
ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...
ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....
ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!
20 comments:
ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!
അഞ്ചുപേരും ഇപോഴും ഉണ്ടോ
!! <3
):
Varikal nannaayi
'അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്'
അതൊരു സത്യമാണല്ലോ.അല്ലെങ്കിൽ ഏതാണ് സത്യമല്ലാത്തത്?
:)
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
നിങ്ങളഞ്ച് പേരും..............
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
നിങ്ങളഞ്ച് പേരും..............
ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
നിങ്ങളഞ്ച് പേരും..............
Vaayichu veendum
Ishtam
അഞ്ചു പേര് ചേര്‍ന്ന്
അയ്യായിരം പത്തിയുള്ള
പാമ്പാകുന്നു..
സര്‍വ്വം മറന്നാടുന്നു..
കൂട്ടുതാമാസത്ത്തിന്റെ പഞ്ച ഭൂഖണ്ഡങ്ങളില്‍ വ്യത്യസ്ത ജീവിത ഭാഷയുടെ സങ്കര്ഷങ്ങള് കൊരിഡോരിലൂടെ ഇഴഞ്ഞിറങ്ങുകയും മരിപ്പു ആള്‍കൂട്ടത്തിന്റെ ഉയിര്പ്പാവുകയും ..മൂന്നു പേരോടൊപ്പം താമസിച്ച പരെതാത്മാക്കളില് പെടും കവിയും വായനക്കാരനും.അപ്പോഴാണ് അച്ചു തികയുക. ആ അസാന്നിധ്യ സാന്നിദ്ധ്യം അത് മറവി കൊണ്ട് ഗുണിച്ച് പെരുപ്പിക്കണമായിരുന്നു .
ഞങ്ങള്‍ അഞ്ചു പേരുള്ള മുറിയില്‍
എന്നുമൊരു ആറാം നിഴല്‍
തൊള്ള പൊട്ടി ചങ്ക് കീറി...
നല്ല കവിത ..മനോഹരം ......ഒരുപാടു തവണ വായിച്ചു ..........
പുതുവല്‍സര ആശംസകള്‍ .
ennumororutthare konnu....
kollaam !
മനോഹരമായി. പ്രവാസത്തിന്റെ ഈ മുറി..
നന്ദി, എല്ലാ പ്രിയ സൗഹൃദങ്ങൾക്കും
ഞാനൊറ്റയ്ക്കായ മുറിയില്‍, എക്സ്ട്രൂഡറു*കളുടെ കാതടവുകളെ നിശബ്ദതക്ക് ബലികഴിച്ചു.. സ്വയം ഒരു ആട്ടോഡൈ**യായി മൈക്രോണുകളിലേയ്ക്ക് മനസ്സൊരുക്കി മരണത്തിലേയ്ക്ക് പോലുമാകാതെ...
വീണ്ടുമുരുകാന്‍ കാത്ത പ്ലാസ്റ്റിക് ഫിലിമായി.....
* പ്ലാസ്റ്റിക്കിന്റെ (വിവി...ധതരം) ഉത്പാദനത്തിനുള്ള യന്ത്ര ഭാഗം ** തനതു രൂപങ്ങള്‍ കൊടുക്കുന്നതു..
Post a Comment