പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്
പുറം തേടും വറുതികള്‍!
അകപ്പെട്ടോര്‍ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലികള്‍,
പുറപ്പെട്ടാലൊടിയും
പെരുംപൂരക്കൊടിമരം.
വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍,
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്പ്പില് തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!
വാലറ്റ പാലങ്ങള്‍
തുരുമ്പിച്ച ലോറിക്കടിയില്‍തൂങ്ങി-
ത്തടം വറ്റിയ ചാലിന്റെയന്തി-
ച്ചെളിമണം താഴെ....
കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന് കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍....
39 comments:
ചില മാന്ദ്യത്തകര്ച്ചകള്ക്കിപ്പുറം..
ഒരിടവേളയില്‍
"വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍" !!!
എവിടെയായിരുന്നു മാഷെ?
അകപ്പെട്ടോര്‍ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലിക
അറിയാം, എന്നേം കൊണ്ടേ പോക്വോള്ളൂന്ന്.
കവിതയില്ക്കിടന്നു പിടയുന്ന ഞാന്‍.....
കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന് കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍....ക്ക്
അറിയാതെ പരക്കുന്ന
മോര്ട്ടൈനിന് മണവും
എഴുതിത്തീരാത്ത
ആത്മഹത്യാ കുറിപ്പും....
ഇല്ലാച്ചെവിയാട്ടിയിലഞ്ഞിത്തറമേളം രുചിക്കുംവര്ഷോല്സവം!
ചിറകില്ലാത്തഭയാര്ത്ഥികള്....
ചിറകും ചെവിയും ഒക്കെ വീണ്ടും ഉണ്ടാകട്ടെ!
കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന് കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍....
നന്നായി രഞ്ജിത്..
എവിടെയായിരുന്നു ഇത്ര നാള് ?? :)
Eppozum undakunnathu Abhayarthikal mathramalle Renjith... Valare nannayirikkunnu.. Ashamsakal...!!!
മാന്ദ്യം ആയതുകൊണ്ട് തിരക്കായിരുന്നു അല്ലേ ചെമ്മാട :) കവിത ഗംഭീരം .
രഞ്ജിത് ജീ..,മാന്ദ്യത്തിന്റെ വരണ്ട കാഴ്ചകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ഇടവേളക്കു ശേഷം കണ്ടതില്‍ സന്തോഷം ട്ടോ...:)
ചിറകില്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് മുന്പില്
തകര്‍ച്ചകള്‍ക്ക് മാന്ദ്യമില്ല...വേഗം കൂടുതലാണ് താനും.
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍...
നന്നായിരിക്കുന്നു...
നമ്മള് അഭയാര്‍ഥികള്‍ ആകാതെ രക്ഷപ്പെട്ടതില്‍ സന്തോഷം...
ഇല്ലായ്മയുടെ
വല്ലായ്മകള്‍
വല്ലാതെയനുഭവിപ്പിച്ച
വരികള്‍....
നല്ല രചന.
നന്ദി.
kollaam
kollaam
ഇഷ്ടപ്പെട്ടു ഇനിയും വരാം
..കവിതത്തിരകളില്
തിരികെ വന്നതില്‍ സന്തോഷം...
ഇനിയും പിറക്കട്ടെ ആസുര താളം കേള്‍പ്പിക്കുന്ന പരുക്കന്‍ കവിതകള്‍...
kavithayude ulladakkum athimanoharamaayirikkunnu.manassil chalanam srushtikkunna varikal..
നൊമ്പരപെടുത്തുന്ന വരികള്‍.... നന്നായിട്ടോ മാഷെ..
കവിത ഇഷ്ടമായി..പ്രത്യേകിച്ച്:
കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന് കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍—എന്ന വരികള്‍
അഭിനന്ദനങ്ങള്‍
അതിവര്ത്തിയായ അരാജക കാലത്തിന്റെ ഉരച്ചുകൂര്പ്പിച്ച വരികള്‍!
നന്നായിരിക്കുന്നു......
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്പ്പില് തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!
നന്നായിരിക്കുന്നു ചെമ്മാട് ചേട്ടാ..!
