ഒരു പ്രവാസിയുടെ കാവ്യപുസ്തകം...
. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."
Sunday, June 15, 2008
വേശ്യാബിംബങ്ങള്‍
മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.
വിളക്കുമരത്തില്‍നിന്നകന്ന്
കര്‍മ്മികള്‍ക്ക് മാത്രം കാണാവുന്ന നഗ്നതയില്‍
പ്രയോഗകാലങ്ങള്‍ക്കായ്
ഒടിയക്കോലങ്ങള്‍
മുലയില്ലാപ്പശുവായും
വരിയുടഞ്ഞ കാളയായും
നിലം തൊടാതെയിരുട്ടുകുടിക്കുന്നു,
കയറില്ലാതെ ബന്ധിച്ച
വേലിത്തറികളില്‍ നിന്ന്
മന്ത്രപ്പുരയിലേക്ക്
പരികര്‍മ്മികളാലാനയിക്കപ്പെടുന്നു
നഗരനാരീബിംബങ്ങള്‍.
അരച്ചുറ്റില്‍ വെയില്പ്പൂക്കള് തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍ത്തീരങ്ങളില്‍
വെയില് തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവശേഷിക്കുന്ന
സ്വറ്ണ്ണമണലുകളില്‍
വേതനം തിരയുന്ന ഗണികാബിംബങ്ങള്‍
വിനോദതീരങ്ങളില്‍.
Subscribe to:
Post Comments (Atom)
25 comments:
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.
നഗരനാരീബിംബങ്ങള്‍.
ഗണികാബിംബങ്ങള്‍ വിനോദതീരങ്ങളില്‍.
കൊള്ളാം നല്ല ബിംബങ്ങള്‍ മാഷെ..
ഓ.ടോ. ഞാനൊരു സുന്ദരനാണെന്ന കാര്യം എങ്ങനെയോ ലീക്കായിട്ടുണ്ടെന്നു തോന്നുന്നു.
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.
നഗരനാരീബിംബങ്ങള്‍.
ഗണികാബിംബങ്ങള്‍ വിനോദതീരങ്ങളില്‍.
ബിംബങ്ങള്‍ തകര്‍ക്കുകയാണല്ലോ തീരങ്ങള്‍..നന്നായി രഞ്ജിത്തേ:)
ബിംബങ്ങൾ നന്നായിട്ടുണ്ട് മാഷേ
:) മാഷേ,... കൊള്ളാം.. :)
വളരെ നന്നായിട്ടുണ്ട്.
ബിംബങ്ങള്‍ കൊള്ളാം....
nannayiyyund.aadunika kavithayanalle,samooham srishtichuvacha eetharam bimbangal thakarkkapedendavayalle.ava samoohathil arashidavastha srishtikkan karanamakunnile
ഇത് ബിംബം കൊണ്ടുള്ള ഒരു കളി ആയിപ്പോയല്ലോ.
കൊള്ളാം. വളരെ നന്നായിട്ടുണ്ട്.
പ്രിയ രണ്‍ജിത്ത്,
നിങ്ങളുടെ കവിതകള്‍ വെറുതെ വായിച്ചു പോകാന്‍ കഴിയുന്നില്ല.
പലതും മികച്ചവയാണ്.
നിങ്ങളുടെ ഏതാനും കവിതകളെകുറിച്ച് (ഏഴോ,എട്ടോ)ഒരു പഠനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
താങ്കള്‍ക്ക് പ്രത്യേക മമതയുള്ള കവിതകള്‍ ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഏറ്റവും സ്നേഹത്തോടെ,
വിദൂഷകന്.
www.vidushakan.wordpress.com
കൊള്ളാം മനോഹരമയിരിക്കുന്നു....
http://rainyseason2007.blogspot.com/ പ്രിയ സുഹൃത്തേ,
വളരെക്കാലങ്ങള്‍ക്ക് ശേഷം വായിച്ച നല്ല കവിത, ആനന്ദമേകുന്നു. നന്ദി...!! മുകളില്‍ കാണിച്ച ബ്ലോഗിലൂടെ ഒന്ന് കണ്ണോടിയ്ക്കണേ....
-ഒരുപാട് സ്നേഹത്തോടെ,
സുനില്‍ രാജ് സത്യ.
നല്ല കട്ടി കവിത....ബിംബങ്ങള്‍?
ഇതൊക്കെ എവിടെ നിന്നും കണ്ടെടുക്കുന്നു...മാഷെ?
