുന്നത് പോലെ തോന്നി കവിത വായിച്ചപ്പോള്‍, ആദ്യമായാണ്
ഇതുവഴി. തിരിച്ചു പോകുന്നില്ലിനി!
സ്നേഹപൂര്‍വ്വം
സാക്ഷ
കൊള്ളാം
ഇഷ്ടായി രണ്‍ജിത്
സൈബർ കവിത നന്നായി
“മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം..”
ഹ ഹ ഹ.. കലക്കീട്ടുണ്ട്..
പുതുമയുള്ള രീതി.. പല വരികളും
നർമ്മം പുലർത്തുന്നു..
ആശംസകൾ..
കലക്കി
Post a Comment