പ്രവാസ സ്വപ്നങ്ങളില്‍ മങ്ങിയ പ്രതീക്ഷയുടെ കാഴ്ചകള്‍..
ആശംസകള്‍..!
പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്
പുറം തേടും വറുതികള്‍!
അകപ്പെട്ടോര്‍ക്കറിയാം
അതെ സത്യമാണു...
നാട്ടിൽ നിന്നു വന്നതെയുള്ളു. അതാ വൈകിയത്.. തിരക്കുകൾ തീർന്നോ? നന്മകൾ
മാന്ദ്യത്തെ തൊട്ടറിഞ്ഞ നിനക്ക് അറിയാമോ പുറത്ത് കടക്കാനുള്ള ഒറ്റമൂലി?
കൂട്ടാത്തില്‍ ഈ സുന്ദരിയുടെ അഭിപ്രായവും കിടക്കട്ടെ..കവിത എന്നും ആരുടെയാണെങ്കിലും സുന്ദരമാണ്, അതിന്, നമ്മുടെ മനസ്സിന്റെ കോണിലെ ഏതോ ഒരു സന്തൊഷത്തിന്റെയോ ദു:ഖത്തിന്റെയൊ, പ്രേമത്തിന്റെയോ ഛായ ഉണ്ടായിരിക്കും, വീണ്ടും വാരാനായി ഫോളോ അപ്പ് ഇടൂ.....
നന്നായി ,രജ്ഞിത്ത്.
ഇടവേളകൾ ചിലപ്പോൾ കവിതക്കു ഗുണം ചെയ്യും:)
കൃത്യമായി സംവദിക്കുന്ന ഒരു ഭാഷയുണ്ട്,രജ്ഞിത്തിന്.അടിതെളിഞ്ഞ ശൈലി.അതിനെ അഭിനന്ദിക്കാതെ വയ്യ.
ഒന്നുകൂടി ശ്രമിച്ചാൽ കൃത്യമായി അനുഷ്ടുപ്പിൽ നിന്നേനേ വരികൾ...അതിനു ശ്രമമില്ലാഞ്ഞിട്ടും പലതും അങ്ങനെ നിൽക്കുന്നു.
അതൊന്നും നിർബ്ബന്ധമില്ലാട്ടോ,പറഞ്ഞു എന്നേയുള്ളൂ.
ആശംസകൾ.
മാന്ദ്യം മാറി, വീണ്ടും കാവ്യകല്ലോലിനി ഉഴുകിതുടങ്ങിയതില് സന്തോഷം...
മാന്ദ്യത്തിനന്ത്യം കുറിച്ചല്ലോ..!
കവിതയുടെ..
പുതിയ കാവ്യകേളികളുമായി നമുക്ക് മാന്ദ്യത്തെ അതിജീവിക്കാം
ആശംസകല്
-ശിഹാബ് മൊഗ്രാല്‍-
പ്രിയ സുഹ്രുത്തേ നിന്റെ ശുന്യത ഇപ്പോഴും നില നിൽക്കുന്നു ആർക്കും നികത്ത പെടാനാവാതെ... എവിടെയാണു നന്മകളൊടെ
'കൂടിയാര്‍ത്തു നെയ്ത
വലക്കണ്ണിക്കപ്പുറം
തടിയന് കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍....'
മനുഷ്യക്കോലത്തില്‍ വന്നതേ
നാം അഭയാര്‍ത്ഥികള്‍.
നല്ല വരികള്‍..
ആശംസകള്‍
നല്ല കവിത
ആശംസകല് !!
kalakkan.. miss aayippoyallo...
"നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍ത്ഥികള്‍...."
ഗംഭീര പ്രയോഗം
അഭിനന്ദനങ്ങള്‍
മാന്ദ്യം കൊണ്ടുവരുന്ന ഇല്ലായ്മ കവിതയുടെ സംഋദ്ധിയാവട്ടെ.
ഇല്ലാച്ചെവിയാട്ടി......മനോഹരം
കവിത നന്നായിരിക്കുന്നു
മാന്ദ്യത്തിനപ്പുറം കടക്കാനുള്ള വഴി എളുപ്പമാണല്ലോ...
നന്നായി രഞ്ജിത്!
Post a Comment