ഒന്നു പറഞ്ഞു തരുമോ?
നന്നായിരിക്കുന്നു രഞ്ചിത്ത്. വരികളെ കൂട്ടിയോജിപ്പിക്കുന്ന രീതി ഇഷ്ടായി..
വരാം
സത്യത്തിന്റെ,
നഗരനാരീബിംബങ്ങള്‍..
നന്നായീ...
പാമുവേട്ടാ
കൈനീട്ടത്തിന് പ്രത്യേക് നന്ദി.
ആരോ താങ്കളുടെ പിന്‍ഭാഗം കണ്ട് തെറ്റിദ്ധരിച്ചതാകാനാണ്
സാദ്ധ്യത. (ഷേപ് കണ്ട് ഞെട്ടിക്കാണും)
താങ്കളുടെ ഭ്രാന്ത് ഇഷ്ടായി.
(ഓ സോറി 'ഭ്രാന്ത് എന്ന കവിത' എന്ന് പൂരിപ്പിക്കാന്‍ വിട്ടു.)
താങ്കളുടെ പ്രോല്‍സാഹനത്തില്‍, വാക്കുകള്‍ക്കിടയില്‍,
താങ്കളെ വായിക്കുമ്പോള്‍,
എവിടെയൊക്കെയോ ഒരു ജ്യേഷ്ഠ സൗഹൃദം ഫീല്‍ ചെയ്യുന്നു!
(ചേട്ടയല്ല)
ശെഫി ,
ഒരുപാടു നന്ദി ഇവിടെയെത്തിയതിന്
RaFeeQ,
നന്ദി, നല്ല വാക്കുകള്‍ക്ക്
ജ്യോനവന്
താങ്കളെന്നെ വായിക്കുന്നു എന്നതുതന്നെ
എന്റെ സുകൃതം
ബാജി ഓടംവേലി,
നന്ദി, ആദ്യമായെത്തിയതിന്.
സനൂപ്,
താങ്കളുടെ വികാരം മനസ്സിലാക്കുന്നു
Don(ഡോണ്‍),
ആദ്യമായി കമന്റിയതിന് നന്ദി; നല്ലവാക്കുകള്‍ക്കും.
വിദൂഷകന്,
താങ്കളുടെ വിലമതിക്കാനാവാത്ത പ്രോല്സാഹനത്തിന്
അളവറ്റ നന്ദി...
അതിനുമാത്രം മികച്ചവയാണോ ഈ ജല്പ്പനങ്ങള് എന്നറിയില്ല.
ബൂലോകത്തില്‍ താങ്കള്‍ നടത്തുന്ന സജീവമായ ഇടപെടലിനോട്
ആദരവ് തോന്നുന്നു.
"മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍."
യാഥാറ്ഥ്യത്തിന്റെ തീക്ഷ്ണതയിലെരിയുന്ന
വരികള്‍..........
എന്തിനാ അധികം.
ഭാവുകങ്ങള്‍
പലപ്പോഴും പൂര്‍ണ്ണമായും മനസ്സിലാാകാത്തതു കൊണ്ട്ാണ് അഭിപ്രായം ഒന്നും എഴുതാതെയിരുന്നത്(എന്റെ അറിവില്ലായ്മ തന്നെ കാരണം).‘അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍‘ ഇത്തവണ ഈ ഭാഗം വായിച്ചപ്പോള്‍ വല്ലാത്ത ഒരു വിഷമം തോന്നി.എന്തൊക്കെയോ മനസ്സില്‍ തട്ടി.
ഭാവുകങ്ങള്‍
"പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന........."
ഗംഭീരം,ബിംബ സങ്കലനം വളരെ നന്നയി നിര്വഹിച്ചിരിക്കുന്നപോലെ തോന്നുന്നു.മനസ്സില്‍ നിന്നും വേറിടുന്നില്ല കവിത കുറേ നേരത്തേയ്ക്ക്.തുടരുക ഭാവുകങ്ങള്‍.
ആ പുഴയാണ് എനിക്കിഷ്ടപ്പെട്ടത്....
ഇഷ്ടപ്പെട്ടു...
Ippol kantu. Nalla kavitha. ivite aadyam aanennu thonnunnu. vaayikkatte, pazhayathellaam. :-)
nannyittund nalla kavitha......
കവിത വായിച്ചു.....എന്റെ തലയില്‍ മുഴുവനും കയറിയില്ല....
Post a Comment